പാതിരാ അട്ടിമറിയുടെ പാഠങ്ങൾ
text_fields501 ബാർസോപ്പിട്ട് തേച്ചുകുളിപ്പിച്ചു വരുകയായിരുന്നു. ബാൽ താക്കറെയുടെ കാലത്തെ ശിവസ േനയല്ലത്രേ ശിവസേന. മണ്ണിെൻറ മക്കൾ വാദംകൊണ്ട് ദക്ഷിണേന്ത്യക്കാരെ ആട്ടിയോടിച്ചി ട്ടുണ്ട്. തീവ്ര ഹിന്ദുത്വത്തിെൻറ കാവിരാഷ്ട്രീയത്തിൽ ബി.ജെ.പിയാണോ ശിവസേനയാണോ മൂത ്തവൻ എന്ന് ജനം സംശയിച്ചു നിന്നിട്ടുണ്ട്. എങ്കിലും എതിരാളിയുടെ അടിയേറ്റ് ചോരയൊലിച ്ച് മാനസാന്തരപ്പെടാൻ തയാറായി തൊഴുതുനിൽക്കുന്നവനെ കൈവിട്ടു കൂടാ. മതേതരപാർട്ടി കൾ ബി.ജെ.പിയെ പുറന്തള്ളാൻ ഭൂമിയോളം ക്ഷമിച്ച് ഒന്നിക്കേണ്ട സമയമാണ്. അങ്ങനെയാണ് തേ ച്ചുകുളിപ്പിക്കൽ തുടങ്ങിയത്.
പിന്നെ, കലാപത്തിെൻറയും അയോധ്യയുടെയും ബി.ജെ.പി സഖ ്യത്തിെൻറയുമൊക്കെ കാര്യം. അങ്ങനെയൊക്കെ സംഭവിച്ചു, ഇപ്പോൾ തിരുത്തുന്നു എന്നേ ചിന്തിക്കേണ്ടൂ. മാനസാന്തരത്തിന് അവസരം കൊടുത്തില്ലെങ്കിൽ ക്ഷീണിക്കുകയോ പിളരുകയോ ചെയ്യുന്നത് കോൺഗ്രസും എൻ.സി.പിയുമായിരിക്കും. രാഷ്ട്രീയത്തിൽ നിത്യശത്രുക്കളില്ല. അവസരോചിതം കണ്ടറിഞ്ഞ് കാര്യങ്ങൾ ചെയ്യുന്നതിനെ അവസരവാദം എന്നു വിശേഷിപ്പിക്കരുത്. ശത്രുവിെൻറ ശത്രു മിത്രം എന്നാണ് ലോകതത്ത്വമെന്ന് സോണിയ ഗാന്ധിയടക്കമുള്ളവരെ ഒരുവിധത്തിൽ പറഞ്ഞു ബോധ്യപ്പെടുത്തി, ശിവസേനക്ക് മതേതര കൂട്ടായ്മയുടെ അനുഗ്രഹാശിസ്സുകൾ വാങ്ങിക്കൊടുത്ത്, ഉദ്ധവ് താക്കറെക്ക് ഇരിക്കാൻ പാകത്തിലൊരു മുഖ്യമന്ത്രിക്കസേര രാവിലെതന്നെ പണിത് എത്തിക്കണമെന്ന് ഓർഡറും കൊടുത്ത് വെള്ളിയാഴ്ച രാത്രി വൈകി ഉറങ്ങാൻ കിടന്നത് ഒാർമയുണ്ട് ത്രികക്ഷി സഖ്യത്തിെൻറ തന്ത്രവിശാരദന്മാർക്ക്. നേരം വെളുത്തപ്പോൾ കിടന്ന കട്ടിൽ കാണാനില്ല! കണ്ണുതിരുമ്മി നോക്കുേമ്പാഴേക്ക് ശരത്പവാറിെൻറ മരുമകൻ അജിത് പവാറിനെയും തൂക്കിയെടുത്ത് ബി.ജെ.പിക്കാർ രാജ്ഭവനിലെത്തി സത്യപ്രതിജ്ഞ കഴിച്ചിരുന്നു. പാതിരാ അട്ടിമറി, മിന്നലാക്രമണം, ജനാധിപത്യധ്വംസനം എന്നിങ്ങനെ പല പേരിട്ടു വിളിക്കാവുന്ന ഓപറേഷൻ.
