അംഗല െമർകലിെൻറ നാലാമൂഴം
text_fieldsയൂറോപ്പിെൻറ ശക്തിസ്രോതസ്സാണ് ജർമനി- ഏറ്റവും സമ്പന്നമായ രാജ്യം. അയൽരാഷ്ട്രങ്ങളുമായുള്ള മൈത്രിയും ആഭ്യന്തര സുരക്ഷിതത്വവും സാമ്പത്തികവളർച്ചയും യുവാക്കൾക്കുള്ള തൊഴിലവസരങ്ങളും ജർമനിക്ക് കരുത്തുനൽകുന്നു. എന്നാൽ, 2017 സെപ്റ്റംബറിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടന്നെങ്കിലും തദടിസ്ഥാനത്തിൽ ഒരു ഫെഡറൽ ഗവൺമെൻറിന് രൂപംനൽകുന്നതിൽ സഖ്യകക്ഷികളൊന്നും വിജയിച്ചില്ല. പ്രസിഡൻറ് ഫ്രാങ്ക് വാൾട്ടർ സ്റ്റെയിന്മർ പ്രസ്താവിക്കുന്നതുപോലെ, സഖ്യകക്ഷി ഭരണം ജർമനിയുടെ പാരമ്പര്യമായി മാറിയിട്ടുണ്ട്. അതുകൊണ്ട് ഭരണഘടനാനുസൃതം ചാൻസലർ അംഗല െമർകൽ ഭരണം തുടർന്നുവെങ്കിലും പിന്നണിയിൽ ഒരു കൂട്ടുകക്ഷി ഭരണത്തിനുള്ള തീവ്രശ്രമങ്ങൾ അരങ്ങേറുകയായിരുന്നു. ഏതായാലും അഞ്ചുമാസത്തെ കാത്തിരിപ്പിനു ശേഷമാണെങ്കിലും ജർമനിയിൽ സുഗമമായൊരു ഭരണമുന്നണി നിലവിൽവരാനുള്ള സാധ്യതകൾ തെളിഞ്ഞുവരുന്നത് ശുഭോദർക്കമാണ്.
ഫെബ്രുവരി ആദ്യവാരത്തിൽ അംഗല െമർകൽ നേതൃത്വം നൽകുന്ന ക്രിസ്ത്യൻ െഡമോക്രാറ്റിക് യൂനിയനും (സി.ഡി.യു) സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയും (എസ്.പി.ഡി) തമ്മിൽ നടന്ന ദീർഘമായ മാരത്തൺ ചർച്ചകളാണ് ഒരു തീരുമാനത്തിലെത്താൻ സഹായിച്ചിരിക്കുന്നത്. െമർകലിെൻറ സഖ്യകക്ഷിയെന്ന നിലക്ക് ഭരണത്തിൽ പങ്കാളിയാണെങ്കിലും 2017ലെ തെരഞ്ഞെടുപ്പിൽ 2013ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷം കുറഞ്ഞ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി (എസ്.പി.ഡി) ഭരണം ഉപേക്ഷിക്കാൻ തീരുമാനിച്ചതായിരുന്നു. എസ്.പി.ഡിയുടെ നേതാവ് മാർട്ടിൻ ഷുൽസ് (Martin Shultz) പാർട്ടിയുടെ ജനസ്വാധീനം വർധിപ്പിക്കാനുള്ള പരിപാടികൾ ആസൂത്രണം ചെയ്തുതുടങ്ങി. എന്നാൽ, അവസാന നിമിഷത്തിൽ ഒരു പൂർണമായ തിരിച്ചുനടത്തത്തിനാണവർ സന്നദ്ധരായിരിക്കുന്നത്.
