മൂൺ മാൻ
text_fieldsഈ ഭൂഗോളത്തിനപ്പുറം മറ്റെവിടെയെങ്കിലും വേറെ നാഗരികർ നിലയുറപ്പിച്ചിട്ടുണ്ടെങ് കിൽ അത് എവിടെയായിരിക്കും? ഇനിയും ഒളിഞ്ഞിരിക്കുന്ന ആ സമൂഹത്തെ കണ്ടെത്തിയേ തീരൂ; ഇല് ലെങ്കിൽ അവർ ഭൂമിയിൽ അധിനിവേശം നടത്തി നമ്മെയൊക്കെ ഇല്ലാതാക്കിക്കളയുമെന്ന് ശാസ് ത്രകഥാകാരന്മാർ. അത്രത്തോളമൊന്നുമില്ലെങ്കിലും ഈ കഥകളിൽ ചില കാര്യങ്ങളും അടങ്ങി യിട്ടുണ്ടെന്നുതന്നെയാണ് ശാസ്ത്രമതവും. പ്രവിശാലമായ ഈ പ്രപഞ്ചത്തിൽ ഭൂമിയിൽ മാത ്രമേ ജീവജാലങ്ങളുള്ളൂ എന്ന് വിചാരിക്കുന്നതിൽ ഒട്ടും യുക്തിയില്ല. അതിനാൽ, അപരദേശ ത്തെ ജീവനെത്തേടി യാത്ര പോവുകതന്നെ. ഭൂമിയെ വരിഞ്ഞുമുറുക്കിയ ഗ്രാവിറ്റിയെ വകഞ്ഞുമാറ ്റി, പ്രപഞ്ചത്തിെൻറ പുതിയ ചക്രവാളങ്ങളിലേക്കുള്ള ആ യാത്രകൾ അതിജീവനത്തിേൻറത് കൂടിയാണ്. സ്റ്റീഫൻ ഹോക്കിങ്ങിനെപ്പോലുള്ളവർ അത് തുറന്നുപറഞ്ഞിട്ടുണ്ട്, ഈ സമൂഹം നിലനിൽക്കണമെങ്കിൽ ഇതര േഗാളങ്ങളിലേക്ക്
നാം ചേക്കേറിയേ തീരു എന്ന്. ഏതാണ്ട് അത്തരമൊരു യാത്രയുടെ കൗണ്ട് ഡൗൺ ശ്രീഹരിക്കോട്ടയിൽ തുടങ്ങിക്കഴിഞ്ഞു. ചന്ദ്രൻ നമുക്കിപ്പോൾ അത്ര അകലെയൊന്നുമല്ല. 10 വർഷം മുമ്പ് ചാന്ദ്രയാൻ -ഒന്നിലൂടെ ഇന്ത്യക്കാർ കീഴടക്കിയ ഗോളമാണത്. വീണ്ടും അങ്ങോട്ടുതന്നെ പുറപ്പെടുകയാണ്, പുതിയ ദൗത്യവുമായി. ആ യാത്രയുടെ പ്രഖ്യാപനം നിർവഹിച്ചത് ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. കെ. ശിവൻ. ഇല്ലായ്മയുടെ ഭൂതകാലത്തെ കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും അതിജയിച്ച ഒരാൾ, അതിജീവനാർഥമുള്ള ഈ യാത്രക്ക് നേതൃത്വം നൽകുേമ്പാൾ അത് വേറിട്ടൊരു ചരിത്രമാകും.
കേരളത്തിെൻറ നഷ്ടഭൂമിയായ നാഞ്ചിനാടിെൻറ ഹൃദയഭാഗത്തുള്ള സരക്കാൽവിളയിൽ ഇപ്പോഴും ആ ദേശത്തിെൻറ പോയകാല സമൃദ്ധിയുടെ അടയാളങ്ങൾ ശേഷിക്കുന്നുണ്ട്; വയലുകളായും കുളങ്ങളായും. തിരുവിതാംകൂറിെൻറ നെല്ലറയായിരുന്നല്ലോ അത്. പ്രശസ്തമായ ശുചീന്ദ്രം ക്ഷേത്രത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയാണ് സരക്കാൽവിള. ഒരു നാട്ടുരാജ്യത്തിനുവേണ്ടി നെല്ലറ തീർത്തെങ്കിലും നാട്ടുകാർക്ക് പട്ടിണിതന്നെയായിരുന്നു. രാജഭരണം നാടുനീങ്ങി ജനാധിപത്യം വന്നിട്ടും ദാരിദ്ര്യം പഴയപടിയിൽ തുടർന്നു. അതുകൊണ്ടാണ്, കൈലാസ വടിവു എന്ന കർഷകന് മകെന കോളജിൽ ചേർക്കാൻ ആകെയുണ്ടായിരുന്ന ഭൂമിയുടെ മുക്കാൽ ഭാഗവും വിൽക്കേണ്ടിവന്നത്. ആ തീരുമാനം തെറ്റിയില്ല. വർഷങ്ങൾക്കിപ്പുറം ലോകത്തെ ഏറ്റവും മികച്ച ബഹിരാകാശ ഗവേഷണ കേന്ദ്രത്തിെൻറ തലപ്പത്തെത്തിയിരിക്കുകയാണ് ആ മകൻ.
