Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വിലക്ക് നിയമവിരുദ്ധം
cancel

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി മലയാളം ചാനലുകളായ ‘മീഡിയവൺ’ ടി. വിക്കും ‘ഏഷ്യാനെറ്റ് ന്യൂസി’നും വാർത്ത വിതരണ പ്രക് ഷേപണ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയത് ഒരു നിയമസാധുതയുമില്ലാതെ കെട്ടിച്ചമച്ച വകുപ്പുകളുടെ പിൻബലത്തോടെയ ായിരുന്നു. ഡൽഹി വംശീയാതി​ക്രമവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 25നായിരുന്നു രണ്ടു ചാനലുകളും പരാമൃഷ്​ട പരിപാടികൾ പ്രക്ഷേപണം ചെയ്തത്. ഇവക്കെതിരായ ആരോപണങ്ങൾ പരിശോധിക്കാം...



മീഡിയവൺ
ഫെബ്രുവരി 25ന് രാവിലെ 6.10ന് 30 മിനിറ്റ്​ നീണ്ട സംപ്രേഷണം.

ആരോപണങ്ങൾ:
1. അക്രമികളും പൊലീസും കൈകോ ർത്തു.
2. പൗരത്വ നിയമ പ്രതിഷേധം തുടരുന്നതി​െൻറ പിന്നിൽ സർക്കാറി​െൻറ തണുപ്പൻ സമീപനം.
3. ജാഫറാബാദിൽ ബി.ജ െ.പി നേതാവ് പ്രകോപനപരമായി പ്രസംഗിച്ചു.
4. വിദ്വേഷ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുത്തില്ല.
5. ജനങ്ങളെ സംരക്ഷിക്കാനായി എ.എ. പി സർക്കാർ ഒന്നും ചെയ്തില്ല.
6. ഡൽഹി പൊലീസി​െൻറ നിരുത്തരവാദ സമീപനം അക്രമികളുടെ സ്വതന ്ത്രവിഹാരത്തിന് ഇടനൽകി.

ഏഷ്യാനെറ്റ് ന്യൂസ്
ഫെബ്രുവരി 25ന് വൈകീട്ട് 6.58. 10 മ ിനിറ്റ്​ (കലാപബാധിത പ്രദേശം സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ട്)

ആരോപണങ്ങൾ:
1. അക്രമികൾ ബലമായി ജ യ്ശ്രീറാം വിളിപ്പിച്ചു. മുസ്​ലിംകൾ ക്രൂരമായി മർദനത്തിനിരയായി.
2. രാവിലെ 11ന് ആൺകുട്ടിക്ക് വെടിയേറ്റിട്ടു ം വൈകീട്ട് 4.45 വരെ പെലീസ് തിരിഞ്ഞുനോക്കിയില്ല.
3. പൊലീസ് അക്രമം അവസാനിപ്പിക്കാൻ ഒന്നും ചെയ്തില്ല. റിപ്പോ ർട്ടറെ തടഞ്ഞ് കലാപകാരികൾ മതം ചോദിച്ചു.1984ൽ നടന്ന സിഖ് വിരുദ്ധ കലാപത്തിന് സമാനമായിരുന്നു സ്ഥിതിഗതികൾ.



