സംഘ്പരിവാറിനെയും മോദി വെല്ലുവിളിക്കുന്നു
text_fieldsരാജ്യമാകെ ചുറ്റിയടിച്ചു നടത്തിയ തെരഞ്ഞെടുപ്പു പ്രചാരണത്തിെൻറ അവസാന ഘട്ടത്തില ാണ് 2019ലെ ജനവിധിയുടെ മൂന്നു സാധ്യതകൾ പ്രധാനമന്ത്രി മോദി ബുധനാഴ്ച ഡൽഹിയിൽ പ്രവചി ച്ചത്. ഒന്ന്: ബി.ജെ.പിക്ക് ലോക്സഭയിൽ ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കും. രണ്ട്: 2014ൽ നേടിയതി ലും കൂടുതൽ സീറ്റുകളിൽ വിജയിക്കും. മൂന്ന്: എൻ.ഡി.എ ഘടകകക്ഷികൾക്ക് കൂടുതൽ വോട്ടുക ളും സീറ്റുകളും ലഭിക്കും.
തെൻറ അഞ്ചുവർഷക്കാല ഭരണനേട്ടങ്ങൾ സമൂഹത്തിെൻറ താഴേത ട്ടിൽ ലഭിച്ചതിെൻറയും താഴേ തട്ടിൽനിന്നുള്ള പ്രതികരണം നേരിട്ട് മനസ്സിലാക്കിയതി െൻറയും അടിസ്ഥാനത്തിലാണ് കണക്കുകൾ എന്ന് മോദി പറഞ്ഞു. ‘ടൈംസ് നൗ’ ചാനലിെൻറ ലേഖി കക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തുവന്ന മാർച്ച് 2 8 മുതൽ എല്ലാ സംസ്ഥാനങ്ങളും പലവട്ടം സന്ദർശിച്ച് പ്രചാരണം നടത്തിവരുന്ന മോദി അവകാ ശവാദം ഉന്നയിച്ചത്. മേയ് 12നും 19നും 59 മണ്ഡലങ്ങളിൽ വീതം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഭരണത്തുടർച്ച ഉറപ്പാണെന്ന് മോദി ആദ്യമായി പ്രഖ്യാപിച്ചത്.
ഇതിെൻറ പശ്ചാത്തലം ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കില്ല എന്ന ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷ കക്ഷികളാകെ. അതുകൊണ്ട് ലോക്സഭയിൽഭൂരിപക്ഷമില്ലാത്ത കക്ഷിയുടെ നേതാവിനെ മന്ത്രിസഭ രൂപവത്കരിക്കാൻ ക്ഷണിക്കരുതെന്ന് ആവശ്യപ്പെടാൻ 21 പ്രതിപക്ഷപാർട്ടികൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് കൂടിക്കാഴ്ചക്കു സമയം ചോദിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ ഗവൺെമൻറ് രൂപവത്കരണത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായ കൂടിയാലോചനകൾ ആരംഭിച്ചുകഴിഞ്ഞു. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു എന്നിവർ രണ്ടുവഴിക്ക് നീക്കം തുടങ്ങിക്കഴിഞ്ഞു. കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയെ ചന്ദ്രബാബു നായിഡു കണ്ടതും കേരള മുഖ്യമന്ത്രി പിണറായി വിജയനെ ചന്ദ്രശേഖർ റാവു കണ്ട് ചർച്ച നടത്തിയതും ഇതിെൻറ തുടക്കമായിരുന്നു.
