മായാവതി തീരുമാനിക്കും
text_fieldsഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പു ഫലം ബി.ജെ.പിയുടെ കരണത്തേറ്റ അടിയായി മാറിയപ്പോൾ തുടങ്ങിയതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ സംശയ ചർച്ച. സി.ബി.െഎ, എൻഫോഴ്സ്മെൻറ് തുടങ്ങിയ അന്വേഷണ ഏജൻസികൾ ബി.എസ്.പി നേതാവ് മായാവതിയുടെ വസതി ലക്ഷ്യമാക്കി കുരച്ചെത്തുന്നത് എപ്പോഴാണ്? എേപ്പാഴും അതു സംഭവിക്കാം. എളുപ്പം പിടിച്ചുകെട്ടാൻ പറ്റാത്ത അഭിഭാഷകനും തന്ത്രജ്ഞനും ഭരണാധിപനുമൊക്കെയായ കോൺഗ്രസ് നേതാവ് പി. ചിദംബരം ഇപ്പോൾ വലിയ മൗനത്തിലാണ്. ഒരു വിഷയത്തെക്കുറിച്ചും അദ്ദേഹം ഒരക്ഷരം പറഞ്ഞു കാണുന്നില്ല. ലണ്ടനിൽനിന്ന് ചെെന്നെയിൽ പറന്നിറങ്ങിയ മകൻ കാർത്തി ചിദംബരം പൊലീസ് മണമില്ലാത്ത വായു ശ്വസിച്ചിട്ട് ആഴ്ചകളായി. കാര്യമെന്തു പറഞ്ഞാലും ഒരു നേരത്തെ ‘ഹോംലി ഫുഡാ’ണ് കാർത്തിയുടെ ഇപ്പോഴത്തെ ആർത്തി. ചിദംബരവും കോൺഗ്രസിലെ മറ്റ് അഭിഭാഷക പ്രമുഖരും കിണഞ്ഞു പരിശ്രമിച്ചിട്ടും ജാമ്യമില്ല.
അതങ്ങനെയാണ്. അേന്വഷണ ഏജൻസികൾ കുരുക്കണമെന്ന് തീരുമാനിച്ചാൽ കുടുങ്ങിയതു തന്നെ. അതിനൊത്ത ഏനക്കേടൊക്കെ കാർത്തിയുടെ വീട്ടിൽ തിരഞ്ഞാൽ കിട്ടിയെന്നുവരും. കാർത്തിയിൽനിന്ന് ചിദംബരത്തിലേക്ക് അന്വേഷണം നീണ്ടു എന്നും വരാം. കാലിത്തീറ്റയിൽ കൈവെച്ച ലാലുപ്രസാദും കുടുംബാംഗങ്ങളും കുറ്റവും ശിക്ഷയും ഏറ്റുവാങ്ങി വശംകെട്ടു. ബി.ജെ.പിയുടെ രാഷ്ട്രീയവുമായി സന്ധിചെയ്യാൻ തയാറാകാത്ത രാഷ്ട്രീയ ജീവിതത്തിെൻറകൂടി തിക്തഫലമാണ് അത്. വീരഭദ്രസിങ് തുടങ്ങി അന്വേഷണ ഏജൻസികൾ മണംപിടിച്ചു നടക്കുന്ന വേറെയും രാഷ്ട്രീയ പ്രതിയോഗികൾ ബി.ജെ.പിക്കുണ്ട്. അവിഹിത സമ്പാദ്യവും മറ്റുമായി മായാവതിയെ കുരുക്കാനുള്ളത് മായാവതി തന്നെ ഉണ്ടാക്കിവെച്ചിട്ടുമുണ്ട്. അതുകൊണ്ട് എൻേഫാഴ്സ്െമൻറും സി.ബി.െഎയുമൊക്കെ ഏതുസമയവുമെത്തി കുരച്ചെന്നുവരും. എന്നാൽ, ബി.ജെ.പിക്ക് ദലിത് രോഷത്തെ പേടിയുണ്ട്. മോദി-അമിത് ഷാമാരുടെ സ്വന്തം നാടായ ഗുജറാത്ത് ദലിത് രോഷത്തിെൻറ കെടുതി എന്താണെന്ന് ബി.ജെ.പിയെ ഇതിനകം നന്നായി പഠിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ട് മായാവതിയെ നേരിടുന്നതിനുമുമ്പ് മൂന്നുവട്ടം ആലോചിക്കേണ്ടിവരുമെന്നു മാത്രം.
