Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവ​രാ​നി​രി​ക്കു​ന്ന​ത്...

വ​രാ​നി​രി​ക്കു​ന്ന​ത് മ​നു​ഷ്യ​നി​ർ​മി​ത ക്ഷാ​മം

text_fields
bookmark_border
വ​രാ​നി​രി​ക്കു​ന്ന​ത് മ​നു​ഷ്യ​നി​ർ​മി​ത ക്ഷാ​മം
cancel

കേ​ന്ദ്ര സ​ർ​ക്കാ​റി​െ​ൻ​റ ക​ർ​ഷ​ക ബി​ല്ലു​ക​ൾ ക​ർ​ഷ​ക​ർ​ക്ക് സ്വാ​ത​ന്ത്ര്യം നേ​ടി​ക്കൊ​ടു​ത്തു എ​ന്നാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ്ര​സ്താ​വി​ച്ച​ത്. ഇ​നി ക​ർ​ഷ​ക​ർ​ക്ക് എ​വി​ടെ വേ​ണ​മെ​ങ്കി​ലും പോ​യി ക​ച്ച​വ​ടം ചെ​യ്യാം എ​ന്നും ചേ​ർ​ത്തി​പ്പ​റ​ഞ്ഞു. ഒ​രു കോ​ർ​പ​റേ​റ്റ് ശൈ​ലി​യി​ലു​ള്ള പ്ര​ലോ​ഭ​നം എ​ന്ന​തി​ൽ ക​വി​ഞ്ഞ് മ​റ്റെ​ന്താ​ണി​ത്? ഇ​തു രാ​ജ്യ​ത്തെ ക​ർ​ഷ​ക​ർ​ക്ക് കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​യി​ട്ടു​ണ്ടെ​ന്നാ​ണ് ദേ​ശ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്ന​ത്. സ്വ​ന്തം സ​പ്ത​തി ദി​നാ​ഘോ​ഷ​ത്തി​െ​ൻ​റ അ​ന്നു ത​ന്നെ കാ​ബി​ന​റ്റി​ലെ ഒ​രു മ​ന്ത്രി രാ​ജി​വെ​ച്ച​തും പ്ര​തി​ഷേ​ധ​ത്തി​നി​ടെ ക​ർ​ഷ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്ത​തു​മൊ​ക്കെ ജ​ന​രോ​ഷ​ത്തി​െ​ൻ​റ ക​നം പ​റ​യു​ന്നു​ണ്ട്. പ​ല അ​ഭി​പ്രാ​യ​ങ്ങ​ളി​ലാ​യി നി​ന്നി​രു​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഒ​രു​മി​പ്പി​ക്കാ​ൻ കൂ​ടി ഈ ​നി​യ​മ​നി​ർ​മാ​ണം കാ​ര​ണ​മാ​യി എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