മോദിയുടെ കണക്കനുസരിച്ചാണെങ്കിൽ മേയ് 23ന് തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതോടെ മോദി ഗവൺമെൻറ് രണ്ടാമൂഴം ഉറപ്പാക്കും എന്നർഥം. മതനിരപേക്ഷ ഗവൺമെേൻറാ ഫെഡറൽ മുന്നണി ഗവൺമെേൻറാ രൂപവത്കരിക്കാൻ ശ്രമം നടത്തുന്ന പ്രതിപക്ഷ പാർട്ടികൾ ചിത്രത്തിൽ ഉണ്ടാകുകയുമില്ല. കാരണം, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 283 സീറ്റും (33 ശതമാനം വോട്ടും) എൻ.ഡി.എക്ക് മൊത്തം 336 സീറ്റും ലഭിച്ച സാഹചര്യത്തിൽ. മോദിയുടെ അവകാശവാദം ബദൽ സർക്കാർ രൂപവത്കരിക്കുമെന്നുള്ള പ്രതിപക്ഷ പാർട്ടികളുടെ അവകാശവാദത്തിന് മറുപടിയാണെന്ന് തോന്നാമെങ്കിലും ആർ.എസ്.എസിനും സംഘ്പരിവാർ നേതൃത്വത്തിനും മോദിയിൽനിന്നുള്ള കൃത്യമായ മറുപടികൂടിയാണ് ഇത്.
ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടാൻ സാധ്യതയില്ലെന്ന ജനറൽ സെക്രട്ടറി റാം മാധവിെൻറ പ്രസ്താവന വന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രതികരണം; 424 മണ്ഡലങ്ങളിൽ വോട്ടെടുപ്പു കഴിഞ്ഞതിനു പിറകെ പാർട്ടിക്ക് ഒറ്റക്കു ഭൂരിപക്ഷമുണ്ടാകില്ലെന്ന് സമ്മതിച്ചത്. തെരഞ്ഞെടുപ്പുഫലം സംബന്ധിച്ച സംഘ്പരിവാറിെൻറ ഏറ്റവും ഒടുവിലത്തെ വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് റാം മാധവിെൻറ മാറിയ നിലപാടെന്നത് വ്യക്തമാണ്. 116 ലോക്സഭ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷപാർട്ടികളെ വിഭ്രമിപ്പിക്കുക മാത്രമല്ല, സംഘ്പരിവാർ നേതൃത്വത്തിനും ബി.ജെ.പി നേതൃത്വത്തിൽ അതൃപ്തരായി അവസരം കാത്തുനിൽക്കുന്നവർക്കും മുന്നറിയിപ്പു നൽകുകയാണ് മോദി ചെയ്തത്. ബി.ജെ.പിയുടെയും എൻ.ഡി.എയുടെയും പിൻബലം കുറയുന്നത് നികത്താൻ തന്നെ മാറ്റിനിർത്തി ആരുമായും ധാരണയുണ്ടാക്കാൻ അനുവദിക്കില്ലെന്നതാണ് സംഘ്പരിവാറിന് മോദി നൽകിയ സന്ദേശത്തിലെ താക്കീതും വെല്ലുവിളിയും.
