കമ്പോളവിധേയ ജനാധിപത്യത്തിൽ സംഭവിക്കുന്നത്
text_fieldsഅമേരിക്കൻ ഐക്യനാടുകൾ ജനാധിപത്യം ഏറ്റുപറയുന്നു, പക്ഷേ, അതു സമ്പന്നരുടെ ഭരണമായി മാറി എന്നു നോം ചോംസ്കി അഭി പ്രായപ്പെടുകയുണ്ടായി. മുതലാളിത്തവ്യവസ്ഥിതിയുടെ ചിന്തകനായ ആഡം സ്മിത്ത് ‘രാജ്യങ്ങളുടെ സമ്പത്ത്’ എഴുതിയ 1776ൽ ഇംഗ്ലണ്ടിെൻറ രാഷ്ട്രീയനയങ്ങൾ ഉണ്ടാക്കാൻ പോകുന്നത് കച്ചവടക്കാരും ഉൽപാദകരുമായിരിക്കുമെന്നു പ്രവചിച്ചിട ്ടുണ്ട്. ഇതു സൂചിപ്പിച്ചുകൊണ്ടു ചോംസ്കി പറഞ്ഞു: ‘‘ഇന്നു കച്ചവടക്കാരും ഉൽപാദകരുമല്ല സമൂഹത്തെ വിലയ്ക്കെടു ക്കുന്നതും നയങ്ങൾ അടിച്ചേൽപിക്കുന്നതും. ഇത് ഇന്നു ചെയ്യുന്നത് സാമ്പത്തികസ്ഥാപനങ്ങളും മൾട്ടി നാഷനൽ കോർപ റേഷനുകളുമാണ്. സമൂഹത്തിലെ ശക്തന്മാരുടെയും വിശേഷാവകാശങ്ങളുള്ളവരുടെയും താൽപര്യങ്ങൾ എല്ലാവിധവും സഹായിക്കുക യും സംരക്ഷിക്കുകയും ചെയ്യുന്നു. ശേഷം ജനം മുതലാളിത്തത്തിെൻറ മൃഗീയ യാഥാർഥ്യത്തിെൻറ കെടുതികൾക്കു വിധിക്കപ്പെടുന്നു.’’ മുതലാളിത്തം ജനാധിപത്യത്തെ അപകടപ്പെടുത്തുന്നു എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
1991ൽ മൻമോഹൻ സിങ് സമ്മിശ്ര സമ്പദ് വ്യവസ്ഥ അവസാനിപ്പിച്ചു കമ്പോള ലിബറൽ സാമ്പത്തികനയം സ്വീകരിച്ചപ്പോൾ ഇന്ത്യ വാതിൽ തുറന്നതു ജനാധിപത്യത്തെ അപകടപ്പെടുത്തുന്ന ഫാഷിസ്റ്റ് ചുവയുള്ള ഭരണത്തിനാണ് എന്ന് ഉൗഹിച്ചുകാണില്ല. ജനാധിപത്യത്തിെൻറ അടിസ്ഥാന തത്ത്വം അടിസ്ഥാന മനുഷ്യാവകാശങ്ങൾ ഉറപ്പാക്കാൻ രാഷ്ട്രീയ തീരുമാനങ്ങളെടുക്കുകയാണ്. അപ്പോൾ ഏറ്റവും പരിമിതപ്പെടുത്തേണ്ടതു സ്വകാര്യസ്വത്തവകാശം തന്നെ. അതുണ്ടാക്കേണ്ടത്ഭരണഘടനക്ക് അനുസൃതമായ നിയമനിർമാണങ്ങളിലൂടെയുമാണ്. എന്നാൽ, കമ്പോള മുതലാളിത്തത്തിൽ തീരുമാനങ്ങളും അവയുടെ നടത്തിപ്പും സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ സൃഷ്ടിക്കുന്നു. അതു വരുമാനം, സമ്പത്ത്, അധികാരം, അവസരങ്ങൾ എന്നീ മണ്ഡലങ്ങളിലാണ്. ഈ മണ്ഡലങ്ങളിൽ വർധിച്ച തോതിൽ അസമത്വം നിലവിൽ വരും. സമ്പത്ത് ചില കേന്ദ്രങ്ങളിൽ കുന്നുകൂടാൻ ഇടയാക്കുന്ന നയങ്ങളാണിവ. എന്നാൽ, ഈ കുന്നുകൂടൽ തടയാനോ അതു വിഭജിക്കാനോ സാധ്യമല്ലാത്ത സാഹചര്യങ്ങൾ ഉളവാകുന്നു. ആഡംസ്മിത്ത് പറഞ്ഞതുപോലെ ‘സ്വാർഥതാൽപര്യ’ത്തിെൻറ സ്വാതന്ത്ര്യമാണ് സൃഷ്ടിക്കപ്പെട്ടത്. ഈ സാമ്പത്തികനയം മത്സരാധിഷ്ഠിത സമൂഹമാണ് ഉണ്ടാക്കുന്നത്. ഈ മത്സരത്തിൽ ജനാധിപത്യത്തിെൻറ അടിസ്ഥാനമായ തെരഞ്ഞെടുപ്പുകൾ വരെ അട്ടിമറിക്കപ്പെടുന്ന സാമ്പത്തിക–സാമൂഹിക–രാഷ്ട്രീയസ്ഥിതി സംജാതമായിരിക്കും.
