ക്ഷമതയും ഉൽപന്നവും, പിന്നെ ലീഗും
text_fieldsപല ദേശീയ പാർട്ടികളും പ്രാദേശിക പാർട്ടികളും തകർന്നുപോയ പൊതുതെരഞ്ഞെടുപ്പിനു പ ിന്നാലെ നടന്നുവരുന്ന ലോക്സഭ സമ്മേളനം രണ്ടു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന ഉൽ പാദനക്ഷമത ഇതിനകം കാഴ്ചവെച്ചുകഴിഞ്ഞുവെന്നാണ് ലോക്സഭ സ്പീക്കറുടെയും ഇൗ മേഖലയി ലെ ഗവേഷകരുടെയും പഠനം. കുരുമുളകുപൊടി പ്രയോഗം മുതൽ നോട്ടുകെട്ടു കുടഞ്ഞിടൽ വരെ എ ത്രയോ പ്രക്ഷുബ്ധ അന്തരീക്ഷങ്ങൾ മുൻകാല ലോക്സഭകൾ കണ്ടിരിക്കുന്നു. അതിൽനിന്ന് ഭിന ്നമായി പൊതുവെ ശാന്തമാണ് സഭാതലം. ഭരണപക്ഷ ധിക്കാരങ്ങൾ നേരിടാൻ പ്രതിപക്ഷത്തിന് ആവ തില്ലാത്തതാണ് ശാന്തതക്ക് പ്രധാന കാരണം. ഭൂരിപക്ഷവും ഭരണപക്ഷ അംഗങ്ങളാണെന്നിരിക് കെ, ആദ്യ സമ്മേളനത്തിൽ എല്ലാ അംഗങ്ങൾക്കും സംസാരിക്കാൻ സ്പീക്കർ യഥേഷ്ടം അവസരം നൽകുന്നുണ്ട്. മുണ്ടുടുക്കാൻ മാത്രം എഴുന്നേൽക്കുന്നു എന്ന ആക്ഷേപം ഏതെങ്കിലും എം.പിക്കെതിരെ ഉയരരുതല്ലോ. രാജവിളംബരംപോലെ ബജറ്റും ബില്ലുകളുമെല്ലാം അവതരിപ്പിച്ച് യഥേഷ്ടം ചർച്ചചെയ്ത്, ഒരു തിരുത്തലും വരുത്താതെ ഉദ്ദേശിച്ച വിധത്തിൽതന്നെ സർക്കാർ പാസാക്കിയെടുക്കുന്നു. പ്രതിപക്ഷം ഇഷ്ടംപോലെ സംസാരിച്ചോളൂ, തിരുത്തലൊന്നും ഇല്ല എന്നതാണ് ലൈൻ. അങ്ങനെ മൂന്നു ദിവസമെങ്കിലും പാതിരാ വരെ സമ്മേളനം നീണ്ടുപോയിട്ടുണ്ട്. ജൂൺ 17നു തുടങ്ങി ജൂലൈ 26ന് സമാപിക്കേണ്ട സമ്മേളനം, നല്ലനടപ്പിെൻറ അന്തരീക്ഷത്തിൽ ഏതാനും ദിവസംകൂടി നീട്ടുന്നതിനെക്കുറിച്ചുപോലും ആലോചന നടക്കുന്നുണ്ട്. പാർലമെൻറിൽ വിയോജിപ്പിന് ഇടം ചുരുങ്ങിയാലെന്ത്, ജനാധിപത്യത്തിന് സൗന്ദര്യം കുറഞ്ഞാലെന്ത്, ഉൽപാദനക്ഷമത കൂടുകയല്ലേ?
പാർലമെൻറ് അനാവശ്യ ബഹളങ്ങൾ സൃഷ്ടിക്കുന്ന എം.പിമാരുടെയോ പാർട്ടികളുടെയോ മാർക്കറ്റിങ് വേദിയല്ല. നിയമനിർമാണ ദൗത്യം യഥാവിധി ഭരണപക്ഷം നിർവഹിക്കുന്നതും പ്രതിപക്ഷം പാർലമെൻറിെൻറ പ്രവർത്തനത്തിൽ ക്രിയാത്മക പങ്കുവഹിക്കുന്നതും ഉത്തമമായ അവസ്ഥയാണ്. എന്നാൽ, എത്ര മണിക്കൂർ സമ്മേളിക്കുന്നു, എത്ര ബില്ലുകൾ പാസാക്കാൻ സർക്കാറിന് സാധിച്ചു എന്നതാണോ ഉൽപാദനക്ഷമതയുടെ അളവുകോൽ? ജനാഭിലാഷങ്ങളോട്, പ്രതിപക്ഷത്തിെൻറ ഉത്കണ്ഠകളോട് ഒരു സർക്കാർ എത്ര ഫലപ്രദമായി പാർലമെൻറിൽ പ്രതികരിച്ചു എന്നതിെൻറ അടിസ്ഥാനത്തിലാണ് ഉൽപാദനക്ഷമത അളക്കേണ്ടത്. നിർമിക്കുന്ന ഉൽപന്നത്തിെൻറ ഗുണമേന്മകൂടി കണക്കിലെടുത്താണ് ലോക്സഭയുടെ ക്ഷമത കണക്കാക്കേണ്ടത്.
