ജയിക്കാൻ ബി.ജെ.പി; വിയർപ്പിക്കാൻ പവാർ
text_fieldsമഹാരാഷ്ട്ര നിയമസഭയിൽ മൃഗീയ ഭൂരിപക്ഷത്തോടെ ബി.ജെ.പി സഖ്യം തിരിച്ചുവരുമെന്നാണ ് ഇതുവരെ പ്രതീക്ഷിക്കപ്പെട്ടത്. സംസ്ഥാനം ഇന്നോളം കാണാത്ത ഏകപക്ഷീയ തെരഞ്ഞെടുപ്പ് വി ജയം. എന്നാല്‍, സ്ഥിതിഗതികളിൽ ചില്ലറ മാറ്റങ്ങള്‍ കാണാനുണ്ട്. മേൽെക്കെ ബി.ജെ.പി സഖ്യത ്തിന് തന്നെ. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും മറാത്ത അതികായന് ശരദ്പവാറും തമ്മിലാ ണ് യുദ്ധം. ഭരണപക്ഷത്തെ ശിവസേന ‘പുലി’ ‘അറവുശാലയിലേക്ക് നടക്കുന്ന ആടാ’യി മാറിയ കാഴ ്ച. മുന്മുഖ്യന്മാരായ അശോക് ചവാന്, സുഷീല്‍കുമാര്‍ ഷിൻഡെ, പൃഥ്വിരാജ് ചവാന് തുടങ്ങി ക ോണ്‍ഗ്രസിലെ പടക്കുതിരകളെല്ലാം അവരവരുടെ മണ്ഡലങ്ങളിലേക്ക് ചുരുങ്ങിയപ്പോള്‍ പ വാര് മാത്രമാണ് നിറഞ്ഞുനില്ക്കുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് തീര് ക്കാന്‍ കഴിയാത്ത കര്‍ഷക പ്രതിസന്ധിയുടെയും ആത്മഹത്യകളുടെയും പാപം ശരദ് പവാറിെൻറ ചുമലില്‍ കെട്ടിവെക്കാന്‍ ഫഡ്നാവിസ് ആഞ്ഞുശ്രമിക്കുന്നത്. മുംബൈയിലും ലാത്തൂരിലും ര ാഹുല്‍ ഗാന്ധി എത്തിയതോടെ കോണ്‍ഗ്രസ് അണികളില്‍ ആവേശം തിരിച്ചുവന്ന പ്രതീതിയാണ്.
പുല്‍വാമ സൈനിക മിന്നലാക്രമണങ്ങളിലൂടെ രാജ്യ‘രക്ഷകനായ‘ നരേന്ദ്ര മോദിയായിരുന്നു ലോക്സഭ തെരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിക്കൊടുത്തതെങ്കില്‍ ഇത്തവണ കശ്മീരിെൻ റ പ്രത്യേക പദവി റദ്ദാക്കിയ ‘ധീരൻ’ മോദിയിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. കാര്‍ഷിക പ്രതിസന്ധി, കര്‍ഷക ആത്മഹത്യ, സാമ്പത്തിക ഞെരുക്കം തുടങ്ങി ഭരണവിരുദ്ധ വികാരങ്ങളെ മോദി എന്ന ഒറ്റനേതാവിലൂടെ മറികടക്കാനാണ് ബി.ജെ.പിയുടെ ശ്രമം. സവര്‍ക്കര്‍ക്ക് ഭാരത് രത്ന എന്ന വാഗ്ദാനത്തിലൂടെ ഹിന്ദുത്വയെ ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് ബി.ജെ.പി. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിലെ സിറ്റിങ് എം.പി, എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് പ്രതിപക്ഷത്തെ പൂർണമായും ദുര്ബലമാക്കിയതായിരുന്നു അവരുടെ മറ്റൊരു തന്ത്രം. ഈ തന്ത്രം വിജയിപ്പിച്ചത് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) എന്ന വടിയാണെന്ന് ശരദ്പവാര്‍ തുറന്നടിക്കുന്നു.
ഇ.ഡി വടി ചൂണ്ടി ബി.ജെ.പി പൊക്കിയതത്രയും എന്‍.സി.പിയിലെ അതികായരെയാണ്. നവി മുംബൈയിലെ ഗണേഷ് നായിക്, അകോളയിലെ പച്ച്പുഡെമാര്, അഹ്മദ്നഗറിലെ വിഖെ പാട്ടീലുമാര്, സതാരയിലെ ഭോസ്ലെമാര്, കൊങ്കണില്‍ റാണെമാര് തുടങ്ങിയവരെ അടര്ത്തിയെടുക്കുമ്പോള് ഒരു നാടുതന്നെ കൂടെ പോരുകയാണ്.
ഇൗ വടി പവാറിനുനേരെയും വീശിയെങ്കിലും ബി.ജെ.പിയുടെ കൈ പൊള്ളി. വടി പിടിച്ചെടുത്ത് തിരിച്ചോങ്ങിയ പവാര്‍ തെൻറ സാന്നിധ്യവും ശക്തിയും കൃത്യമായി അടയാളപ്പെടുത്തി. പശ്ചിമ മഹാരാഷ്ട്രയില്‍ വികാര തരംഗമുണ്ടാക്കാനാണ് ഇ.ഡിയെയും ബി.ജെ.പിയെയും വെട്ടിലാക്കി പവാര്‍ ശ്രമിച്ചത്. മഹാരാഷ്ട്ര സഹകരണ ബാങ്കില്‍ തെൻറ ഇടം വലം കൈകളുണ്ടായിരുന്നെങ്കിലും പവാര്‍ ഒരിക്കലും ഒരു പദവിയും വഹിച്ചിട്ടില്ല. അഴിമതി കേസില്‍ ബോംബെ ഹൈേകാടതി ഉത്തരവിനെ തുടര്‍ന്ന് മുംബൈ പൊലീസിെൻറ സാമ്പത്തിക കുറ്റകൃത്യ അന്വേഷണവിഭാഗം പവാറിെൻറ ജ്യേഷ്ഠപുത്രന് മുൻ ഉപമുഖ്യമന്ത്രി അജിത് പവാർ ഉൾപ്പെടെ എഴുപതോളം പേര്‍ക്ക് എതിരെയാണ് ഒരു മാസം മുമ്പ് കേസെടുത്തത്. അതില്‍ പവാര്‍ പ്രതിയായിരുന്നില്ല.
പതിവ് ആകാശപ്പറക്കല്‍ തീര്‍ത്തും ഉപേക്ഷിച്ച് റോഡുമാർഗം നാടായനാടുതെണ്ടി പവാര്‍ സാധാരണക്കാരിലേക്ക് ഇറങ്ങുകയും അത് ആവേശമായി മാറുകയും ചെയ്തതോടെയാണ് ഇ.ഡി കേസില്‍ ഇടപെടുന്നത്. ജയിലില്‍ കിടന്നവര്‍ ഒരിക്കലും ജയിലില്കിടക്കാത്ത തന്നെ വിലയിരുത്തേണ്ടെന്ന് അമിത് ഷാക്കിട്ട് ഒരു കുത്ത് പവാര്‍ കൊടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇ.ഡി പവാര്‍ ഉൾപ്പെടെ 72 ഓളം പേര്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന പി.എം.എല്‍.എ നിയമപ്രകാരം കേസെടുക്കുന്നത്. പവാര്‍ അതിനെ തിരിച്ചടിക്കാനുള്ള വടിയായ് കണ്ടു.
ഇ.ഡി വിളിക്കാതെ അങ്ങോട്ട് ചെന്ന് വേണ്ട രേഖകളും മൊഴികളും നല്കാന് പവാര്‍ തന്നെ ഒരു തീയതി നിശ്ചയിച്ചു. അന്ന് എന്‍.സി.പി നേതാക്കളെല്ലാം പവാറിെൻറ വീട്ടിലും ഓഫിസിലും പാഞ്ഞെത്തി. ശിവസേനയിലേതടക്കം നേതാക്കളെല്ലാം പവാറിന് പിന്തുണ നല്കി. ബി.ജെ.പി ഒറ്റപ്പെട്ടു.