കഥ അവിടംകൊണ്ട് അവസാനിച്ചിട്ടില്ലെന്നുമാത്രം പറഞ്ഞുനിൽക്കാം. എന്നാൽ, പണി ഇനിയും പഠിച്ചിട്ടില്ലെന്ന് ചുരുങ്ങിയപക്ഷം മോദി-അമിത് ഷാമാരെ നേരിടേണ്ടവർ സമ്മതിച്ചേ മതിയാവൂ. അവരുടെ ചിന്തക്കപ്പുറത്തെ തറവേലയാണ് ബി.ജെ.പി വിജയിപ്പിച്ചെടുക്കുന്നത്. കർണാടകയിലെ തന്ത്രമല്ല ഗോവയിൽ. അതല്ല അരുണാചലിൽ. അവിടത്തേതല്ല മഹാരാഷ്ട്രയിൽ. ഭരണം പിടിക്കാൻ കാട്ടുന്ന വൃത്തികേടുകൾക്ക് സമാനതയില്ലെങ്കിലും, ഓരോന്നും വ്യത്യസ്ത അമ്പരപ്പുകളാണ് കണ്ടുനിൽക്കുന്നവർക്ക് സമ്മാനിക്കുന്നത്. ഭരണസൗകര്യവും പണക്കരുത്തും കുതന്ത്ര കൗശലവും തരാതരം പ്രയോഗിക്കുന്നിടത്ത്, കരുനീക്കാൻ കർണാടകത്തിലേക്കും മഹാരാഷ്ട്രയിലേക്കുമൊക്കെ ഹൈകമാൻഡ് വിമാനത്തിൽ ഇറക്കുന്ന മല്ലികാർജുൻ ഖാർഗെക്കും കെ.സി. വേണുഗോപാലിനുമൊക്കെ തലയിൽ കൈവെച്ചു നിൽക്കാനേ കഴിയൂ. മഹാരാഷ്ട്രയും ദേശീയരാഷ്ട്രീയവും അരച്ചുകലക്കി സേവിക്കുന്ന ശരദ്പവാർ മുതൽ, പിന്നാമ്പുറ കരുനീക്കത്തിൽ ഉസ്താദായ അഹ്മദ് പട്ടേൽ വരെയുള്ളവർ പകച്ചുനിൽക്കുേമ്പാൾ അവരെക്കുറിച്ച് എന്തുപറയാൻ? മറാത്തയിൽ ഈച്ചക്ക് പറക്കണമെങ്കിൽ ശിവസേനയോടു ചോദിക്കണമെന്ന് അഹങ്കരിച്ചിരുന്ന ബാൽതാക്കറെയുടെ മകനായ പുതിയ കടുവയെ കിടുവ പിടിച്ച അവസ്ഥ.
