മലയാളത്തിെൻറ രക്ഷ ഓർഡിനൻസിലൂടെയോ?
text_fieldsകേരളത്തിലെ എല്ലാ സ്കൂളുകളിലും പത്താംക്ലാസ് വരെ മലയാളഭാഷാപഠനം നിർബന്ധമാക്കി കേരളസർക്കാർ ഓർഡിനൻസ് ഇറക്കിയിരിക്കുന്നു. പൊതു വിദ്യാലയങ്ങൾക്കുപുറമെ ഈ നിയമം സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന സി.ബി.എസ്.സി, ഐ.സി.എസ്.സി സ്കൂളുകൾക്കും ബാധകമാണ്. ഇംഗ്ലീഷ് ഭാഷയോടുള്ള അമിതഭ്രമം ശരാശരി മലയാളിയെ മലയാളത്തിൽനിന്ന് അകറ്റുന്നുവെന്ന പൊതുബോധമാവണം സർക്കാറിനെ ഇത്തരമൊരു നീക്കത്തിന് േപ്രരിപ്പിച്ചത്. എന്നാൽ, നിയമനിർമാണത്തിലൂടെ മാത്രം നിലനിർത്താൻ കഴിയുന്നതാണോ മലയാളഭാഷയുടെ സമ്പന്നത? ഏതെങ്കിലും വിദേശഭാഷ സാങ്കേതികമായി പഠിക്കുന്ന ഘടനയിൽ ഇപ്പോഴുള്ളതിനേക്കാൾ രണ്ടുവർഷം കൂടി അധികം മലയാളം പഠിച്ചാൽ മലയാളഭാഷ സുരക്ഷിതമാവുമോ? മലയാളിയെ ബാധിച്ച ഇംഗ്ലീഷ്ഭാഷയോടുള്ള അമിതവിധേയത്വം കുറയുമോ?
കേരളസർക്കാറിെൻറ വെബ്സൈറ്റ് പ്രകാരം 14,479 അംഗീകൃത സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ ഏകദേശം 45 ലക്ഷം കുട്ടികൾ പഠിക്കുന്നു. സി.ബി.എസ്.ഇ വെബ്സൈറ്റിൽ 1250 ഓളം അഫിലിയേറ്റഡ് സ്കൂളുകൾ കേരളത്തിലുണ്ടെന്ന് കാണുന്നു. ഒരു സ്കൂളിൽ ശരാശരി 1000 കുട്ടികളെന്ന് കണക്കാക്കിയാൽ 12 ലക്ഷത്തോളം; ഏകദേശം 25 ശതമാനം. ഈ 25 ശതമാനം കുട്ടികൾകൂടി അധികമായി രണ്ടുവർഷം മലയാളം പഠിക്കുന്നതോടെ മലയാളഭാഷ സുരക്ഷിതമായി എന്ന് ചിന്തിക്കുന്നിടത്തേക്കാണ് ഈ ഓർഡിനൻസ് നമ്മെക്കൊണ്ടെത്തിക്കുന്നത്. ഇവിടെ നമ്മൾ രോഗലക്ഷണത്തെയാണ് ചികിത്സിക്കുന്നത്, രോഗത്തെയല്ല.
മലയാളത്തെ മാർക്ക് വാങ്ങാനുള്ള ഒരു വിഷയം മാത്രമായി കാണുകയും ഇംഗ്ലീഷിനെ ജീവനോപാധിയായി മലയാളി തിരിച്ചറിയുകയും ചെയ്തത് പ്രവാസജീവിതത്തിലൂടെയാണ്. പ്രവാസജീവിതത്തിനിടക്ക് ഇംഗ്ലീഷ്ഭാഷ കൈമുതലായുള്ള കേമന്മാർ തങ്ങൾക്ക് അവകാശപ്പെട്ട ഉയർന്ന ജോലികൾ കൈക്കലാക്കുന്നത് നിസ്സഹായതയോടെ മനസ്സിലാക്കിയ മലയാളി എന്ത് വിലകൊടുത്തും മക്കളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ തീരുമാനിച്ചത് സ്വാഭാവികം. മലയാളം പഠിച്ചിട്ടെന്താ? എന്ത് ജോലിയാണ് അതുകൊണ്ട് ലഭിക്കുക എന്ന് ചോദിക്കുന്ന ധാരാളം രക്ഷിതാക്കളെ എനിക്ക് അറിയാം. ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ നമുക്ക് കഴിയാതെപോയതാണ് ഏറ്റവും മുഖ്യമായ കാരണം. അറിഞ്ഞോ അറിയാതെയോ അത് ഇംഗ്ലീഷ്ഭാഷയെ മുന്നിലേക്ക് കൊണ്ടുവരാൻ കാരണമായി. ഇതോടെയാണ് കേരളത്തിൽ അങ്ങോളമിങ്ങോളം ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ കൂണുപോലെ മുളച്ചുപൊന്തിയത്.
