കോവിഡ്കാലത്തെ മാനസികാരോഗ്യം
text_fieldsഡോ. ഉവൈസ് എൻ.എ, ഡോ. ബിഷ്റുൽ ഹാഫി
യഥാർഥത്തിൽ കൊറോണ വൈറസിെൻറ തീവ്രത 1 -3 മാത്രമേ ഉള്ളൂ എന്നിരിക്കെ പല വിദഗ്ധരും വിരൽചൂണ്ടുന്നത് ഇത് വിതക്കുന്ന മാനസികാസ് വാസ്ഥ്യങ്ങളിലേക്കാണ്.
നമ്മുടെ നാട്ടിലും കോവിഡ് ഇന്ന് യാഥാർഥ്യമാണ്. ഗൾഫിൽനിന ്നെത്തിയ അയൽക്കാരെയും കുടുംബക്കാരെയും അബോധമനസ്സിലെങ്കിലും നാം ശത്രുവായി കാണാൻ തുടങ്ങിയോ? ആധുനികതയുടെ എല്ലാ സുഖസൗകര്യങ്ങളിലും ജനിച്ചുവളർന്ന മില്ലേനിയൻസി ന് ഒറ്റപ്പെടലും ക്വാറൻറീനുമൊക്കെ താങ്ങാൻ കഴിയുമോ? ഉത്കണ്ഠയും വിഷാദവും ഒ.സി.ഡിയു മായൊക്കെ മൽപിടിത്തം നടത്തുന്ന വലിയൊരു ജനവിഭാഗത്തിന് ഇതിനെ എങ്ങനെ തരണംചെയ്യാ ൻ പറ്റും? ലോകമെമ്പാടുമുള്ള മാനസികാരോഗ്യ വിദഗ്ധർ വളരെ ആശങ്കയോടെ ഇത് ചർച്ചചെയ് യുമ്പോൾ ഉരുത്തിരിഞ്ഞ ചില ആശയങ്ങളാണ് ഇവിടെ. ‘ദ് ഹാപ്പിനസ് ട്രാപ്’ എന്ന പ്രശസ്ത ഗ ്രന്ഥത്തിെൻറ രചയിതാവ് റൂസ് ഹാരിസിെൻറ ആശയങ്ങൾ തദ്ദേശീയ മാറ്റങ്ങളോടെ കൊടുക് കുന്നു. സൈക്കോളജിയുടെ അടിസ്ഥാന തത്ത്വങ്ങൾ അറിയുന്നവർക്ക് ഇത് നേരിട്ട് ഉപകാരപ്പെടാം. അല്ലാത്തവർ ഒരു മനഃശാസ്ത്ര വിദഗ്ധെൻറ സഹായം തേടേണ്ടതാണ്.
കൊറോണ വൈറസ് ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കങ്ങളെ മറികടക്കാനുള്ള പ്രായോഗിക മാർഗങ്ങളെ നമുക്ക് FACE COVID എന്ന് സംഗ്രഹിക്കാം.
Focus on What Is In
Your Control
നാളെ എത്ര ആളുകൾ പോസിറ്റിവ് ആകും? കേരളം ഫേസ് ത്രീയിൽ എത്തിയോ? ഗൾഫിലുള്ള ബന്ധുക്കളെ ഇത് ബാധിക്കുമോ? എെൻറ ബിസിനസ്? രാജ്യത്തിെൻറ സാമ്പത്തികസ്ഥിതി തകരില്ലേ തുടങ്ങിയവ ഏതു സാധാരണക്കാരനെയും അലട്ടാവുന്ന ചോദ്യങ്ങളാണ്.
