മണി മുഴങ്ങുന്നതാർക്കുവേണ്ടി?
text_fieldsഅപരെൻറ വാക്കുകൾ സംഗീതംപോലെ ശ്രവിക്കുന്ന ഒരു കാലം വരുമെന്ന് നമ്മൾ കിനാവു കണ്ടു.
അധികാരമണി മുഴങ്ങുന്ന കേഠാരശബ്ദമാണ് പകരം നാം കേട്ടത്.
മണി മുഴങ്ങുന്നതാർക്കുവേണ്ടി എന്ന് നാം ചോദിക്കരുത്.
മണിയും മണിയും (money) മാണിയും നോെട്ടണ്ണുന്ന യന്ത്രവുമൊക്കെ കക്ഷിരാഷ്ട്രീയത്തിെൻറ ഭാഗം മാത്രം.
സ്ത്രീ, ദലിതൻ, ന്യൂനപക്ഷം -എല്ലാം വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്ക് അന്യം.
അതുകൊണ്ട് ഭൂമിയിൽ അഹങ്കാരത്തോടെ നടക്കുന്നവനെ നമ്മൾ രാഷ്ട്രീയനേതാവ് എന്നു വിളിക്കുന്നു.
(ഭൂമി പിളർന്നില്ല-പർവതങ്ങളോളം ഇവർ വലുതായതുമില്ല-വിഡ്ഢികൾ!)
ഒരു ജനതക്ക് അവരർഹിക്കുന്ന ഭരണാധികാരിയെ മാത്രമേ കിട്ടൂ.
അതുകൊണ്ട് മണി മുഴങ്ങുന്നതാർക്കുവേണ്ടി (For whom the bell tolls) എന്ന് നാം ചോദിക്കരുത്.
ലാൽസലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.