പുതു സന്ദേശം
അന്വേഷണ ഏജൻസികളുടെ കാര്യം നിൽക്കെട്ട. യു.പി ഉപതെരഞ്ഞെടുപ്പു ഫലം വന്നതിനു തൊട്ടുപിന്നാലെ മായാവതിയുടെ വസതിയിലേക്ക് വേറെ കുറെ കാറുകൾ കയറിപ്പോയിരുന്നു. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിെൻറ ആ സന്ദർശനം വലിയൊരു രാഷ്ട്രീയ സന്ദേശമാണ്. ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ ചേരിക്കു മുന്നിലെ സാധ്യതകളുടെ ആ സന്ദേശമാണ് ഇന്ന് എവിടെയും ചർച്ച ചെയ്യപ്പെടുന്നത്. ബി.ജെ.പിയെ നേരിടേണ്ടത് പൊതുലക്ഷ്യമാണെങ്കിലും ഒന്നിച്ചു നീങ്ങാൻ കഴിയാത്ത രാഷ്ട്രീയ പാർട്ടികൾ പലതുണ്ട്. എന്നാൽ, സാഹചര്യങ്ങളുടെ സമ്മർദം ബദ്ധവൈരികളുടെ സഖ്യം സാധ്യമാക്കിത്തീർത്തതിെൻറ ഉദാഹരണമായിരുന്നു ബിഹാർ. ‘മോദി ഹവ’ അടിച്ചുകയറുന്നതുവരെ പരസ്പരം പോരടിച്ചുനിന്ന ആർ.ജെ.ഡിയും ജനതാദൾ-യുവും കൈകോർക്കുകയും, കോൺഗ്രസ് അതിനൊപ്പം കൂടുകയും ചെയ്തപ്പോൾ പിറന്ന വിശാലസഖ്യത്തിനു മുന്നിലാണ് മോദി-അമിത് ഷാമാർക്ക് ആദ്യം അടിപതറിയത്. വിശാലസഖ്യത്തിന് അധികം ആയുസ്സുണ്ടായില്ലെന്നത് മറ്റൊരു വിഷയം. യു.പിയിൽ ആരുടെയും സൗജന്യവും സഹായവും വേണ്ടെന്ന് അഹങ്കാരത്തോടെ ഉറക്കെപ്പറഞ്ഞു നടന്ന കേഡർ പാർട്ടി നേതാവാണ് മായാവതി. സംസ്ഥാന രാഷ്ട്രീയത്തിൽ പ്രധാന എതിരാളികളായിനിന്ന സമാജ്വാദി പാർട്ടിക്കും ബി.എസ്.പിക്കും ഒരുപോലെ ബി.ജെ.പി സൃഷ്ടിച്ച ഭീഷണിയാണ് ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ സഖ്യത്തിന് നിർബന്ധിതമാക്കിയത്.