ബജറ്റിെൻറ ഭാഗമായവ അടക്കം 27 ബില്ലുകൾ 17ാം ലോക്സഭയുടെ മുമ്പാകെ ഇതിനകം വന്നിട്ടുണ്ട്. എന്നാൽ, അതിൽ പലതും വിവാദപരവും ചിലത് വിഭാഗീയവും വലിയ വിയോജിപ്പുകൾക്ക് ഇടംനൽകുന്നതുമാണ് എന്നതാണ് യാഥാർഥ്യം. ഉൽപാദനക്ഷമത എന്തായിരുന്നാൽതന്നെയും ഉൽപന്നം അതാണ്. പുതിയ ലോക്സഭയിൽ സർക്കാർ ആദ്യം കൊണ്ടുവന്ന ബിൽ വിവാദം സൃഷ്ടിച്ച മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബിൽ എന്ന മുത്തലാഖ് ബില്ലാണ്. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമമായ യു.എ.പി.എ ഭേദഗതി ചെയ്യുന്ന ബിൽ മറ്റൊന്ന്. ദേശീയ അന്വേഷണ ഏജൻസി (എൻ.െഎ.എ) നിയമഭേദഗതി ബിൽ, വിവരാവകാശ നിയമഭേദഗതി ബിൽ, മനുഷ്യാവകാശ സംരക്ഷണ നിയമഭേദഗതി ബിൽ, ആധാർ നിയമഭേദഗതി ബിൽ, ഡി.എൻ.എ സാേങ്കതികവിദ്യ (ഉപയോഗ^പ്രയോഗ നിയന്ത്രണ) ബിൽ, ജാലിയൻവാലാബാഗ് സ്മാരക നിയമഭേദഗതി ബിൽ എന്നിവയും ബജറ്റിെൻറ ഭാഗമായ ധനബില്ലും സഭയിൽ വരുകയോ പാസാക്കുകയോ ചെയ്ത ഘട്ടത്തിൽ വലിയ എതിർപ്പുകൾക്കാണ് വഴിവെച്ചത്.
പ്രതിപക്ഷത്തിന് എതിർക്കാനേ കഴിയൂ. അതു മറികടക്കാൻ ബി.ജെ.പിക്ക് സ്വന്തമായിത്തന്നെ സഭയിലുള്ള അംഗബലം ഭരണഘടനയുടെ അന്തഃസത്തക്ക് അനുസൃതമായല്ല വിനിയോഗിക്കപ്പെടുന്നത്. ദേശതാൽപര്യത്തിെൻറ പേരിൽ സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾ മുഴച്ചുനിൽക്കുന്ന നിയമനിർമാണങ്ങൾ. നിയമഭേദഗതി വഴി മനുഷ്യാവകാശ കമീഷെൻറയും വിവരാവകാശ കമീഷെൻറയുമൊക്കെ കരുത്ത് ചോർത്തുന്നു. പ്രതിപക്ഷം അങ്ങേയറ്റം ദുർബലമായി നിൽക്കുന്നത് അവസരമാക്കി മാറ്റുന്ന ഏർപ്പാട് പാർലമെൻറിലും പുറത്തും സമർഥമായി നടപ്പാക്കുകയാണ് ബി.ജെ.പി. പാർലമെൻറിൽ പ്രതിപക്ഷം ഉയർത്തുന്ന എതിർപ്പുകൾ കാമ്പും കഴമ്പും നോക്കാതെ പരിഹാസത്തോടെ തള്ളിക്കളയുന്നു. ഒറ്റ ബില്ലുപോലും പാർലമെൻറ് സമിതിയുടെ പഠനത്തിന് വിടേണ്ടതുണ്ടെന്ന് സർക്കാറിന് തോന്നുന്നില്ല. 15ാം ലോക്സഭയിൽ അവതരിപ്പിച്ച ബില്ലുകളിൽ 75 ശതമാനവും സ്റ്റാൻഡിങ് കമ്മിറ്റിയുടെ പഠനത്തിന് വിട്ടിരുന്നു. 2014ൽ രൂപംകൊണ്ട 16ാം ലോക്സഭയായപ്പോൾ ഇത് 26 ശതമാനമായി കുറഞ്ഞു. 17ാം ലോക്സഭ ഒറ്റ ബില്ലുപോലും ഇത്തരത്തിൽ വിശദപഠനത്തിന് വിട്ടിട്ടില്ല. സഭാസമിതികളാകെട്ട, ഇനിയും രൂപവത്കരിച്ചിട്ടില്ല.
