Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right‘ഇൻഡ്യ’യുടെ ഭാവി ആശങ്ക

‘ഇൻഡ്യ’യുടെ ഭാവി ആശങ്ക

text_fields
bookmark_border
Priyanka Gandhi
cancel
camera_alt

വ​യ​നാ​ട് വി​ജ​യ​ത്തി​നു ശേ​ഷം പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഗാ​ർ​ഖെ​യെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി

മ​ണ്ഡ​ലം തോ​റും സൂ​ക്ഷ്മ​ത​ല​ത്തി​ൽ ത​ന്ത്ര​ങ്ങ​ൾ പ​യ​റ്റു​ന്ന ബി.​ജെ.​പി​യെ എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്നറിയാതെ, ‘ഇ​ൻ​ഡ്യ​’യെ ന​യി​ക്കു​ന്ന കോ​ൺ​ഗ്ര​സ്

ക്ഷേ​മ പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ച സ​ർ​ക്കാ​റു​ക​ൾ​ക്ക് ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ൾ ഭ​ര​ണ​ത്തു​ട​ർ​ച്ച ന​ൽ​കി​യ​താ​ണ് മ​ഹാ​രാ​ഷ്ട്ര​യും ഝാ​ർ​ഖ​ണ്ഡും ന​ൽ​കു​ന്ന ആ​ദ്യ​പാ​ഠം. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​താ​ണ് ഈ ​ഫ​ല​ങ്ങ​ൾ. പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ബി.​ജെ.​പി​ക്കെ​തി​രാ​യ പോ​രാ​ട്ടം ഞൊ​ടി​യി​ട​കൊ​ണ്ട് ല​ക്ഷ്യം നേ​ടു​ന്ന ഒ​ന്ന​ല്ലെ​ന്നും ബി.​ജെ.​പി​യെ​യും എ​ൻ.​ഡി.​എ​യെ​യും വെ​ല്ലാ​ൻ കോ​ൺ​ഗ്ര​സും ‘ഇ​ൻ​ഡ്യ’​യു​മൊ​ക്കെ ഇ​നി​യു​മൊ​രു​പാ​ടു ദൂ​രം താ​ണ്ടാ​നു​ണ്ടെ​ന്നു​മാ​ണ് മ​ഹാ​രാ​ഷ്​​​ട്ര, ഝാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും ഉ​പ​തെ​ര​​ഞ്ഞെ​ടു​പ്പു​ക​ളു​ടെ​യും ഫ​ല​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​​ന്ന​ത്. ബി.​ജെ.​പി​യെ എ​തി​രി​ടേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്ന് കോ​ൺ​ഗ്ര​സി​ന് സ​ഖ്യ​ക​ക്ഷി​ക​ളി​ൽ​നി​ന്ന് ഏ​റെ പ​ഠി​ക്കാ​നു​ണ്ടെ​ന്ന് ഝാ​ർ​ഖ​ണ്ഡ് മു​ക്തി മോ​ർ​ച്ച​യും കാ​ണി​ച്ചു​ത​ന്നു. ആ​ർ.​എ​സ്.​എ​സി​ന്റെ കേ​ഡ​ർ ബ​ല​ത്തി​ൽ മ​ണ്ഡ​ലം തോ​റും സൂ​ക്ഷ്മ​ത​ല​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ത​ന്ത്ര​ങ്ങ​ൾ പ​യ​റ്റു​ന്ന ബി.​ജെ.​പി​യെ രാ​ഷ്​​ട്രീ​യ​മാ​യി എ​ങ്ങ​നെ നേ​രി​ട​ണ​മെ​ന്ന് പോ​ലു​മ​റി​യാ​തെ ഇ​ൻ​ഡ്യ​യെ ന​യി​ക്കു​ന്ന കോ​ൺ​ഗ്ര​സ് അ​ന്ധാ​ളി​ച്ചു​പോ​യ കാ​ഴ്ച​ക്കാ​ണ് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ സാ​ക്ഷ്യം വ​ഹി​ച്ച​ത്.

ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ ബി.​ജെ.​പി ഡ​ൽ​ഹി​യി​ലേ​ക്ക്

എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​നും ​ന​രേ​ന്ദ്ര മോ​ദി​ക്കും കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​താ​ണ് മ​ഹാ​രാ​ഷ്​​ട്ര ഫ​ലം. ഇ​നി ന​ട​ക്കാ​നി​രി​ക്കു​ന്ന ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഹാ​രാ​ഷ്​​ട്ര വി​ജ​യം ബി.​ജെ.​പി​ക്ക് ന​ൽ​കു​ന്ന ഊ​ർ​ജം ചെ​റു​ത​ല്ല. മ​ഹാ​രാ​ഷ്​​​ട്ര​യി​ൽ മോ​ദി​യെ ഗു​ജ​റാ​ത്തി​യാ​യി അ​വ​ത​രി​പ്പി​ച്ച​തും അം​ബാ​നി​ക്കും അ​ദാ​നി​ക്കു​​മെ​തി​രെ രാ​ഹു​ൽ ഗാ​ന്ധി ആ​ക്ര​മ​ണം ന​ട​ത്തി​യ​തും ഫ​ലം ക​ണ്ടി​ല്ലെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് ബി.​ജെ.​പി.

പ്ര​തി​പ​ക്ഷ​ത്തി​ന്റെ ‘രേ​വ്ഡി’ ബി.​ജെ.​പി​ക്ക് ക്ഷേ​മ​പ​ദ്ധ​തി

ക്ഷേ​മ​പ​ദ്ധ​തി​ക​ളെ ‘രേ​വ്ഡി ക​ൾ​ച്ച​ർ’(​സൗ​ജ​ന്യ​ങ്ങ​ളു​ടെ സം​സ്കാ​രം) എ​ന്ന് വി​മ​ർ​ശി​ച്ച ബി.​ജെ.​പി രേ​വ്ഡി​യി​ലൂ​ടെ പി​ടി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ വ​ലി​യ സം​സ്ഥാ​ന​മാ​ണ് മ​ഹാ​രാ​ഷ്​​​ട്ര. ത​ങ്ങ​ൾ രേ​വ്ഡി (സൗ​ജ​ന്യ​ങ്ങ​ൾ) എ​ന്ന് വി​ളി​ക്കു​ന്ന അ​തേ പ​ദ്ധ​തി​ക​ൾ​കൊ​ണ്ടാ​ണ് മ​ഹാ​രാ​ഷ്​​​ട്ര​യി​ൽ ബി.​ജെ.​പി ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മ​റി​ക​ട​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ൽ ശി​വ​രാ​ജ് സി​ങ് ചൗ​ഹാ​ന്റെ സ​ർ​ക്കാ​ർ ക​ടു​ത്ത ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം നേ​രി​ട്ട​പ്പോ​ൾ അ​തി​​നെ മ​റി​ക​ട​ക്കാ​നു​ള്ള അ​വ​സാ​ന അ​ട​വെ​ന്ന നി​ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ളി​പ്പാ​ട​ക​ലെ എ​ത്തി​നി​ൽ​ക്കെ തു​ട​ങ്ങി​യ​താ​ണ് സ്ത്രീ​ക​ളു​ടെ​യും ​പെ​ൺ​കു​ട്ടി​ക​ളു​ടെ​യും അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് പ​ണ​മി​ട്ടു കൊ​ടു​ത്ത ‘ലാ​ഡ്‍ലി ബ​ഹ​ൻ യോ​ജ​ന’. ക്ഷേ​മ​പ​ദ്ധ​തി​ക​ളെ ‘രേ​വ്ഡി’ എ​ന്ന് വി​ളി​ച്ചു പ​രി​ഹ​സി​ക്കു​ന്ന ബി.​ജെ.​പി മ​ഹാ​രാ​ഷ്​​​​ട്ര​യി​ൽ സ്​​ത്രീ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നേ​രി​ട്ട് പ​ണം കൊ​ടു​ക്കു​ന്ന ‘ല​ഡ്കി ബ​ഹ​ൻ’ ​യോ​ജ​ന തു​ട​ങ്ങി​യ​പ്പോ​ൾ എ​ങ്ങ​നെ പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് പോ​ലു​മ​റി​യാ​ത്ത നി​സ്സ​ഹാ​യ​ത​യി​ലാ​യി ഇ​ൻ​ഡ്യ.