തനിക്ക് ഒരിക്കലും നിയന്ത്രിക്കാൻ സാധിക്കാത്ത കാര്യങ്ങളെക്കുറിച്ച് തലപുകയ്ക്കുന്നതിൽനിന്ന് ഒരു വ്യക്തിക്ക് എന്താണ് ലഭിക്കുക? ദിനംപ്രതി വർധിക്കുന്ന മാനസിക പിരിമുറുക്കം മാത്രം. പകരം നമ്മുടെ വരുതിയിലുള്ള കാര്യങ്ങളിൽ ഫോക്കസ് ചെയ്യാം. ആ കൊച്ചുകാര്യങ്ങളാവാം നിങ്ങളെയും സ്നേഹിക്കുന്നവരെയും ഈ മഹാമാരിയിൽനിന്ന് രക്ഷപ്പെടുത്തുന്നത്. ചിന്തയെയും വികാരത്തെയും നിയന്ത്രിക്കുന്നതിനേക്കാൾ എത്രയോ എളുപ്പമാണ് ശീലങ്ങളുടെ നിയന്ത്രണം. മനസ്സിലെ ടെൻഷൻ ഒരു ഭാഗത്ത്, മറുഭാഗത്ത് കൺമുന്നിൽ പ്രയാസങ്ങളും. ഇതിനെ ഒരു കൊടുങ്കാറ്റായി കരുതുക; മനസ്സിനെ കപ്പലായും. കാറ്റിൽ കപ്പൽ ഒഴുകിപ്പോകാതിരിക്കാൻ നങ്കൂരമിടണം. കാറ്റ് എത്ര ശക്തമാണോ അതിനനുസരിച്ചുവേണം നങ്കൂരത്തിെൻറ ബലം. ഈ ബാലൻസിങ് മിക്കവാറും സ്വതവേ ഉണ്ടാകില്ല, അവർ ശീലിക്കേണ്ടതാണത്. അതിനുവേണ്ടിയുള്ള ഏതാനും ലഘുനിർദേശങ്ങൾ താഴെ:
Acknowledge Your Thoughts and Feelings
സ്വയം ഒരു മാനസികാരോഗ്യ വിദഗ്ധനാവുക. ചിന്തകൾ, വികാരങ്ങൾ, ഓർമകൾ, സംവേദനങ്ങൾ, േപ്രരണകൾ, ആഗ്രഹങ്ങൾ എല്ലാം നിങ്ങളുടെ ഉള്ളിലുള്ളതാണെന്ന് തിരിച്ചറിയുക. ആ തിരിച്ചറിവിൽനിന്നു മാത്രമേ നിങ്ങളുടെ മാനസികാരോഗ്യ നിലവാരം അളക്കാനാവൂ. എത്രത്തോളം സൂക്ഷ്മമായി നിരീക്ഷിക്കാനാവുമോ അത്ര സ്വന്തത്തെക്കുറിച്ച തിരിച്ചറിവ് ലഭിക്കുന്നു. ഈ അപഗ്രഥനം നടന്നുകൊണ്ടിരിക്കുമ്പോൾത്തന്നെ അടുത്ത സ്റ്റെപ്പിലേക്ക് നീങ്ങുക.
Come Back Into
Our Body
ചിന്തകളുടെ ലോകത്തുനിന്ന് ശരീരത്തിെൻറ യാഥാർഥ്യത്തിലേക്ക് തിരിച്ചുവരുക. അതിന് നിങ്ങൾക്ക് സ്വന്തം രീതി തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, കാൽപാദം മെല്ലെ തറയിൽ അമർത്തുക, നടുനിവർത്തുക, കൈവിരലുകൾ കൂട്ടിപ്പിടിക്കുക, മെല്ലെ ശ്വാസോച്ഛ്വാസം ചെയ്യുക. ഇത് ചെയ്യുന്നത് നിങ്ങളുടെ ചിന്തകളിൽനിന്ന് രക്ഷപ്പെടാനല്ല. മറിച്ച് അഹിതകരമായ ചിന്തകൾ ഉള്ളിൽവെച്ചുതന്നെ നിങ്ങളുടെ ശരീരത്തിനുമേലുള്ള നിയന്ത്രണം ഏറ്റെടുക്കാനാണ്. അങ്ങനെ നിങ്ങളുടെ ചിന്തകളെ അംഗീകരിച്ച് ശരീരത്തിലേക്ക് ശ്രദ്ധതിരിച്ച് അടുത്ത സ്റ്റെപ്പിലേക്ക്.
