കേരളവനങ്ങളിൽ മാവോയിസം പൂക്കുന്നു
text_fieldsഒഡിഷയിലെയും ഛത്തിസ്ഗഢിലെയുമൊക്കെ കൊടും വനങ്ങളിൽ വിപ്ലവ താവളങ്ങൾ സൃഷ്ടിച്ചു വെന്നു പറയുന്ന മാവോവാദികൾ കേരളത്തിലും എത്തിയെന്ന ആദ്യ സൂചനകൾ പുറത്തുവന്നത് ആറ ു വർഷം മുമ്പാണ്. 2013 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ കേരളത്തിലെ വനങ്ങളില്‍ ആയുധങ്ങള ുമായി ചിലർ ചുറ്റിത്തിരിയുന്നതായി പ്രചാരണമുണ്ടായി. മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വ ന്നു. ഇവർ മാവോവാദികളാണെന്നും ഫെബ്രുവരി 18 ന് വര്‍ഗീസ് രക്തസാക്ഷി ദിനത്തിലോ അടുത്ത ദിവസം മുത്തങ്ങ സംഭവത്തിെൻറ വാര്‍ഷികത്തിലോ പൊലീസ് സ്റ്റേഷനുകള്‍ ആക്രമിേച്ചക്ക ാമെന്ന് അഭ്യൂഹം പരന്നു.
മാവോവാദികള്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാ നങ്ങളില്‍ ഗറില യൂനിറ്റുകള്‍ ആരംഭിച്ചതായി ഇൻറലിജന്‍സ് റിപ്പോർട്ട് നൽകി. ഇതോടെ മാവോവാദികളെ കണ്ടെത്താൻ തിരച്ചിലും നിരീക്ഷണവും ഊർജിതമായി. ഭരണകൂടം ഓടിനടക്കു ന്നതിനിടെ സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി രൂപവത്കരിച ്ച് സായുധ പ്രവര്‍ത്തനങ്ങൾ ആരംഭിച്ചിരുന്നു.
ചിറ്റാരിയില്‍ ശ്രീകണ്ഠപുരം എക്സൈസ് ഓഫിസിലെ ജീവനക്കാരും പേരാവൂര്‍ എക്സൈസ് ഓഫിസിലെ ജീവനക്കാരനും മാവോവാദി സായുധ സംഘ ത്തെ കണ്ടതായി റിപ്പോര്‍ട്ട് ചെയ്തു. ചിറ്റാരി വനത്തിലെത്തിയ മാവോവാദികളില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായും കര്‍ണാടക പൊലീസ് അവകാശപ്പെട്ടു. അഞ്ചംഗ സായുധ മാവോവാദി സംഘത്തിലെ വിക്രം ഗൗഡ, മഹേഷ്, സുന്ദരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വിവിധ കേസുകളിലായി കര്‍ണാടക പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച 24 മാവോവാദികളില്പ്പെട്ടവരാണിവര്. തൊട്ടു പിന്നാലെ മാവോവാദി സംഘം വ്യാപാരിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഭക്ഷണ സാധനങ്ങളുമായി കടന്ന വാര്‍ത്ത വന്നു.
മാവോവാദി ആക്രമണ ഭീഷണിയുടെ പേരില്‍ നക്സലൈറ്റുകളെയാണ് പൊലീസ് ആദ്യം തിരഞ്ഞത്. തണ്ടര്‍ബോള്‍ട്ടിനും ലോക്കല്‍ പൊലീസിനുമൊപ്പം സി.ആര്.പി.എഫ്.എഫും തിരച്ചിലിനിറങ്ങി. അതിര്‍ത്തി വനങ്ങളില്‍ കര്‍ണാടക പൊലീസിലെ നക്സല്‍ വിരുദ്ധ സേനയും സഹകരിച്ചു.
തിരുനെല്ലി ബ്രഹ്മഗിരി മലകളില്‍ തണ്ടര്‍ബോള്‍ട്ട് ടീമിെൻറ 67 അംഗങ്ങളും, വനം, പൊലീസ്, ആദിവാസി വളൻറിയര്‍മാരായ 30 അംഗങ്ങളും തിരച്ചില്‍ തുടങ്ങി. ഇതോടെ മനുഷ്യാവകാശ-ജനാധിപത്യവാദികളില്നിന്ന് എതിര്‍പ്പുകള്‍ ഉയര്‍ന്നു. മാവോവാദികളുണ്ടെന്ന വാദം കെട്ടിച്ചമച്ചതാണെന്നായിരുന്നു ആരോപണം. എന്നാൽ, മാവോയിസ്റ്റ് ഗറില ദളങ്ങള്‍ കേരളത്തിലെ കാടുകളില്‍ പ്രവര്‍ത്തിക്കുന്നതായി പീപ്ൾസ്വാർ നേതാവ് രൂപേഷ് സ്ഥിരീകരിച്ചു.