ബി.​ജെ.​പി ചേ​രു​വ​ക​ളെ​ല്ലാം ചേ​ർ​ന്ന മ​ഹാ​രാ​ഷ്​​​ട്ര വി​ജ​യം

ആ​ർ.​എ​സ്.​എ​സ് 60,000 യോ​ഗ​ങ്ങ​ൾ ന​ട​ത്തി​യ സം​സ്ഥാ​ന​ത്ത് 80 ല​ക്ഷം വീ​ട്ടു​കാ​രെ നേ​രി​ൽ ബ​ന്ധ​പ്പെ​ട്ടു​ള്ള അ​ടി​ത്ത​ട്ടി​ലു​ള്ള പ്ര​ചാ​ര​ണം അ​ജി​ത് പ​വാ​റി​ന്റെ എ​ൻ.​സി.​പി സ്വ​ന്തം നി​ല​ക്ക് ന​ട​ത്തി. ബി.​ജെ.​പി​യു​ടെ മു​ന്നേ​റ്റ​ത്തി​ന്റെ ചേ​രു​വ​ക​ളെ​ല്ലാം ചേ​ർ​ന്ന മ​ഹാ​രാ​ഷ്ട്ര വ​ൻ​വി​ജ​യ​ത്തി​ൽ ഹ​രി​യാ​ന​യി​ലേ​ത് പോ​ലെ വോ​ട്ടു​യ​ന്ത്ര​ത്തി​നെ​തി​രാ​യ പ​രാ​തി​യു​മു​യ​ർ​ന്നു. 16 റൗ​ണ്ടു​ക​ളി​ലും ലീ​ഡ് നി​ല നി​ർ​ത്തി​യ ശ​ര​ദ് പ​വാ​റി​ന്റെ എ​ൻ.​സി.​പി സ്ഥാ​നാ​ർ​ഥി​യും ന​ടി സ്വ​ര ഭാ​സ്ക​റി​ന്റെ ഭ​ർ​ത്താ​വു​മാ​യ ഫ​ഹ​ദി​ന്റെ വോ​ട്ടെ​ണ്ണ​ൽ 99 ശ​ത​മാ​നം ബാ​റ്റ​റി ചാ​ർ​ജ് കാ​ണി​ച്ച വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ തു​റ​ന്ന അ​വ​സാ​ന മൂ​ന്ന് റൗ​ണ്ടി​ൽ കു​ത്ത​നെ കീ​ഴ്​​മേ​ൽ മ​റി​ഞ്ഞു​വെ​ന്നാ​ണ് ക​മീ​ഷ​ന് മു​ന്നി​ലെ​ത്തി​യ പ​രാ​തി. അ​വ​സാ​ന മൂ​ന്ന് റൗ​ണ്ടു​ക​ളി​ലെ അ​സാ​ധാ​ര​ണ​മാ​യ വോ​ട്ടു​വ്യ​ത്യാ​സം ശ്ര​ദ്ധി​ച്ച​പ്പോ​ഴാ​ണ് ഫ​ഹ​ദി​ന്റെ കൗ​ണ്ടി​ങ് ഏ​ജ​ന്റു​മാ​ർ ആ ​വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ലെ ബാ​റ്റ​റി 99 ശ​ത​മാ​ന​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തെ​ന്ന് സ്വ​ര ഭാ​സ്ക​ർ പ​റ​ഞ്ഞു. ഈ ​മൂ​ന്ന് റൗ​ണ്ടു​ക​ളി​ലെ വോ​ട്ടു​യ​ന്ത്ര​ങ്ങ​ളി​ലെ വോ​ട്ടു​ക​ൾ വി​വി​പാ​റ്റു​മാ​യി ഒ​ത്തു​നോ​ക്കാ​ൻ ക​മീ​ഷ​ന് അ​പേ​ക്ഷ ന​ൽ​കി​യി​രി​ക്കു​ക​യാ​ണെ​ന്ന് അ​വ​ർ പ​റ​ഞ്ഞു.

അ​ജ​ണ്ട ഒ​രു​ക്കാ​തെ ദു​ർ​ബ​ല​മാ​യ ഇ​ൻ​ഡ്യ

ഭ​ര​ണ​ഘ​ട​ന മാ​റ്റു​മെ​ന്നും സം​വ​ര​ണം എ​ടു​ത്തു​ക​ള​യു​മെ​ന്നു​മു​ള്ള പ്ര​ചാ​ര​ണ​ത്തി​ലൂ​ടെ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​ഡി.​എ​യെ ബ​ലാ​ബ​ല​ത്തി​ൽ പി​ടി​ച്ചു​കെ​ട്ടാ​ൻ ക​ഴി​ഞ്ഞ ഇ​ൻ​ഡ്യ സ​ഖ്യം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ അ​ജ​ണ്ട എ​ന്തെ​ന്ന് നി​ശ്ച​യി​ക്കാ​ൻ ക​ഴി​യാ​തെ ദു​ർ​ബ​ല​മാ​യി. സീ​റ്റു​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ഏ​റെ വൈ​കി. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​വ​ലം 0.6 ശ​ത​മാ​നം ​മാ​ത്ര​മാ​യി​രു​ന്നു ഇ​ൻ​ഡ്യ സ​ഖ്യ​വും എ​ൻ.​ഡി.​എ​യും ത​മ്മി​ലു​ള്ള വോ​ട്ടു​വ്യ​ത്യാ​സം. മാ​സ​ങ്ങ​ൾ കൊ​ണ്ടാ​ണ് ഇ​ത് 16 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​യ​ത്. ര​ണ്ടു​മാ​സം മു​മ്പെ​ങ്കി​ലും പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങാ​ൻ ഇ​ൻ​ഡ്യ​ക്ക് ക​ഴി​യേ​ണ്ട​താ​യി​രു​ന്നു.

