സമുദായത്തിെൻറ മാർഗദീപമായ മന്നത്ത് പത്മനാഭൻ
text_fieldsവാക്കിലും പ്രവൃത്തിയിലും സമാനതകൾ പുലർത്തിയ മഹാനാണ് മന്നത്ത് പത്മനാഭൻ. നായർ സമുദായത്തിെൻറ സർവസ്വമായ മന്നത്ത് പത്മനാഭൻ സ്വസമുദായത്തോടൊപ്പം സമൂഹത്തിെൻറയും രാജ്യത്തിെൻറയും നന്മക്കുവേണ്ടി തെൻറ ജീവിതാവസാനംവരെ നിസ്വാർഥമായി പ്രവർത്തിച്ച കർമയോഗിയാണ്. അദൃശ്യസാന്നിധ്യംകൊണ്ട് സർവിസ് സൊസൈറ്റിക്ക് മാർഗദീപമായി അദ്ദേഹം ഇന്നും നിലകൊള്ളുന്നു. അദ്ദേഹത്തിെൻറ മഹത്തായ ദർശനങ്ങളും ആദർശങ്ങളും എന്നും ലോകത്തിനു മാതൃകയാണ്. സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ മേഖലകളിൽ അദ്ദേഹം വരുത്തിയ വിപ്ലവകരമായ പരിവർത്തനങ്ങൾ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. അദ്ദേഹത്തിെൻറ ഓരോ ജന്മദിനവും കേരളത്തിലുടനീളമുള്ള കരയോഗാംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ച് എല്ലാ വർഷവും ജനുവരി ഒന്ന്, രണ്ട് തീയതികളിൽ നായർ സർവിസ് സൊസൈറ്റി സാഘോഷം കൊണ്ടാടിവരുകയായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ഈ വർഷത്തെ ജന്മദിനാഘോഷം വേണ്ടെന്നുവെക്കുകയാണുണ്ടായത്. പകരം പെരുന്നയിലെ മന്നം സമാധിമണ്ഡപത്തിലും സംസ്ഥാനമൊട്ടുക്കുള്ള താലൂക്ക് യൂനിയനുകളിലും കരയോഗങ്ങളിലും എൻ.എസ്.എസ് സ്ഥാപനങ്ങളിലും മന്നംജയന്തി ആചരണം നടത്തുകയാണ്.
1878 ജനുവരി രണ്ടിനാണ് മന്നത്ത് പത്മനാഭെൻറ ജനനം. പെരുന്നയിൽ മന്നത്തുവീട്ടിൽ പാർവതിയമ്മയുടെയും വാകത്താനം നീലമന ഇല്ലത്ത് ഈശ്വരൻ നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിെൻറ വാത്സല്യം മാത്രമായിരുന്നു ആശ്രയം. അഞ്ചാമത്തെ വയസ്സിൽ അമ്മ എഴുത്തിനിരുത്തി. എട്ടു വയസ്സുവരെ കളരിയാശാെൻറ ശിക്ഷണത്തിൽ എഴുത്തും വായനയും പഠിച്ചു. പിന്നീട് ചങ്ങനാശ്ശേരിയിലെ സർക്കാർ സ്കൂളിൽ ചേർന്നെങ്കിലും സാമ്പത്തിക പരാധീനതകളാൽ പഠനം തുടരാൻ കഴിഞ്ഞില്ല. പിന്നീട് ഒരു നാടകസംഘത്തിൽ ബാലനടനായി ചേർന്ന് രണ്ടുവർഷംകൊണ്ട് ശ്രദ്ധേയനായി. ബാല്യകാലത്തുതന്നെ തുള്ളൽക്കഥകൾ, ആട്ടക്കഥകൾ, നാടകങ്ങൾ മുതലായ സാഹിത്യഗ്രന്ഥങ്ങൾ വായിച്ച് ഭാഷാജ്ഞാനവും സാഹിത്യവാസനയും ആർജിച്ചു. ചങ്ങനാശ്ശേരി മലയാളം സ്കൂളിൽ പഠിച്ച് സർക്കാർ കീഴ്ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയിൽ അധ്യാപകനായി. പല സർക്കാർ ൈപ്രമറിസ്കൂളുകളിലും പ്രഥമാധ്യാപകനായി. 27ാം വയസ്സിൽ മിഡിൽസ്കൂൾ അധ്യാപകനായിരിക്കുമ്പോൾ ഹെഡ്മാസ്റ്ററുടെ നീതിനിഷേധ നടപടിയിൽ പ്രതിഷേധിച്ച് ഉദ്യോഗം രാജിെവച്ചു. ഇതിനു രണ്ടുവർഷം മുമ്പ് തുറവൂർ സ്കൂളിൽ അധ്യാപകനായിരിക്കുമ്പോൾ മജിസ്േട്രറ്റ് പരീക്ഷയിൽ ൈപ്രവറ്റായി ചേർന്ന് ജയിച്ചിരുന്നതിനാൽ, സനദെടുത്ത് ചങ്ങനാശ്ശേരി മജിസ്േട്രറ്റ് കോടതിയിൽ വക്കീലായി പ്രാക്ടിസ് ചെയ്തു. തുടർന്ന് പെരുന്ന കരയോഗ ഉദ്ഘാടനം, ചങ്ങനാശ്ശേരി നായർസമാജ രൂപവത്കരണം, നായർ ഭൃത്യജനസംഘ പ്രവർത്തനാരംഭം-ഇങ്ങനെ ഒന്നിനു പിറകെ ഒന്നായി അദ്ദേഹത്തിെൻറ സമുദായപ്രവർത്തനമണ്ഡലം കൂടുതൽ വിപുലമായി. 1914 ഒക്ടോബർ 31ന് നായർസമുദായ ഭൃത്യജനസംഘം രൂപവത്കരിച്ച് അധികം കഴിയുംമുമ്പ് അതിെൻറ നാമധേയം നായർ സർവിസ് സൊസൈറ്റി എന്നാക്കുകയും പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തുകയും ചെയ്തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.