സരക്കാൽവിളയിൽനിന്ന് തുടങ്ങിയ ആ യാത്ര ചാന്ദ്രദൗത്യത്തിലും തീരുമെന്ന് കരുതേണ്ട. ചാന്ദ്രയാൻ-രണ്ട് പ്രഖ്യാപനത്തിനു പിന്നാലെ രാജ്യത്തിന് സ്വന്തമായൊരു ബഹിരാകാശ നിലയം സ്ഥാപിക്കുമെന്നും ഡോ. ശിവൻ പ്രഖ്യാപിച്ചു കഴിഞ്ഞു. മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്ന ‘ഗഗൻയാൻ’ പദ്ധതി മറ്റൊരു വഴിയിൽ പുരോഗമിക്കുന്നുണ്ട്. ഇതിനുപുറമെയാണ് ഐ.എസ്.ആർ.ഒയുടെ മംഗൾയാൻ പദ്ധതിയുടെ തുടർ ദൗത്യങ്ങൾ. ഇതൊന്നും പെട്ടെന്നൊരു നാൾ സംഭവിച്ചതല്ല. തുടർച്ചയായുള്ള പരീക്ഷണങ്ങളിലൂടെ യാഥാർഥ്യമായവയാണ്. ആ പരീക്ഷണ വേളകളിെലല്ലാം ഐ.എസ്.ആർ.ഒയുടെയും വി.എസ്.എസ്.സിയുടെയും ജീവനാഡിതന്നെയായിരുന്നു ഡോ. ശിവൻ. അങ്ങനെയാണ് അദ്ദേഹം ഇന്ത്യയുടെ ‘റോക്കറ്റ് മാൻ’ ആയി മാറുന്നത്. നമ്പി നാരായണെൻറ അഭാവത്തിൽ ചാരമായിപ്പോയ ക്രയോജനിക് റോക്കറ്റുകളെ പുനരുജ്ജീവിപ്പിച്ചതിനുള്ള അംഗീകാരമായിരുന്നു ആ പേര്. ഇപ്പോൾ അത് ‘മൂൺ മാനി’ലേക്ക് വളർന്നിരിക്കുകയാണ്.
1957 ഏപ്രിൽ 14നാണ് ജനനം. കൈലാസ വടിവും ഭാര്യ ചെല്ലവും പാടത്തിറങ്ങി പണിയെടുത്താലും തീരാത്ത ദാരിദ്ര്യമായിരുന്നു വീട്ടിൽ. അതിനാൽ, മൂന്ന് സഹോദരങ്ങൾക്കൊപ്പം ശിവനും സ്കൂൾ സമയം കഴിഞ്ഞാൽ പണിക്കിറങ്ങും. അന്ന് കലപ്പ പിടിച്ചതിെൻറ തഴമ്പ് ഇപ്പോഴും കൈകളിലുണ്ട്. വിത്തിറക്കാനും വിളവെടുക്കാനുമൊക്കെ വരുേമ്പാൾ കൂടെ പാഠപുസ്തകങ്ങളും കൂടെക്കരുതും. അങ്ങനെയൊക്കെയാണ് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നല്ല മാർക്കോടെ പ്ലസ് ടു പൂർത്തിയാക്കിയിട്ടും പണമില്ലാത്തതിനാൽ, സ്വപ്നമായിരുന്ന എൻജിനീയറിങ് മോഹം അവസാനിപ്പിക്കേണ്ടി വന്നു. പകരം, നാഗർകോവിൽ എസ്.ടി ഹിന്ദു കോളജിൽ ഗണിത ബിരുദത്തിന് ചേരേണ്ടിവന്നു. അങ്ങനെ ഗ്രാമത്തിലെ ആദ്യ ബിരുദധാരിയായി. ആ സമയത്താണ് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഫീസിളവോടെ പഠിക്കാനുള്ള അവസരം വന്നെത്തിയത്. ആ അവസരം തുലച്ചുകളയാൻ തോന്നിയില്ല. കൃഷിയിടം വിറ്റ് അഡ്മിഷൻ നേടി. 1980ൽ എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദം. 82ൽ, ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം. ആ വർഷംതന്നെ ഐ.എസ്.ആർ.ഒയിൽ ഗവേഷകനായും പ്രവേശനം ലഭിച്ചു.