അ​സ്തി​ത്വ ഭീ​ഷ​ണി​യി​ൽ ഇ​ൻ​ഡ്യ സ​ഖ്യ​ ക​ക്ഷി​ക​ൾ

ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന്റെ രാ​ഷ്​​ട്രീ​യ ഭാ​വി​ക്ക് മു​ന്നി​ൽ ചോ​ദ്യ​ചി​ഹ്ന​മാ​യി മാ​റു​ക​യാ​ണ് മ​ഹാ​രാ​ഷ്ട്ര തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​​യെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് താ​ഴെ​യി​റ​ക്കാ​ൻ രൂ​പം ന​ൽ​കി​യ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​​ലെ മു​തി​ർ​ന്ന ര​ണ്ട് നേ​താ​ക്ക​ളു​ടെ​യും അ​വ​രു​ടെ പാ​ർ​ട്ടി​ക​ളു​ടെ​യും നി​ല​നി​ൽ​പാ​ണ് തു​ലാ​സി​ലാ​യ​ത്. അ​ധി​കാ​ര​ത്തി​ന്റെ ബ​ല​ത്തി​ൽ ബി.​ജെ.​പി പി​ള​ർ​ത്തി​യെ​ടു​ത്തു​ണ്ടാ​ക്കി​യ എ​ൻ.​സി.​പി​ക്കും ശി​വ​സേ​ന​ക്കും മു​ന്നി​ൽ ശ​ര​ദ് പ​വാ​റി​ന്റെ എ​ൻ.​സി.​പി​യും ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ശി​വ​സേ​ന​യും നി​ഷ്പ്ര​ഭ​രാ​യി.

പ​ഠി​ക്കാ​തെ കോ​ൺ​ഗ്ര​സ്

ഓ​രോ സം​സ്ഥാ​ന​ത്തും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്‍ വ​രു​മ്പോ​ൾ എ​ത്ര സീ​റ്റു​ക​ൾ ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ല്ല കോ​ൺ​ഗ്ര​സ് നോ​ക്കു​ന്ന​ത്. സ​ഖ്യ​ക​ക്ഷി​ളോ​ട് ശ​ണ്ഠ​കൂ​ടി എ​ത്ര സീ​റ്റു​ക​ൾ കൂ​ടു​ത​ലാ​യി മ​ത്സ​രി​ക്കാ​ൻ കി​ട്ടു​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്റെ ചി​ന്ത. വോ​ട്ട​ർ​മാ​രി​ലി​റ​ങ്ങു​ന്ന​തി​നെ​ക്കാ​ൾ അ​തി​നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സ​മ​യ​വും ഊ​ർ​ജ​വും ഏ​റെ ചെ​ല​വ​ഴി​ക്കു​ന്ന​ത്. എ​ത്രം പ​ണം ചെ​ല​വി​ട്ടാ​ലും പ്ര​ചാ​ര​ണ​ത്തി​നാ​യി ന​ഷ്ട​​പ്പെ​ട്ടു പോ​യ സ​മ​യം വീ​​ണ്ടെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും എ​ത്ര നേ​ര​ത്തേ​യി​റ​ങ്ങു​ന്നോ അ​ത്ര​യും സ​മ​യം കൊ​ണ്ട് ബി.​ജെ.​പി​യു​ടെ മ​ണി പ​വ​റി​​നെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യു​മെ​ന്നും കോ​ൺ​ഗ്ര​സ് ഇ​നി​യും പ​ഠി​ച്ചി​ല്ല.

