മോദി ഉടച്ചുവാർക്കുന്ന ഇന്ത്യ
text_fieldsഉടച്ചുവാർത്ത് ചരിത്രപുരുഷനാവുക എന്നാണ് മോഹം. വാർക്കാൻ അറിയില്ലെങ്കിലും നന്നായി ഉടയ്ക്കാൻ അറിയുമെന്ന് തെളിയിച്ചുകഴിഞ്ഞു. അതുകൊണ്ട് ‘അച്ഛേ ദിൻ’ വാഗ്ദാനംചെയ്ത ശിൽപിക്കു മുന്നിൽ ‘െഛ’ എന്ന പ്രതികരണത്തോടെ മൂക്കത്തു വിരൽവെച്ച് നിൽക്കുകയാണ് ജനം. ചരിത്രത്തിെൻറ അപനിർമാണം അഞ്ചുകൊല്ലം കൊണ്ട് പൂർത്തിയാക്കാൻ കഴിഞ്ഞെന്നുവരില്ല. വീണ്ടുമൊരു അഞ്ചു കൊല്ലം കൂടി ഇൗ ശിൽപിക്ക് ജനായത്തം അനുവദിച്ചു കൊടുക്കാനുള്ള സാധ്യത പക്ഷേ, മങ്ങിപ്പോയി.
കർണാടക ഉപതെരഞ്ഞെടുപ്പിെൻറ ഫലം ശിൽപിക്ക് വേദനാജനകമാണ്. സെമിഫൈനൽ എന്നു വിശേഷിപ്പിക്കുന്ന അഞ്ചു സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഒരു ഘട്ടം തിങ്കളാഴ്ച കഴിയും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ്, മിസോറം, തെലങ്കാന എന്നിവിടങ്ങളിൽ, വിസ്തൃത സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പിയാണ് ഭരിക്കുന്നതെങ്കിലും, തെരഞ്ഞെടുപ്പു കഴിയുേമ്പാൾ ഒന്നോ ഒറ്റയോ കിട്ടിയാലായി എന്നതാണ് സ്ഥിതി. രാജസ്ഥാൻ കോൺഗ്രസ് ഇക്കുറി വിട്ടുകൊടുക്കില്ല. മധ്യപ്രദേശിൽ തോറ്റുകൊടുക്കേണ്ടിവരുമോ എന്ന വേവലാതി ബി.ജെ.പിയിൽ കലശലാണ്. ഛത്തിസ്ഗഢിൽ അജിത് ജോഗിയുടെ അത്യാഗ്രഹങ്ങൾക്കിടയിൽ രക്ഷപ്പെടാമെന്നാണ് ബി.ജെ.പിയുടെ മോഹം. മന്ത്ര, ദുർമന്ത്രവാദങ്ങളുടെ അകമ്പടിയോടെ തെലങ്കാനയിൽ രണ്ടാമൂഴം നേടാനുള്ള പോരാട്ടത്തിലാണ് ടി.ആർ.എസ് നേതാവ് ചന്ദ്രശേഖരറാവു. മിസോറമിലാകെട്ട, താമരക്ക് ഏതെങ്കിലും തണൽപറ്റി നിൽക്കാമെന്നു മാത്രം.
അതുകൊണ്ട് ഡിസംബർ 11ന് വോെട്ടണ്ണൽ ഫലം വരുേമ്പാഴേക്ക് ജയെത്തക്കാൾ തോൽവിയോടുള്ള പ്രതികരണങ്ങളാണ് ബി.ജെ.പി കരുതിവെക്കേണ്ടത്. ഇൗ സംസ്ഥാനങ്ങളിലെ ഏതൊരു ജയവും മോദിയുടെ മിടുക്കായിരിക്കും; തോൽവി അതാതിടത്തെ മുഖ്യമന്ത്രിമാരുടെ കഴിവുകേടായിരിക്കും. നേട്ടങ്ങളുടെയും മുന്നേറ്റങ്ങളുടെയും നേട്ടം മോദി ഏറ്റെടുത്ത് പ്രതിച്ഛായ ഉയർത്തിക്കാട്ടുന്നതാണ് രീതി. അരങ്ങത്തും അണിയറയിലും ഇത്രത്തോളം കൺകെട്ടു വിദ്യകൾ വശമുള്ളവരും ഇല്ല. സെമിഫൈനൽ ഫലങ്ങൾക്കു പിന്നാലെ നടക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ നാലര വർഷം മുമ്പത്തെ വാഗ്ദാനങ്ങെളാന്നും നടപ്പായില്ലെന്ന് വോട്ടർമാർക്ക് തോന്നാത്ത നിലക്കുള്ള അണിയറയൊരുക്കങ്ങളും ഇതിനൊപ്പം പുരോഗമിക്കുകയാണ്.