തെറ്റല്ല, പക്ഷേ...
ചാനലുകൾക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ രണ്ടു ചാനലുകളും സം​പ്രേഷണം ചെയ്ത കാര്യങ്ങൾ തെറ്റാണെന്നോ അടിസ്ഥാനരഹിതമാണെന്നോ പറഞ്ഞിട്ടില്ല. അതിനാൽ റിപ്പോർട്ടി​െൻറ ആധികാരികത നിലനിൽക്കുന്നു.
മീഡിയവണിന് നിൽകിയ ഉത്തരവിൽ പറയുന്നു: ‘സമൂഹം കലുഷിതമായിരിക്കുന്ന സാഹചര്യത്തിൽ ഇത്തരം റിപ്പോർട്ടിങ് രാജ്യത്ത് സാമുദായിക സ്പർധ വർധിപ്പിക്കാൻ ഇടനൽകും. കേബ്​ൾ ടെലിവിഷൻ നെറ്റ്​വർക്സ് (​െറഗുലേഷൻ) ആക്ടും ഉപദേശകസമിതി മാർഗനിർദേശങ്ങളും അനുസരിക്കാൻ മന്ത്രാലയം ഒട്ടേറെ തവണ ചാനലുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കലുഷസാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുേമ്പാൾ റിപ്പോർട്ടർമാരിൽനിന്ന് ഉത്തരവാദിത്തം പ്രതീക്ഷിക്കുന്നു. എന്നാൽ, ചാനൽ ഈ നിയമങ്ങളും നിർദേശങ്ങളും അനുസരിക്കുന്നതിൽ വീഴ്ചവരുത്തി.’ കൗതുകകരമായ കാര്യം അതല്ല. മീഡിയവണിന് നൽകിയ ഉത്തരവി​െൻറ തുടക്കത്തിൽ ഇങ്ങനെ ഒരു വാചകമുണ്ട്. ‘ആർ.എസ്.എസിനെ ചോദ്യം ചെയ്യുന്നതോടൊപ്പം ഡൽഹി പൊലീസിന് കാര്യക്ഷമതയില്ലെന്നും ആരോപിക്കുന്നു.’ മറ്റൊരിടത്ത് ‘ഡൽഹി പൊലീസിനെയും ആർ.എസ്.എസിനെയും വിമർശന വിധേയമാക്കുകയാണ് ചാനൽ’ എന്നും പരാമർശിക്കുന്നു.

ഏഷ്യാനെറ്റിന് കൈമാറിയ ഉത്തരവിൽ താഴെ പറയുന്ന കാര്യങ്ങൾ സൂചിപ്പിക്കുന്നു: ‘കലുഷിത സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുേമ്പാൾ ചാനൽ അതീവ ശ്രദ്ധയോടെയും പക്ഷം ചേരാതെയും റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. അങ്ങനെയല്ലെങ്കിൽ സാമുദായികസ്പർധ വർധിച്ച് രാജ്യം കലാപ കലുഷിതമാകും. ഇത്തരം സാഹചര്യത്തിൽ വാർത്ത റിപ്പോർട്ടിങ് ഉത്തരവാദത്തോടെയാവണം. മന്ത്രാലയ നിർദേശങ്ങൾ ചാനൽ നിസ്സഹകരിച്ചുവെന്ന് വ്യക്തമാണ്.’
മേൽപറഞ്ഞതിൽ വ്യാജവാർത്ത ചാനലുകൾ പ്രക്ഷേപണം ചെയ്തുവെന്ന് മന്ത്രാലയം ആരോപിക്കുന്നില്ല. സാമുദായിക വിദ്വേഷം വളർത്താൻ റിപ്പോർട്ടുകൾ വഴിയൊരുക്കിയേക്കും എന്ന ഊഹത്തി​െൻറ അടിസ്ഥാനത്തിലാണ് നടപടികളെന്ന് വ്യക്തം. റിപ്പോർട്ടുകൾ സന്തുലിതമാവണം എന്ന അഭിപ്രായപ്രകടനവും ഏഷ്യാനെറ്റിന് നൽകിയ ഉത്തരവിലുണ്ട്. എന്താണ് പക്ഷം ചേരാതെയുള്ള മാധ്യമപ്രവർത്തനം എന്നതിൽ തുടർഅഭിപ്രായങ്ങളൊന്നും മന്ത്രാലയത്തിനില്ല. മാധ്യമസ്ഥാപനം സർക്കാർ മനോഗതിയിലുള്ള ‘സന്തുലിത’ റിപ്പോർട്ടിങ് നടത്തണം എന്നാണോ ഉദ്ദേശിക്കുന്നത് എന്നത് വ്യക്തമല്ല.