കോൺഗ്രസ് ദുർബലമായതും വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികൾ പരസ്പരം പോരടിക്കുന്നതുമാണ് ബി.ജെ.പിക്കുള്ള ഇടം വർധിപ്പിച്ചു നൽകിയതെങ്കിൽ, അതു തിരിച്ചറിഞ്ഞ് പൊതുശത്രുവിനെ നേരിടുകയെന്ന പ്രായോഗിക രാഷ്ട്രീയമാണ് ബിഹാറിലെയും യു.പിയിലെയും പ്രാദേശിക കക്ഷികൾ പയറ്റിയത്. അതിനു മുന്നിൽ ബി.ജെ.പിക്കു തോറ്റേ മതിയാവൂ. അത്തരമൊരു െഎക്യത്തിനു മുന്നിൽ ബി.ജെ.പിയുടെ വർഗീയരാഷ്ട്രീയം പോലും ഏശാതെ പോകുന്നു. ജാതിസമവാക്യങ്ങൾകൊണ്ട് കരുത്തുനേടിയ പ്രാദേശിക രാഷ്ട്രീയത്തെ, പല ജാതികളെയും ഒന്നിച്ചുചേർക്കാൻ കഴിയുന്ന ഹിന്ദുത്വരാഷ്ട്രീയംകൊണ്ടു തകർത്തുകളയുന്നതാണ് 2014ലെ പൊതുതെരഞ്ഞെടുപ്പിലും അതിനു ശേഷവും കണ്ടത്. എന്നാൽ, വർഗീയതയെ കടത്തിവെട്ടി ജാതിസമവാക്യങ്ങളുടെ രാഷ്ട്രീയം തിരിച്ചുപിടിക്കാൻ കഴിയുമെന്നാണ് നേരത്തെ ബിഹാറും ഇപ്പോൾ യു.പിയും കാണിച്ചുതന്നത്. ബിഹാറിനെ വീണ്ടും കാൽച്ചുവട്ടിലാക്കാൻ ബി.ജെ.പിക്ക് സാധിച്ചത്, സ്വന്തം രാഷ്ട്രീയലക്ഷ്യങ്ങൾ വിശാലസഖ്യത്തേക്കാൾ പ്രധാനമായി നിതീഷ്കുമാർ കണ്ടതുകൊണ്ടാണ്. യു.പി ഉപതെരഞ്ഞെടുപ്പിലെ സഖ്യം ഇനിയും തുടരുമെന്ന് ഇപ്പോൾ പറയുന്ന മായാവതിയോ അഖിലേഷോ, ബി.ജെ.പി വിരുദ്ധ രാഷ്ട്രീയം മതിയാക്കി സ്വന്തം താൽപര്യങ്ങളിലേക്ക് തിരിയുന്നതുവരെ ബി.ജെ.പിക്ക് യു.പിയിൽ പച്ചതൊടാൻ സാധിക്കില്ല. വർഗീയതയുടെ വിത്തു വിതച്ചാൽപോലും തഴച്ചുവളരില്ല.
ഒരു വെടിക്ക് പല പക്ഷികൾ
പാർട്ടികളെയും നേതാക്കളെയും അടിച്ചൊതുക്കുന്ന ബി.ജെ.പിയെ കേന്ദ്രത്തിൽനിന്ന് താഴെയിറക്കിയില്ലെങ്കിൽ, സ്വന്തം രാഷ്ട്രീയം അസ്തമിക്കുമെന്ന് പ്രാദേശിക കക്ഷികൾ ഒാരോന്നായി മനസ്സിലാക്കുന്നതിെൻറ ബാക്കിയാണ് ബിഹാറിനും യു.പിക്കും പിന്നാലെ, ആന്ധ്രപ്രദേശിലും കാണുന്നത്. ബി.ജെ.പി മുന്നിൽനിന്ന് എൻ.ഡി.എ സഖ്യം രൂപപ്പെടുത്തിയ കാലംമുതൽ അതിൽ പങ്കാളിയാണ് തെലുഗുദേശം പാർട്ടി. ചതിയുടെ രാഷ്ട്രീയമാണ് ബി.ജെ.പി കളിക്കുന്നതെന്ന് തിരിച്ചറിഞ്ഞാണ് ചന്ദ്രബാബു നായിഡു സഖ്യം വിട്ടത്.