ഇംഗ്ലീഷ് നന്നായി സംസാരിക്കുകയും പത്താംക്ലാസിൽ നല്ല മാർക്ക് വാങ്ങുകയും ചെയ്താൽ കേരളത്തിലെ ഒരു ശരാശരി രക്ഷിതാവിന് സന്തോഷമാണ്. ഈ രണ്ട് ചെക്പോയൻറുകളും മറ്റാരെക്കാളും നന്നായറിയുന്നത് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് തന്നെയാണ്. സ്കൂളുകൾ ഇതിനെ മാർക്കറ്റിങ്ങിനുള്ള ഒരു സങ്കേതമായി ഉപയോഗിക്കുമ്പോൾ കുട്ടികളെ ഏതുവിധേനയും ഇംഗ്ലീഷ് സംസാരിപ്പിക്കുക എന്നത് സ്കൂളിെൻറ മുഖ്യലക്ഷ്യമായി മാറുന്നു. നിലവാരത്തിലേക്കെത്താത്ത സ്കൂളുകൾ കുട്ടികളെ തല്ലിപ്പഴുപ്പിക്കാൻ ശ്രമിക്കുന്നു. ഇവിടെയാണ് മലയാളം ഇംഗ്ലീഷിെൻറ ശത്രുവായി മാറുന്നത്. അച്ഛനെ സ്നേഹിക്കാൻ അമ്മയെ വെറുക്കണം എന്ന് പറയുന്നതുപോലെ.
മലയാളഭാഷയെ തിരിച്ചുകൊണ്ടുവരാൻ രണ്ട് ധാരണകൾ തിരുത്തേണ്ടതുണ്ട്. ഒന്ന്, നല്ല അക്കാദമിക്നിലവാരമെന്നാൽ നല്ല ഇംഗ്ലീഷ് എന്ന രക്ഷിതാവിെൻറ ചിന്ത. രണ്ട്, ഇംഗ്ലീഷ്ഭാഷ പഠിക്കാൻ മലയാളത്തിനെ അകറ്റിനിർത്തണം എന്ന സ്കൂളുകളുടെ പൊതുബോധം. ഇത് രണ്ടും ഒരു ഓർഡിനൻസ് കൊണ്ട് മാറ്റാവുന്നതല്ല.
സ്കൂളിെൻറ മികവ് എന്നത് കേവലം ഭാഷാധ്യാപനത്തിലുള്ള മികവ് മാത്രമല്ല. വിജ്ഞാനത്തിെൻറ വിസ്ഫോടനം ഒരു ഭാഗത്തും ടെക്നോളജിയിലൂടെ അതിലേക്കുള്ള പ്രവേശനം മറുവശത്തും അനായാസേന സാധ്യമാകുമ്പോൾ സ്കൂളുകൾ നവീകരിക്കപ്പെടേണ്ടതുണ്ട്, അതിെൻറ ലക്ഷ്യത്തിലും സങ്കേതത്തിലും. മുമ്പ് ഇൻഫർമേഷൻ ലഭിക്കാൻ അധ്യാപകരെയും ലൈബ്രറിയെയും ആശ്രയിക്കേണ്ടിയിരുന്നെങ്കിൽ ഇന്ന് അത് രണ്ടും അവസാനത്തെ ആശ്രയങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്. ബട്ടനമർത്തിയാൻ എന്തിനെക്കുറിച്ചും ആവശ്യത്തിലേറെ ഇൻഫർമേഷൻ നൽകാൻ ഇന്ന് ഇൻറർനെറ്റും ഗൂഗിളുമുണ്ട്. കേരളത്തിൽ സ്മാർട്ട് ഫോൺ ഇല്ലാത്ത വീടുകൾ വിരലിലെണ്ണാവുന്നതേ കാണൂ.
സ്കൂളുകൾ ഇത് മനസ്സിലാക്കുകയും സ്കൂളിങ്ങിെൻറ ലക്ഷ്യം പുനർവിചിന്തനം നടത്തുകയും വേണം. ഇൻഫർമേഷനെക്കാളേറെ വീക്ഷണങ്ങൾക്കും നൈപുണ്യങ്ങൾക്കുമാണ് ഇനി സ്ഥാനം. വിഷയത്തെക്കുറിച്ച് കൃത്യമായ വീക്ഷണമില്ലാതെ ഇൻറർനെറ്റിനെ സമീപിക്കുന്ന കുട്ടികൾ ഗതിമാറിപ്പോവാനുള്ള സാധ്യത കൂടുതലാണ്. കുട്ടികളുടെ ബുദ്ധിപരമായ വികസനം പോലെതന്നെ സ്വഭാവത്തിനും മൂല്യബോധത്തിനും തുല്യപ്രാധാന്യം നൽകിക്കൊണ്ടുമാത്രമേ സ്കൂളിെൻറ മികവ് സാധ്യമാവൂ.
