Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഭരണത്തിൽ തോറ്റതിന്​...

ഭരണത്തിൽ തോറ്റതിന്​ വിമർശകരുടെ നേരെ

text_fields
bookmark_border
rahul-bajaj-nirmala-sitharaman
cancel

ഭരണകൂട ഭീകരതക്കെതിരായി പ്രതികരിക്കാൻ ശക്തമായൊരു പ്രതിപക്ഷംപോലും ഇവിടെയില്ലാത്ത നിലയെത്തിയ നാട്ടിൽ ചെറിയ രീതിയിലുള്ള പ്രതികരണങ്ങളെങ്കിലും രാജ്യത്ത് തുടങ്ങിയതിെ​ൻറ പ്രത്യക്ഷ ഉദാഹരണമാണ് പ്രമുഖ വ്യവസായി രാഹുൽ ബജാജി​െൻറ മും​െബെ പ്രസംഗം. രാജ്യത്ത് വലിയ ഭയത്തി​​െൻറ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്നും ജനങ്ങളാകെ ചകിതരാണെന്നും കേന്ദ്രസർക്കാറിനെ വിമർശിക്കാൻ ആർക്കും ധൈര്യമില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാക്കു മുന്നിൽ രാഹുൽ ബജാജ്​​ തുറന്നടിച്ചത്​ വലിയ കോളിളക്കമാണ് ഉണ്ടാക്കിയത്. വ്യവസായികൾ സർക്കാറിനെ ഭയക്കുന്നു എന്ന രീതിയിലുള്ള അഭിപ്രായപ്രകടനം ദേശീയതാൽപര്യത്തെ പ്രത്യക്ഷത്തിൽ ബാധിക്കുമെന്ന വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തുവന്നു. ഉത്തരങ്ങൾ തേടുന്നതിനു പകരം സ്വന്തം കാഴ്ചപ്പാട് പ്രചരിപ്പിക്കുന്നത് ദേശീയതാൽപര്യത്തിന് വിരുദ്ധമാണെന്നായിരുന്നു നിർമലയുടെ ട്വീറ്റ്​. ശക്തമായ വിമർശനം ഉൾക്കൊള്ളാൻ മോദി സർക്കാർ തയാറല്ലെന്നതി​​​െൻറ വ്യക്തമായ തെളിവാണ് ധനമന്ത്രിയുടെ ഈ പ്രതികരണം.

നമ്മുടെ രാജ്യത്തെ സമ്പദ്ഘടന താളംതെറ്റുകയും ജനജീവിതം നരകതുല്യമാകുകയും ചെയ്തിരിക്കുന്നു. സാമ്പത്തിക തകർച്ചയും മാന്ദ്യവും സാധാരണ ജനങ്ങളെപ്പോലെ വൻകിട കുത്തക വ്യവസായികളിൽ ഒരു വിഭാഗത്തെയും ബാധിച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകൾ നേര​േത്തതന്നെ പുറത്തുവന്നിരുന്നതാണ്. ഭരണനേതൃത്വവുമായി വളരെ അടുപ്പവും ചങ്ങാത്തവുമുള്ള അംബാനി, അദാനി പ്രഭൃതികളെ മാത്രം കാര്യമായി സഹായിക്കുകയും സംരക്ഷിക്കുകയും മറ്റുചില കുത്തക വ്യവസായികളെ അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ് മോദി സർക്കാർ പുലർത്തുന്നത്. ഇതിൽ വൻകിട കുത്തകകളിൽതന്നെ ചിലർക്ക് ശക്തമായ അമർഷമുണ്ട്​. അതി​െൻറ ബഹിർസ്​ഫുരണമാണ് രാജ്യത്തെ ഏറ്റവും പ്രമുഖരായ വ്യവസായികളിൽ ഒരാളായ ബജാജ് ഒാട്ടോ ഗ്രൂപ്​ ചെയർമാൻ രാഹുൽ ബജാജി​െൻറ വിമർശനം.

രാജ്യം വലിയ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്ന് കഴിഞ്ഞ ജൂലൈയിൽ നടന്ന ബജാജി​െൻറ വാർഷിക ജനറൽ ബോഡി യോഗത്തിൽ ബജാജ് മുന്നറിയിപ്പ് നൽകിയിരുന്നതാണ്. താൽപര്യമില്ലാത്ത വ്യവസായികളെ കേന്ദ്ര സർക്കാർ വ്യവസായ^ആദായനികുതി വകുപ്പുകളെവെച്ച് വേട്ടയാടുകയും അംബാനിയും അദാനിയും അടക്കമുള്ള വ്യവസായഭീമന്മാരെ വഴിവിട്ടു സഹായിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ വിമർശനവും ഉണ്ടായത്. കഴിഞ്ഞ ജൂലൈയിൽതന്നെ ഗോദ്റെജ് ഗ്രൂപ്​ ചെയർമാൻ ആദി ഗോദ്റെജ്, ഇൻഫോസിസ്​ സഹസ്​ഥാപകൻ എൻ.ആർ. നാരായണമൂർത്തി തുടങ്ങിയ വ്യവസായ പ്രമുഖർ അസഹിഷ്ണുതയുടെ പേരിൽ മോദിസർക്കാറിനെ ശക്തമായി വിമർശിച്ചിരുന്നു.