രാ​ജ്യ​ത്തെ പ​ര​മ്പ​രാ​ഗ​ത കാ​ർ​ഷി​ക ഘ​ട​ന​യെ​യും ഇ​ന്ത്യ​യെ ഹ​രി​ത​വി​പ്ല​വ​ത്തി​ലേ​ക്ക് ആ​ന​യി​ച്ച വി​പ​ണ​ന സം​വി​ധാ​ന​ത്തെ​യും ത​കി​ടം മ​റി​ക്കു​ന്ന​താ​ണ് കാ​ർ​ഷി​ക മ​ന്ത്രാ​ല​യം കൊ​ണ്ടു​വ​ന്ന ര​ണ്ടു ബി​ല്ലു​ക​ളും. ഭ​ക്ഷ്യ​മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ അ​വ​ശ്യ​സാ​ധ​ന ബി​ല്ലാ​ക​ട്ടെ, ഇ​ന്ത്യ​യു​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ സം​ബ​ന്ധി​ച്ച വ​ലി​യ ആ​ശ​ങ്ക​ക​ളും ബാ​ക്കി​യാ​ക്കു​ന്നു. ക​രാ​ർ കൃ​ഷി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ബി​ൽ വ​ഴി സ്വ​ന്തം മ​ണ്ണി​ൽ ക​ർ​ഷ​ക​രെ അ​ടി​മ​ക​ളാ​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. മോ​ദി സ​ർ​ക്കാ​റി​െ​ൻ​റ ആ​ശ​യ ഘ​ട​ന​യെ നി​ർ​വ​ചി​ക്കു​ക​യും നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്യു​ന്ന ര​ക്ഷാ​ക​ർ​തൃ​സം​ഘ​ട​ന​യാ​യ ആ​ർ.​എ​സ്.​എ​സി​ൻെ​റ സ​വ​ർ​ണ വ​രേ​ണ്യ​വി​ചാ​ര​മാ​ണ് ഈ ​ബി​ല്ലു​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​ത്. കു​ത്ത​ക ക​മ്പ​നി​ക​ളു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ടു​ന്ന​തോ​ടെ ക​ർ​ഷ​ക​ർ എ​ന്ത് വി​ത​ക്ക​ണം, കൊ​യ്യ​ണം എ​ന്നി​ങ്ങ​നെ​യു​ള്ള പ​ര​മ്പ​രാ​ഗ​ത അ​വ​കാ​ശ​മൊ​ക്കെ ഇ​ല്ലാ​താ​കും. കൂ​ടു​ത​ൽ പ​ണം മു​ട​ക്കാ​ൻ ക​ഴി​വു​ള്ള ക​മ്പ​നി​ക​ൾ ക​ർ​ഷ​ക​ന് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ല്ല കൂ​ലി​യും ന​ല്ല അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​മെ​ല്ലാം കൊ​ടു​ക്കു​മാ​യി​രി​ക്കും. പ​ക്ഷേ, ക​രാ​ർ നി​ല​വി​ൽ വ​രു​ന്ന​തോ​ടെ ലാ​ഭേ​ച്ഛ​യോ​ടെ​യു​ള്ള കു​ത്ത​ക​ക​ളു​ടെ വെ​ട്ടി​പ്പി​ടി​ത്തം വ​രും.