സമ്പത്ത് വർധിക്കുന്നവർക്ക് അനുകൂലമായ വിഭാഗങ്ങൾ മറ്റു വിഭാഗങ്ങൾക്കെതിരെ സംഘടിച്ചു തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന സാഹചര്യമുണ്ടാകുന്നു. അതുണ്ടാക്കുന്നതു ‘കച്ചവടക്കാരെൻറ ജനാധിപത്യ’മാണ്. തെരഞ്ഞെടുപ്പിെൻറ വലിയ വെടിക്കെട്ടുമേളം തന്നെയാണ് ജനാധിപത്യം. അതു നിയന്ത്രിക്കുന്നത് ആരാണ് എന്നുപോലും മനസ്സിലാകാത്ത പൂരമാണു സാധാരണക്കാർ കാണുന്നത്. ശക്തന്മാർ പാർട്ടിസ്ഥാനാർഥികളെ നിശ്ചയിക്കുന്നതു മുതൽ തെരഞ്ഞെടുപ്പിെൻറ എല്ലാ തലങ്ങളെയും സാമ്പത്തികമായും മാധ്യമശക്തികൊണ്ടും നിശ്ചയിക്കുകയാണ്. സത്യാനന്തര യുഗത്തിലെ മാധ്യമങ്ങളുടെ െപ്രാപഗണ്ട ടെക്നിക്കുകൾ മനസ്സിലാകാതെ പൊതുജനം മാന്ത്രികവലയത്തിലാക്കപ്പെടുന്നു. നമ്മുടെ തെരഞ്ഞെടുപ്പിനു വോട്ട് ചെയ്യുന്നതു 70–80 ശതമാനത്തിൽ കൂടാറില്ല. ആരാണു വോട്ട് ചെയ്യുന്നത്, ആരാണു ചെയ്യാതിരിക്കുന്നത്? സാമ്പത്തികമായി ഏറ്റവും താഴെ നിൽക്കുന്നവരാണു വോട്ട് ചെയ്യുന്നതിലധികവും. മധ്യവിഭാഗത്തിെൻറ രാഷ്ട്രീയ ഇടപെടൽ സമ്പന്നവിഭാഗത്തോടൊപ്പം കൂടുമ്പോൾ താഴ്ന്ന വിഭാഗത്തിെൻറ രാഷ്ട്രീയ ഇടപെടൽ നാമമാത്രമായി മാറുന്നു.