പാർലമെൻറിനു പുറത്തോ? കർണാടക രാഷ്ട്രീയം അട്ടിമറിയുന്നതിലും രാജ്യസഭയിൽ ഭൂരിപക്ഷം ഒപ്പിക്കാൻ നടക്കുന്ന ശ്രമങ്ങളിലുമെല്ലാം കുതിരക്കച്ചവടം തരംപോലെ. പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നും നികുതി കൂട്ടിയും ഫോർത്ത് എസ്റ്റേറ്റായ മാധ്യമങ്ങളെ കൂച്ചിക്കെട്ടുകയും കോർപറേറ്റുകൾക്ക് നികുതി കുറച്ചുകൊടുക്കുകയുമാണ് വേണ്ടതെന്ന കാര്യത്തിൽ മന്ത്രിമാർക്ക് സംശയമില്ല. ന്യൂനപക്ഷങ്ങൾ 20 ശതമാനം മാത്രമായ രാജ്യത്ത് ‘അവർ’ക്കു നേരെ വിരൽചൂണ്ടുന്ന രാഷ്ട്രീയം ശക്തിപ്പെടുത്തുകയുമാണ് ബി.ജെ.പി. വിവാദമായി നിൽക്കുന്ന ദേശീയ പൗരത്വപ്പട്ടിക അസമിൽ മാത്രമല്ല, ഇന്ത്യയിൽ എല്ലായിടത്തും വ്യാപിപ്പിക്കുമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയിൽ നിറഞ്ഞുനിൽക്കുന്ന രാഷ്ട്രീയം അതാണ്. ഇന്ത്യയിലെ പൗരത്വരേഖയില്ലാത്തവരുടെ വിഷയം ഉയർത്തിക്കൊണ്ടുവരുേമ്പാൾ ‘കുടിയേറ്റ’ക്കാർക്കിടയിൽ ഭയാശങ്കയും ‘ഒറിജിനൽ’ പൗരന്മാർക്കിടയിൽ അങ്കലാപ്പുനിറഞ്ഞ പകയുമാണ് സൃഷ്ടിക്കപ്പെടുന്നത്. അനധികൃത കുടിയേറ്റക്കാരെ കെണ്ടത്തി ഇന്ത്യയുടെ ഒാരോ ഇഞ്ച് മണ്ണിൽനിന്നും നുഴഞ്ഞുകയറ്റക്കാരെ പുറന്തള്ളുമെന്ന് പറയുന്നതുവഴി ഒരു വശത്ത് ബി.ജെ.പി സ്നേഹവും മറുവശത്ത് അന്യതാബോധത്തിെൻറ ഭയാശങ്കയും നിറയുന്നു. മുത്തലാഖ്, എൻ.െഎ.എ, യു.എ.പി.എ ബില്ലുകൾ ഇൗ വിഭാഗീയ രാഷ്ട്രീയത്തിെൻറ പാർലമെൻറ് പതിപ്പുകൾ. മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ ഇത്തരം നിയമനിർമാണങ്ങളെക്കുറിച്ച് കടുത്ത ഉത്കണ്ഠയാണ് നിലനിൽക്കുന്നത്.