രക്ഷിതാക്കൾ ഇക്കാര്യം തിരിച്ചറിഞ്ഞാൽ സ്കൂൾ അധികൃതർ അനുഭവിക്കുന്ന ഇംഗ്ലീഷ് സമ്മർദത്തിന് അയവുവരുകയും അതുവഴി മലയാളത്തിനോടുള്ള ശത്രുതാഭാവം ഇല്ലാതാവുകയും ചെയ്യും. ആധുനിക ന്യൂറോസയൻസ് പ്രകാരം ഭാഷാപഠനത്തിന് തലച്ചോറിെൻറ ഒരുഭാഗം മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ എന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു. അതിനാൽ, സ്കൂൾവിദ്യാഭ്യാസമെന്നാൽ ഇംഗ്ലീഷ് ഭാഷാപഠനം മാത്രമല്ല എന്ന് രക്ഷിതാക്കൾ തിരിച്ചറിയണം.
ഇംഗ്ലീഷ്ഭാഷ പഠിക്കണമെങ്കിൽ മലയാളം പറയാതിരിക്കണം എന്ന തെറ്റായ ധാരണയാണ് മിക്ക ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളിലെ അധ്യാപകർക്കും ഇന്നുള്ളത്. അതുകൊണ്ടാണ് സ്കൂളുകളിൽ കുട്ടികൾ മലയാളം പറയുന്നത് വിലക്കുന്നതും പിഴ ചുമത്തുന്നതും. ഭാഷാധ്യാപനത്തിെൻറ അറിവില്ലായ്മയാണ് ഇതിനാധാരം. മനുഷ്യെൻറ തലച്ചോർ ഭാഷകൾ പഠിച്ചെടുക്കുന്നത് ക്രമാനുഗതമായാണ്. ആദ്യം ഭാഷ കേൾക്കുന്നു. പിന്നീടത് സംസാരിക്കാൻ ശ്രമിക്കുന്നു. പിന്നെ വായിക്കാനും ഒടുവിൽ എഴുതാനും. നമ്മൾ എങ്ങനെയാണ് മലയാളം പഠിച്ചത് എന്ന് പരിശോധിച്ചാൽ ഇക്കാര്യം മനസ്സിലാവും. ആദ്യം അമ്മ പറയുന്ന വാക്കുകൾ കേട്ട് പിന്നീട് നമ്മളെക്കൊണ്ടാവുന്നതുപോലെ സംസാരിക്കാൻ തുടങ്ങുന്നു. അമ്മ നമ്മളെ േപ്രാത്സാഹിപ്പിച്ചുകൊണ്ടേയിരുന്നു എന്നത് എടുത്തുപറയണം. അവിടെ ഭീഷണിയും പിഴ ചുമത്തലും ഇല്ല.
പിന്നീട് തറ, പറ എന്നിങ്ങനെ ചിത്രങ്ങൾ കണ്ട് വായിച്ചുപഠിച്ചു. ഒടുവിൽ നമ്മളെ എഴുതാനും പഠിപ്പിച്ചു. ഇതേ ക്രമത്തിലാണ് ലോകത്തുള്ള എല്ലാ ഭാഷകളും മനുഷ്യെൻറ തലച്ചോറിന് പഠിച്ചെടുക്കാൻ കഴിയുന്നത്. എന്നാൽ, സ്കൂളുകളിൽ അത് സർക്കാർ സ്കൂളായാലും സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളായാലും ഇംഗ്ലീഷ് പഠിപ്പിക്കുന്നത് നേരെ എതിർദിശയിലാണ്. ആദ്യം കുട്ടിയെ എഴുതാൻ പഠിപ്പിക്കുന്നു, പിന്നെ വായിക്കാൻ, പിന്നീട് സംസാരിക്കാൻ. കേൾക്കാനുള്ള അവസരമാവട്ടെ ഇല്ലതാനും! ഈ ക്രമത്തിൽ കുട്ടിക്ക് ഭാഷ സ്വായത്തമാക്കുക എളുപ്പമാവില്ല. ഗൾഫ്നാടുകളിൽ ജോലി ചെയ്യുന്ന മലയാളികളെല്ലാം സാമാന്യം നന്നായി ഹിന്ദി പറയും. മുൻകാലങ്ങളിൽ ഗൾഫിലേക്ക് യാത്ര ചെയ്യാൻ ഏതാനും മാസങ്ങൾ മുംബൈയിൽ താമസിക്കാൻ ഇടയായതാണ് അവർക്ക്് ഹിന്ദി സാധ്യമാക്കിയത്. അവർ എഴുതിയോ വായിച്ചോ പഠിച്ചതല്ല, കേട്ട് പഠിച്ചതാണ്. കേൾക്കാനും സംസാരിക്കാനും അവസരമില്ലാതെ എത്ര പഠിപ്പിച്ചാലും ഒരു ഭാഷ നന്നായി ഉപയോഗിക്കാൻ വിഷമമാണ്. ഇതറിയാതെ കുട്ടികൾ മലയാളം പറയുന്നതാണ് ഇംഗ്ലീഷ് പഠിക്കാത്തതിെൻറ കാരണം എന്ന അബദ്ധധാരണയാണ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ മലയാളവിരുദ്ധതക്ക് കാരണം. ഇത് തിരുത്തേണ്ടതാണ്.