1924ൽ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, അദ്ദേഹത്തിെൻറ നേതൃത്വത്തിൽ വൈക്കത്തുനിന്നു കാൽനടയായി രാജധാനിയിലേക്കു പുറപ്പെട്ട 'സവർണജാഥ', ഗുരുവായൂർ സത്യഗ്രഹം തുടങ്ങിയവ അദ്ദേഹത്തിെൻറ സംഘടനാചാതുരിയും നേതൃപാടവവും പ്രക്ഷോഭണവൈദഗ്ധ്യവും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്. 1914 ഒക്ടോബർ 31 മുതൽ 1945 ആഗസ്റ്റ് 17 വരെ 31 വർഷക്കാലം എൻ.എസ്.എസിെൻറ ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവർഷം പ്രസിഡൻറായി. 1947ൽ സംഘടനയുമായുള്ള ഔദ്യോഗികബന്ധങ്ങൾ വേർപെടുത്തി സ്േറ്ററ്റ് കോൺഗ്രസിനും ഉത്തരവാദഭരണ പ്രക്ഷോഭത്തിനും നേതൃത്വം നൽകി. മുതുകുളത്തു ചേർന്ന സ്റ്റേറ്റ് കോൺഗ്രസ് യോഗത്തിൽ ചെയ്ത പ്രസംഗത്തെ തുടർന്ന് അദ്ദേഹത്തിന് ജയിൽവാസം അനുഭവിക്കേണ്ടിവന്നു. രണ്ടര മാസത്തിനുശേഷം അദ്ദേഹം ജയിൽമോചിതനായി. പ്രായപൂർത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറിൽ ആദ്യമായി നടന്ന തെരഞ്ഞെടുപ്പിൽ പത്തനംതിട്ട നിയോജകമണ്ഡലത്തിൽനിന്നു വിജയിച്ച് അദ്ദേഹം നിയമസഭ സാമാജികനായി. 1949 ആഗസ്റ്റിൽ ആദ്യമായി രൂപവത്കരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡിെൻറ പ്രസിഡൻറായി. തുടർന്ന് പത്തുകൊല്ലം സജീവരാഷ്ട്രീയത്തിൽ പ്രവേശിക്കാതെ സാമൂഹികപ്രവർത്തനങ്ങളിലും എൻ.എസ്.എസിെൻറ വളർച്ചയിലും ബദ്ധശ്രദ്ധനായി. തിരു-കൊച്ചി സംസ്ഥാനവും അനന്തരം കേരള സംസ്ഥാനവും രൂപംപ്രാപിച്ചപ്പോൾ കോൺഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമായി ഏർപ്പെട്ടില്ല. 1957ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോറ്റു. കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നു. കമ്യൂണിസ്റ്റ്ഭരണത്തിൽ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിനു നേതൃത്വം നൽകി. ആ കമ്യൂണിസ്റ്റ് മന്ത്രിസഭ പിരിച്ചുവിടപ്പെടുകയും പ്രസിഡൻറ് ഭരണം നടപ്പാവുകയും ചെയ്തു. രാഷ്ട്രീയ സമരരംഗത്ത് അത്ഭുതം സൃഷ്ടിച്ച മഹാനായ സേനാനി എന്ന നിലയിൽ അദ്ദേഹം ലോകപ്രസിദ്ധനായി.
മികച്ച ഒരു വാഗ്മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു. സുദീർഘവും കർമനിരതവുമായ സേവനത്തിൽ സമുദായം 1960ൽ അദ്ദേഹത്തിെൻറ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ 1970 ഫെബ്രുവരി 25ന് അദ്ദേഹം വിടവാങ്ങി. അദ്ദേഹത്തിെൻറ ആത്മസാന്നിധ്യം ജീവവായുവായി കരുതുന്ന സമുദായവും നായർ സർവിസ് സൊസൈറ്റിയും അതിനായി ഒരു ക്ഷേത്രമാതൃകയിൽതന്നെ അദ്ദേഹത്തിെൻറ അന്ത്യവിശ്രമസങ്കേതം സ്ഥാപിച്ച് ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സർവിസ് സൊസൈറ്റിയുടെ ഏതു നീക്കങ്ങൾക്കും ആരംഭംകുറിക്കുന്നത് ആ സന്നിധിയിൽനിന്നാണ്. നായർസമുദായത്തിെൻറ ഐക്യത്തിനും സർവിസ് സൊസൈറ്റിയുടെ കെട്ടുറപ്പിനും എന്നും പ്രചോദനവും വഴികാട്ടിയുമായി നിലകൊള്ളുന്നത് ആ ദിവ്യാത്മാവാണ്. സംഘടനയുടെ ശക്തിയും ചൈതന്യവും അദ്ദേഹത്തിെൻറ കാലാതീതമായ ദർശനങ്ങൾതന്നെ.
(നായർ സർവിസ് സൊസൈറ്റി ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.