ഇത് സാധ്യമാക്കാനായി, ചാൻസലർ അംഗല െമർകൽ വഴിവിട്ട വിട്ടുവീഴ്ചകൾക്കു തന്നെയാണ് തയാറായിരിക്കുന്നത്. ഏറ്റവും പ്രധാനപ്പെട്ട ധനകാര്യവകുപ്പു തന്നെയാണ് സോഷ്യൽ ഡെേമാക്രാറ്റിക് പാർട്ടിക്ക് അവർ സമർപ്പിച്ചിരിക്കുന്നത്. കിഴക്കൻ ജർമനിയുടെ സമഗ്രാധിപത്യ സമ്പദ്ഘടന മാറ്റിമറിക്കാനായി രാഷ്ട്രീയത്തിൽ രംഗപ്രവേശനം ചെയ്ത അംഗല െമർകലിെൻറ ഭാഗത്തുനിന്ന് ഇത് പ്രതീക്ഷിക്കപ്പെട്ടതല്ല. ജർമനിയുടെ ഭരണസ്ഥിരതയും ആഭ്യന്തര സുരക്ഷിതത്വവും കണക്കിലെടുത്തുകൊണ്ടുള്ള ഇൗ പ്രായോഗിക സമീപനം അംഗല െമർകലിെൻറ ഭരണപാടവത്തിനുള്ള തെളിവാണ്.
യൂറോപ്പിൽ നിയോ-ഫാഷിസത്തിെൻറ കാറ്റുവീശുേമ്പാഴാണ് ജർമനിയിൽ 2017ൽ തെരഞ്ഞെടുപ്പ് നടന്നത്. ‘ഇസ്ലാമോഫോബിയ’ അതിെൻറ ഉൽപന്നമായിരുന്നു. അമേരിക്കയിൽ ഇസ്രായേൽ അനുകൂല തീവ്രവലതുപക്ഷം പിടിമുറുക്കിയതും തുടർന്ന് ഡോണൾഡ് ട്രംപ് തെരെഞ്ഞടുക്കപ്പെട്ടതും യൂറോപ്പിൽ അലയൊലികൾ ഉയർത്തുകയുണ്ടായി. ബ്രിട്ടീഷ് ജനത ‘െബ്രക്സിറ്റി’ന് പച്ചക്കൊടി കാട്ടിയതും ജർമനിയെ സ്വാധീനിച്ചു. ഇൗയൊരു സന്ദർഭത്തിലായിരുന്നു ചാൻസലർ അംഗല െമർകൽ സിറിയയിൽനിന്നും ലിബിയയിൽനിന്നും ഒഴുകിയെത്തിയ അഭയാർഥിവ്യൂഹത്തെ ഇരുകൈകളും നീട്ടി സ്വീകരിച്ചത്. നിയോ-നാസികളും ഫാഷിസ്റ്റുകളും ഇത് നല്ലൊരവസരമായി കരുതി, അവർ ഇസ്ലാമിനെതിരെ ദുഷ്പ്രചാരണങ്ങൾ നടത്തുകയും അംഗല െമർകലിെൻറ അഭയാർഥികളോടുള്ള സമീപനത്തെ ശക്തമായി വിമർശിക്കുകയുമുണ്ടായി. ഇതിെൻറയൊക്കെ ഫലമായിട്ടാണ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷമായ ‘ആർട്ടർേനറ്റിവ് ഫോർ ഡ്യൂഷ്ലാൻഡ്’ (Alternative for Deutschland-AFD) വിജയിച്ചതും ആദ്യമായി പാർലമെൻറിൽ സീറ്റ് നേടിയതും. മെർകലിെൻറ ക്രിസ്ത്യൻ െഡമോക്രാറ്റിക് പാർട്ടി ഏറ്റവും വലിയ കക്ഷിയായി 32.9 ശതമാനം വോട്ട് നേടിയെങ്കിലും മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് അവർക്ക് ഭൂരിപക്ഷം കുറവായിരുന്നു. അംഗല െമർകലിന് ജർമനിയുടെ ചാൻസലറായി നാലാമൂഴം ലഭിച്ചുവെന്നതു മാത്രമായിരുന്നു തെരഞ്ഞെടുപ്പിെൻറ ശ്രേദ്ധയമായ നേട്ടം.
ഭൗതിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അംഗല െമർകൽ കിഴക്കൻ ജർമനിയിലെ ‘ബർലിൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫിസിക്കൽ കെമിസ്ട്രി’യിൽ ഗവേഷണ പഠനങ്ങളുമായി സമയം ചെലവഴിേക്കണ്ട വ്യക്തിയായിരുന്നു. 1980കൾക്ക് ശേഷമാണ് അവർ കമ്യൂണിസ്റ്റ് ഭരണത്തിൻ കീഴിലുള്ള സ്വാതന്ത്ര്യ ധ്വംസനത്തെക്കുറിച്ചും നിയന്ത്രണങ്ങളെക്കുറിച്ചും ബോധവതിയാകുന്നത്. അതിൽനിന്നുള്ള മുക്തിമാർഗങ്ങളെക്കുറിച്ച് ആലോചിക്കുേമ്പാഴാണ് മിഖായേൽ ഗോർബച്ചേവ് തെൻറ ‘പെരിസ്ട്രോയിക്ക’യുമായി രംഗത്തുവരുന്നത്. കമ്യൂണിസ്റ്റ് ഭരണത്തെ അത് കടപുഴക്കി. തുടർന്ന്, 1989 നവംബർ ഒമ്പതിന് ചരിത്രത്തിലെ നിർണായക സംഭവത്തിന് ലോകം സാക്ഷ്യംവഹിച്ചു! അതെ, ബർലിൻ മതിൽ നിലംപതിച്ചു! അംഗല െമർകൽ ടി.വി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. കിഴക്കൻ ജർമനിക്കാർക്ക് പശ്ചിമ ജർമനിയിലേക്കുള്ള പ്രവേശനാവകാശം സ്ഥിരീകരിക്കുന്ന വാർത്ത നൽകിയത് കിഴക്കൻ ജർമനിയിലെ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന ഗുന്തർ ശബോവിസ്കിയായിരുന്നു.
2009ൽ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ െമർകൽ സാക്ഷ്യപ്പെടുത്തുന്നു: ‘‘ജർമനിയുടെ ഏകീകരണം എത്രയുംവേഗം സംഭവിക്കേണ്ടതായിരുന്നു. സമഗ്രാധിപത്യ സമ്പദ്ഘടനക്കു പകരം ഒരു മാർക്കറ്റ് ഇക്കോണമി നിലവിൽവരേണ്ടതും ആവശ്യമായിരുന്നു. അതിനുവേണ്ടിയാണ് ഞാൻ പാർലമെൻറ് അംഗമാകാൻ ആഗ്രഹിച്ചത്’’. ഏകീകൃത ജർമനിയിൽ 1990ൽ ഹെൽമറ്റ് കോളിെൻറ (Helmat Kohl) ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂനിയനിൽ അവർ അംഗമായി. അതേവർഷംതന്നെ ബുൻഡസ്റ്റാഗിലേക്ക് (പാർലമെൻറ്) നടന്ന തെരഞ്ഞെടുപ്പിൽ അവർ മത്സരിച്ച് വിജയിക്കുകയും 1991 ജനുവരിയിൽ ഹെൽമറ്റ് കോളിെൻറ മന്ത്രിസഭയിൽ അംഗമാവുകയും ചെയ്തു.