ആര്യഭട്ടയുടെ വിജയവിക്ഷേപണം ഇന്ത്യൻ ഗവേഷകർക്ക് ഏറെ ആവേശവും ആത്മവിശ്വാസവും പകർന്ന കാലത്താണ് ഡോ. ശിവൻ ഐ.എസ്.ആർ.ഒയിൽ വരുന്നത്. പിൽക്കാലത്ത് ചാന്ദ്രയാൻ-ഒന്ന് അടക്കമുള്ള വാഹനങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിച്ച പി.എസ്.എൽ.വി റോക്കറ്റ് അന്ന് യാഥാർഥ്യമായിട്ടില്ല. ആ പദ്ധതിയുടെ ഭാഗമായാണ് ശിവെൻറ കരിയർ ആരംഭിക്കുന്നത്. പി.എസ്.എൽ.വി വലിയ വിജയമായി. തുടർന്ന്, ജി.എസ്.എൽ.വിയിലേക്കും ആർ.എൽ.വിയിലേക്കുമൊക്കെ ആ സാങ്കേതിക വിദ്യ പടർന്നു പന്തലിച്ചപ്പോൾ അതിെൻറ രൂപകൽപനയിൽ മുഖ്യമായും പ്രവർത്തിച്ചത് ഇദ്ദേഹത്തിെൻറ തന്നെ കരങ്ങളായിരുന്നു. പിന്നീട് ക്രയോജനിക് സാങ്കേതിക വിദ്യ തദ്ദേശീയമായി വികസിപ്പിക്കുന്നതിലും വിജയിച്ചു. 2011ൽ ജി.എസ്.എൽ.വി പ്രോജക്ട് ഡയറക്ടർ ആയി. അതിനുമുമ്പ് ഐ.എസ്.ആർ.ഒയുടെ വിവിധ വകുപ്പുകളുടെ മേധാവിത്വം. കഴിഞ്ഞ വർഷം ജനുവരിയിൽ ഐ.എസ്.ആർ.ഒയുടെ ഡയറക്ടർ സ്ഥാനം ഏറ്റെടുക്കുേമ്പാൾ, തിരുവനന്തപുരം വി.എസ്.എസ്.സിയുടെ ചുമതലയായിരുന്നു. ഒരൊറ്റ റോക്കറ്റ് വിക്ഷേപണത്തിൽതന്നെ പരമാവധി കൃത്രിമോപഗ്രഹങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനുള്ള മാർഗങ്ങൾ ഇക്കാലങ്ങളിൽ അവലംബിച്ചു. അങ്ങനെയാണ് ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്തെത്തിച്ചതിെൻറ റെക്കോഡ് (2017) ഇന്ത്യക്ക് സ്വന്തമായത്. ചന്ദ്രനിലേക്കുള്ള പുതിയ യാത്രയിലും ഇതുപോലുള്ള അത്ഭുതങ്ങൾതന്നെയാണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്.
പ്രപഞ്ച വിസ്മയങ്ങൾ തേടിയുള്ള യാത്രകളുടെ തിരക്കിനിടയിലും ചിലപ്പോൾ നാഞ്ചിനാട്ടിലെ പഴയ ഗ്രാമത്തിലേക്കും അതിെൻറ ഓർമകളിലേക്കും മടങ്ങും. എല്ലാ വർഷവും മേയിൽ സരക്കാൽവിളയിൽ നടക്കാറുള്ള ഭദ്രകാളി അമ്മ പൂജയും അനുബന്ധ ഉത്സവങ്ങളും മുടക്കാറില്ല. ആ സമയത്ത് സഹോദരെൻറ വീടും ബാല്യകാല സുഹൃത്തുക്കളെയുമൊക്കെ സന്ദർശിക്കും. തറവാടിനടുത്തുതന്നെയുള്ള സരക്കാൽവിള എലിമെൻററി സ്കൂളും ആ വാർഷിക സന്ദർശനത്തിൽനിന്ന് ഒഴിവാക്കാറില്ല. ഇഷ്ട ക്ഷേത്രങ്ങളിലൊന്നായ ശുചീന്ദ്രമാണ് ഇക്കൂട്ടത്തിൽ മറ്റൊന്ന്. ഇതിനെല്ലാം പുറമെ, ആ പഴയകാലത്തെക്കുറിച്ച് പരാമർശിക്കാതെ ഒരു സംഭാഷണവും അവസാനിപ്പിച്ചിട്ടില്ല. അതിരുകൾ നിശ്ചയിച്ചിട്ടില്ലാത്ത പുതിയ ഗഗനയാത്രകൾക്ക് ആ ഓർമകൾ ഒരുപിടി ആത്മവിശ്വാസം പകരുമത്രെ. നാഗപട്ടണത്തുകാരിയായ മാലതിയാണ് ജീവിതത്തിലെ സഹയാത്രിക. രണ്ടു മക്കൾ: സുശാന്ത്, സിദ്ധാർഥ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.