മുകളിലെ മൂന്നിലൊന്നു രാഷ്ട്രീയമായി വലിയ സ്വാധീനമുള്ളവരാകുമ്പോൾ താഴത്തെ മൂന്നിലൊന്നു തഴയപ്പെടുന്നു. ഇതു ജനാധിപത്യത്തിെൻറ നീതിയുടെ തുലാസ് ഒരു ഭാഗത്തേക്ക് ചരിക്കുന്നു. വോട്ട് ചെയ്യുന്നവരിൽ ഭൂരിഭാഗവും സാമ്പത്തികനയങ്ങളുടെ ഗുണഭോക്താക്കളാണ്. തഴയപ്പെടുന്ന താഴത്തെ വിഭാഗം ലേബർ യൂനിയനുകളും പാർട്ടികളും തഴയുന്നവരുമായിരിക്കും. സംഖ്യാബലം കുറഞ്ഞ ന്യൂനപക്ഷങ്ങളുടെയും ഗതി ഇതുതന്നെ. പണത്തിെൻറയും മാധ്യമങ്ങളുടെയും ശക്തി സംഭരിക്കാൻ കഴിയാത്തവർ ജനാധിപത്യത്തിെൻറ വെറും കാഴ്ചക്കാർ മാത്രമാകും. ജനാധിപത്യത്തിൽ സർക്കാറുകൾ നിലനിൽക്കുന്നതു വോട്ടർ മാരുടെ വിശ്വാസത്തിലാണ്. പക്ഷേ, ഈ വിശ്വാസം എന്നതു മാധ്യമങ്ങളും ശക്തന്മാരും തട്ടിക്കൂട്ടിയുണ്ടാക്കുന്നതാണ് എന്നു മാത്രമല്ല, അതു കമ്പോളം ഭരിക്കുന്നവരുടെ നിർദേശപ്രകാരം സംഭവിക്കുന്നതുമാണ്.
വോട്ട് ചെയ്യുന്ന മുകൾത്തട്ടും ഇടത്തരക്കാരും പലപ്പോഴും ജാതിമതഗോത്രപരമായി സംഘടിതരുമാണ്. സാമ്പത്തികശക്തികളും സാമുദായിക–മതശക്തികളും കൈകോർക്കുന്നത് അധികാരത്തിലാണ്. അധികാരത്തിൽ കയറ്റുന്നതു വോട്ടാണെന്നറിയുന്നവർ തന്നെയാണ് അധികാരത്തിൽ പിടിച്ചുനിർത്തുന്ന കോർപറേറ്റുകളും മതസമുദായ ശക്തികളും. ഇതുണ്ടാക്കുന്നത് അധികാരവുമാണ്. ജർമൻ ചാൻസലറായ അംഗലാ മെർകൽ ഒരിക്കൽ ഉപയോഗിച്ച പ്രയോഗം ശ്രദ്ധേയമാണ് – ‘‘കമ്പോള വിധേയ ജനാധിപത്യം.’’
ഈ സാഹചര്യത്തിലാണ് വ്യാജ സെക്കുലറിസം എന്നതുപോലെ വ്യാജ ജനാധിപത്യം എന്ന പ്രയോഗവും വന്നു ഭവിക്കുന്നത്. ഈ ‘ശുദ്ധ’ ജനാധിപത്യത്തിെൻറ വക്താക്കളുടെ മുഖംമൂടിക്കു പിന്നിൽ ഫാഷിസമാണ്. മധ്യവർഗത്തെ മതപരമായി പിടികൂടി ജനാധിപത്യം ഫാഷിസത്തിലേക്കു കൂപ്പുകുത്തുന്നു. അതിൽ നിർണായകമാകുന്നതു ഭൂരിപക്ഷമതത്തിെൻറ മൗലികവാദസ്വഭാവത്തിലാണ്. ഫാഷിസം വെറുപ്പിെൻറയും വിദ്വേഷത്തിെൻറയും ശത്രുവിനെതിരായ യുദ്ധത്തിെൻറയും ഘടനക്ക് ഒരിക്കലും പുറത്തുകടക്കില്ല. ജർമനിക്കെതിരെ യഹൂദരുടെ അന്തർദേശീയ ഗൂഢാലോചന എന്ന േപ്രാപഗണ്ട എങ്ങനെ ജർമൻകാരെ ഒന്നിപ്പിച്ചു എന്നു ചിന്തിക്കണം. നാസി ൈക്രസ്തവികത ജർമനിയിൽ രൂപപ്പെട്ടതും മറക്കാനാവില്ല. നാഷനൽ സോഷ്യലിസത്തെ നാസികൾ ‘ൈക്രസ്തവികത കർമപഥത്തിൽ’ എന്നാണ് വിശേഷിപ്പിച്ചത്. ചരിത്രം വായിക്കാൻ മറക്കുന്നിടത്തു ചരിത്രം ആവർത്തിക്കും. ‘എല്ലാവരും ഫാഷിസ്റ്റുകളാകാൻ ആഗ്രഹിക്കുന്ന’ ഒരു സംസ്കാരം നാം അറിയാതെ സംജാതമാകുകയാണോ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.