2013 മാര്‍ച്ചില്‍ സംഘടന തലത്തില്‍ പ്രഖ്യാപനവും വന്നു. ഇതു സംബന്ധിച്ച പ്രസ്താവന മാധ്യമങ്ങള്‍ക്ക് തപാലില്‍ കിട്ടി. സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട സ്പെഷല്‍ സോണല്‍ കമ്മിറ്റിക്കുവേണ്ടി വക്താവ് ജോഗിയുടേതായിരുന്നു പ്രസ്താവന. കേരള, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളുടെ സംയുക്ത പ്രദേശത്ത് പ്രസ്ഥാനത്തിെൻറ പശ്ചിമഘട്ട കമ്മിറ്റി ഗറില യൂനിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് പ്രസ്താവന വ്യക്തമാക്കി. 2013 ഒക്ടോബര്‍ 27 ന് വെളുപ്പിന് വയനാട് വനാതിര്‍ത്തിയോടു ചേര്‍ന്നുള്ള കാവിലുംപാറ പഞ്ചായത്തിലെ, വിലങ്ങാട് ചൂരണിമലയില്‍ മുക്കം ക്രഷര്‍ യൂനിറ്റിെൻറ മണ്ണുമാന്തി മാവോവാദികള്‍ കത്തിച്ചു. പശ്ചിമഘട്ടസംരക്ഷണത്തിന് ക്വാറിപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെടുന്ന പോസ്റ്ററുകള്‍ ക്വാറിയിലും പരിസരത്തും പതിച്ചു. ഇതോടെ കേരളത്തിലെ വനമേഖലയില്‍ മാവോവാദികളുടെ ഭീഷണി കെട്ടുകഥയല്ലാതായി.
2014 ഏപ്രില്‍ 24ന് മാനന്തവാടി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് പ്രമോദിെൻറ തൊണ്ടര്‍നാട് പഞ്ചായത്തിലെ വാളന്തോടിനടുത്ത വീട്ടിലെത്തിയ മാവോവാദി സംഘം ഭീഷണി മുഴക്കി. കോളനിയില്‍ എത്തുന്നവരെപ്പറ്റി പൊലീസിന് രഹസ്യ വിവരം നല്കുന്നു എന്നതായിരുന്നു കുറ്റം. വധഭീഷണി മുഴക്കിയുള്ള പോസ്റ്ററുകള്‍ വീടിെൻറ ചുമരില്‍ സി.പി.ഐ മാവോയിസ്റ്റിെൻറ പേരില്‍ പതിപ്പിച്ചു.
വടക്കേ വയനാട്ടിലെ തിരുനെല്ലി അഗ്രഹാരം റിസോര്‍ട്ട് നവംബര്‍ 18 ന് രാത്രി മാവോവാദികള്‍ ആക്രമിച്ചു. അതിഥികളെ ഉപദ്രവിച്ചിെല്ലങ്കിലും റിസോര്‍ട്ടില്‍ നാശം വരുത്തി. ആദിവാസി ഭൂമി കൈയേറി എന്നതാണ് റിസോര്‍ട്ട് ആക്രമണത്തിന് കാരണമായി മാവോവാദികള്‍ പറഞ്ഞത്. വയനാട്ടിലെ തൊണ്ടര്‍നാട് പഞ്ചായത്തിലെ കുഞ്ഞോം കുങ്കിച്ചിറ ചാപ്പ കുറിച്യ കോളനിക്ക് സമീപം കാട്ടില്‍ ഡിസംബര്‍ ഏഴിന് വൈകുന്നേരം ആറരയോടെ പേര്യ സംരക്ഷിത വനമേഖലയില്‍ തിരച്ചില്‍ നടത്തിയ 30 അംഗ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോവാദികളും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. 30 റൗണ്ട് വെടിയുതിര്‍ത്തതായി പൊലീസ് സ്ഥിരീകരിച്ചു.