പാര്‍ട്ടിക്കിടയിലും വിമര്‍ശനങ്ങളുയര്‍ന്നു. ‘സാഹിബി’നെ പ്രതിയാക്കിയ ഇ.ഡി കാര്യാലയത്തിലേക്ക് പവാറിെൻറ അണികളും കുതിച്ചു. സംഗതി കൈവിട്ടുപോയെന്ന് തിരിച്ചറിഞ്ഞ ഇ.ഡിയും മുംബൈ പൊലീസും അടിയറവ് പറയാന്‍ മടികാണിച്ചില്ല. കാര്യങ്ങള്‍ വിചാരിച്ചതുപോലെയായെന്നുകണ്ട പവാര്‍ വഴങ്ങി.
നാടകം അവിടെ തീര്‍ന്നില്ല. അന്ന് വൈകീട്ടാണ് അജിത് പവാര്‍ എം.എല്‍.എ സ്ഥാനം രാജിവെച്ച് മൊബൈലും ഓഫ് ചെയ്ത് അജ്ഞാത വാസത്തിന് പോയത്. ഇതുസംബന്ധിച്ച് അന്നു രാത്രിതന്നെ പവാര്‍ മാധ്യമങ്ങളെ കണ്ടു. തന്നെ കേസില്‍ കുടുക്കിയ വിഷമത്താലാണ് രാജിവെച്ചതെന്നും രാഷ്ട്രീയം ഇനി വേണ്ടെന്നും കൃഷിയും വ്യവസായവും നോക്കിനടത്താനും അജിത് മകന് പാര്‍ഥയോട് പറഞ്ഞതായും പവാര്‍ പറഞ്ഞു. അടുത്ത ദിവസം അജ്ഞാതവാസം വിട്ട് അജിത് ഇളയച്ഛനും കുടുംബ തലവനുമായ പവാറിെൻറ അടുത്തെത്തി. പവാര്‍ ആവശ്യപ്പെട്ടതുപ്രകാരം മാധ്യമങ്ങളെ കണ്ടു. താന്‍ കാരണം ഇളയച്ഛനെ കേസില്‍ കുടുക്കിയ വിഷമത്തിലാണ് രാജിയെന്ന് ആവര്‍ത്തിക്കുകയും പവാറിനെ കുറിച്ച് പറയുമ്പോള്‍ വികാരാധീനനാവുകയും ചെയ്തു.
പശ്ചിമ മഹാരാഷ്ട്രയാണ് പവാറിെൻറ തട്ടകം. അവിടത്തെ ജനങ്ങളെ വൈകാരികമായി ഉണര്‍ത്തുകയായിരുന്നു പവാര്‍ ലക്ഷ്യമിട്ടത്. ഒടുവില്‍ അധോലോകക്കാരന് ഇഖ്ബാല്‍ മിര്‍ച്ചിയുടെ ഭാര്യയുമായുള്ള സ്വത്തിടപാട്, പി.എം.സി ബാങ്ക് വായ്പ തട്ടിപ്പ് കേസ് പ്രതിയുടെ സ്വകാര്യവിമാനത്തില്‍ യാത്ര ഇവയുടെ പേരില്‍ പവാറിെൻറ വലംകൈയായ പ്രഫുല്‍ പട്ടേലില്‍ എത്തിനില്‍ക്കുകയാണ് ഇ.ഡി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും മോദിയെയും കുഴക്കിയത് മഹാരാഷ്ട്ര നവനിര്‍മാണ സേന അധ്യക്ഷന്‍ രാജ് താക്കറെയായിരുന്നു. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ചില്ലെങ്കിലും 10 റാലികളാണ് രാജ് നടത്തിയത്. ആ റാലികള്‍ ബി.ജെ.പി സര്‍ക്കാറിെൻറ നുണകള്‍ പച്ചയായി തുറന്നുകാട്ടുന്നതായിരുന്നു.