മ​ണ്ണി​നും മ​നു​ഷ്യ​നും അ​പ​ക​ടം ചെ​യ്യു​ന്ന വി​ത്തും വ​ള​വു​മാ​ണ് പി​ന്നെ വ​രു​ന്ന​ത്. ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ വി​ത്തു​ക​ൾ വി​ള​വി​നി​റ​ക്കി​ല്ല എ​ന്ന് തീ​രു​മാ​നി​ച്ച കേ​ര​ള​മ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളു​ടെ എ​തി​ർ​പ്പു​ക​ളൊ​ന്നും വി​ല​പ്പോ​കാ​താ​വും. പ​ത്തോ പ​തി​ന​ഞ്ചോ വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന​തോ​ടെ ആ ​മ​ണ്ണ് ത​രി​ശാ​കും. റി​ല​യ​ൻ​സ് ഫ്ര​ഷ് അ​ട​ക്ക​മു​ള്ള കു​ത്ത​ക​ക​ൾ നേ​ര​ത്തേ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ക​രാ​റു​ക​ൾ ക​ർ​ഷ​ക​രു​മാ​യി ഒ​പ്പു​വെ​ച്ച് ന​ട​ത്തി​വ​രു​ന്നു​ണ്ട്. അ​വ​ർ​ക്കാ​വ​ശ്യ​മു​ള്ള​തി​ലേ​റെ ഊ​റ്റി​യെ​ടു​ത്ത്​ വേ​റെ ഇ​ട​ങ്ങ​ളും പ​ണി​യെ​ടു​ക്കാ​ൻ ക​ർ​ഷ​ക​രെ​യും അ​ന്വേ​ഷി​ച്ച് അ​വ​ർ പോ​കു​ന്നു​മു​ണ്ട്. അം​ബാ​നി അ​ട​ക്ക​മു​ള്ള​വ​ർ​ക്കു വേ​ണ്ടി ത​രാ​ത​രം ഉ​പ​ചാ​ര​ങ്ങ​ൾ സ​ഭ​ക​ളി​ൽ കൊ​ണ്ടു​വ​ന്ന് നി​യ​മ​മാ​ക്കു​ക​യാ​ണ​ല്ലോ മോ​ദി​യു​ടെ പ്ര​ധാ​ന ക​ർ​ത്ത​വ്യം. കൃ​ഷി ചെ​യ്തു​വ​രു​ന്ന വി​ള​വി​ന് ക​രാ​ർ പ്ര​കാ​ര​മു​ള്ള നി​ല​വാ​ര​മി​ല്ലെ​ന്ന് കു​ത്ത​ക​ക​ൾ വാ​ദി​ച്ചാ​ൽ ക​ർ​ഷ​ക​ന് എ​ന്തു പ​രി​ര​ക്ഷ കി​ട്ടും? നി​ല​വാ​ര​ത്തെ സം​ബ​ന്ധി​ച്ച് ക​രാ​റി​ൽ എ​ന്തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സാ​ങ്കേ​തി​ക​ത്വ​ങ്ങ​ൾ തി​രു​കി​ക്ക​യ​റ്റാ​ൻ സ​മാ​ന​മാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് വ​ഞ്ച​നാ ക​രാ​റു​ക​ൾ എ​ഴു​തി​വി​ടു​ന്ന കു​ത്ത​ക മു​ത​ലാ​ളി​മാ​ർ​ക്ക് എ​ന്തു പ്ര​യാ​സ​മാ​ണു​ണ്ടാ​വു​ക? ക​രാ​റി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ത​ർ​ക്ക​മു​ണ്ടാ​യാ​ലോ? അ​പ്പോ​ൾ സ​ബ് ഡി​വി​ഷ​ന​ൽ മ​ജി​സ്‌​ട്രേ​റ്റ് ഇ​ട​പെ​ടീ​ക്കു​ന്ന ഒ​രു മൂ​ന്നാം ക​ക്ഷി ഇ​തി​ൽ തീ​ർ​പ്പു പ​റ​യും. ആ ​മൂ​ന്നാം ക​ക്ഷി സ​ർ​ക്കാ​റാ​ണോ? അ​ല്ല. ആ ​മൂ​ന്നാം ക​ക്ഷി​യി​ൽ ക​ർ​ഷ​ക​ർ​ക്ക് പ്രാ​തി​നി​ധ്യ​മു​ണ്ടോ?

ഇ​ല്ല. കു​ത്ത​ക മു​ത​ലാ​ളി​യു​ടെ അ​ച്ചാ​രം വാ​ങ്ങി എ​സ്.​ഡി.​എ​മ്മോ അ​തു​വ​ഴി ഏ​ർ​പ്പാ​ടാ​ക്കി​യ മൂ​ന്നാം ക​ക്ഷി​യോ ക​ർ​ഷ​ക​ന് എ​തി​രെ വി​ധി​പ​റ​ഞ്ഞാ​ൽ കേ​സ് അ​വ​സാ​നി​ച്ചു. അ​ത് ചോ​ദ്യം​ചെ​യ്യാ​ൻ വേ​റെ വ​കു​പ്പി​ല്ല. എ​ല്ലാ​മി​രി​ക്ക​െ​ട്ട, പാ​ട​ത്ത് ക​ഷ്​​ട​പ്പെ​ട്ട് കൃ​ഷി​ചെ​യ്യു​ന്ന ക​ർ​ഷ​ക​ൻ എ​ങ്ങ​നെ കേ​സി​ന് പി​ന്നാ​ലെ പോ​കും? ഇ​ന്ത്യ​യി​ലെ ക​ർ​ഷ​ക​ർ​ക്ക് അ​തി​നു​മാ​ത്ര​മു​ള്ള വി​ദ്യാ​ഭ്യാ​സ-​സാ​മൂ​ഹി​ക​പ്രി​വി​ലേ​ജു​ക​ളൊ​ക്കെ​യു​ണ്ടോ? മ​റ്റൊ​രാ​ളു​ടെ പാ​ട​ത്ത് പ​ണി​യെ​ടു​ക്കു​ന്ന ക​ർ​ഷ​ക​നോ പാ​ട്ട​കൃ​ഷി ന​ട​ത്തു​ന്ന ക​ർ​ഷ​ക​നോ ഒ​ക്കെ ബ്രി​ട്ടീ​ഷ് കാ​ല​ത്തെ ​െസ​മീ​ന്ദാ​രി വ്യ​വ​സ്ഥ​ക്ക് സ​മാ​ന​മാ​യ ചൂ​ഷ​ണം അ​നു​ഭ​വി​ക്കേ​ണ്ട സ്ഥി​തി​യും സാ​വ​ധാ​നം വ​ന്നു​ചേ​രു​മെ​ന്ന ആ​ശ​ങ്ക​യും നി​ല​വി​ലു​ണ്ട്.

