പ്രധാനമന്ത്രിക്ക് കേരളത്തെ കേൾക്കേണ്ട
text_fieldsഫെഡറൽ സംവിധാനത്തിൽ പ്രധാനമന്ത്രിയിൽനിന്നു സ്വാഭാവികമായി പ്രതീക്ഷിക്കുന്നതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, തനി ബി.ജെ.പി നേതാവ് എന്ന നിലയിലാണ് പെരുമാറിയതെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. സംസ്ഥാനത്തിെൻറ ആവശ്യങ്ങളോട് അനുഭാവപൂർവമായ സമീപനമല്ല ഉണ്ടായത്. സംസാരിച്ചുതുടങ്ങിയപ്പോൾ കുഴപ്പമുണ്ടായിരുന്നില്ല. എന്നാൽ, ആവശ്യങ്ങൾ അവതരിപ്പിച്ചുതുടങ്ങിയതോടെ നിലപാട് മാറി- ഹസൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
ഭക്ഷ്യസുരക്ഷ നിയമത്തിെൻറ അടിസ്ഥാനത്തിലാണ് റേഷനരി േക്വാട്ട വർധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.
യു.പി.എ സർക്കാർ അധികമായി തന്നുകൊണ്ടിരുന്ന വിഹിതമാണ് ഇപ്പോഴും ആവശ്യപ്പെട്ടത്. മൂന്നു വർഷം കഴിഞ്ഞാൽ പുനരവലോകനം എന്നൊരു വ്യവസ്ഥയുണ്ട്. അത് പറഞ്ഞപ്പോൾ പ്രധാനമന്ത്രി പറഞ്ഞത്, ചെയ്യാം എന്നാൽ വിലയും പുനഃപരിശോധിക്കുമെന്നാണ്. നമ്മൾ അങ്ങോട്ട് ആവശ്യം ഉന്നയിച്ചപ്പോൾ ഇങ്ങോട്ട് ചോദ്യം ചോദിക്കുന്ന സ്ഥിതിയായിരുന്നു. കൗശലക്കാരനായ രാഷ്ട്രീയക്കാരനെപ്പോെലയായിരുന്നു പ്രധാനമന്ത്രിയുടെ സമീപനം. കോച്ച് ഫാക്ടറിയുടെ കാര്യത്തിലും വ്യക്തമായ മറുപടി തന്നില്ല.
ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറിെൻറ കാര്യത്തിൽ കച്ചവടക്കാരെപ്പോലെ ലേലത്തിൽ പെങ്കടുക്കാനാണ് കേരളത്തോട് ഉപദേശിച്ചത്. ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഡിസ്ഇൻവെസ്റ്റ് ചെയ്യാതെ പാലക്കാട് ഇൻസ്ട്രുമെൻറിെൻറ മാതൃകയിൽ സംസ്ഥാനത്തിന് വിട്ടുതരണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതിൽനിന്ന് ഒരു കാര്യം ബോധ്യമായി. പ്രധാനമന്ത്രിക്ക് പൊതുമേഖലയോടും തൊഴിലാളികളോടും പ്രതിബദ്ധതയില്ല.
ഇ.എസ്.എ കാര്യത്തിൽ ഗുജറാത്തിലും ഇൗ വിഷയമുള്ളതിനാൽ പരിഗണിക്കാമെന്നാണ് പറഞ്ഞത്. സൂത്രശാലിയായ രാഷ്ട്രീയക്കാരനെപ്പോലെയാണ് കേരളത്തിെൻറ ജനകീയ ആവശ്യങ്ങളോട് പെരുമാറിയത്.
രാഹുൽ ഗാന്ധിയുടെ ലോക്സഭയിലെ
പ്രകടനത്തെ എങ്ങനെ കാണുന്നു?