2019ലെ പൊതുതെരഞ്ഞെടുപ്പിെൻറ പ്രത്യേകത ശ്രദ്ധിക്കേണ്ടതുണ്ട്. മഹാസഖ്യം ഉണ്ടായിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പിലും പ്രതിപക്ഷം പലയിടങ്ങളിലും പരസ്പരം എതിർക്കുന്നുണ്ടെങ്കിലും ഒരു കാര്യത്തിൽ പരമാവധി യോജിപ്പ് ഉറപ്പുവരുത്തിയിട്ടുണ്ട്. മോദിയുടെ നേതൃത്വത്തിൽ ഒരു ഗവൺമെൻറ് വീണ്ടും അധികാരത്തിൽ വന്നുകൂടാ എന്ന കാര്യത്തിൽ ആദ്യന്തം രൂപപ്പെട്ട പൊതുയോജിപ്പാണത്. പ്രാദേശികകക്ഷികൾ തങ്ങളുടെ സംസ്ഥാനങ്ങളിൽ ബി.ജെ.പിയെ തോൽപിച്ച് പരമാവധി സീറ്റുകൾ നേടുമെന്ന സവിശേഷത 2019ലെ തെരഞ്ഞെടുപ്പിനുണ്ട്. കോൺഗ്രസ് തങ്ങളുടെ നേതൃത്വത്തിൽ കൂടുതൽ വിപുലമായ പുതിയ യു.പി.എ സർക്കാർ രൂപവത്കരിക്കാനാണ് ശ്രമിക്കുന്നത്. മറ്റു പ്രതിപക്ഷ പാർട്ടികളാകട്ടെ, കോൺഗ്രസിനെ ഉൾപ്പെടുത്തിയോ അല്ലാതെയോ സംസ്ഥാനങ്ങൾക്ക് ശക്തിപകരുന്ന ഒരു കേന്ദ്രസർക്കാറിന് രൂപം നൽകാൻ പരിശ്രമിക്കുന്നു. തെലങ്കാനയിലെ ചന്ദ്രശേഖർ റെഡ്ഡിയുടെ ടി.ആർ.എസിനെയും ആന്ധ്രയിൽ വൈ.എസ്.ആർ കക്ഷിയേയും ഒഡിഷയിൽ നവീൻ പട്നായിക്കിെൻറ പാർട്ടിയെയും കൂടെ നിർത്തി പുതിയൊരു എൻ.ഡി.എ ഗവൺമെൻറ് ബി.ജെ.പിയുടെ നേതൃത്വത്തിൽ കൊണ്ടുവരാനുമുള്ള നീക്കം ആർ.എസ്.എസ്-സംഘ്പരിവാർ നടത്തുന്നുമുണ്ട്.
ഇതിെൻറയൊക്കെ സാധ്യത തകർക്കുകയാണ് പുറമെ ആത്മവിശ്വാസം പ്രകടിപ്പിച്ച് മോദി നടത്തിയ പ്രസ്താവനയുടെ യഥാർഥ ഉദ്ദേശ്യം. തെരഞ്ഞെടുപ്പിെൻറ ഗതി ആർ.എസ്.എസ് നേതൃത്വത്തിനും മോദിക്കും ഒരുപോലെ വ്യക്തമായിട്ടുണ്ടെങ്കിലും. മോദിയുടെ നേതൃത്വത്തിൽ രണ്ടാമതൊരു സർക്കാറിന് പിന്തുണ നൽകാൻ പുതുതായി പ്രതിപക്ഷത്തുനിന്നാരും മുന്നോട്ടുവരില്ലെന്ന തിരിച്ചറിവിെൻറ വെളിച്ചത്തിലാണ് ഇരുകൂട്ടരുടെയും വിരുദ്ധമായ ഈ നിലപാട്. ഈ സ്ഥിതിയിൽ ബി.ജെ.പിക്ക് ഭരണത്തുടർച്ചയുണ്ടാകണമെങ്കിൽ മോദിക്കു പകരം മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർഥിയെ മുന്നോട്ടുവെക്കുകയോ കണ്ടെത്തുകയോ വേണ്ടിവരുമെന്ന് ആർ.എസ്.എസ്-സംഘ്പരിവാർ നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇല്ലെങ്കിൽ ബി.ജെ.പി ദേശീയ രാഷ്ട്രീയത്തിൽ ഒറ്റപ്പെടുമെന്ന് സംഘ്പരിവാർ ഉത്കണ്ഠപ്പെടുന്നു.