Engage In What
You Are Doing
നിങ്ങളുടെ ബോധമണ്ഡലം താനിരിക്കുന്ന സ്ഥലത്തേക്കും ഏർപ്പെട്ടിരിക്കുന്ന ജോലിയിലേക്കും തിരിക്കുക. ഇതിനും സ്വന്തം രീതി വേണം. ഉദാഹരണത്തിന്, റൂമിൽ ചുറ്റും കണ്ണോടിച്ച് കാണുന്ന കാര്യങ്ങളെ ശ്രദ്ധിക്കുക, കേൾക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക, ഇതോടെ നിങ്ങൾ പൂർണമായും തെറപ്പിയിൽനിന്ന് പുറത്തെത്തി.
നിങ്ങൾ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ജോലിയിൽ പൂർവാധികം ഉൗർജത്തോടെ തുടരാൻ കഴിയും. ഒന്നോ രണ്ടോ മിനിറ്റ് നീണ്ടുനിൽക്കുന്ന ഈ എക്സർസൈസ് കുറച്ചു തവണ ആവർത്തിക്കുമ്പോൾ നിങ്ങളുടെ ചിന്തയെ അപഗ്രഥിക്കാനും അംഗീകരിക്കാനും അതോടൊപ്പംതന്നെ നിങ്ങളുടെ ശീലങ്ങളെ നിയന്ത്രിക്കാനും സാധിച്ചേക്കാം. ആവർത്തനം വഴി മനസ്സിെൻറ നങ്കൂരമിടാനുള്ള കഴിവ് സ്വന്തമാക്കാം.
Committed
Action
ഇന്നത്തെ സാഹചര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണിത്. നിയന്ത്രണങ്ങൾ സാമ്പത്തികവും സാമൂഹികവുമായി ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ജനങ്ങളെ ക്ഷീണിപ്പിക്കാനിടയുണ്ട്. ഐെസാലേഷനിൽ കിടക്കേണ്ട ആളുകൾ വിവാഹങ്ങളിലും അങ്ങാടികളിലും പോയി ദുരന്തവാഹകരാവുന്നത് അതിെൻറ മറ്റൊരു വശമാണ്.
തനിക്കും സമൂഹത്തിനും വേണ്ടിയാണെന്ന തിരിച്ചറിവ് ഇല്ലാത്തിടത്തോളം ഈ നിയന്ത്രണങ്ങൾ ഒരു ശിക്ഷയായി തോന്നാം. ആ ദുരന്തം മറ്റുള്ളവരിലേക്കും എത്താനുള്ള ഒരു സാഡിസ്റ്റ് ചിന്താഗതിയും രൂപപ്പെട്ടേക്കാം.
ഇത്തരം നെഗറ്റിവ് ചിന്താഗതികളിൽനിന്ന് മനസ്സിനെ സംരക്ഷിക്കണമെങ്കിൽ ഈ നിയന്ത്രണങ്ങൾ മുകളിലെ സ്റ്റെപ്പുകൾ ഉപയോഗിച്ച് മാനസികമായി അംഗീകരിക്കാനും ഉൾക്കൊള്ളാനും ശ്രമിക്കണം. കോവിഡ് വ്യാപനത്തെ തടയാൻ സഹായിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അല്ലാത്തവ എത്ര പ്രിയപ്പെട്ടതാണെങ്കിലും വർജിക്കാനും നാം പ്രതിജ്ഞാബദ്ധരാകണം.
Opening
Up
ദുരിതസമയങ്ങളിൽ മനസ്സിൽ ഭയം, ആശങ്ക, നിരാശ, വിഷാദം, ഏകാന്തത, ദുഃഖംപോലുള്ള വികാരം മാറി മാറി വരും. പ്രകൃതിപരമെന്നു മനസ്സിലാക്കി അതിന് മനസ്സിൽ ഒരിടം നൽകണം. അത് സ്വന്തത്തോട് ദയാവായ്പോടെ പെരുമാറാൻ നമ്മെ സഹായിക്കും.
ദുരിതത്തിൽ അകപ്പെട്ട നമ്മുടെ പ്രിയപ്പെട്ടവരോട് നാം എത്ര മൃദുലമായാണോ പെരുമാറുന്നത് അതിനേക്കാൾ ശ്രദ്ധയോടെയും കരുതലോടെയുമാണ് ദുരിതത്തിലകപ്പെട്ട സ്വന്തത്തോട് പെരുമാറേണ്ടത്.
