കേന്ദ്ര സർക്കാറിന്‍റെ തൊഴിലാളി വിരുദ്ധ ആക്രമണം
text_fieldsരാജ്യത്ത് നിലവിലുള്ള തൊഴിൽനിയമങ്ങൾ യഥാർഥത്തിൽ ഭരണഘടനാപരമായ അവകാശങ്ങളിൽനിന്ന് ഉടലെടുത്തതാണ്. ഭരണഘടനയിലെ അധ്യായം മൂന്നിലെ മൗലികാവകാശങ്ങളാണ് തൊഴിൽനിയമങ്ങളുടെ അടിത്തറ. സമത്വത്തിനും (അനുച്ഛേദം 14) സ്വാതന്ത്ര്യത്തിനു ം (അനുച്ഛേദം 19) ചൂഷണത്തിനും (അനുച്ഛേദം 23, 24) എതിരെയുള്ള അവകാശങ്ങൾ ഇതിൽ മുഖ്യമാണ്. ഭരണഘടനയിലെ മാർഗനിർദേശകതത്ത്വങ്ങ ളെപ്പറ്റി പ്രതിപാദിക്കുന്ന നാലാം ഭാഗത്തെ അനുച്ഛേദം 36 മുതൽ 56 വരെയുള്ളതിൽ തൊഴിലവകാശങ്ങൾ അടിവരയിട്ട് രേഖപ്പെടു ത്തിയിട്ടുണ്ട്.
ത്യാഗപൂർണമായ പ്രവർത്തനങ്ങളും പ്രക്ഷോഭങ്ങളും കൊണ്ട് രാജ്യത്തെ തൊഴിലാളികൾ നേടിയെടുത ്ത അവകാശങ്ങൾ ഓരോന്നായി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ കവർന്നെടുത്തുകൊണ്ടിരിക്കുന്നു. ദേശീയ സ്വാതന് ത്ര്യത്തിനു മുമ്പുതന്നെ അന്നത്തെ ബ്രിട്ടീഷ്സർക്കാർ ഫാക്ടറി ആക്ട്, ഇൻഡസ്ട്രിയൽ എംപ്ലോയ്മെൻറ് ആക്ട്, വർക ്മെൻ കോമ്പൻസേഷൻ ആക്ട് തുടങ്ങിയ നിയമങ്ങൾ പാസാക്കിയിരുന്നു. സ്വാതന്ത്ര്യാനന്തരം നമ്മുടെ പാർലമെൻറ് പാസാക് കിയ തൊഴിൽനിയമങ്ങളാണ് വ്യവസായ തർക്ക നിയമം, എംപ്ലോയ്മെൻറ് സ്റ്റേറ്റ് ഇൻഷുറൻസ് നിയമം, എംപ്ലോയീസ് േപ്രാവ ിഡൻറ് ഫണ്ട് ആക്ട്, മോണിറ്ററി ബെനിഫിറ്റ് ആക്ട്, പേമെൻറ് ഓഫ് ബോണസ് ആക്ട്, മിനിമം വേജസ് ആക്ട് തുടങ്ങിയ വ. ഇത്തരത്തിൽ നിലവിലുള്ള 44 തൊഴിൽ നിയമങ്ങളിലും തൊഴിലാളിവിരുദ്ധ ഭേദഗതികൾ വരുത്തി നാലു നിയമങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
വേജ്കോഡ്, കോഡ് ഓഫ് ഇൻഡസ്ട്രിയൽ റിലേഷൻസ് (വ്യവസായ ബന്ധ നിയമം), ഇൻഡസ്ട്രിയൽ കോഡ് ഓൺ സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെൽെഫയർ (സാമൂഹിക സുരക്ഷയും ക്ഷേമവും സംബന്ധിച്ച കോഡ്), കോഡ് ഓൺ ഒക്കുപേഷനൽ സേഫ്റ്റി (തൊഴിൽ സുരക്ഷയും ആരോഗ്യവും തൊഴിൽ സാഹചര്യവും സംബന്ധിച്ച നിയമം) എന്നിവയാണ് ഈ നാലു നിയമങ്ങൾ. േട്രഡ് യൂനിയൻ നിയമവും ഇൻഡസ്ട്രിയൽ എംപ്ലോയ്മെൻറ് നിയമവും വ്യവസായ തർക്ക നിയമവുമടക്കം നാലു നിയമങ്ങൾ വ്യവസായ ബന്ധങ്ങൾ സംബന്ധിച്ചതിലും എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ആക്ട്, േപ്രാവിഡൻറ് ഫണ്ട് ആക്ട്, എംപ്ലോയീസ് കോമ്പൻസേഷൻ ആക്ട് എന്നിവയടക്കം തൊഴിലാളികളുടെ ക്ഷേമത്തിനും സുരക്ഷക്കും പ്രാധാന്യം നൽകുന്ന 15 നിയമങ്ങൾ സോഷ്യൽ സെക്യൂരിറ്റി ആൻഡ് വെൽെഫയർ എന്നു പേരിട്ടിരിക്കുന്ന നിയമത്തിലും ഉൾപ്പെടും. ഒക്കുപേഷനൽ സേഫ്റ്റി, ഹെൽത്ത് ആൻഡ് വർക്കിങ് കണ്ടീഷനിൽ ഫാക്ടറി ആക്ടും മൈൻ ആക്ടും അടക്കം 13 നിയമങ്ങളാണ് നാലാമത്തെ കോഡിൽ ലയിപ്പിച്ചിരിക്കുന്നത്.
ഇവയിൽ വേതനവും സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ നേരത്തേ തന്നെ പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കിയിരുന്നു. തൊഴിലാളികളുടെ ഒരുദിവസത്തെ ജോലിസമയം എട്ടുമണിക്കൂറായി ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന് കടകവിരുദ്ധമായാണ് ജോലിക്കിടയിൽ ഇടവേളകൾ നൽകി ജോലിസമയം 12 മണിക്കൂർ വരെയാക്കി ഉയർത്താൻ പാർലമെൻറ് പാസാക്കിയ വേജസ് കോഡിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. പാസാക്കിയ മറ്റു തൊഴിൽകോഡുകളിലും ഇത്തരം തൊഴിലാളിവിരുദ്ധ വ്യവസ്ഥകളാണുള്ളത്. എട്ടുമണിക്കൂർ ജോലി, എട്ടുമണിക്കൂർ വിശ്രമം, എട്ടുമണിക്കൂർ വിനോദം എന്ന ലോകം അംഗീകരിച്ച തൊഴിലാളികളുടെ അവകാശം രാജ്യത്ത് വെറും പഴങ്കഥയായി മാറുകയാണ്.
മൂന്നാമത്തെ വ്യവസായ ബന്ധ കോഡാണ് തൊഴിൽമന്ത്രി സന്തോഷ് കുമാർ ഗംഗ്വാർ ഒടുവിൽ പാർലമെൻറിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ ബിൽ പാർലമെൻററി സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്. ബിൽ തൊഴിലാളി വിരുദ്ധമാണെന്ന് ആരോപിച്ച് സി.പി.എം, സി.പി.ഐ പാർലമെൻറ് അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയി. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന ഒരു വ്യവസ്ഥയും ഇതിലില്ലെന്നാണ് തൊഴിൽ മന്ത്രിയുടെ അവകാശവാദം. 44 തൊഴിൽ നിയമങ്ങൾ ഏകീകരിച്ച് നാലു ലേബർ കോഡുകൾ പാസാക്കാനുള്ള സർക്കാറിെൻറ ശ്രമങ്ങളുടെ ഭാഗം മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞുെവച്ചു. തൊഴിലാളികൾക്ക് നിശ്ചിത തൊഴിൽ ദിനങ്ങൾ മാത്രം ശിപാർശ ചെയ്യുന്ന ഈ കോഡ് സ്ഥിരംജോലി എന്ന സങ്കൽപംതന്നെ ഇല്ലാതാക്കുന്നതാണ്. തൊഴിൽ-സാമൂഹിക സുരക്ഷ കോഡ് നിലവിൽ പാർലമെൻററി സമിതിയുടെ പരിഗണനയിലാണ്.