ഒറ്റയടിക്ക് മൂന്നു പ്രതിയോഗികളുടെ മുട്ടൊടിക്കുന്ന പാതിരാപ്പണിയാണ് ബി.ജെ.പി നടപ്പാക്കിയത്. മതേതര-പ്രതിപക്ഷ ചേരിയിലേക്ക് കൂറുമാറിയ ശിവസേനയുമായി ഇതുവരെ പങ്കുവെക്കേണ്ടി വന്ന ഹിന്ദുത്വരാഷ്ട്രീയ ‘നേട്ട’ങ്ങൾ മറാത്തയുടെ മണ്ണിൽ ബി.ജെ.പി ഒറ്റക്ക് കൈയടക്കുന്നു. കടുവപ്പുറത്തിരുന്ന് മറാത്ത വാണ ബാൽതാക്കറെയുടെ ശിവസേന നേരിടുന്നത് നിലനിൽപിെൻറ വെല്ലുവിളിയാണ്. ഹിന്ദുത്വ രാഷ്ട്രീയ അജണ്ട കൈമോശം വരുക മാത്രമല്ല, പുതുതായി സ്വീകരിച്ച മതേതര അജണ്ട വിശ്വാസ്യത നേടാൻ കാലം പിടിക്കുകയും ചെയ്യും. ശിവസേനയെ തള്ളിമാറ്റി ഹിന്ദുത്വവികാരത്തിെൻറ മഹാരാഷ്ട്രയിലെ മൊത്തക്കച്ചവടക്കാരായി ബി.ജെ.പി മാറുേമ്പാൾ, മതേതര-പ്രാദേശിക പരിഗണനകളുടെ വോട്ട് എൻ.സി.പിയും കോൺഗ്രസും ശിവസേനയും പങ്കിട്ടെടുക്കേണ്ടി വരുകയും ചെയ്യുന്നു. ഇതിനെല്ലാമിടയിൽ ഈ ത്രികക്ഷി സഖ്യത്തിെൻറ ഭാവിയെക്കുറിച്ച സംശയങ്ങൾ പ്രബലമായി നിൽക്കുേമ്പാൾ തന്നെയാണ്, മൂന്നുപേരെയും അപകടത്തിലാക്കി ബി.ജെ.പി അധികാരം വീണ്ടും പിടിക്കുന്നത്. തെൻറ തണലിൽ വളർന്ന മരുമകൻ അജിത് പവാർ, സ്വന്തം പ്രതാപം ചുട്ടെരിക്കാൻ കൂട്ടുനിൽക്കുന്നതാണ് പവാറിന് കാണേണ്ടി വരുന്നത്.
എൻ.സി.പി പിളർന്ന പാർട്ടിയും പവാറിേൻറത് പിളർന്ന കുടുംബവുമായി മാറ്റാൻ ബി.ജെ.പിക്ക് കഴിഞ്ഞു. അക്കാര്യം പവാറിെൻറ മകൾതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. സ്വന്തം എം.എൽ.എമാർ കൈവിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ ഉറക്കമിളച്ചിരിക്കേണ്ട സ്ഥിതിയാണ്, അധികാരം വീണ്ടും ബി.ജെ.പി കൈയടക്കുേമ്പാൾ എൻ.സി.പിയും കോൺഗ്രസും ശിവസേനയും നേരിടുന്നത്. അധികാരവും പണവും മാത്രമല്ല, അന്വേഷണ ഏജൻസികളും ഇക്കാര്യത്തിൽ ബി.ജെ.പിയുടെ പക്കലുണ്ട്. അതിനെ പേടിക്കാതിരിക്കാൻ എതിരാളികൾക്ക് കഴിയില്ല. കള്ളപ്പണ കേസ്, മഹാരാഷ്ട്ര സഹകരണബാങ്ക് കുംഭകോണം, മുമ്പ് മന്ത്രിയായിരുന്ന കാലത്ത് ജലവിഭവവകുപ്പിൽ നടന്ന അഴിമതി എന്നിവയെല്ലാം അജിത് പവാറിനെ തൂക്കിയെടുക്കാൻ അന്വേഷണ ഏജൻസികൾക്ക് മേൽത്തരം ആയുധങ്ങളാണ്. അതൊന്ന് ഓർമിപ്പിച്ചാൽ, അജിത്പവാർ ഏത് അമ്മാവനെയും മറക്കും. പാർട്ടിയിൽ നമ്പർ ടു ആയ പ്രഫുൽപട്ടേലിനെയോ പവാറിനെത്തന്നെയോ കുരുക്കാൻ കേസുകളുണ്ട്. സാക്ഷാൽ ചിദംബരം തിഹാർ ജയിലിൽനിന്ന് ഇറങ്ങാൻ പാടുപെടുേമ്പാൾ, കോൺഗ്രസിെൻറയോ ശിവസേനയുടെയോ നേതാക്കൾക്ക് കുരുക്കൊരുക്കാൻ ഒട്ടും വിഷമമല്ലതന്നെ.