ഷാർപ്പ് അറ്റാക്കാണ് സർക്കാറിനെതിരെ നടത്തിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഉയർത്താൻ പോകുന്ന പ്രശ്നങ്ങളുടെ സൂചനയാണ് അക്കമിട്ടുനിരത്തിയത്. ഇത് ജനങ്ങളിലും പ്രവർത്തകരിലും വലിയ മുന്നേറ്റമുണ്ടാകും. ജനങ്ങളെ ഒന്നായി കാണാനും അവരെ വിശ്വാസത്തിലെടുക്കാനും രാജ്യത്തിെൻറ െഎക്യവും സംരക്ഷിക്കാനും കേന്ദ്ര സർക്കാർ സ്വീകരിച്ചുവരുന്ന അപകടകരമായ അവസ്ഥയിലേക്ക് വിരൽചൂണ്ടിയുള്ള പ്രസംഗം ജനങ്ങൾ മനസ്സിലാക്കും.ശക്തനായ പ്രതിപക്ഷനേതാവിെൻറ മൂർച്ചയേറിയ എതിർപ്പുകളാണ് ലോക്സഭയിൽ കണ്ടത്. അദ്ദേഹം ഉയർത്തിയ ആക്ഷേപങ്ങൾക്ക് ജനങ്ങൾക്ക് തൃപ്തികരമായ മറുപടി നൽകാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞിട്ടില്ല.
ദേശീയതലത്തിൽ കോൺഗ്രസിന് മൃദു
ഹിന്ദുത്വ നിലപാടുണ്ടെന്ന ആക്ഷേപം?
ഇല്ല, ഒരിക്കലുമില്ല. സംഘ്പരിവാർ, ബി.ജെ.പി ആക്രമണങ്ങളിൽനിന്നും ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കാൻ കോൺഗ്രസാണ് മുന്നിലുള്ളത്. തല്ലാനും വെട്ടാനും പോകുക കോൺഗ്രസ് ശൈലിയല്ല. ആശയപരമായി നേരിടുകയാണ് നയം. ന്യൂനപക്ഷങ്ങൾക്കുനേരെയുള്ള ആക്രമണം ദേശീയതലത്തിൽ തന്നെ ശക്തമായി നേരിടുന്നുണ്ട്. കേരളത്തിൽ മാത്രമല്ലല്ലോ ചെറുക്കേണ്ടത്. അവിെടയാണ് കോൺഗ്രസിൻറ പ്രസക്തി വർധിക്കുന്നത്. ഇക്കാര്യത്തിൽ ദേശീയ കക്ഷികൾ സ്വീകരിക്കുന്ന നയത്തിനൊപ്പമായിരിക്കണം സി.പി.എമ്മും.
ദേശീയതലത്തിൽ കോൺഗ്രസ് സ്വീകരിച്ചിട്ടുള്ള നിലപാട് മുസ്ലിംകളും ന്യൂനപക്ഷങ്ങളും തിരിച്ചറിയും. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആർക്കാണ് പിന്തുണ നൽകേണ്ടതെന്ന് തീരുമാനിക്കുന്നതിന് അവർക്ക് സംശയമുണ്ടാകില്ല. േകരളത്തിൽ ക്രിസ്ത്യൻ, മുസ്ലിം ന്യൂനപക്ഷങ്ങളുടെ ആധിപത്യമുള്ള മുന്നണിയാണ് യു.ഡി.എഫ് എന്നു പറഞ്ഞാണ് സി.പി.എം ഭൂരിപക്ഷസമുദായത്തെ സമീപിച്ചത്. ആർ.എസ്.എസ്, സംഘ്പരിവാർ ആക്രമണങ്ങളിൽനിന്നു രക്ഷിക്കാൻ ഞങ്ങൾ മാത്രമേയുള്ളൂവെന്ന് പറഞ്ഞ് തിരിച്ചും സമീപിച്ചു.
ഇപ്പോൾ ജനങ്ങൾ തിരിച്ചറിഞ്ഞുതുടങ്ങി. ലോക്സഭ തെരെഞ്ഞടുപ്പിൽ ഇതിെൻറ ഫലമുണ്ടാകും. കോൺഗ്രസ് എന്ന മതേതര പാർട്ടിയാണ് ബി.ജെ.പിയെ ആശയപരമായി നേരിടേണ്ടതെന്ന് ജനങ്ങൾക്കറിയാം.