പവാറിെൻറ തന്ത്രമായിരുന്നു ഇത്. രാജിെൻറ ശ്രമം തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചില്ലെങ്കിലും രാജ് അത് തുടര്‍ന്നാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതികൂലമാകുമെന്ന് ബി.ജെ.പിക്ക് അറിയാം. ലോക്സഭ തെരഞ്ഞെടുപ്പിനുശേഷവും ജനവികാരവും തെരഞ്ഞെടുപ്പു ഫലവും തമ്മിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയും വോട്ടുയന്ത്രത്തെ സംശയിച്ചും രാജ് നിറഞ്ഞുനിന്നിരുന്നു. പഴയ കോഹിനൂര്‍ കേസില്‍ ഇ.ഡി ചോദ്യം ചെയ്തശേഷം രാജ് അപ്രത്യക്ഷനായി. രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധി ചൂണ്ടിക്കാട്ടി മത്സരിേക്കണ്ടെന്നുനേതാക്കളോട് രാജ് പറയുകയും ചെയ്തു. ഒടുവില്‍ അണികളുടെ നിർബന്ധത്തിനു വഴങ്ങി 80 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്.
രാജ് കോഹിനൂറില്‍ കുടുങ്ങിയതും ഉദ്ദവ് താക്കറെ പത്തിമടക്കിയതും തമ്മില്‍ ബന്ധമുണ്ടെന്ന് പറയുന്നുണ്ട്. നിയസമഭ തെരഞ്ഞെടുപ്പില്‍ പകുതി സീറ്റുകളും ഉപമുഖ്യമന്ത്രി പദവും ആവശ്യപ്പെട്ട് അക്രമാസക്തമായിനിന്ന സേന ഒടുവില്‍ ബി.ജെ.പിക്ക് വഴങ്ങുന്നതാണ് കണ്ടത്. 124 സീറ്റ് സേനക്കും 11 സീറ്റ് മറ്റു ചെറു പാര്‍ട്ടികള്‍ക്കും നല്കിയ ബി.ജെ.പി 153 സീറ്റുകള്‍ എടുത്ത് ഒറ്റക്ക് ഭൂരിപക്ഷം നേടാനുള്ള ശ്രമത്തിലാണ്. തങ്ങള്‍ക്ക് വേരോട്ടമുള്ള പ്രദേശങ്ങളില്‍പോലും സീറ്റ് നല്‍കാതെ തഴഞ്ഞിട്ടും സേന ചെറുവിരല്‍ അനക്കിയില്ല എന്നത് കൗതുകമാണ്. അതിനാലാണ്, പുലി അറവുശാലയിലേക്ക് നടന്നു നീങ്ങുന്ന ആടായി മാറിയെന്നു പറയുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് സഹായകമാകുകയും കോണ്‍ഗ്രസിന് പ്രതികൂലമാകുകയും ചെയ്ത അസദുദ്ദീന്‍ ഉവൈസി, പ്രകാശ് അംബേദ്കര്‍ കൂട്ടുകെട്ടിലെ വഞ്ചിത് ബഹുജന്‍ അഗാഡിക്കും പ്രതാപം മങ്ങി. ഉവൈസി അഗാഡി വിട്ടു. പ്രകാശിെൻറ നേതൃത്വത്തില്‍ അഗാഡി മത്സരരംഗത്തുണ്ട്. ബി.ജെ.പിക്ക് ശക്തമായ എതിരാളി അഗാഡി മാത്രമാണെന്നാണ് പ്രകാശിെൻറ വാദം. ഇത്തവണയും കോൺഗ്രസിെൻറ ദലിത്, മുസ്ലിം വോട്ട് ബാങ്കില്‍ അഗാഡി വിള്ളലുണ്ടാക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്.
എന്നാല്‍, കണ്ടറിയണമെന്ന് നിരീക്ഷകര്‍ പറയുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് അഗാഡിയെ തുറന്നുകാട്ടിയെന്ന് മറ്റു ദലിത്, മുസ്ലിം നേതാക്കള്‍ അഭിപ്രായപ്പെടുന്നു. സിറ്റിങ് എം.എല്‍.എ ജീവപാണ്ഡു ഗാവിത് അടക്കം എട്ടു സീറ്റുകളിലായി സി.പി.എമ്മും മത്സരിക്കുന്നുണ്ട്. ഇവയില്‍ മൂന്നു സീറ്റില്‍ കോണ്‍ഗ്രസ് സഖ്യത്തിെൻറയും പ്രകാശ് അംബേദ്കറുടെയും പിന്തുണയുണ്ട്.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.