യുവാക്കളുടെ അഭിലാഷം, അഴിമതി പ്രതിരോധം, തൊഴിൽ, നിക്ഷേപം, വികസനം എന്നിങ്ങനെ പല പൊയ്മുഖങ്ങേളാടെയായിരുന്നു മോദി പ്രധാനമന്ത്രി സ്ഥാനത്തേക്ക് കടന്നുവന്നത്. എന്നാൽ അത്തരം മോഹങ്ങളെല്ലാം അസ്ഥാനത്തായി. ഹിന്ദുത്വ വിഭാഗീയതകൾ മാത്രമാണ് ബാക്കിയുള്ള തുറുപ്പുശീട്ട് എന്നതാണ് സ്ഥിതി. 2014ൽ പൊതുതെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ വിഭാഗീയതക്കും വിവാദങ്ങൾക്കും 10 വർഷത്തെ മൊറേട്ടാറിയം പ്രഖ്യാപിച്ച് വികസനത്തിൽ രാജ്യം കേന്ദ്രീകരിക്കണമെന്ന് ആഹ്വാനംചെയ്ത മോദി^അമിത് ഷാമാരാണ് ‘മോദിഹവ’യില്ലാത്ത തെരഞ്ഞെടുപ്പിലേക്ക് വർഗീയ ധൃവീകരണത്തിെൻറ വിഷമരുന്ന് പ്രയോഗിക്കാൻ ഒരുങ്ങുന്നത്.
പണിയറിയാത്ത ഡ്രൈവർ ജെ.സി.ബി കൊണ്ടു പെരുമാറിയ പരുവത്തിലാണ് മോദിയുടെ നാലര വർഷം പിന്നിട്ടപ്പോൾ ഭരണരംഗം. ആസൂത്രണ കമീഷൻ പൊളിച്ചുതുടങ്ങിയതാണ്. നിതി ആയോഗ് നേരാംവണ്ണമായില്ല. സ്വഛ് ഭാരതിന് ചൂലെടുത്തെന്നല്ലാതെ, ശുചിത്വം വന്നില്ല. പദ്ധതികളുടെ പേരു മാറ്റി സംഘ്പരിവാർ നേതാക്കളുടെ പേരിട്ടാൽ ഗുണഭോക്താക്കൾക്ക് എന്തുനേട്ടം? സ്മാർട്ട് സിറ്റി പദ്ധതി പ്രഖ്യാപിച്ചതല്ലാതെ സിറ്റികൾ സ്മാർട്ടായില്ല. അതിനെല്ലാമിടയിലാണ് സമ്പദ്രംഗം ശുചീകരിക്കാൻ തോന്നിയത്. നോട്ട് അസാധുവാക്കി സമ്പദ്രംഗം കുഴച്ചു മറിച്ചു. മുന്നൊരുക്കമില്ലാതെ ജി.എസ്.ടിയിലേക്ക് എടുത്തുചാടി. അവിടവും കുഴഞ്ഞു. നിക്ഷേപകരെ മാടിവിളിച്ചതല്ലാതെ അതും നടന്നില്ല. ഭരണഘടനാ സ്ഥാപനങ്ങളെ പാവയാക്കി. കോർപറേറ്റുകൾക്ക് നേട്ടമുണ്ടായതല്ലാതെ, ഇത്രയും കാലത്തിനിടയിൽ സർക്കാറിൽനിന്ന് സാന്ത്വനസ്പർശമൊന്നും കിട്ടാത്ത ഉദ്യോഗസ്ഥരും കർഷകരും തൊഴിലാളികളും വ്യാപാരികളുമെല്ലാം ഒരുപോലെ പിരാകുന്നു. മോദിനോമിക്സ് പൊളിഞ്ഞ് ദുരന്തശിൽപിയായി മോദി മാറി. റഫാൽ അഴിമതി, നീരവ്^മല്യമാർ, ബാങ്ക് കിട്ടാക്കടം, തകർന്ന രൂപ, ഇന്ധന വിലക്കയറ്റം, റിസർവ് ബാങ്ക്, സി.ബി.െഎ എന്നിങ്ങനെ അതിെൻറ പട്ടിക നീളുകയാണ്. ഇതെല്ലാറ്റിലുംനിന്ന് മോദിയെ സംരക്ഷിച്ച് തെരഞ്ഞെടുപ്പിെന നേരിടുന്നതിന് ബി.ജെ.പിയും സംഘ്പരിവാറും കിണഞ്ഞു ശ്രമിക്കുന്നതാണ് കാഴ്ച.