ഉ​ൽ​പ​ന്ന​ത്തി​െ​ൻ​റ നി​ല​വാ​ര​ത്തെ സം​ബ​ന്ധി​ച്ച് തീ​ർ​പ്പു​ണ്ടാ​ക്കാ​നും ക​രാ​റു​കാ​ര​നാ​യ ക​മ്പ​നി​ക്ക് ഇ​ഷ്​​ട​മു​ള്ള ഏ​ജ​ൻ​സി​ക​ളെ കൊ​ണ്ടു​വ​രാം. ഇ​ങ്ങ​നെ ഇ​ട​നി​ല​ക്കാ​രും മൂ​ന്നാം ക​ക്ഷി​ക​ളും കു​റെ​യു​ണ്ടാ​കും. ഫാ​ർ​മേ​ഴ്‌​സ് പ്രൊ​ഡ്യൂ​സ് ട്രേ​ഡ് ബി​ൽ കൊ​ണ്ടു​വ​രു​ന്ന​ത് ക​ർ​ഷ​ക​ച​ന്ത​ക​ളി​ലെ ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കാ​നാ​ണെ​ന്ന് ന്യാ​യം പ​റ​ഞ്ഞ സ​ർ​ക്കാ​റാ​ണ് അ​തേ ക​ർ​ഷ​ക​നെ വ​യ​ലി​ൽ വെ​ച്ചു​ത​ന്നെ വ​ഞ്ചി​ക്കാ​ൻ പാ​ക​ത്തി​ന് വേ​റെ വ​കു​പ്പു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്.

ക​ർ​ഷ​ക​ച​ന്ത​ക​ളെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ന്ന ഗ്രാ​മീ​ണ​മേ​ഖ​ല​ക​ളി​ൽ ക​ർ​ഷ​ക​രു​ടെ കൂ​ട്ടാ​യ വി​ല​പേ​ശ​ലു​ക​ൾ​ക്ക് ശ​ക്തി ന​ൽ​കി​യി​രു​ന്ന എ.​പി.​എം.​സി ച​ട്ട​മ​നു​സ​രി​ച്ചു​ള്ള ക​ർ​ഷ​ക​വി​പ​ണി​ക​ളെ ത​കി​ടം മ​റി​ക്കു​ന്ന ബി​ൽ സ​ത്യ​ത്തി​ൽ കൃ​ഷി​ഭൂ​മി​യി​ലും തു​ട​ർ​ന്ന് വി​പ​ണി​യി​ലും പ​രി​പൂ​ർ​ണാ​ർ​ഥ​ത്തി​ൽ കു​ത്ത​ക​ക​ൾ​ക്ക് അ​പ്ര​മാ​ദി​ത്വം ന​ൽ​കു​ക​യാ​ണ്. സ്വ​ത​ന്ത്ര ക​ച്ച​വ​ടം വ​രു​ന്ന​തോ​ടെ കാ​ർ​ഷി​ക​രം​ഗ​ത്ത് അ​സ്ഥി​ര​ത​യു​ണ്ടാ​കു​മെ​ന്ന​തും അ​തു​വ​ഴി കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​ക്ക​യ​റ്റ​മു​ണ്ടാ​കു​മെ​ന്ന​തും സാ​ർ​വ​ദേ​ശീ​യ​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട സാ​മ്പ​ത്തി​ക ശാ​സ്ത്ര ത​ത്ത്വ​മാ​ണ്. അ​വ​ശ്യ​സാ​ധ​ന ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ൾ കൂ​ടി​യാ​കു​മ്പോ​ൾ കൃ​ഷി​യി​ടം മു​ത​ൽ വി​പ​ണ​നം അ​ട​ക്കം ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ സം​ഭ​ര​ണ​മ​ട​ക്ക​മു​ള്ള എ​ല്ലാ​യി​ട​ത്തും സ​ർ​ക്കാ​റി​െ​ൻ​റ പി​ന്മാ​റ്റം കാ​ണാം. ഈ ​മൂ​ന്നു ബി​ല്ലു​ക​ളും പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​െ​ൻ​റ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു മേ​ഖ​ല​യി​ൽ സ​ർ​ക്കാ​ർ​കു​ത്ത​ക​ക​ള്‍ക്ക് സ്വൈ​ര​വി​ഹാ​ര​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്നു എ​ന്ന നി​ല​ക്കാ​ണ്.