രണ്ട് ചാനലുകളും റിപ്പോർട്ട് ചെയ്ത വസ്തുതകളുടെ വിശ്വാസ്യത മന്ത്രാലയം ചോദ്യം ചെയ്യുന്നില്ല. കേന്ദ്ര ഭരണത്തി​െൻറയും ഡൽഹി പൊലീസി​െൻറയും കാര്യക്ഷമതയില്ലായ്മയെ രണ്ട് ചാനലുകളും ഒരുപോലെ വിമർശിക്കുന്നുണ്ട്. ധാരാളം മാധ്യമങ്ങളും ഇത്തരം ആരോപണം ഉന്നയിച്ചിട്ടുണ്ട്. കലാപപ്രദേശങ്ങളിൽ റിപ്പോർട്ടർമാരുടെ ജാതി ചോദിച്ച സംഭവങ്ങൾ വേറെയും ഉണ്ടായിട്ടുണ്ട്. അതിലൊന്നും നടപടി ഉണ്ടായിട്ടുമില്ല.
ഏതായാലും കേബ്ൾ ടെലിവിഷൻ നെറ്റ്​വർക്ക്​ റൂൾസ് 1994 നിയമത്തിലെ പ്രോഗ്രാം കോഡിലെ 6(1), 6(f) ചട്ടങ്ങൾ ലംഘിച്ചുവെന്ന വിലയിരുത്തലിലാണ് മന്ത്രാലയം നടപടിക്ക് മുതിർന്നത്. ‘ഏതെങ്കിലും മതത്തെയോ സമുദായത്തെയോ വർഗീയ വിദ്വേഷം ഉണ്ടാക്കും വിധം മോശമായ ഭാഷയിൽ കുറ്റപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്നത് സംപ്രേഷണം ചെയ്യുന്നത് വിലക്കുന്നതാണ് ചട്ടം 6(1). ചട്ടം 6(F) രാജ്യവിരുദ്ധ വികാരം ഉണർത്തും വിധമോ ക്രമസമാധാനനില തകർക്കുംവിധമോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ച് അക്രമത്തിന് പ്രേരിപ്പിക്കുന്നത് തടയാനുദ്ദേശിച്ചുള്ളതാണ്.

ഈ രണ്ട് ചട്ടങ്ങളിലുമുള്ള അവ്യക്തത, സെൻസർഷിപ്​ ഉൾപ്പെടെ ഉള്ള പ്രയോഗസാധ്യതകൾക്ക് വഴിവിട്ട് അവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന മറ്റൊരു ചർച്ചക്ക് ഇടനൽകുന്നതാണ്. റിപ്പോർട്ടുകളുടെ സത്യസന്ധത ചോദ്യംചെയ്യപ്പെടാത്ത സാഹചര്യത്തിൽ ഈ വകുപ്പുകൾ ചാനലുകൾക്ക് അടിച്ചേൽപിക്കുന്നത് എന്ത്​ അടിസ്ഥാനത്തിലാണ്? സാമുദായിക സ്പർധക്കോ അക്രമത്തിനോ പ്രേരിപ്പിക്കുന്ന ഒന്നും ഈ റിപ്പോർട്ടുകളിൽ ഇല്ല എന്നത് ആർക്കും ബോധ്യമാകും. അല്ലെങ്കിൽ കലാപം തണുത്ത ശേഷം റിപ്പോർട്ട് ചെയ്താൽ മതി എന്ന് ഉത്തരവിൽ സൂചിപ്പിക്കണമായിരുന്നു. അതും ഉണ്ടായില്ല. ഫെബ്രുവരി 25ന് മന്ത്രാലയം ചാനലുകൾക്ക് നൽകിയ നിർദേശത്തിൽ കലാപവുമായി ബന്ധപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ പാടില്ല എന്ന് നിർദേശിച്ചിട്ടുമില്ല. വിലക്കിയ രണ്ട് ചാനലുകളും മലയാളം ചാനലുകളാണ്. കലാപപ്രദേശത്തെ ഹിന്ദി ഭാഷ സംസാരിക്കുന്നവരുടെ ഇടയിൽ ഇവക്ക്​ പ്രേക്ഷകർ കുറവാണ്. അതിനാൽ വിലക്കിനെ അക്കാര്യവും സാധൂകരിക്കുന്നില്ല.