ഇതിൽ എൻ.െഎ.എ ബില്ലുകൊണ്ട് സർക്കാർ വിവക്ഷിക്കുന്ന ഗുണങ്ങൾ ഇവയാണ്: വിദേശത്ത് ഇന്ത്യയുടെ താൽപര്യങ്ങൾക്ക് ക്ഷതമേൽപിക്കുന്ന ഭീകരതാവിഷയങ്ങൾകൂടി എൻ.െഎ.എക്ക് അന്വേഷിക്കാം. വിചാരണക്ക് പ്രത്യേക കോടതികൾ രൂപവത്കരിക്കാം. മനുഷ്യക്കടത്ത്, സൈബർ കുറ്റങ്ങൾ, കള്ളനോട്ട്, ആണവോർജ രഹസ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലും ഇനി എൻ.െഎ.എ അന്വേഷണമാകാം. എൻ.െഎ.എ ബില്ലുമായി ബന്ധപ്പെട്ട വോെട്ടടുപ്പിെൻറ ഗതി ആറിനെതിരെ 278 വോട്ട് എന്നതായിരുന്നു. എ.െഎ.എം.െഎ.എം, സി.പി.എം, സി.പി.െഎ തുടങ്ങിയ പാർട്ടികളിലെ ആറ് എം.പിമാരാണ് സർക്കാർ നിലപാടിനെതിരെ വോട്ടുചെയ്തത്. ബില്ലിനെ എതിർക്കാൻ അവർ നിരത്തിയ കാരണങ്ങൾ ഇവയൊക്കെയാണ്: ഭീകരതയെ നേരിടുകതന്നെ വേണം. എന്നാൽ, ദേശീയ അന്വേഷണ ഏജൻസിയുടെ പ്രവർത്തനസ്വാതന്ത്ര്യംതന്നെ സംശയാസ്പദമാണ്. അതിനിടയിൽ കൂടുതൽ അധികാരം നൽകുന്നത് ദുരുദ്ദേശ്യപരമാണ്. രാഷ്ട്രീയ പകപോക്കലിന് ഏജൻസിയെ സർക്കാർ ദുരുപയോഗം ചെയ്യുന്നതാണ് ഇതുവരെ അനുഭവം. മാത്രമല്ല, ഹിന്ദുത്വ ഭീകരതയുമായി ബന്ധപ്പെട്ട കേസുകൾ വെള്ളത്തിൽ വരച്ച വരയാക്കി മാറ്റുകയാണ് എൻ.െഎ.എ ചെയ്തത്. സംസ്ഥാന പൊലീസിെൻറ അധികാരത്തിൽകൂടി കടന്നുകയറുന്നതും ഇന്ത്യയെ പൊലീസ് സ്റ്റേറ്റാക്കി മാറ്റുന്നതുമാണ് നിയമനിർമാണം. മറ്റു രാജ്യങ്ങളുടെ അധികാരപരിധിയിൽ പോയി അന്വേഷണങ്ങൾ നടത്താൻ സർക്കാർ അവകാശപ്പെടുന്നവിധം എൻ.െഎ.എക്ക് പ്രവർത്തനസ്വാതന്ത്ര്യം കിട്ടില്ല. വിദേശത്തെ സംശയാസ്പദ പ്രവർത്തനം ആരോപിച്ച് ആരെയും കുടുക്കാം. ലവ് ജിഹാദും മനുഷ്യക്കടത്തുമായി ബന്ധപ്പെടുത്തി കുറ്റാരോപണങ്ങൾ ഉണ്ടാകാം. മുസ്ലിംകൾ വേട്ടയാടപ്പെടുന്ന സ്ഥിതി വർധിക്കും.
ദുരുപയോഗസാധ്യത എതിർക്കപ്പെടേണ്ടതാണെങ്കിലും ഇൗ ബില്ലിനെ വോട്ടുചെയ്തു തോൽപിക്കേണ്ട കാര്യമില്ലെന്നാണ് കോൺഗ്രസ് മുതൽ മുസ്ലിംലീഗ് വരെയുള്ള പ്രതിപക്ഷ പാർട്ടികൾ സ്വീകരിച്ച നിലപാട്. അതുകൊണ്ട് അവർ സംസാരത്തിൽ തുറന്നെതിർത്തു. ലോക്സഭയിൽ വോട്ടുചെയ്യേണ്ട ഘട്ടത്തിൽ വിട്ടുനിന്നു. രാജ്യസഭയിൽ ഇറങ്ങിപ്പോക്കു നടത്തി. ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ ലൈൻ വിജയിച്ച നാട്ടിൽ ന്യൂനപക്ഷതാൽപര്യം വല്ലാതെ പ്രകടമാക്കി ഭൂരിപക്ഷത്തെ പിണക്കേണ്ട എന്ന മൃദുഹിന്ദുത്വമാണ് കോൺഗ്രസിന്. കോൺഗ്രസിൽ പ്രതീക്ഷയർപ്പിക്കുകവഴി പാർട്ടിക്ക് കൈവിട്ടുപോയ ന്യൂനപക്ഷ വോട്ടുകൾ തിരിച്ചുപിടിക്കുകയാണ് സി.