ഓർഡിനൻസിെൻറ അനന്തരഫലങ്ങൾ പരിശോധിക്കാം. ഇത്രയും കാലം അറിയാതെപോലും മലയാളം സംസാരിച്ചുപോയാൽ പ്രിൻസിപ്പലിെൻറ മുറിയിലേക്ക് പറഞ്ഞുവിട്ടിരുന്ന ടീച്ചർമാരുടെ മുഖത്തുനോക്കി ഉച്ചത്തിൽ മലയാളം സംസാരിച്ച് പകരം വീട്ടുന്ന കുട്ടികളെ നാം ഇനിയുള്ള നാളുകളിൽ കാണും. ഇംഗ്ലീഷ് സംസാരിക്കണം എന്ന് നിഷ്കർഷിക്കുന്ന പ്രിൻസിപ്പലിനെതിരെ പരാതികൾ ഉയരും. പ്രിൻസിപ്പൽ പിഴ അടക്കേണ്ടിവരുന്ന അവസ്ഥയെക്കുറിച്ച്് ചിന്തിച്ചുനോക്കൂ. ഇപ്പോഴേ താഴെത്തട്ടിൽ നിൽക്കുന്ന മലയാളിയുടെ ഇംഗ്ലീഷ് നിലവാരം വീണ്ടും താഴേക്ക് പോകും. മറ്റ് നാടുകളിൽ ജോലിനോക്കിപ്പോകാൻ നിർബന്ധിതനായിട്ടുള്ള മലയാളി വീണ്ടും ആദ്യകാലപ്രവാസികളുടെ നിസ്സഹായാവസ്ഥ അഭിമുഖീകരിക്കും.
പരമാവധി 400 പ്രവൃത്തിദിനങ്ങളിൽ 45 മിനിറ്റുള്ള ഓരോ പീരിയഡ് കൂടി ഇംഗ്ലീഷ് മീഡിയം കുട്ടികൾ മലയാളം പഠിച്ചാൽ ഭാഷ സമ്പന്നമാവും എന്നാണ് പ്രതീക്ഷ. (വിദേശഭാഷ പഠിക്കുന്ന അതേ മെത്തഡോളജിയിൽ). പ്രതീക്ഷിക്കുന്നത് തെറ്റല്ല. എന്നാൽ, മലയാളിക്കുട്ടികൾ മലയാളം പഠിക്കേണ്ടത് ബോർഡ് പരീക്ഷക്ക് തയാറെടുക്കുന്ന ഒമ്പതിലും പത്തിലും മാത്രമല്ല. വിദേശഭാഷ പഠിക്കുന്ന രീതിശാസ്ത്രത്തിലുമല്ല.
മലയാളം പഠിക്കുക എന്നതിെൻറ ശരിയായ അർഥം നമ്മൾ അഭിമാനിക്കുന്ന നാടിെൻറ സാംസ്കാരികസമ്പന്നതയും പൈതൃകവും തൊട്ടറിയുക എന്നതാണ്. അല്ലാതെ, സാങ്കേതികാർഥത്തിൽ എഴുതുക, വായിക്കുക, സംസാരിക്കുക എന്നീ നൈപുണ്യങ്ങൾ കരസ്ഥമാക്കുന്നത്് മാത്രം ആകരുത്. അത് അപൂർണമാവും. മലയാളി മലയാളമണ്ണിെൻറ മണം അറിയണം. അതിനുള്ള ഇടമായി െപ്രെമറി സ്കൂളുകളിലെ മലയാളപഠനം മാറണം. സമൂഹവുമായി സംവദിക്കാനുള്ള മനസ്സ് ചെറുപ്രായത്തിലേ നമ്മൾ രൂപപ്പെടുത്തണം. അല്ലാതെ, പത്താംക്ലാസിലെ കുട്ടികൾക്ക് ഒരു പേപ്പറിെൻറ എണ്ണം കൂട്ടിയതുകൊണ്ടുമാത്രം മലയാളഭാഷ രക്ഷപ്പെടാൻ പോകുന്നില്ല!
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.