വാലാട്ടി ഓച്ചാനിച്ചുനിൽക്കുന്ന അന്വേഷണ ഏജൻസികളെ മാത്രം എന്തിനു കുറ്റം പറയണം? രാജ്ഭവനും രാഷ്ട്രപതി ഭവനും അടക്കമുള്ള ഭരണഘടന സംവിധാനങ്ങൾവരെ മഹാരാഷ്ട്രയിലെ അട്ടിമറിക്ക് ദുരുപയോഗിക്കപ്പെട്ടു. സർക്കാറുണ്ടാക്കാൻ ബി.ജെ.പിക്ക് യഥേഷ്ടം സമയം, ശിവസേനക്ക് 24 മണിക്കൂർ, എൻ.സി.പിക്ക് അരദിവസം എന്നിങ്ങനെ സമയം അനുവദിച്ചതിനൊടുവിൽ രാഷ്ട്രപതിഭരണത്തിന് കുറേ ദിവസങ്ങൾക്കു മുമ്പ് ശിപാർശ ചെയ്തയാളാണ് ഗവർണർ ഭഗത് സിങ് കോശിയാരി. ഒന്നും കോശിയാരിയുടെ തീരുമാനമല്ല. അന്നും ഇപ്പോഴും കോശിയാരിയെ മാത്രമല്ല, രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും ഭരണഘടനാപരമായ സംശയങ്ങൾ അലട്ടുന്നില്ല. രാഷ്ട്രപതിഭരണം പിൻവലിക്കുന്നതിന് ഭരണഘടനാപരമായ നടപടിക്രമങ്ങളുണ്ട്. ഗവർണറുടെ റിപ്പോർട്ട് വേണം. അതു മന്ത്രിസഭ ചർച്ച ചെയ്ത് അനുകൂല തീരുമാനം രാഷ്ട്രപതിയെ അറിയിക്കണം. തുടർന്ന് രാഷ്ട്രപതി വിജ്ഞാപനത്തിൽ ഒപ്പുവെക്കണം. എന്നിട്ട് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് അതിെൻറ നേതാവിനെ വിളിക്കണം. വിവിധ കക്ഷിനേതാക്കളെയും പൊതുജനങ്ങളും അറിഞ്ഞുചെയ്യേണ്ടതാണ് സത്യപ്രതിജ്ഞ. രാഷ്ട്രപതിയുടെ വിജ്ഞാപനം ഇറങ്ങിയത് പുലർെച്ച 5.47നാണ്. അതിനു തൊട്ടുമുമ്പത്തെ നട്ടപ്പാതിരക്ക് ഏതു മന്ത്രിസഭ യോഗമാണ് നടന്നത്? ദേവേന്ദ്ര ഫഡ്നാവിസിെൻറയും അജിത് പവാറിെൻറയും സത്യപ്രതിജ്ഞക്ക് ഏതേതു കക്ഷി നേതാക്കൾ എത്തിയിരുന്നു? ഒന്നിനും മറുപടികൾ ഉണ്ടാവില്ല. ശനിയാഴ്ച സർക്കാറുണ്ടാക്കാൻ ഗവർണറെ കാണാൻ നിശ്ചയിച്ച് രാത്രി വൈകി ഉറങ്ങാൻ പോയവർ പിറ്റേന്ന് രാവിലെ എഴുന്നേറ്റ് കിടന്ന കട്ടിൽ തപ്പുേമ്പാൾ, ശ്രദ്ധിച്ചാൽ കേൾക്കാം, ഡൽഹിയിൽനിന്നുള്ള പരിഹാസച്ചിരി. അത് ജനാധിപത്യത്തെ നോക്കി ഭരണയന്ത്രം തിരിക്കുന്നവർ നടത്തുന്ന കൊലച്ചിരിയാണ്. അധികാരഭ്രാന്തിെൻറ അട്ടഹാസം.