ഇൗ അവസ്ഥക്കിടയിൽ തെരഞ്ഞെടുപ്പിനെ നേരിടേണ്ട ഘട്ടത്തിലാണ് വർഗീയതയുടെ പുതിയ രൂപങ്ങളിലേക്ക് ബി.ജെ.പി നീങ്ങുന്നത്. കോടതിവിധിക്ക് കാത്തിരിക്കുമെന്ന് പറഞ്ഞവർ അയോധ്യയിൽ ഏറ്റവും പെെട്ടന്ന് ക്ഷേത്രമുയർത്താൻ നിയമഭേദഗതിക്ക് മുറവിളി ഉച്ചത്തിലാക്കുന്നു. സർക്കാർ ചെലവിൽ ശ്രീരാമ പ്രതിമ നിർമിക്കുന്നു. കപട ദേശഭക്തി കാട്ടാനും പേട്ടൽ സമുദായക്കാരെ കൈയിലെടുക്കാനും സർദാർ പേട്ടലിെൻറ പടുകൂറ്റൻ പ്രതിമ കെട്ടിപ്പൊക്കുന്നു. യോഗി ആദിത്യനാഥിെൻറ യു.പിയിൽ വ്യാജ ഏറ്റുമുട്ടലും ഒതുക്കലും നിർബാധം തുടരുന്നു. എല്ലാറ്റിനുമൊപ്പം ചരിത്രവും സംസ്കാരവും തൂത്തെറിയാൻ പ്രധാന നഗരങ്ങളുടെ പേരുമാറ്റം നടക്കുന്നു. അഹ്മദാബാദിനെ കർണാവതിയാക്കുന്നു. അലഹബാദിനെ പ്രയാഗ്രാജാക്കുന്നു. ഫൈസാബാദിനെ അയോധ്യയാക്കുന്നു. മുഗൾ സരായ് റെയിൽവേ സ്റ്റേഷന് ദീൻദയാൽ ഉപാധ്യായയുടെ പേരു നൽകുന്നു. രാമെൻറ പേരിൽ വിമാനത്താവളവും ദശരഥെൻറ പേരിൽ മെഡിക്കൽ കോളജും തുടങ്ങുന്നു.