2018ൽ ​കാ​ർ​ഷി​ക മ​ന്ത്രാ​ല​യ​ത്തി​െ​ൻ​റ പാ​ർ​ല​മെ​ൻ​റ​റി സ്​​റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി​യാ​ണ് എ.​പി.​എം.​സി പ​രി​ഷ്​​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള റി​പ്പോ​ർ​ട്ട് കൊ​ണ്ടു​വ​ന്ന​ത്. ഈ ​ച​ന്ത​ക​ളി​ൽ ഇ​ട​നി​ല​ക്കാ​രു​ടെ ചൂ​ഷ​ണം വ​ലി​യ പ്ര​ശ്ന​മാ​ണെ​ന്ന് ആ ​റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. എ​ന്നാ​ൽ, എ.​പി.​എം.​സി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് വേ​ണ്ട​ത് എ​ന്നാ​യി​രു​ന്നു ഒ​രു നി​ർ​ദേ​ശം. പ്രാ​ദേ​ശി​ക​മാ​യി ക​ർ​ഷ​ക​ർ​ക്ക് പ​രി​ച​യ​മു​ള്ള, അ​വ​ർ​ക്ക് ചെ​റു​കി​ട വാ​യ്പ​ക​ൾ ന​ൽ​കി​യി​രു​ന്ന ഈ ​ക​മീ​ഷ​ൻ ഏ​ജ​ൻ​റു​മാ​ർ​ക്ക് പ​ക​രം ഇ​നി ലാ​ഭേ​ച്ഛ മാ​ത്ര​മു​ള്ള കോ​ർ​പ​റേ​റ്റ് ദ​ല്ലാ​ളു​മാ​ർ അ​വ​ത​രി​ക്കും. തു​ട​ർ​ന്ന് എ​ന്തു സം​ഭ​വി​ക്കും എ​ന്ന് പ​റ​യാ​നി​ല്ല​ല്ലോ.

