അവരും അമ്മ പെറ്റ മക്കളല്ലേ?
text_fieldsയു.എ.പി.എയെന്ന കരിനിയമം ഇരുതല മൂർച്ചയുള്ളതാണ്. തീവ്രവാദികളെയും ഭീകരവാദികളെയു ം രാജ്യദ്രോഹികളേയും ഇല്ലാതാക്കാനുള്ള നിയമം നിരപരാധികളെയും രാഷ്ട്രീയപ്രവർത്ത കരേയും ഇല്ലാതാക്കാനുള്ള പടിയായി സ്വീകരിക്കാൻ പാടില്ല. ഈ നിലപാടാണ് ഇടതുമുന്നണി ക്കും സി.പി.എമ്മിനും. പക്ഷേ, മാവോവാദികളുടെ കാര്യത്തിൽ പൊലീസിനെ കയറൂരിവിട്ടിരിക്ക ുന്നു. സി.പി.ഐ ഇതിനെതിരാണ്. സി.പി.ഐ നേതാവ് കാനം പ്രത്യക്ഷത്തിൽ തന്നെ പറഞ്ഞുകഴിഞ്ഞു. മ ാവോവേട്ടയുടെ പേരിൽ ഏഴുപേരെ വെടിവെച്ചുകൊന്നു. ലഘുലേഖ കൈവശംവെച്ചതിന് വിദ്യാർഥി കൾക്കെതിരെ യു.എ.പി.എ നിയമം പ്രയോഗിച്ചു. കേരളം ഭരിക്കുന്നത് ഇടതുപക്ഷ ഗവൺമെൻറാണ്. ഭരണകൂടം വ്യക്തികൾക്ക് എതിരാകരുത്. ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തിയും ജനകീയസംവാദങ്ങൾ നടത്തിയുമാണ് ഭീകരവാദത്തെ നേരിടേണ്ടത്.
മാവോവാദികൾ കേരളത്തിൽ ഭീകരപ്രവർത്തനങ്ങൾ നടത്തിയതായി ഗവൺമെൻറടക്കം ആരോപിച്ചിട്ടില്ല. പിന്നെ എന്തിന് ഈ മാവോവാദി വേട്ട? അവർ നാട്ടിൽ പ്രവേശിക്കുന്നില്ല. ആരെയും ഉപദ്രവിക്കുന്നില്ല. സ്വരക്ഷക്ക് തോക്ക് ധരിച്ച് കാട്ടിലൂടെ സഞ്ചരിക്കുന്നു. തീവ്രവാദത്തെ നേരിടുന്നതിെൻറ പേരിൽ പലപ്പോഴും പൊലീസ് അതിരുവിടുന്നു. യു.എ.പി.എ ചുമത്തിയ കേസുകൾ പരിശോധിക്കാൻ മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നു. പൊലീസ് ആക്രമണത്തിൽ ഇടതുപക്ഷഗവൺമെൻറ് മൗനം ദീക്ഷിക്കുന്നു. ഗവൺമെൻറിന് അതിൽ പങ്കില്ലെന്ന് ഭാവിക്കുന്നു. അന്യായമായ കുറ്റാരോപണങ്ങൾക്കെതിരെ പ്രതികരിക്കേണ്ട ചുമതല നമ്മൾക്കുണ്ടാവണം.
മാവോയിസത്തെ അക്രമോത്സുകമായ ഒരു തീവ്രവാദ ഗ്രൂപ്പായാണ് കേന്ദ്രസർക്കാർ കാണുന്നത്. ഒരു മതരഹിത ഐ.എസ് എന്നോ തമിഴ്പുലികളുടെ കെട്ടും മട്ടുമുള്ള സംഘമെന്നോ ഭിന്ദ്രൻവാലയുടെ നേതൃത്വത്തിൽ രൂപപ്പെട്ട ഖലിസ്താൻ വാദി മോഡൽ സംഘമെന്നോ ഒക്കെ സർക്കാർ മാവോവാദികളെ വിലയിരുത്തുന്നു. അതുകൊണ്ടുതന്നെ, വിവിധ സംസ്ഥാനങ്ങളിൽ മാവോവാദികളെ അമർച്ച ചെയ്യാനായി പ്രത്യേക സൈനിക വിഭാഗങ്ങളെ തന്നെ കേന്ദ്രസർക്കാർ നിയന്ത്രണത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മാവോവാദികൾ കേരളത്തെയും താവളമാക്കിയ പശ്ചാത്തലത്തിൽ മാവോവാദികളെ അമർച്ച ചെയ്യാനുള്ള കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള പ്രത്യേക സേന കേരളത്തിലും പ്രവർത്തിക്കുന്നുണ്ട്. അവരുടെ അമർച്ച ചെയ്യൽ നടപടിയാണ് കേരളത്തിൽ വിവാദമായ വെടിവെപ്പുകൾക്കും കൊലകൾക്കും ആത്യന്തിക കാരണം.
