മുല്ലപ്പെരിയാർ: തമിഴ്നാടിനെ വിശ്വാസത്തിലെടുക്കും
text_fieldsഅണക്കെട്ടുകളുടെ നാടായ ഇടുക്കിയിൽനിന്ന് മന്ത്രിസഭയിലെത്തിയ റോഷി അഗസ്റ്റിൻ ജലവിഭവ വകുപ്പിൽ ധിറുതിപിടിച്ചുള്ള പരിഷ്കാരങ്ങൾക്കപ്പുറം അടിസ്ഥാനപരമായ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. കടൽക്ഷോഭവും വെള്ളപ്പൊക്കവും ജലക്ഷാമവും ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ ദീർഘവീക്ഷണത്തോടെയുള്ള നടപടികൾക്കാണ് ഉൗന്നൽ. അതേക്കുറിച്ച് മന്ത്രി 'മാധ്യമ'ത്തോട് വിശദീകരിക്കുന്നു
നിലവിലെ സാഹചര്യത്തിൽ മുന്നിലുള്ള പ്രധാന വിഷയം കടൽക്ഷോഭമാണ്. മൺസൂൺ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഒമ്പത് തീരദേശ ജില്ലകളിലും വെള്ളപ്പൊക്കം നേരിടാൻ അടിയന്തര ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്. തീരദേശ ജില്ലകൾക്ക് 20 ലക്ഷം രൂപ വീതം നോൺ പ്ലാൻ ഫണ്ടിൽനിന്ന് അനുവദിച്ചു.
കൂടാതെ, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകൾക്ക് ഒാരോ കോടി വീതവും രൂക്ഷമായ കടലാക്രമണം നേരിടുന്ന ചെല്ലാനം പ്രദേശം ഉൾപ്പെടുന്ന എറണാകുളത്തിന് രണ്ടു കോടിയും അനുവദിച്ചിട്ടുണ്ട്. മണൽച്ചാക്കുകൾ ഉൾപ്പെടെ താൽക്കാലിക കടൽഭിത്തികൾ നിർമിക്കുന്നതടക്കം കാര്യങ്ങൾക്കാണിത്. ടൗെട്ട ചുഴലിക്കാറ്റിെൻറ പശ്ചാത്തലത്തിൽ ചെല്ലാനത്ത് കടൽക്ഷോഭം നേരിടാൻ ജിയോ ബാഗുകൾ ഉപയോഗിക്കുന്നതിന് 30 ലക്ഷം രൂപ അനുവദിച്ച് തുടർനടപടികളിലേക്ക് കടന്നിട്ടുണ്ട്.
കനാലുകളും തോടുകളും മാലിന്യമുക്തമാകണം
കനാലുകളും തോടുകളും കൈവരികളും നദികളുമെല്ലാം അടിയന്തരമായി വൃത്തിയാക്കേണ്ടതുണ്ട്. ടൗൺഷിപ്പുകളിൽ വെള്ളെപ്പാക്കമുണ്ടാകാൻ പ്രധാന കാരണം ഇവയിലെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുന്നതാണ്. ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ച് ഇവയിൽ അടിഞ്ഞുകൂടിയ മാലിന്യം നീക്കാൻ നടപടി സ്വീകരിക്കും. സർക്കാറിെൻറ സ്വത്ത് പൊതുജനങ്ങൾക്കു വേണ്ടി പൊതുജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന മനോഭാവം വളർന്നുവരേണ്ടതുണ്ട്. തോടുകളും പുഴകളും കനാലുകളും കൈയേറുന്നത് അംഗീകരിക്കാനാവില്ല. ഇവയുടെ സംരക്ഷണം തങ്ങളുടെ കൂടി ബാധ്യതയായി പൊതുജനങ്ങൾ ഏറ്റെടുക്കണം.
ജലസേചനവും കൃഷിയും
കാർഷികവൃത്തി മെച്ചപ്പെടുത്താനും ഉൽപാദനം വർധിപ്പിക്കാനും ജലസേചനവും കൃഷിയും തമ്മിൽ ബന്ധപ്പെടുത്തി ചില പദ്ധതികൾ നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചനയുണ്ട്. ജലവിഭവം, വൈദ്യുതി, കൃഷി വകുപ്പുകളുടെ ഏകോപനത്തിലൂടെ നടപ്പാക്കേണ്ട ഇത്തരം കാര്യങ്ങളിൽ കൂടുതൽ ചർച്ചയും പഠനവും ആവശ്യമാണ്.
തമിഴ്നാടിന് വെള്ളം, കേരളത്തിന് സുരക്ഷ
മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്നാടിന് വെള്ളവും കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷയും ഉറപ്പാക്കുക എന്നതുതന്നെയാണ് നയം. നിലവിലെ അണക്കെട്ട് പുതുക്കിപ്പണിയുന്നതായാലും പുതിയ അണക്കെട്ട് നിർമിക്കുന്നതായാലും അതിനെ തമിഴ്നാടിന് എതിർക്കേണ്ട കാര്യമില്ല. തമിഴ്നാടിനെ പൂർണമായും വിശ്വാസത്തിലെടുത്ത് ഇരു സംസ്ഥാനങ്ങളും പരസ്പര ചർച്ചയിലൂടെ മുല്ലപ്പെരിയാർ പ്രശ്നത്തിന് പരിഹാരം കാണും.
ശുദ്ധജലം ഉറപ്പാക്കും
സംസ്ഥാനത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ മുന്തിയ പരിഗണന നൽകും. ഗ്രാമീണ മേഖലകളിലും നഗരപ്രദേശങ്ങളിലും വിവിധ സ്കീമുകളിലായി ഒേട്ടറെ ശുദ്ധജല പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ചില സ്ഥലങ്ങളിൽ ഒേട്ടറെ തർക്കങ്ങളും നിലനിൽക്കുന്നു. അതെല്ലാം സമയബന്ധിതമായി പരിഹരിക്കേണ്ടതുണ്ട്. ജലജീവൻ മിഷൻ കാര്യക്ഷമമായി പ്രയോജനപ്പെടുത്തി എല്ലാവർക്കും ശുദ്ധജലം കൊടുക്കാൻ പദ്ധതികൾ കൊണ്ടുവരും. കാലപ്പഴക്കം ചെന്ന പൈപ്പുകൾ ഉണ്ടെങ്കിൽ മാറ്റിസ്ഥാപിക്കും. വിവിധ ഏജൻസികൾ വഴി നടപ്പാക്കിയിട്ടുള്ളവയാണ് പദ്ധതികൾ. ഏത് ഏജൻസിയാണ് ജോലിചെയ്തതെന്ന് പരിശോധിച്ച് സാഹചര്യം വിലയിരുത്തി ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.