പുതിയ സംസ്ഥാനമായി മാറിയ ആന്ധ്രപ്രദേശിൽ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കാൻ കഴിയാതെ ജനരോഷം ഏറ്റുവാങ്ങുന്ന ചന്ദ്രബാബു നായിഡുവിന് അടുത്തവർഷം നടക്കേണ്ട ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടി കിട്ടുമെന്ന് ബി.ജെ.പി വിലയിരുത്തുന്നു. നായിഡുവിനെ വിട്ട് വൈ.എസ്.ആർ കോൺഗ്രസ് നേതാവ് ജഗൻ റെഡ്ഡിയെ ഒപ്പംകൂട്ടാൻ കഴിയുന്നതാണ് നേട്ടമെന്ന് കണക്കുകൂട്ടുന്നു. ബിഹാർ, മഹാരാഷ്ട്ര, ഒഡിഷ തുടങ്ങി പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചു വിജയിപ്പിച്ചതുപോലെ, സഖ്യകക്ഷികളെ വിട്ട് സ്വന്തം കരുത്ത് വർധിപ്പിക്കാനുള്ള ത്വര പുറമെ. ഒരുവെടിക്കു പല പക്ഷികളെ വീഴ്ത്തുന്ന ഇൗ രാഷ്ട്രീയനീക്കത്തിലും ബി.ജെ.പിക്കു പാളിപ്പോയിരിക്കുന്നു.സംസ്ഥാന താൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ ആരാണ് കേമൻ എന്ന് ജനത്തെ ബോധ്യപ്പെടുത്താൻ പാർലമെൻറിലെ നടുത്തളസമരത്തിൽ വരെ മത്സരിക്കുകയാണ് ജഗനും നായിഡുവും. ആന്ധ്രക്ക് പ്രത്യേകപദവി അനുവദിച്ച് കൂടുതൽ കേന്ദ്രസഹായം നൽകാത്ത മോദി സർക്കാറിനെതിരെ വൈ.എസ്.ആർ കോൺഗ്രസ് അവിശ്വാസ പ്രമേയം കൊടുത്തത് ഇൗ മത്സരത്തിെൻറ ഭാഗമാണ്.
അതിനെ കടത്തിവെട്ടണമെങ്കിൽ ടി.ഡി.പിക്ക് മന്ത്രിമാരെ പിൻവലിച്ചതുകൊണ്ടായില്ല, എൻ.ഡി.എ സഖ്യം വിടുകതന്നെ വേണമെന്നുവന്നു. സ്വന്തംനിലക്ക് അവിശ്വാസപ്രമേയ നോട്ടീസ് നൽകിയും ടി.ഡി.പി ജനപക്ഷ രാഷ്ട്രീയത്തിൽ മത്സരിക്കുന്നു. ബി.ജെ.പിയുടെ കണക്കു കൂട്ടലുകൾ തെറ്റിച്ച് ആന്ധ്രയിലെ പ്രമുഖ പാർട്ടികളുടെ മത്സരം മുറുകിയതിനാൽ ബി.ജെ.പി ആ സംസ്ഥാനത്ത് അനഭിമതരും അപ്രസക്തരുമായി മാറിയിരിക്കുന്നു.