എവിടെ അധികാരം പിടിക്കാനും ബി.ജെ.പി ഏതറ്റം വരെയും പോകുമെന്ന് ഇതുവരെയുള്ള ചരിത്രത്തിൽനിന്ന് പഠിച്ചിട്ടും പ്രതിപക്ഷ പാർട്ടികൾ ബി.ജെ.പിയെ അളക്കുന്നതിൽ പരാജയപ്പെടുന്നതിെൻറ ഒടുവിലത്തെ ചിത്രമാണ് മഹാരാഷ്ട്രയിലേത്. ഏറ്റവും സമാനമനസ്കരായ സഖ്യകക്ഷിയായ ശിവസേന സഖ്യത്തിൽനിന്ന് പോകുന്നെങ്കിൽ പോകട്ടെ എന്നും മുഖ്യമന്ത്രിസ്ഥാനം അവർക്ക് വിട്ടുകൊടുക്കില്ല എന്നും ബി.ജെ.പി തീരുമാനിച്ചെങ്കിൽ, മഹാരാഷ്ട്ര രാഷ്ട്രീയത്തിലും അധികാരം നിലനിർത്തുന്നതിനും അവർക്കൊരു പ്ലാൻ-ബി ഉണ്ടെന്ന് വ്യക്തം. അതിെൻറ ജനാധിപത്യ ധാർമികത എന്തായിരുന്നാലും, അവർ അത് സമർഥമായി നടപ്പാക്കി. മഹാരാഷ്ട്രയിൽ ഹിന്ദുത്വ രാഷ്ട്രീയത്തിെൻറ ഏക അവകാശികൾ ഇനി ബി.ജെ.പിയാണ്, ശിവസേന ക്ഷീണിക്കുകതന്നെ ചെയ്യും. അധികാരം നിലനിർത്താനുള്ള വഴിയിൽ പവാർ ഇല്ലാതെതന്നെ എൻ.സി.പിയെ ഒപ്പം കൊണ്ടുവരാനുള്ള ചട്ടുകമാക്കി അജിത് പവാറിനെ മാറ്റി. പാർട്ടിയുടെയും കുടുംബത്തിെൻറയും ഐക്യം തകർത്ത നീക്കമായി അതെന്നിരിക്കേ, എൻ.സി.പി ക്ഷീണിക്കും. ബി.ജെ.പി വീണ്ടും അധികാരം പിടിക്കുേമ്പാൾ കോൺഗ്രസും ക്ഷീണിക്കുകയാണ്. മഹാരാഷ്ട്രയിൽ മാത്രമല്ല, വർഗീയത മുഖമുദ്രയായുള്ള ശിവസേനയെ സഖ്യകക്ഷിയാക്കാൻ തുനിഞ്ഞത് ദേശീയതലത്തിലും കോൺഗ്രസിന് ദോഷം ചെയ്യും. ബി.ജെ.പിയെ നേരിടുന്നതിന് ഇത്തരം പരസ്പരം ചേരാത്ത, ഏച്ചുകെട്ടിയ, ആയുസ്സില്ലാത്ത സഖ്യങ്ങൾ മതിയാവില്ല. വർഗീയാന്ധത വിതച്ച് അധികാരം കൊയ്യുന്ന രാഷ്ട്രീയത്തെ തോൽപിക്കണമെങ്കിൽ പ്രതിപക്ഷം പുതിയ രാഷ്ട്രീയ ആശയം വാർത്തെടുക്കേണ്ടിവരും. സ്വന്തം ആശയങ്ങൾ കൈമോശം വന്ന് ചിതറി നിൽക്കുന്ന കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും അതിന് ഇനി എന്നാണ് കഴിയുക എന്ന വലിയ ചോദ്യമാണ് ഇന്ത്യക്കു മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.