അംഗല െമർകലിെൻറ മുൻകാല ചരിത്രമറിയുന്നതുകൊണ്ടാണ് അമേരിക്കയും യൂറോപ്പിലെ മുതലാളിത്ത സമ്പദ്ഘടനയുടെ വക്താക്കളും അവർക്കെതിരെ വാളെടുക്കാത്തത്. അമേരിക്കയുടെ -പ്രത്യേകിച്ചും ഡോണൾഡ് ട്രംപിെൻറ- നടപടികളോട് അവർക്ക് മതിപ്പില്ല. എന്നാൽ, റഷ്യയുടെ നയങ്ങേളാട് അവർക്ക് എതിർപ്പുമുണ്ട്. ഇതാണവരുടെ കേന്ദ്രീകൃത രാഷ്ട്രീയ നിലപാട്. വിഷയങ്ങൾ നിഷ്പക്ഷമായി പഠിക്കുന്നതിലും വിലയിരുത്തുന്നതിലും ശാസ്ത്രീയമായ സമീപനം സ്വീകരിക്കുന്ന െമർകൽ തീരുമാനങ്ങളിൽ ഉറച്ചുനിൽക്കുന്നു. ജർമനിക്ക് 2015ൽ ലക്ഷക്കണക്കിന് അഭയാർഥികളെ സ്വാഗതംചെയ്യാൻ സാധിച്ചത് അതുകൊണ്ടാണ്. തീവ്രവലതുപക്ഷ ഫാഷിസ്റ്റുകളുടെയും നിയോ-നാസികളുടെയും എതിർപ്പുകളൊന്നും അവർ വിലവെക്കുകയുണ്ടായില്ല.
ശാസ്ത്രജ്ഞാനവും പ്രകൃതിസ്നേഹവും പ്രായോഗിക ബുദ്ധിയുമൊക്കെയാണ് അംഗല െമർകലിനെ മറ്റു ഭരണാധികാരികളിൽനിന്ന് മാറ്റിനിർത്തുന്നത്. യുദ്ധഭൂമികളിൽനിന്ന് അഭയം തേടിയെത്തുന്നവർക്ക് രക്ഷനൽകണമെന്ന് അവർ യൂറോപ്യൻ യൂനിയനോട് ആവശ്യപ്പെടുന്നു. പരിസ്ഥിതി സംരക്ഷണം, കാലാവസ്ഥ നിയന്ത്രണം എന്നിവയുടെ കാര്യത്തിൽ പാരിസ് ഉടമ്പടിയെ അവർ പ്രകീർത്തിക്കുന്നു. കരാറിൽനിന്ന് പിൻവാങ്ങാനുള്ള ഡോണൾഡ് ട്രംപിെൻറ തീരുമാനം ശാസ്ത്രജ്ഞാനത്തിെൻറ അഭാവംകൊണ്ടാണെന്ന് അവർ ജി20 രാഷ്ട്രങ്ങൾ ഹാംബർഗിൽ നടത്തിയ ലോക സമ്മേളനത്തിൽ തുറന്നുപറയുകയുണ്ടായി. അമേരിക്കയുടെ അഭാവത്തിൽ, പാരിസ് കരാർ നടപ്പിൽവരുത്തേണ്ടത് യൂറോപ്യൻ രാഷ്ട്രങ്ങളുടെ ഉത്തരവാദിത്തമാണെന്ന് അവർ ആണയിടുന്നു. അത് തിരുത്താനോ പരിഷ്കരിക്കാനോ ആർക്കും അവകാശമില്ലെത്ര.
യൂറോപ്യൻ യൂനിയനെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് അവർ. യൂനിയനിൽ അംഗങ്ങളായ 27 രാഷ്ട്രങ്ങളും പരസ്പരാശ്രയത്തിലൂടെ ശക്തിപ്പെടുമെന്ന് അവർ കണക്കുകൂട്ടുന്നു. അങ്ങനെവന്നാൽ, ലോക നേതൃത്വമേറ്റെടുക്കാൻ അവർക്ക് സാധിക്കുന്നതാണ്. യൂറോപ്യൻ യൂനിയൻ ശക്തിപ്പെടുത്താനായി ഫ്രാൻസിനെയാണ് അവർ കൂട്ടുപിടിച്ചിരിക്കുന്നത്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി ഫെബ്രുവരി (2018) ആദ്യവാരത്തിൽ നടന്ന സംഭാഷണങ്ങൾ ഇത് വ്യക്തമാക്കുന്നു. ‘െബ്രക്സിറ്റ്’ ഒരു ‘സ്വയം ശിക്ഷാനടപടി’യായിട്ടാണ് ബ്രിട്ടീഷ് ജനതതന്നെ വിലയിരുത്തുന്നത്. അതിനാൽ, മറ്റു രാഷ്ട്രങ്ങളൊന്നും അത് പരീക്ഷിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് യൂറോപ്യൻ യൂനിയനെ കൂടുതൽ സഹവർത്തിത്വത്തിലേക്ക് നയിക്കുന്നതാണ്.