ന്യൂനപക്ഷസംരക്ഷണ വിഷയത്തിൽ
സി.പി.എമ്മിന് ഒപ്പമെത്താൻ
കോൺഗ്രസിന് കഴിയുന്നില്ലേ?
സി.പി.എമ്മിന് ന്യൂനപക്ഷ സംരക്ഷണമെന്നത് വോട്ടിനുവേണ്ടിയുള്ള നിലപാടു മാത്രമാണ്. ഇക്കാര്യത്തിൽ കാര്യത്തിൽ കോൺഗ്രസിനെ പലരും തെറ്റിദ്ധരിച്ചിരിക്കുകയാണ്. അഥവാ തെറ്റിദ്ധരിപ്പിക്കുന്നതിൽ ചിലർ വിജയിച്ചു. വോട്ടിനുവേണ്ടി മുസ്ലിം, മതന്യൂനപക്ഷ സംഘടനകളുടെ സഹായം സ്വീകരിക്കുകയും പിന്നീട് ആക്രമിക്കുകയും അവസരം കിട്ടുേമ്പാൾ അവരെ തീവ്രവാദികളായി ചിത്രീകരിക്കുകയും ചെയ്യുന്ന അവസരവാദ നിലപാടാണ് സി.പി.എം സ്വീകരിക്കുന്നത്.
കേരളത്തിൽ ആർ.എസ്.എസുമായുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും കാരണം സി.പി.എമ്മാണ് ന്യൂനപക്ഷ സംരക്ഷകരെന്ന തെറ്റിദ്ധാരണ പരത്തുന്നതിൽ അവർ വിജയിച്ചു. അതിെൻറ ഫലം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ലഭിച്ചു. എന്നാൽ, അധികാരത്തിൽ വന്നശേഷം മതന്യൂനപക്ഷങ്ങളോടും മുസ്ലിംകളോടും ഏറ്റവും ദ്രോഹകരമായ നിലപാട് സ്വീകരിക്കുന്നുവെന്ന് മുസ്ലിം സംഘടനകൾ ആക്ഷേപം ഉന്നയിക്കുന്നു.
അവരുടെ ആക്രമണത്തിൽ ഷുഹൈബ്, മണ്ണാർക്കാെട്ട സഫീർ, അരിയിൽ ഷുക്കൂർ, ഫസൽ തുടങ്ങി എത്രയോ പേർ കൊല്ലപ്പെട്ടു. ഇൗ കൊലപാതകത്തിൽ എവിടെയാണ് ന്യൂനപക്ഷ സംരക്ഷണം? ഇേപ്പാഴത്തെ കാമ്പസ് ഫ്രണ്ടുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ എസ്.എഫ്.െഎ പ്രവർത്തകെൻറ കൊലപാതകത്തിൽ ശക്തമായ നടപടി വേണമെന്ന് ഉറച്ച ആവശ്യമാണുള്ളത്. എസ്.ഡി.പി.െഎെക്കതിരെയും ശക്തമായ നടപടി വേണം. എന്നാൽ, പല പഞ്ചായത്തുകളിലും സി.പി.എം, എസ്.ഡി.പി.െഎയുടെ പിന്തുണ തേടുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നു.
കെ.പി.സി.സി നേതൃമാറ്റം
എവിടെയെത്തി?
കെ.പി.സി.സി നേതൃമാറ്റവും പുനഃസംഘടനയും സംബന്ധിച്ച അനിശ്ചിതത്വം സംഘടനപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനം വേണമെന്ന് കോൺഗ്രസ് പ്രസിഡൻറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടക്കിടെ വരുന്ന വാർത്തകൾ സംഘടനപ്രവർത്തനത്തിന് ഗുണകരമല്ലെന്നും ശ്രദ്ധയിൽപെടുത്തി. പ്രവർത്തക സമിതി പുനഃസംഘടിപ്പിക്കപ്പെട്ടതിനാൽ, വൈകാതെ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.