രാജ്യത്തെ ബാധിക്കുന്ന ആഭ്യന്തരവിഷയങ്ങളിൽ സംസ്ഥാനസർക്കാറിന് കേന്ദ്രനയങ്ങൾക്ക് തീർത്തും വിരുദ്ധമായ സ്വന്തം ആഭ്യന്തരനയം നടപ്പാക്കാനാകുമോ? ഈ ഒരു ചോദ്യം ഒരിക്കലെങ്കിലും ചോദിക്കാത്തവരാണ് കേവല രാഷ്ട്രീയവാർത്തകൾക്കായി മാവോവാദികളെ കൊന്നതിന് സംസ്ഥാനസർക്കാറിനെതിരെ തിരിയുന്നത്. തണ്ടർബോൾട്ട് കേരള പൊലീസല്ലെന്നെങ്കിലും ഉള്ള തിരിച്ചറിവ് അട്ടപ്പാടി വെടിവെപ്പ് കൊലപാതകങ്ങളെ പ്രതി കേരളസർക്കാറിന് നേരെ ബഹളം വെക്കുന്നവർക്കുണ്ടാകണമായിരുന്നു. അതേസമയം പൊലീസ് എന്താണ് ചെയ്തതെന്ന് അന്വേഷിക്കാനും വീഴ്ചകൾ ഉണ്ടെങ്കിൽ തിരുത്താനും സംസ്ഥാന ഭരണകൂടത്തിനും ബാധ്യതയുണ്ട്.
മാവോയിസ്റ്റ് ലഘുലേഖകൾ കൈവശംവെച്ചു തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് യു.എ.പി.എ ചുമത്തി കേസെടുത്ത നടപടി പുനഃപരിശോധിക്കുമെന്ന്സംസ്ഥാന സർക്കാർ പറഞ്ഞിട്ടുണ്ട്. െപാലീസ് യു.എ.പി.എ ചുമത്തിയാലും അതിന് പ്രാബല്യമുണ്ടാവണമെങ്കിൽ സംസ്ഥാന സർക്കാറിെൻറ അനുമതി വേണം. സർക്കാർ അനുവദിക്കാതെ പൊലീസ് ചുമത്തിയാൽ മാത്രം യു.എ.പി.എ നിലനിൽക്കില്ല. യു.ഡി.എഫ് ഭരണകാലത്ത് യു.എ.പി.എ ചുമത്തി കേസെടുത്ത ആറ് കേസുകൾ എൽ.ഡി.എഫ് സർക്കാർ പുനഃപരിശോധിച്ച് റദ്ദാക്കിയിട്ടുണ്ട്. അതിനാൽ പുതിയ കേസിൽ എൽ.ഡി.എഫ് സർക്കാർ എന്തുചെയ്യുന്നുെവന്നാണ് കേരളം ഉറ്റുനോക്കുന്നത്.
തണ്ടർബോൾട്ടുമായുള്ള മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ സ്ത്രീകളടക്കമുള്ള മാവോവാദി നേതാക്കൾ കൊല്ലപ്പെട്ടതിൽ സംസ്ഥാനസർക്കാർ ഏറെ ഇടപെട്ടില്ല. അത് അധികാരമില്ലാത്തതു കൊണ്ടു തന്നെയാണോ? അതോ, 50,000 മുതൽ അഞ്ചുലക്ഷം രൂപവരെ തലക്ക് വിലയിെട്ടന്ന് പറയപ്പെടുന്ന തീവ്രവാദികളെ വെടിവെച്ചുകൊല്ലെട്ട എന്നാണോ? മാവോയിസത്തെ അക്രമോത്സുകമായ ഒരു തീവ്രവാദ ഗ്രൂപ്പായി സർക്കാർ കാണരുത്. മാവോവാദികൾ കേരളത്തിൽ ആരെയും കൊന്നിട്ടില്ല. അവരെ നാട്ടിലെ പൊലീസാണ് വേട്ടയാടുന്നത് എന്നതുകൂടി ഓർക്കുക.
ചർച്ച നടത്തി സാധാരണജീവിതത്തിലേക്ക്അവരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം നേരത്തേ സർക്കാർ നടത്തിവന്നിരുന്നു. അതൊക്കെ വൃഥാവിലാക്കിയാണ് നാലുപേരെ വെടിവെച്ചുകൊല്ലുന്നത്. വഴിതെറ്റിയെന്നു പറയുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സംഭാഷണത്തിന് ഇടനിലക്കാരാക്കിയവരപോലും നിരായുധമാക്കുകയാണ് അട്ടപ്പാടി വേട്ടയിലൂടെ പൊലീസ് ചെയ്തത്. മാവോവാദികൾ ഏതു രാഷ്ട്രീയദർശനത്തെയാണ്, ഏതു രാഷ്്ട്രീയ പാർട്ടിയെയാണ് ആശ്രയിക്കുന്നത് എന്നുകൂടി ഗവൺമെൻറ് വ്യക്തമാക്കണം. വെറുതെ കൊല്ലുന്നത് വിനോദമാണോ? അവരും അമ്മ പ്രസവിച്ച മക്കളല്ലേ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.