തെൻറ നില ഏതുവിധേനയും ശക്തിപ്പെടുത്താനുള്ള പ്രചാരണത്തിലാണ് മോദി തുടർന്നും ഏർപ്പെട്ടിട്ടുള്ളത്. രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും ഒന്നാംനമ്പർ ശത്രുവായി തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏറ്റുപിടിക്കുന്നതിന്, 28 വർഷംമുമ്പ് രാജ്യത്തിനുവേണ്ടി രക്തസാക്ഷിയായ രാജീവ് ഗാന്ധിയെത്തന്നെയാണ് രാജ്യേദ്രാഹിയും അഴിമതിക്കാരനുമായി വീണ്ടും വീണ്ടും മോദി അവതരിപ്പിക്കുന്നത്. അടുത്തദിവസം വരെ മോദിയുടെ പ്രതിച്ഛായ ഉയർത്താൻവേണ്ടി പരിശ്രമിക്കുകയും മോദിയെ പുകഴ്ത്തുന്നതിൽ മത്സരിക്കുകയും ചെയ്ത ദേശീയ ചാനലുകൾതന്നെ മോദിയുടെ ഈ നിലപാടിനെ അതിശക്തമായി അപലപിക്കാൻ നിർബന്ധിതരായിട്ടുണ്ട്. മൂന്നു പതിറ്റാണ്ടുമുമ്പ് ഉണ്ടായെന്ന് ആരോപിക്കുന്ന വിഷയങ്ങളുടെ പേരിൽ വോട്ടുചോദിക്കുന്നതിനെ അവർ പരിഹസിക്കാൻ തുടങ്ങി. അഞ്ചു വർഷക്കാലത്തെ ഭരണനേട്ടങ്ങൾ പറഞ്ഞ് വോട്ടുതേടാൻ മോദി തയാറാകാത്തതിനെ പ്രതിപക്ഷ പാർട്ടികൾക്കൊപ്പം ചേർന്ന് ദൃശ്യമാധ്യമങ്ങളും ശക്തമായി വിമർശിക്കാൻ തുടങ്ങി. സ്വയം പ്രതിരോധിക്കാൻ കഴിയാത്ത മരണപ്പെട്ടവരെ വോട്ടിനുവേണ്ടി രാഷ്ട്രീയവിവാദത്തിലേക്ക് വലിച്ചിഴക്കുന്ന മോദിയുടെ മാതൃക രാജ്യത്തിെൻറ സാംസ്കാരിക പാരമ്പര്യങ്ങൾക്ക് നിരക്കാത്ത ക്രൂരതയാണെന്ന വിമർശനം രാഷ്ട്രീയത്തിന് അതീതമായി രാജ്യത്ത് ഉയർന്നുവന്നിട്ടുണ്ട്. ഇതാണോ തെരഞ്ഞെടുപ്പിൽ ഇനി മോദിയെയും ബി.ജെ.പിയെയും സഹായിക്കുക എന്ന ചോദ്യം വ്യാപകമാകുകയാണ്.
ഇന്ത്യയുടെ വിമാന വാഹിനി കപ്പലായിരുന്ന ഐ.എൻ.എസ് വിരാട് ചരിത്രത്തിെൻറ ഭാഗമായിക്കഴിഞ്ഞ ശേഷമാണ് വിദേശിയെ കയറ്റി അശുദ്ധമാക്കിയെന്ന കഥ ബി.ജെ.പി ഗവൺമെൻറുകളുടെ മൊത്തം 12 വർഷ ഭരണത്തിനു ശേഷം മോദി ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്. ഇത്തരം വിഷയങ്ങൾക്കാണോ മോദിയുടെ ഭരണത്തിെൻറ ബാലൻസ് ഷീറ്റിനാണോ അടുത്ത രണ്ടു ഘട്ടങ്ങളിൽ ശേഷിക്കുന്ന വോട്ടർമാർ വിധിയെഴുതുക എന്നതാണ് ഇനി കാണാനുള്ളത്. ഡൽഹി (ഏഴ്), ഹരിയാന (10), ഝാർഖണ്ഡ് (ഏഴ്), യു.പി (27), മധ്യപ്രദേശ് (16), ബിഹാർ (16), പശ്ചിമ ബംഗാൾ (17), പഞ്ചാബ് (13), ഹിമാചൽ (നാല്), ചണ്ഡിഗഢ് (ഒന്ന്) എന്നിവിടങ്ങളിലാണ് ഇനി തെരഞ്ഞെടുപ്പ് നടക്കാനുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.