തൊഴിലാളിസമരങ്ങളെ കൂട്ട കാഷ്വൽ അവധിയാക്കി മാറ്റുന്നതും കരാർ തൊഴിലുകൾ േപ്രാത്സാഹിപ്പിക്കുന്നതും ഉൾപ്പെടെ േട്രഡ് യൂനിയനുകൾക്ക് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്ത വ്യവസ്ഥകളാണ് വ്യവസായബന്ധ നിയമത്തിലുള്ളത്. തൊഴിലാളികളുടെ സംഘടനസ്വാതന്ത്ര്യവും കൂട്ടായി വിലപേശാനുള്ള അവകാശവും നിഷേധിക്കുന്നതാണ് വ്യവസായ ബന്ധനിയമമെന്ന് പ്രതിപക്ഷം ആരോപിച്ചിട്ടുണ്ട്. നിയമത്തിലെ പല വകുപ്പുകളും തൊഴിലാളികളുടെ മൗലികാവകാശങ്ങൾതന്നെ ലംഘിക്കുന്നതാകയാൽ ഭരണഘടനാവിരുദ്ധവുമാണ്. ഇന്ത്യകൂടി പങ്കാളിയായിട്ടുള്ള ഐ.എൽ.ഒ കൺവെൻഷൻ മാർഗനിർദേശങ്ങളെ ലംഘിക്കുന്നതാണ് നിയമത്തിലെ വ്യവസ്ഥകൾ എന്നും പല പ്രതിപക്ഷ നേതാക്കളും ആരോപിക്കുകയും ചെയ്തിരുന്നു.
1926ലെ േട്രഡ് യൂനിയൻ നിയമം ഭേദഗതി ചെയ്യാനുള്ള നീക്കത്തിലൂടെ സർക്കാർ മറ്റൊരു തൊഴിലാളിവിരുദ്ധ ആക്രമണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേന്ദ്ര േട്രഡ് യൂനിയൻ സംഘടനകളുടെ അംഗീകാരം സംബന്ധിച്ച നിർവചനം മാറ്റി അത് എക്സിക്യൂട്ടീവിെൻറ വിവേചനാധികാരത്തിൽ ഉൾപ്പെടുത്താനാണ് തീരുമാനം. േട്രഡ് യൂനിയനുകളുടെ ആഭ്യന്തര പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടലിനുള്ള കുത്സിത നീക്കമാണ് ഇതിനുപിന്നിലുള്ളത്.
രാജ്യത്തെ തൊഴിലാളികളുടെ നാനാവിധ ക്ഷേമം ലാക്കാക്കിയാണ് തൊഴിൽനിയമങ്ങൾ പാസാക്കിയിട്ടുള്ളത്. എന്നാൽ, ഈ നിയമങ്ങളുടെ ലക്ഷ്യങ്ങൾ എല്ലാംതന്നെ പുതിയ ഭേദഗതികളോടു കൂടി ഇല്ലാതായിരിക്കുകയാണ്. തൊഴിൽനിയമങ്ങളളാകെ തൊഴിലാളി വിരുദ്ധമായി മാറിയിരിക്കുന്നു. മോദി സർക്കാർ രാജ്യത്തെ ജനകോടികളുടെ ജനാധിപത്യാവകാശങ്ങളും ജീവിതമാർഗങ്ങളും നശിപ്പിക്കുകയും സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാക്കുകയും ചെയ്തിരിക്കുന്നു. വേജ് കോഡ് ബിൽ പാസാക്കിയതിലും ഒക്കുപേഷനൽ, ഹെൽത്ത്, സുരക്ഷ, തൊഴിൽ വ്യവസ്ഥ ബിൽ അവതരിപ്പിച്ചതിലും വിവരാവകാശ നിയമത്തിൽ ഏർപ്പെടുത്തിയ ഭേദഗതികളിലും, യു.എ.പി.എ നിയമഭേദഗതി, ഭരണഘടനയുടെ 370, 35(എ) വകുപ്പുകളുടെ ഭേദഗതി, പുതിയ ദേശീയ പൗരത്വ ഭേദഗതി എന്നിവയിലെല്ലാം ഹീനമായ ലക്ഷ്യങ്ങളാണ് മോദി സർക്കാറിനുള്ളത്.