പ്രാദേശിക കക്ഷികളെയും അവരുടെ രാഷ്ട്രീയത്തെയും വിഴുങ്ങി വളരാനുള്ള ബി.ജെ.പിയുടെ നീക്കം ഒാരോ കക്ഷിയും കണ്ടറിഞ്ഞ് പ്രതിരോധിക്കുന്നതിെൻറ വ്യത്യസ്ത ചിത്രങ്ങളാണ് ഇവ. നാലു വർഷമായി മോദിസർക്കാറിൽനിന്ന് സഹായമല്ല, കെടുതിയാണ് കിട്ടിക്കൊണ്ടിരിക്കുന്നതെന്ന വികാരം കർഷകരിലും തൊഴിലാളികളിലും യുവാക്കളിലും സ്ത്രീകളിലുമെല്ലാം ഒരുപോലെ പടരുന്നുണ്ട്. ജീവിത പ്രാരബ്ധങ്ങൾ രൂക്ഷമാവുേമ്പാൾ, മുമ്പത്തെപ്പോലെ വർഗീയരാഷ്ട്രീയം അനായാസം ചെലവായെന്നും വരില്ല. ജനവികാരം തിരിച്ചറിയുന്ന പ്രാദേശിക കക്ഷികൾ ഒാരോ സംസ്ഥാനത്തിനും യോജിച്ച ബി.ജെ.പി വിരുദ്ധ പ്രായോഗിക രാഷ്ട്രീയം പുറത്തെടുക്കുന്നു. ത്രിപുര അടക്കം വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടാക്കിയ നേട്ടങ്ങളുടെ അഹന്തയുമായിനിന്ന ബി.ജെ.പിക്കെതിരായ രാഷ്ട്രീയ നീക്കങ്ങൾക്ക് വഴികാട്ടിയതും ഗതിവേഗം നൽകിയതും മായാവതിയാണ്. സമാജ്വാദി പാർട്ടി സ്ഥാനാർഥികളെ പിന്തുണക്കാനുള്ള മായാവതിയുടെ തീരുമാനത്തോടെയാണ് പ്രതിപക്ഷ നിരയിൽ വലിയ ആവേശം ഉണ്ടായിരിക്കുന്നത്; ബി.ജെ.പിയുടെ സഖ്യകക്ഷികൾ കൂടുതൽ ഉച്ചത്തിൽ രോഷം കൊള്ളുന്നത്.
ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ ചേരിയെ സംബന്ധിച്ചിടത്തോളം, മോദിക്കെതിരായ വോട്ട് ചിതറാൻ പാടില്ല എന്ന വലിയ ഹൃദയവിശാലതയാണ് മായാവതി തൽക്കാലം കാണിക്കുന്നത്. 2014ലും 2017ലും ബി.ജെ.പിയോട് ഏറ്റുമുട്ടി കൊെമ്പാടിഞ്ഞ ബി.എസ്.പിയുടെ ആനകൾ ഇന്ന് തിരിച്ചറിയുന്നത്, സമാജ്വാദി പാർട്ടിയോട് സന്ധി ചെയ്തിട്ടായാൽക്കൂടി ആദ്യം ബി.ജെ.പിയെ കെട്ടുകെട്ടിച്ചില്ലെങ്കിൽ സ്വന്തം രാഷ്ട്രീയ ഭാവി എന്നെന്നേക്കുമായി തകരുമെന്നാണ്. ബി.ജെ.പി ഒരുവശത്തും മറ്റുള്ളവർ മറുവശത്തുമായുള്ള തെരഞ്ഞെടുപ്പു പോരാട്ട സ്ഥിതിയാണ് അതേതുടർന്ന് ഉണ്ടായിരിക്കുന്നത്. ബി.െജ.പിക്കാകെട്ട, ജനസംഖ്യയിൽ വലിയ സംസ്ഥാനമായ യു.പിയിലാണ് ഏറ്റവും പ്രതീക്ഷ. അവിടെനിന്ന് കാര്യമായി സീറ്റ് കിട്ടുന്നില്ലെങ്കിൽ 10 വർഷത്തെ ഭരണത്തുടർച്ചക്ക് മോദി കൊതിക്കേണ്ട. അതെല്ലാം കൊണ്ടുതന്നെ, 2019െൻറ ഗതി തീരുമാനിക്കുന്നതിൽ ഏറ്റവും പ്രധാനം മായാവതിയുടെ നിലപാടുകളായിരിക്കുമെന്ന് ഉറപ്പിച്ചു പറയാം.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.