പി.എമ്മിന് വേണ്ടത്. അതിനെല്ലാമിടയിൽ, മോദി^അമിത് ഷാമാരുടെ ഇന്ത്യയിൽ ചാപ്പകുത്തലിനെക്കുറിച്ച് ഭയമുള്ള ലീഗ് ആടിക്കളിച്ചു. വിവാദമായപ്പോൾ, അതുതന്നെയാണ് ശരിയായ നിലപാടെന്ന് വിശദീകരിച്ച് ഇ.ടി. മുഹമ്മദ് ബഷീർ ഫേസ്ബുക്കിൽ എഴുതിയതിെൻറ ചുരുക്കം ഇങ്ങനെയാണ്: ‘‘ഇന്ത്യ ആരു ഭരിച്ചാലും രാജ്യത്തിെൻറ വിശാലതാൽപര്യങ്ങൾക്കൊപ്പം നിന്ന ഒരു പ്രസ്ഥാനമാണ് മുസ്ലിം ലീഗ്. ഇത്തരമൊരു നിയമത്തിൽ മറിച്ച് വോട്ടുചെയ്യുന്നത്, ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ രാജ്യതാൽപര്യത്തിന് എതിരായി നിൽക്കുന്നവരാണെന്ന പ്രചാരണം നടത്താൻ ഫാഷിസ്റ്റ് ശക്തികൾക്ക്, പ്രത്യേകിച്ച് ബി.ജെ.പിക്ക് എളുപ്പമാകും. ഇൗ ശക്തികൾ ആഗ്രഹിക്കുന്നതും അതാണ്. കരിനിയമങ്ങൾക്കെതിരെ പാർലമെൻറിൽ ധീരമായ നിലപാട് എടുത്ത പാർട്ടിയാണ് മുസ്ലിംലീഗ്. അതോെടാപ്പം ഇന്ത്യയിലെ പ്രയാസപ്പെടുന്ന ന്യൂനപക്ഷത്തിന് രക്ഷാകവചമായി നിൽക്കേണ്ട ബാധ്യതയും ലീഗിനുണ്ട്.’’
എൻ.െഎ.എ ബില്ലിനു പിന്നാലെ യു.എ.പി.എ ബില്ലും മുത്തലാഖ് ബില്ലും പാർലമെൻറിൽ ചർച്ചക്കു വരുന്നുണ്ട്. പുതിയ വിഷയങ്ങളും രൂപപ്പെട്ടുവരും. ഇപ്പോഴത്തെ തിയറി അനുസരിച്ച് അന്നേരമെല്ലാം ഇന്ത്യ ഭരിക്കുന്നവർ മുന്നോട്ടുവെക്കുന്ന വിശാലതാൽപര്യങ്ങളെ പിന്തുണച്ച്, ന്യൂനപക്ഷങ്ങൾ രാജ്യതാൽപര്യത്തിന് എതിരല്ലെന്ന് സ്ഥാപിച്ചുകൊണ്ട്, ന്യൂനപക്ഷത്തിന് രക്ഷാകവചമാകാൻ ലീഗ് എം.പിമാർ തയാറാകുമായിരിക്കും. അതുവഴി ഫാഷിസ്റ്റ് ശക്തികൾ ന്യൂനപക്ഷങ്ങളെ ശരിയായ രീതിയിൽ കണ്ടുതുടങ്ങാൻ ശീലിക്കുമായിരിക്കും. വ്യക്തിനിയമത്തിലാകെട്ട, പൗരാവകാശത്തിലാകെട്ട, സുചിന്തിതമായ പാർട്ടി ലൈൻ സ്വീകരിക്കാൻ എല്ലാ പാർട്ടികൾക്കുമെന്നപോലെ ലീഗിനുമുണ്ട് അവകാശം. എന്നാൽ, തുടക്കത്തിൽ പറഞ്ഞ ഉൽപാദനക്ഷമതയും ഉൽപന്നവുംപോലെയാണ് പ്രതിപക്ഷത്തിെൻറയും നിലപാടിെൻറയും കാര്യം. എതിർപ്പിെൻറ വകഭേദങ്ങളിൽ പാർട്ടി എം.പിമാർക്കിടയിൽതന്നെ നിലപാടിലെ അവ്യക്തതയോ പൊരുത്തക്കേടോ ഉരുണ്ടുകളിയോ തെളിഞ്ഞുകിടക്കുന്നു.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.