Values
പിന്തിരിഞ്ഞുനോക്കുമ്പോൾ ഈ ദുരന്തകാലം മറികടക്കാൻ സമൂഹത്തെ സഹായിച്ച/േപ്രരിപ്പിച്ച/നേതൃത്വം നൽകിയ ആൾ എന്ന് സ്വയം വിലയിരുത്താൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലേ? ഉണ്ടെങ്കിൽ, നിങ്ങളുടെ ഗുണങ്ങളെയും കഴിവുകളെയും ഉത്തമമായ രീതിയിൽ പുറത്തെടുക്കുക. ഓരോരുത്തരും സ്വന്തം റോൾ തിരിച്ചറിഞ്ഞ് ചെയ്യാവുന്നത് തിരഞ്ഞെടുക്കണം. ആളുകളിൽ അവബോധം സൃഷ്ടിച്ചോ സ്വന്തം കെട്ടിടത്തിെൻറ വാടക ഒഴിവാക്കിക്കൊടുത്തോ പാവപ്പെട്ടവർക്ക് ഒരു മാസത്തേക്ക് ഭക്ഷണക്കിറ്റ് നൽകിയോ ക്വാറൻറീനിൽ കഴിയുന്ന സഹജീവികൾക്ക് നർമം പറഞ്ഞോ പാട്ടുപാടിയോ ഒക്കെയാകാം.
Identify
Resources
പ്രളയകാലത്തെ ആ കൂട്ടായ്മ സ്വന്തം വീടിനകത്താണെങ്കിലും ഉണ്ടാക്കിയെടുക്കുക. മാനസിക സമ്മർദങ്ങൾ ഉള്ളവർക്ക് എത്തിപ്പെടാവുന്ന സൈക്കോളജിസ്റ്റുകളെയും കൗൺസിലർമാരെയും മനസ്സിലാക്കുക.
ആരാധനാലയങ്ങൾക്കുപോലും താഴുകൾ വീഴുമ്പോൾ വിശ്വാസികൾക്ക് ഫോണിലൂടെയും മെസേജുകളിലൂടെയും പണ്ഡിതന്മാരും പുരോഹിതന്മാരും ആത്മീയമായ പിന്തുണ കൊടുത്തുകൊണ്ടേയിരിക്കുക. ഓരോ വ്യക്തിയും മറ്റാർക്കെങ്കിലും ഉപകാരപ്പെടുന്നവനാണ് എന്ന ബോധം എല്ലാവരിലും ഉണ്ടാക്കുക. അങ്ങനെ ഒരു മനസ്സായി, ഒറ്റക്കെട്ടായി പ്രശ്നത്തെ നേരിടുക.
Disinfect &
Distance Physically
കൈകഴുകുന്നതിെൻറയും അകലംപാലിക്കുന്നതിെൻറയും പ്രാധാന്യം ഇപ്പോൾ എല്ലാവർക്കും മനസ്സിലായി. നാടിെൻറ, സമൂഹത്തിെൻറ നന്മക്കുവേണ്ടി ഇത് ഒരു ശീലമായി ഇനിയുള്ള ദിവസങ്ങളിൽ കൊണ്ടുനടക്കുക. എന്നാൽ, ഒന്നു മനസ്സിലാക്കുക: അകലം പാലിക്കേണ്ടത് ശാരീരികമായാണ്, മാനസികമായല്ല. അതിരുകൾ അടച്ചിടുന്ന, കവാടങ്ങൾ കൊട്ടിയടക്കപ്പെട്ട കാലത്ത്, സമൂഹത്തിന് നമ്മളേയുള്ളൂ എന്ന തിരിച്ചറിവിൽ ഒറ്റക്കെട്ടായി നമുക്ക് നേരിടാം, ചങ്ങലകൾ മുറിക്കാം, ഈ യുദ്ധത്തിൽ വിജയം കൈവരിക്കാം.
(കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിലെ
ഡോക്ടർമാരാണ് ഇരുവരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.