കോ​ൺ​ഗ്ര​സ് വാ​ശി പി​ടി​ച്ച് ചോ​ദി​ച്ചു വാ​ങ്ങി​യ സീ​റ്റു​ക​ളി​ൽ അ​തി​ദ​യ​നീ​യ​മാ​യ പ​രാ​ജ​യ​മേ​റ്റു​വാ​ങ്ങി​യ​ത് ഇ​ൻ​ഡ്യ തോ​റ്റ മ​ഹാ​രാ​ഷ്​​ട്ര​യി​ൽ മാ​ത്ര​മ​ല്ല ഇ​ൻ​ഡ്യ ജ​യി​ച്ച ഝാ​ർ​ഖ​ണ്ഡി​ൽ​കൂ​ടി​യാ​ണ്.

ത​മ്മി​ല​ടി​ച്ചു​ണ്ടാ​ക്കു​ന്ന തോ​ൽ​വി​ക​ൾ

ഹ​രി​യാ​ന​യി​ൽ നി​ന്നേ​റ്റ ക​ന​ത്ത തോ​ൽ​വി​യി​ൽ​നി​ന്ന് ഒ​രു പാ​ഠ​വും പ​ഠി​ക്കാ​തെ​യാ​ണ് തൊ​ട്ടു​ട​നെ വ​ന്ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ​യും കോ​ൺ​ഗ്ര​സ് നേ​രി​ട്ട​ത്. പാ​ർ​ട്ടി സം​സ്ഥാ​ന​ത്ത് ത​ക​ർ​ന്ന​ടി​യാ​ൻ പോ​കു​ന്ന​ത​റി​യാ​തെ​യാ​ണ് ബാ​ലാ​സാ​ഹി​ബ് തോ​റോ​ട്ടും നാ​നാ പ​ടോ​ളും മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്വ​യം മു​ഖ്യ​മ​ന്ത്രി​മാ​രാ​യി പ്ര​ഖ്യാ​പി​ച്ച​ത്. സീ​റ്റ് ധാ​ര​ണ​യാ​യ​ശേ​ഷ​വും ര​മേ​ശ് ചെ​ന്നി​ത്ത​ല​ക്ക് മു​ന്നി​ൽ മു​ഖ്യ​മ​ന്ത്രി​പ​ദം അ​വ​കാ​ശ​പ്പെ​ടാ​ൻ മ​ത്സ​രി​ക്കു​ക​യാ​യി​രു​ന്നു മ​ഹാ​രാ​ഷ്​​ട്ര​യി​ലെ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ. നേ​താ​ക്ക​ളു​ടെ ത​മ്മി​ല​ടി​യി​ൽ ഹ​രി​യാ​ന​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വി​നെ ​തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല.

ഊ​ർ​ജ​മ​ത്ര​യും പ്രി​യ​ങ്ക​യു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ന്

വ​യ​നാ​ട്ടി​ൽ പ്രി​യ​ങ്ക​യു​ടെ ഭൂ​രി​പ​ക്ഷം കൂ​ട്ടാ​ൻ ന​ട​ത്തി​യ പ​രി​ശ്ര​മം രാ​ഹു​ൽ ഗാ​ന്ധി​പോ​ലും മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ത്തി​യി​ല്ല. ഝാ​ർ​ഖ​ണ്ഡി​ൽ ഇ​ത്ത​വ​ണ ജ​ന​ങ്ങ​ളെ ആ​ക​ർ​ഷി​ച്ച ഹേ​മ​ന്ത് സോ​റ​ന്റെ ഭാ​ര്യ ക​ൽ​പ​ന സോ​റ​ൻ 40 റാ​ലി​ക​ൾ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​നാ​യി ന​ട​ത്തി​യ​പ്പോ​ൾ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി മ​ഹാ​രാ​ഷ്​​​ട്ര​യി​ൽ ആ​കെ ന​ട​ത്തി​യ​ത് എ​ട്ട് റാ​ലി​ക​ളാ​ണ്.

പ്രി​യ​ങ്ക ഗാ​ന്ധി ജ​യം ഉ​റ​പ്പാ​യ വ​യ​നാ​ട്ടി​ൽ അ​വ​രെ മു​ഖം കാ​ണി​ക്കാ​ൻ ത​മ്പ​ടി​ച്ച കോ​ൺ​ഗ്ര​സി​ന്റെ ദേ​ശീ​യ നേ​താ​ക്ക​ൾ അ​ത്ത​ര​മൊ​രു പ​രി​ഗ​ണ​ന മ​ഹാ​രാ​ഷ്​​ട്ര​ക്ക് ന​ൽ​കി​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NDAMaharashtra Assembly Election 2024Jharkhand Assembly Election 2024
News Summary - Maharashtra and Jharkhand Election
Next Story