കാഥികനിലെ പ്രഭാഷകൻ
text_fieldsസ്വതവേ സംസാരപ്രിയനല്ല എം.ടി. തനിക്കുചുറ്റും മൗനത്തിെൻറ ഒരാവരണം തീർത്ത് അതിൽ സ്വസ്ഥമായിരിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ എന്നും അദ്ദേഹത്തിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ എം.ടിയെ അത്യുജ്ജ്വലനായ പ്രഭാഷകനായി ഗണിക്കാറുമില്ല. ഇനി പ്രസംഗിക്കേണ്ടിവന്നാൽ ഹ്രസ്വമായ വാക്കുകളിൽ അത് അവസാനിക്കുകയും ചെയ്യും.
ഹ്രസ്വമായാൽപോലും നോവലിലും കഥയിലും സിനിമയിലുമെല്ലാം ആഴത്തിൽ പതിഞ്ഞ എം.ടി മുദ്ര ആ പ്രഭാഷണങ്ങളിലും തെളിഞ്ഞുനിന്നിരുന്നു. സ്വാഭാവിക ചിന്തകളുടെ കുത്തൊഴുക്ക് അതിൽ കാണാം. പുസ്തകപ്രകാശന ചടങ്ങിലായാലും പൊതുപ്രശ്നത്തിലായാലും ഒരേ ഭാഷയിലായിരിക്കും അവതരിപ്പിക്കുക.
താനൊരു മികച്ച പ്രഭാഷകനല്ലെന്നാണ് എം.ടി സ്വയം വിലയിരുത്താറുള്ളത്. ‘‘പ്രസംഗകലയില്‍ ഞാനൊരു വിദഗ്ധനാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഒഴിഞ്ഞുമാറാന്‍ പറ്റാത്തതുകൊണ്ട് മാത്രം പല വേദികളിലും പ്രത്യക്ഷപ്പെടേണ്ടിവരുന്നു. പ്രസംഗങ്ങളില്‍ ആവര്‍ത്തനങ്ങള്‍ ധാരാളമായി കടന്നുവരും, സാഹിത്യസംബന്ധിയായ കാര്യങ്ങളാണെങ്കില്‍ വിശേഷിച്ചും. സാധാരണ ഗതിയിലെ എെൻറ ഒരു വ്യവഹാര ഭാഷയുണ്ട്. ഞാൻ, എഴുതുന്ന, സംസാരിക്കുന്ന ഭാഷയിൽതന്നെയാണ് പ്രസംഗിക്കാറ്. പ്രസംഗത്തിനായി പ്രത്യേക ഭാഷാശൈലിയൊന്നുമില്ല. അതിനായി പ്രത്യേക ഭാഷയുണ്ടാക്കാനും ശ്രമിച്ചിട്ടില്ല...’’
എന്നാൽ, അതേ എം.ടി അതിവാചാലനാകുന്ന സന്ദർഭങ്ങൾ അപൂർവമായി സംഭവിക്കാറുമുണ്ട്. അത് തനിക്കേറ്റവും പ്രിയപ്പെട്ട ലാറ്റിനമേരിക്കൻ സാഹിത്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ്. ഗബ്രിയേൽ ഗാർസ്യ മാർകേസിെൻറ അനുസ്മരണത്തിന് കോഴിക്കോട് നടത്തിയ പ്രഭാഷണം അത്തരമൊന്നായിരുന്നു. ഭാവനെയപ്പോലും വെല്ലുന്നതാണ് ലാറ്റിനമേരിക്കയുടെ രാഷ്ട്രീയ ജീവിതമെന്ന് തെളിവുകൾ സഹിതം സമർഥിക്കുന്ന എം.ടി ശ്രോതാക്കളെ അതിശയിപ്പിച്ചു. മാർകേസിെൻറ രചനാലോകത്തിെൻറ വിശദാംശങ്ങൾ ഒരു മണിക്കൂറിലേറെ നീണ്ട ആ പ്രഭാഷണത്തിലൂടെ കേൾവിക്കാരിൽ എം.ടി കൃത്യമായി വരച്ചിട്ടു.
പക്ഷേ, സാഹിത്യം, ചലച്ചിത്രം, പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകൾ പോലെ ആത്മാവിഷ്‌കാര മാധ്യമങ്ങളിലൊന്നായി പ്രസംഗകലയെ അദ്ദേഹം കണ്ടിരുന്നില്ല. എന്നിട്ടും, ‘വാക്കുകളുടെ വിസ്മയം’ എന്ന പേരിൽ അദ്ദേഹത്തിെൻറ പ്രഭാഷണങ്ങൾ പുസ്തകമായി ഇറങ്ങിയിട്ടുമുണ്ട്. അതേക്കുറിച്ച് എം.ടി തന്നെ പറഞ്ഞത് ഇങ്ങനെ: ‘‘എെൻറ പ്രഭാഷണങ്ങളുടെ ഒരു സമാഹാരം പ്രസിദ്ധീകരിക്കണമെന്ന ആവശ്യവുമായി എം.എന്‍. കാരശ്ശേരി വന്നു. ആദ്യം ഞാൻ വേണ്ടെന്നു പറഞ്ഞു. കാരണം, എഴുതിത്തയാറാക്കിയ പ്രസംഗങ്ങള്‍ വളരെ കുറച്ചേ ഉള്ളൂ. അപ്പപ്പോള്‍ രൂപംകൊള്ളുന്ന ചില ചിന്തകളാണ് അധികവും. പ്രസംഗത്തിനു കുറച്ചു മുമ്പായി ചിലപ്പോള്‍ മനസ്സില്‍ ഒരു ചിട്ടപ്പെടുത്തല്‍ നടത്താന്‍ ശ്രമിക്കും. എങ്കിലും നിർബന്ധത്തിെനാടുവിൽ, എനിക്ക് വളരെയേറെ സ്‌നേഹവും വിശ്വാസവുമുള്ള ആ സുഹൃത്തിെൻറ ആഗ്രഹംപോലെ നടക്കട്ടെ എന്നു കരുതി ഞാന്‍ സമ്മതിച്ചു.’’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.