രണ്ടു ദിവസം മുമ്പാണ് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഇതേ വിമർശനം ശക്തമായ ഭാഷയിൽ ഉന്നയിച്ചത്. ന്യൂഡൽഹിയിൽ നാഷനൽ ഇക്കോണമി കോൺക്ലേവ് സംഘടിപ്പിച്ച പരിപാടിയിൽ സംബന്ധിച്ച അദ്ദേഹം ഗവൺമ​െൻറി​െൻറ ഉപദ്രവത്തെക്കുറിച്ച് ഭയാശങ്കകൾ പല വ്യവസായികളും തന്നോട് പങ്കുവെച്ചതായി വെളിപ്പെടുത്തിയിരുന്നു; സംരംഭകരും നിക്ഷേപകരും പുതിയ പദ്ധതിയുമായി ഇറങ്ങാൻ മടിക്കുകയാണെന്നും. അതുതന്നെയാണ് ഇപ്പോൾ രാഹുൽ ബജാജ് മോദിസർക്കാറി​െൻറ മുഖത്തു നോക്കി പറഞ്ഞിരിക്കുന്നത്.

രാഹുൽ ബജാജി​െൻറ വസ്​തുനിഷ്​ഠമായ വിലയിരുത്തലിനെതിരായി ധനമന്ത്രി നടത്തിയ അടിസ്​ഥാനരഹിതമായ വിമർശനത്തോട് കടുത്ത ഭാഷയിലാണ് പല വ്യവസായികളും പ്രതിപക്ഷനേതാക്കളും പ്രതികരിച്ചത്. ​വ്യവസായികളെ കേന്ദ്ര സർക്കാർ അകറ്റിനിർത്തുകയാണെന്നും സമ്പദ്​വ്യവസ്​ഥയെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് ചെവികൊടുക്കാൻ താൽപര്യപ്പെടുന്നില്ലെന്നും ബയോകോൺ മേധാവി കിരൺ മജുംദാർ പറഞ്ഞു. സാമ്പത്തികവളർച്ച സാധ്യമാക്കാനുള്ള പരിഹാരനടപടികൾ ആലോചിക്കാൻ രാജ്യത്തെ വ്യവസായിസമൂഹവുമായി കേന്ദ്ര സർക്കാർ കൂടിയാലോചന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ചെറുകിട വ്യവസായികളും ബാങ്കർമാരും വലിയ വ്യവസായികളുമൊക്കെ തന്നോട് പറയാറുള്ള കാര്യങ്ങളാണ് രാഹുൽ ബജാജ് പറഞ്ഞതെന്ന് മറ്റൊരു പ്രമുഖ വ്യവസായിയായ മിലിന്ത് ദേവ്റ ട്വിറ്ററിൽ കുറിച്ചു. ബജാജിനെ വിമർശിച്ച മന്ത്രി നിർമലയോട് ‘‘വിമർശനം പരിശോധിച്ച് നടപടിയെടുക്കൂ, നിങ്ങളുടെ മന്ത്രാലയത്തി​െൻറ കാര്യം നോക്കൂ, രാഷ്​​്ട്രീയക്കളി മതിയാക്കൂ’’ എന്നാണ് കോൺഗ്രസ്​ നേതാവ് കപിൽ സിബലി​െൻറ ഉപദേശം. അമിത്​ ഷായുടെ വാക്കുകൾ പൊള്ളയെന്നതിന് തെളിവാണ് നിർമലയുടെ വിമർശനമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

മോദിസർക്കാർ ഭരണവർഗത്തി​െൻറ അഭേദ്യഭാഗമായ കുത്തകമുതലാളി വിഭാഗങ്ങളെയും വൻകിട വ്യവസായികളെയും സാർവദേശീയ കുത്തകഭീമന്മാരെയും ഒരുപോലെ കാണാൻ വിമുഖത കാട്ടുകയാണ്. സ്വന്തക്കാരായ ഒരു വിഭാഗം ശതകോടീശ്വരന്മാരെ മാത്രമാണ് അതിരുവിട്ട് മോദിസർക്കാർ സഹായിക്കുന്നത്. കോടാനുകോടികളുടെ ആനുകൂല്യങ്ങൾ ഇക്കൂട്ടർക്കു മാത്രമായി സർക്കാർ നൽകുകയാണ്. പൊതുമേഖല സ്​ഥാപനങ്ങളും പൊതുമേഖലയിലെ വൻകിട വ്യവസായശാലകളും വിറ്റഴിക്കുന്നതിൽ​പോലും ഈ വിവേചനം ഉണ്ടെന്നുള്ള വാർത്തകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. അത്​ തുറന്നുപറയുക മാത്രമാണ്​ ബജാജ്​ ചെയ്​തത്​. സ്​ഫോടനാത്മകമായ രാജ്യത്തി​െൻറ ഈ ദുഃസ്​ഥിതി തുറന്നുപറയാൻ തയാറായതിൽ നിശ്ചയമായും അദ്ദേഹം അഭിനന്ദനമർഹിക്കുന്നു.

സർക്കാറിനെതിരായ വസ്​തുനിഷ്​ഠമായ വിമർശനങ്ങളെപ്പോലും ഉൾക്കൊള്ളാൻ ഒരിക്കലും മോദിസർക്കാർ തയാറാവുകയില്ല. ജനവിരുദ്ധനയങ്ങൾക്കും ജന​േദ്രാഹഭരണത്തിനും എതിരായി ഏറ്റവും വിപുലമായ ജനകീയ ഐക്യം കെട്ടിപ്പടുക്കുകയല്ലാതെ മറ്റൊരു മാർഗവും ഫാഷിസ്​റ്റ്​ ഭരണത്തെ നേരിടാനില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:modi govtRahul BajajMalayalam Article
News Summary - Modi Govt Rahul Bajaj -Malayalam Article
Next Story