ഉത്തരവിലെ നിയമപ്പിഴവുകൾ
ഇനി ഉത്തരവുകളുടെ നിയമസാധുത പരിശോധിക്കാം. വിലക്കിയ ഉത്തരവുകൾ 1995ലെ കേബ്ൾ ടെലിവിഷൻ നെറ്റ്​വർക്ക്​ (റെഗുലേഷൻ) ആക്ട് 20(2), 20(3) വകുപ്പുകൾ, ഇന്ത്യ ഗൈഡ്​ ​ൈലൻസ് 2011ലെ അപ്​ലിങ്കിങ് ചാനൽസ് എട്ടാം ഉപവകുപ്പ് എന്നിവ അനുസരിച്ചാണ്​.
സെക്​ഷൻ 20(2): ഇന്ത്യയുടെ പരമാധികാരം, സുരക്ഷ, അയൽരാജ്യങ്ങളുമായുള്ള ബന്ധം, മാന്യത, മര്യാദ, ധാർമികത എന്നിവക്ക് എതിരാണെങ്കിൽ ചാനലിലെ പ്രോഗ്രാം വിലക്കാനോ നിയന്ത്രിക്കാനോ കേന്ദ്ര സർക്കാറിന് അംഗീകാരമുണ്ട്.
സെക്​ഷൻ 20(3): ചാനൽ പരിപാടികൾക്കുള്ള ചട്ടങ്ങൾ അനുസരിക്കുന്നില്ലെന്ന് ബോധ്യപ്പെട്ടാൽ ആ ചാനലുകളെ നിയന്ത്രിക്കാനോ വിലക്കാനോ അംഗീകാരം നൽകുന്നു.
മേൽപറഞ്ഞ വകുപ്പുകളുടെ അടിസ്ഥാനത്തിൽ ചാനലുകൾ ചട്ടം ലംഘിച്ചുവെന്ന് മന്ത്രാലയം കരുതുന്നു. അതാണ് ചട്ടം 20(3) ചുമത്താനുള്ള കാരണം. എന്നാൽ 20(2) ചുമത്താൻ സൂചിപ്പിക്കുന്ന മേൽപറഞ്ഞ ചട്ടലംഘനങ്ങൾ ചാനലുകൾ നടത്തിയെന്ന് കണ്ടെത്തിയിട്ടില്ല. തെളിയിക്കാനുമാവില്ല. ഇനി കേബിൾ ടി.വി ആക്ട് 20(3) പ്രകാരം പ്രോഗ്രാം കോഡ് ലംഘിച്ചുവെന്നിരിക്കട്ടെ, ആ പ്രോഗ്രാം മാത്രമേ വിലക്കാൻ ഈ വകുപ്പ് അനുമതി നൽകുന്നുള്ളൂ. ചാനൽ സംപ്രേക്ഷണം വിലക്കാൻ അധികാരമില്ല.വിലക്കിന് മറ്റൊരു കാരണം സൂചിപ്പിക്കുന്നത് ചാനലുകൾക്കുള്ള അപ്​ലിങ്കിങ് ഗൈഡ്​ലൈൻസ് ഉപവകുപ്പ് എട്ടിനെക്കുറിച്ചാണ്. ഇത് മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദേശം മാത്രമാണ്. അതിന് നിയമസാധുതയില്ല.

അധികാരത്തി​െൻറ ദുർവിനിയോഗം
വിലക്കിൽനിന്ന് ഉടൻ രക്ഷപ്പെടാനാവാത്ത വിധം 48 മണിക്കൂർ വിലക്കാണ് നിർദേശിക്കപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു വിലക്കിയ ഉത്തരവ് ഇറങ്ങിയത്. കോടതിയെ സമീപിച്ച് മറുവഴി കാണരുതെന്ന ഉദ്ദേശ്യത്താടെയായിരുന്നു വാരാന്ത്യത്തിൽ വിലക്കിയത്. കേബ്ൾ ടി.വി ആക്ടിന് വിശാല അധികാരമുണ്ടെന്ന് അറിയിക്കുക കൂടി ഉത്തരവിന് പിറകിലുണ്ടായിരുന്നു. അതായത് കേന്ദ്ര സർക്കാർ ഭീഷണിയാണ് ഇത്, സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവർത്തകരോടുള്ള മുന്നറിയിപ്പ്.
ജോർജ് ഓർവൽ 1984ൽ എഴുതിയ ഒരു വരി അവസാനമായി സൂചിപ്പിക്കട്ടെ: ‘ലോകം മുഴുവൻ വഞ്ചന നടമാടുന്ന കാലത്ത്, സത്യം പറയുക എന്നത് വിപ്ലവപ്രവർത്തനമാണ്.’

കടപ്പാട്​: ലൈവ്​ലോ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaoneasianetmedia ban
News Summary - mediaone asianet media ban-malayalam article
Next Story