2014 ഡിസംബര്‍ 22 തിങ്കളാഴ്ച മാവോവാദികള്‍ പാലക്കാട്ടും വയനാട്ടിലുമായി മൂന്നിടത്ത് ആക്രമണം നടത്തി. പാലക്കാട് സൈലൻറ് വാലി ദേശീയോദ്യാനത്തിെൻറ മുക്കാലി റേഞ്ച് ഓഫിസ്, വയനാട് വെള്ളമുണ്ടക്കടുത്ത കുഞ്ഞോത്തെ വനംവകുപ്പ് ഒൗട്ട് പോസ്റ്റ് എന്നിവ പുലര്‍ച്ച അടിച്ചുപൊളിച്ചു. മുക്കാലിയില്‍ വനംവകുപ്പ് ജീപ്പിനും ഫയലുകള്‍ക്കും തീയിട്ടു. പാലക്കാട് നഗരത്തിലെ ചന്ദ്രനഗറില്‍ കെ.എഫ്.സി, മാക്ഡൊണാള്‍ഡ്സ് സ്ഥാപനങ്ങളുടെ മുന്‍വശം എട്ടംഗസംഘം തകര്‍ത്തു.
അട്ടപ്പാടിയില്‍ മുക്കാലിയില്‍നിന്ന് 11 കിലോമീറ്റര്‍ വനത്തിനകത്ത് ആനവായ് ഊരിന് സമീപത്തുള്ള വനംവകുപ്പിെൻറ ക്യാമ്പ് ഷെഡ് 2015 ജനുവരി ഒന്നിന് രാത്രി 7.30 ന് കത്തിച്ചു. ഇതോടെ മാവോവാദികള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ സുരക്ഷാസന്നാഹങ്ങള്‍ പ്രഹസനമാണെന്ന ആക്ഷേപം ഉയർന്നു.
തൊട്ടടുത്ത ദിവസം കണ്ണൂർ നെടുംപൊയിലിലെ ഇരുപത്തിനാലാം മൈല്‍ ചെക്കേഴിയിലുള്ള ന്യൂഭാരത് ക്രഷര്‍ യൂനിറ്റിനു നേരെ പുലര്‍ച്ച അഞ്ചരയോടെ ആക്രമണം നടന്നു. അഞ്ചംഗ സംഘം സെക്യൂരിറ്റി ജീവനക്കാരനെ ബന്ദിയാക്കി ക്രഷര്‍ യൂനിറ്റ് ഓഫിസ് അടിച്ചു തകര്‍ത്ത് തീയിട്ടു. ആക്രമണത്തിനു ശേഷം സംഘം മൂന്നുകിലോമീറ്റര്‍ ദൂരെയുള്ള ചേക്കേരിയിലെ കോളനിയിലെത്തി തന്നെ കണ്ടുവെന്ന് കോളനി നിവാസി എം. ബിന്ദു പൊലീസിനോടും മാധ്യമങ്ങളോടും പറഞ്ഞു. രൂപേഷും രണ്ടുസ്ത്രീകളുമടങ്ങിയ നാലംഗ സംഘം അരിയും മറ്റ് ആഹാരസാധനങ്ങളും വാങ്ങി കാട്ടിലേക്ക് മടങ്ങി എന്ന് ബിന്ദു പറഞ്ഞു.
2015 ജനുവരി 25 ന് തിരുനെല്ലിയില്‍ വീണ്ടും ആക്രമണമുണ്ടായി. കേരള ടൂറിസം ഡെവലപ്മെൻറ് കോര്‍പറേഷെൻറ ടാമറിൻറ് റസ്റ്റാറൻറ് പുലര്‍ച്ച മൂന്നിന് ആക്രമിച്ച മാവോവാദികള്‍ റിസ്പഷന് കൗണ്ടറും കമ്പ്യൂട്ടറും അടിച്ചു തകര്‍ത്തു. 2015 ജനുവരി പകുതിയോടെ കര്‍ണാടക പൊലീസ് കുപ്പു ദേവരാജിെൻറ തലക്ക് ഒരുകോടി പന്ത്രണ്ട് ലക്ഷം സമ്മാനം പ്രഖ്യാപിച്ചു. ഇത് സംബന്ധിച്ച ലുക്കൗട്ട് നോട്ടീസ് വയനാട്ടിലും പുറത്തിറക്കി. കുപ്പു ദേവരാജന്‍ കേരള കര്‍ണാടക തമിഴ്നാട് വനത്തില്‍ തമ്പടിച്ചിട്ടുണ്ടെന്ന നിഗമനത്തിലായിരുന്നു കര്‍ണാടക ദൗത്യ സേന.
ഇയാൾക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 60 ലക്ഷവും ഛത്തിസ്ഗഢ് സര്‍ക്കാര്‍ 40 ലക്ഷവും ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പന്ത്രണ്ട് ലക്ഷവും വിലയിട്ടിരുന്നു. തുടർന്നാണ് 2016 നവംബർ അവസാന വാരം നിലമ്പൂർ ഏറ്റുമുട്ടലിൽ കുപ്പു ദേവരാജന്‍ കൊല്ലപ്പെടുന്നത്.
നാളെ
◆സാമ്പത്തിക അസമത്വം മാവോയിസത്തിന് വളമാകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.