ബ്രിട്ടീഷ് ഭരണകാലത്തെ ബോംബെ മുംബൈയും ട്രാവൻകൂർ തിരുവിതാംകൂറും മദ്രാസ് ചെന്നൈയുമൊക്കെയാക്കി പരിഷ്കരിച്ചതിൽനിന്ന് തികച്ചും വ്യത്യസ്തമാണ് ഇൗ പേരു മാറ്റങ്ങൾ. ‘നമ്മളും അവരു’മായി ഹിന്ദു^മുസ്ലിം വിഭാഗീയത നീറിപ്പടർത്തുകയാണ്. ചരിത്രത്തിൽ ഇസ്ലാമിനും വിശ്വാസികൾക്കും ഉണ്ടായിരുന്ന പങ്ക് മായ്ച്ചുകളയാനും അവമതിക്കാനുമുള്ള ആസൂത്രിത നീക്കമാണ് പുതിയ പേരിടൽ. മതനിരേപക്ഷ ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന ബഹുസ്വരതയുടെയും നാനാത്വത്തിെൻറയും സങ്കൽപങ്ങളെയാണ് അതിനൊപ്പം തുടച്ചുകളയുന്നത്. ഒരു സമുദായത്തിന് സമൂഹത്തിൽ പ്രത്യേകമായ നിലയും വിലയും കൽപിച്ചുനൽകുകയാണ് ചെയ്യുന്നത്. സംഘർഷങ്ങളിലേക്ക് ഭരണകൂടം ജനങ്ങളെ കൂട്ടിെക്കാണ്ടുപോവുന്നതാണ് സ്ഥിതി. 2014ൽ മോദിഹവ വഴി ബി.ജെ.പിക്ക് കിട്ടിയത് 282 സീറ്റാണ്. ഇക്കുറി വിഭാഗീയതക്ക് ആക്കം കൂട്ടി 300ലധികം സീറ്റു നേടണമെന്നാണ് ബി.ജെ.പി പദ്ധതി. എന്നാൽ, അതിനു തടയിടാൻ പ്രാദേശിക കക്ഷികൾ എത്രത്തോളം ഒന്നിച്ചു നീങ്ങുന്നു, കോൺഗ്രസ് അതിന് എന്തു പിന്തുണ നൽകുന്നു എന്നതിനെ ആശ്രയിച്ചാണ് വരുന്ന വർഷങ്ങളിലെ ഇന്ത്യയുടെ ‘അഛേ ദിൻ’. മോദി^അമിത് ഷാമാരുടെ ആത്മവിശ്വാസം വല്ലാതെ ചോർന്നിട്ടുണ്ട്.
പലവിധ നമ്പറുകൾ പ്രയോഗിക്കുേമ്പാഴും ബി.ജെ.പി പതറുന്നുണ്ട്. പേട്ടൽ പ്രതിമയുടെ അനാവരണത്തിലോ നഗരങ്ങളുടെ പേരുമാറ്റത്തിലോ ഒന്നും അനുഭാവികൾ ഇളകിവശാകുന്നില്ല. പ്രതിപക്ഷനിരക്ക് കൂടുതൽ ശൗരം കാട്ടാൻ സാധിക്കുന്നുണ്ട്. ഇൗ ഘട്ടത്തിൽ പ്രാദേശിക കക്ഷികളും കോൺഗ്രസുമായുള്ള സഖ്യം എത്രത്തോളം സാധ്യമാവുന്നു എന്നതാണ് പ്രധാനം. ഒറ്റപ്പാർട്ടിയുടെ, ഒറ്റ നേതാവിെൻറ ഉറച്ച നീക്കങ്ങളാണ് രാജ്യത്തിന് കരുത്ത് എന്നമട്ടിൽ ബി.ജെ.പി പ്രചാരണം നടത്തുന്നുണ്ട്.
പ്രതിപക്ഷം തട്ടിക്കൂട്ടുന്ന മഹാസഖ്യത്തിന് ഭാവിയില്ല എന്ന് പ്രചരിപ്പിക്കുന്നുണ്ട്. കരുത്തും ഒറ്റക്കക്ഷി ഭരണവും ഉണ്ടായിട്ടും എന്തു പ്രയോജനം നരേന്ദ്ര മോദിയിൽ നിന്ന് കിട്ടിയെന്ന ചോദ്യമാണ് പ്രസക്തം. പ്രാദേശികമായി ജനപിന്തുണയുള്ള കക്ഷിയുടെയും നേതാവിെൻറയും പിന്നിൽ ഒന്നിച്ചുനിൽക്കാനുള്ള മനസ്സാണ് പ്രതിപക്ഷനിരയിൽ നിന്ന് ജനം പ്രതീക്ഷിക്കുന്നത്. അവർ സങ്കുചിത താൽപര്യങ്ങൾ മാറ്റിവെച്ച് അതിനൊത്തു നിൽക്കുമോ എന്നതാണ് പ്രധാനം. അത്തരമൊരു പ്രതിപക്ഷ മുന്നേറ്റത്തിെൻറ ആണിക്കല്ലായി മാറേണ്ടത് യു.പിയിലെ മായാവതി^അഖിലേഷ് സഖ്യമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.