ഭീതിജനകമാംവിധം ഉയരുന്ന തൊഴിലില്ലായ്മയും എല്ലാ മേഖലകളിലെയും തൊഴിൽ നഷ്ടവും ജി.ഡി.പി നിരക്കിലെ ഇടിവും ധനികർക്കും ദരിദ്രർക്കും ഇടയിൽ വർധിച്ചുകൊണ്ടിരിക്കുന്ന അസമത്വവുമെല്ലാം ദേശീയ സമ്പദ്ഘടന ചെന്നുപെട്ടിരിക്കുന്ന ഏറ്റവും ഗുരുതരമായ മാന്ദ്യത്തിെൻറ ലക്ഷണം തന്നെയാണ്. രാജ്യത്തെ തൊഴിലാളികളെ വെറും കൂലി അടിമകളാക്കി മാറ്റാനാണ് മോദി സർക്കാറിെൻറ നീക്കം. തൊഴിലാളിവർഗത്തിന് ഇത് അംഗീകരിക്കാൻ ഒരിക്കലും സാധ്യമല്ല. അതുകൊണ്ടുതന്നെയാണ് ഏറ്റവും ശക്തമായ ഒരു പ്രക്ഷോഭത്തിലേക്ക് നീങ്ങാൻ രാജ്യത്തെ മുഖ്യധാരാ േട്രഡ് യൂനിയനുകൾ യോജിച്ച് തീരുമാനിച്ചിരിക്കുകയാണ്. ഇതിെൻറ ഭാഗമാണ് നാളെ, ജനുവരി എട്ടിന് നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്ക്.
തൊഴിലാളിവിരുദ്ധ കരിനിയമങ്ങൾ പിൻവലിക്കണമെന്നതിനോടൊപ്പം പൊതുമേഖല സ്ഥാപനങ്ങളുടെ വിൽപന അവസാനിപ്പിക്കുക, രാജ്യത്തെ മുഴുവൻ ജീവനക്കാരുടെയും മിനിമം കൂലി 21,000 രൂപയാക്കുക, െറയിൽവേ സ്വകാര്യവത്കരണ നീക്കം അവസാനിപ്പിക്കുക, സാർവത്രിക സാമൂഹികസുരക്ഷ പദ്ധതി നടപ്പാക്കുക, പ്രതിരോധമേഖലയിൽ വിദേശനിക്ഷേപം അനുവദിക്കാതിരിക്കുക, തൊഴിലെടുക്കുന്നവർക്കെല്ലാം മിനിമം 9000 രൂപ പെൻഷൻ നൽകുക, വിലക്കയറ്റം തടയുക, തൊഴിലവസരം വർധിപ്പിക്കുക, ഭരണഘടനാവിരുദ്ധമായ പൗരത്വഭേദഗതി നിയമം പിൻവലിക്കുക തുടങ്ങി ജീവൽപ്രധാനങ്ങളായ ജനകീയ ആവശ്യങ്ങളും ഈ പണിമുടക്കിൽ ഉയർത്തിയിട്ടുണ്ട്. ഏറ്റവും ഗുരുതരമായ ജനകീയ പ്രശ്നങ്ങളെ ആധാരമാക്കി നടത്തുന്ന തൊഴിലാളിവർഗത്തിെൻറ ഈ അഖിലേന്ത്യാ പൊതുപണിമുടക്ക് വൻ വിജയമായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.