ഒരു വ്യക്തിയുടെ തുടർച്ചയായ ഭരണം ജനങ്ങളിൽ മടുപ്പുളവാക്കുന്നത് സ്വാഭാവികമാണ്. 2005ലാണ് അംഗല െമർകൽ ചാൻസലറായി ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. അതിനുമുമ്പ് ഹെൽമറ്റ് കോളിെൻറ മന്ത്രിസഭയിലും അവർ അംഗമായിരുന്നു. അതുകൊണ്ട് ഭരണം പുതിയ തലമുറക്ക് കൈമാറണമെന്നുതന്നെയാണ് െമർകലും ആഗ്രഹിക്കുന്നത്. ‘ഒരു പുതുയുഗത്തിെൻറ സുപ്രഭാതമാണ് ജർമൻജനത സ്വപ്നം കാണുന്നതെന്ന’ പ്രസിദ്ധ രാഷ്ട്രീയ നിരീക്ഷകനായ വെർണർ വെയ്ഡൻ ഫീൽഡിെൻറ വാക്കുകൾ അവർ സ്വീകരിക്കുന്നു.
ജർമനിയുടെ പശ്ചിമ അതിർത്തിയിലെ സാർലൻഡ് (Saarland) സംസ്ഥാനത്തിെൻറ പ്രധാനമന്ത്രിയായ അനഗ്രറ്റ് ക്രാംപ് കാരമ്പുവറെയാണ് അവർ (Aannegret kramp karrenbauer) പിൻഗാമിയായി കാണുന്നത്. ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടിയുടെ കടിഞ്ഞാൺ 55കാരിയായ അവരെ ഏൽപിക്കാനാണ് മെർകൽ ഉദ്ദേശിക്കുന്നത്. ഇതിനവർക്ക് പറ്റിയൊരു അവസരവും കൈവന്നിരിക്കുന്നു. സി.ഡി.യുവിെൻറ ഇപ്പോഴത്തെ ചെയർമാൻ പീറ്റർ ടോബർ ആരോഗ്യകാരണങ്ങളാൽ രാജിവെക്കുകയാണ്. ഇൗ ഒഴിവ് നികത്താൻ ഏറ്റവും യോഗ്യനായ വ്യക്തി ‘എ.കെ.കെ’യെന്നും ‘ക്രൗൺ പ്രിൻസെ’ന്നും ജനങ്ങൾ വിളിക്കുന്ന അനഗ്രറ്റ് തന്നെയാണ്. സാർലൻഡിൽ അഞ്ചുതവണ തുടർച്ചയായി ഭരണനേതൃത്വം സ്വന്തമാക്കിയ അനഗ്രറ്റ് ഇപ്പോൾ ഡെമോക്രാറ്റിക് യൂനിയെൻറ കേന്ദ്രസമിതി അംഗമാണ്. രാഷ്ട്രീയ കാര്യങ്ങളിൽ വ്യക്തമായ നിലപാടുകളുണ്ടെങ്കിലും അവർക്ക് പക്ഷപാതിത്വമോ കടുംപിടിത്തമോ ഇല്ല. മാധ്യമങ്ങൾ ‘മിനി െമർകൽ’ എന്ന് വിശേഷിപ്പിക്കുന്ന അനഗ്രറ്റ് പ്രായോഗിക ബുദ്ധിയുള്ളൊരു വനിതരത്നമാണെന്ന് വിലയിരുത്തപ്പെടുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.