ക​ർ​ഷ​ക​ർ കൃ​ഷി​യി​ട​ങ്ങ​ളി​ലോ വി​പ​ണി​യി​ലോ വ​ഞ്ചി​ക്ക​പ്പെ​ടു​ന്ന​ത് ത​ട​യു​മ്പോ​ഴാ​ണ് ശാ​ക്തീ​ക​ര​ണം സാ​ധ്യ​മാ​കു​ന്ന​ത്. ബി​ല്ലി​െ​ൻ​റ ത​ല​വാ​ച​ക​ത്തി​ൽ ശാ​ക്തീ​ക​ര​ണ​മു​ള്ള​തു​കൊ​ണ്ട് ഫ​ല​മ​താ​കു​ന്നി​ല്ല​ല്ലോ. ഈ ​ക​ർ​ഷ​ക​ബി​ല്ലു​ക​ളും ത​ത്ത്വ​ത്തി​ൽ അ​ങ്ങ​നെ​യാ​ണ്. ക​ർ​ഷ​ക​ർ​ക്ക് എ​ന്ന പേ​രി​ൽ ക​ർ​ഷ​ക​വി​രു​ദ്ധ​മാ​യ വ്യ​വ​സ്ഥ​ക​ളാ​ണ് എ​ല്ലാം. ത​ർ​ക്ക പ​രി​ഹാ​ര​ത്തി​നു വേ​ണ്ടി ഒ​രു നി​യ​മം എ​ന്തു ചെ​യ്യു​ന്നു എ​ന്ന് നി​രീ​ക്ഷി​ച്ചാ​ൽ ആ ​നി​യ​മം എ​ത്ര​മേ​ൽ പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് ന​മു​ക്ക് എ​ളു​പ്പം മ​ന​സ്സി​ലാ​ക്കാം. ആ ​അ​ർ​ഥ​ത്തി​ലാ​ണ് പ്ര​ധാ​ന​മാ​യും ക​ർ​ഷ​ക ബി​ൽ എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​ത്. ഈ ​ബി​ല്ലു​ക​ൾ​ക്കെ​തി​രെ സു​പ്രീം കോ​ട​തി​യി​ൽ അ​ന്യാ​യം ഫ​യ​ൽ ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തും ഈ ​വി​ഷ​യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ്.

ക​ടു​ത്ത അ​ഴി​മ​തി​യും ചൂ​ഷ​ണ​വും ന​ട​ക്കാ​ൻ പാ​ക​ത്തി​ന് എ​ല്ലാം ഒ​രു​ക്കി​വെ​ച്ചി​ട്ടാ​ണ് നി​യ​മ​നി​ർ​മാ​ണ സ​ഭ​ക​ളി​ൽ മോ​ദി സ​ർ​ക്കാ​ർ ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ച്ച് അ​വ പാ​സാ​ക്കി​യെ​ടു​ക്കാ​ൻ തു​നി​ഞ്ഞ​ത്. ഇ​പ്പോ​ൾ കൊ​ണ്ടു​വ​ന്ന ഈ ​ബി​ല്ലു​ക​ൾ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണം. ക​ർ​ഷ​ക​സ്നേ​ഹം നാ​ട്യ​ത്തി​നെ​ങ്കി​ലും ബാ​ക്കി​യു​ണ്ടെ​ങ്കി​ൽ വേ​ണ്ട​ത് ക​ർ​ഷ​ക​ർ​ക്കു വേ​ണ്ടി ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ​ൈട്ര​ബ്യൂ​ണ​ൽ പോ​ലെ​യോ ലേ​ബ​ർ കോ​ർ​ട്ട് പോ​ലെ​യോ ക​ർ​ഷ​ക ​ൈട്ര​ബ്യൂ​ണ​ലു​ക​ൾ കൊ​ണ്ടു​വ​രു​ക​യാ​ണ്. അ​തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​കു​മോ എ​ന്ന​താ​ണ് ചോ​ദ്യം. അ​തു​പോ​ലെ, എ.​പി.​എം.​സി​ക​ൾ പ​ഴു​തു​ക​ള​ട​ച്ച് കൂ​ടു​ത​ൽ ശാ​ക്തീ​ക​രി​ക്ക​ലാ​ണ് ന​ല്ല​ത്. സ​മാ​ന​മാ​യ അ​ന​വ​ധി സം​രം​ഭ​ങ്ങ​ൾ ഇ​പ്പോ​ൾ രാ​ജ്യ​ത്ത് സാ​ധ്യ​മാ​കും. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ഈ ​താ​ൽ​പ​ര്യ​ങ്ങ​ൾ ഗൗ​നി​ക്കാ​നേ പോ​കു​ന്നി​ല്ല എ​ന്നു​വ്യ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Famineman made Famine
Next Story