മുസ്ലിം വ്യക്തിനിയമ ചട്ടത്തിലെ ഭേദഗതിയും വസ്തുതകളും
text_fields
1937ലെ മുസ്ലിം പേഴ്സനൽ ലോ (ശരീഅത്ത്) ആപ്ലിക്കേഷൻ ആക്ട് എന്ന കേന്ദ്ര നിയമത്തി ന് കീഴിൽ സംസ്ഥാന സർക്കാർ 2018 ഡിസംബർ 21െൻറ അസാധാരണ ഗസറ്റിൽ എസ്.ആർ.ഒ 920/2018ാം നമ്പറായി പ്രസിദ്ധപ്പെടുത്തിയ ചട്ടങ്ങൾ മുസ്ലിം സമുദായത്തെ പ്രതികൂലമായി ബാധിക്കുന്നതാണെ ന്നും പ്രസ്തുത ചട്ടങ്ങൾ പ്രകാരം വ്യക്തി നിയമം ബാധകമാകുന്നതിന് സമുദായത്തിലെ എ ല്ലാ അംഗങ്ങളും അവർ മുസ്ലിംകളാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം തഹസിൽദാർ മുമ ്പാകെ ഫയൽ ചെയ്യണമെന്നും ഇക്കാലമത്രയും മുസ്ലിം സമൂഹം തടസ്സം കൂടാതെ അനുഭവിച്ചുവന ്ന അവകാശത്തെ സംസ്ഥാന സർക്കാർ പ്രസ്തുത ചട്ടം മുഖേന ഹനിച്ചിരിക്കുകയാണെന്നും പ്രസ്തുത ചട്ടം പിൻവലിക്കണമെന്നും ചൂണ്ടിക്കാണിച്ച് നിരവധി പത്ര റിപ്പോർട്ടുകളും പരാതികളും ഉയർന്നുവന്നിട്ടുണ്ട്. എന്നാൽ, മേൽ പരാമർശിച്ച കാരണങ്ങളിൽ ഒന്നും നിയമപരമായ അടിത്തറയുള്ളതോ നിലനിൽക്കുന്നതോ അല്ല. മുസ്ലിംകൾക്കു മാത്രം ബാധകമായ ഒരു കേന്ദ്ര നിയമത്തിന് കീഴിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ചട്ടങ്ങൾ ആർക്കാണ് ബാധകമാകുന്നത് എന്ന കാര്യത്തിൽപോലും ആശങ്ക പരത്തുന്ന തരത്തിൽ അടിസ്ഥാനരഹിതമായ വാർത്തകളാണ് ഇൗ വിഷയത്തിൽ വന്നുകൊണ്ടിരിക്കുന്നത്.
മുസ്ലിംകൾക്ക് വ്യക്തിനിയമങ്ങളിൽ ഉൾപ്പെട്ട വിഷയങ്ങളിൽ ശരീഅത്ത് അഥവാ മുസ്ലിം വ്യക്തിനിയമം ആണ് ബാധകമാകുന്നതെന്ന് പ്രഖ്യാപിക്കുന്ന കേന്ദ്ര നിയമമാണ് 1937ലെ ശരീഅത്ത് ആക്ട്. ഇതിലെ വ്യവസ്ഥകൾ പൂർണമായും മുസ്ലിംകൾക്ക് മാത്രം ബാധകമാണ്. വിവാഹം, വിവാഹ മോചനം, ഇഷ്ടദാനം, സ്വത്ത് വിഭജനം തുടങ്ങിയ വിഷയങ്ങളിൽ ഇരുകക്ഷികളും മുസ്ലിംകളാണെങ്കിൽ അവർക്ക് ശരീഅത്ത് ബാധകമാകുമെന്ന് രണ്ടാം വകുപ്പിൽ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇതിൽനിന്നു വ്യത്യസ്തമായാണ് ആക്ടിെൻറ മൂന്നാം വകുപ്പ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. രണ്ടാം വകുപ്പിൽ ഉൾപ്പെടാത്തതും മൂന്നാം വകുപ്പിൽ എടുത്തുപറഞ്ഞിട്ടുള്ളതുമായ ദെത്തടുക്കൽ, ഒസ്യത്ത്, അനന്തരാവകാശം എന്നീ മൂന്നു വിഷയങ്ങളിൽ രണ്ടാം വകുപ്പിൽ വിവരിച്ചിട്ടുള്ള കാര്യങ്ങൾക്കെന്നപോലെ ശരീഅത്തിലെ വ്യവസ്ഥകൾ ബാധകമാകണമെങ്കിൽ ഒരു നിർണയിക്കപ്പെട്ട അധികാരി മുമ്പാകെ ഒരാൾ ഡിക്ലറേഷൻ ഫയൽ ചെയ്യണമെന്ന നിബന്ധന മൂന്നാം വകുപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്. അതായത്, എല്ലാ മുസ്ലിംകളും മൂന്നാം വകുപ്പിെൻറ ആവശ്യത്തിലേക്ക് ഡിക്ലറേഷൻ ഫയൽ ചെയ്യേണ്ട ആവശ്യമില്ല. മറിച്ച്, ശരീഅത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ കസ്റ്റമറി നിയമം ബാധകമായിട്ടുള്ള ഒരു മുസ്ലിമിന് മാത്രമാണ് ഡിക്ലറേഷൻ വേണ്ടിവരുന്നത്. ഇപ്രകാരം കേന്ദ്ര ആക്ടിെൻറ മൂന്നാം വകുപ്പിലെ വ്യവസ്ഥക്ക് അനുസൃതമായി സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ചട്ടങ്ങളിലെ ചട്ടം മൂന്നിൽ ‘Any Muslim who desires to obtain a declaration’ എന്നാണ് പ്രസ്താവിച്ചിട്ടുള്ളത്. എന്നാൽ, ആക്ടിെൻറയും ചട്ടങ്ങളുടെയും ഉദ്ദേശ്യശുദ്ധി മനസ്സിലാക്കാതെ ‘Any Muslim’ എന്ന പദപ്രയോഗം മാത്രം എടുത്തുകാട്ടി എല്ലാ മുസ്ലിംകളും ഡിക്ലറേഷൻ ഫയൽ ചെയ്യേണ്ടതാണെന്ന തരത്തിൽ ചട്ടങ്ങളെ വ്യാഖ്യാനിക്കുന്നത് തെറ്റിദ്ധാരണ പരത്തുന്നതിന് കാരണമായിട്ടുണ്ട്. ആക്ടിെൻറ മൂന്നാം വകുപ്പിൽ ഡിക്ലറേഷൻ നൽകണമെന്ന് നിഷ്കർഷിച്ചിട്ടുള്ളതിനാൽ ആക്ടിന് കീഴിലുള്ള ചട്ടങ്ങളിൽ ‘ഡിക്ലറേഷൻ’ എന്നതിനുപകരം ‘സമ്മതപത്രം’ എന്നോ ‘വിസമ്മത പത്രം’ എന്നോ ചേർക്കാൻ സാധിക്കുന്നതല്ല.
ആക്ടിെൻറ മൂന്നാം വകുപ്പിൽ നിഷ്കർഷിച്ച പ്രകാരം ഒരു മുസ്ലിമിന് ഡിക്ലറേഷൻ ആവശ്യമുണ്ടെങ്കിൽ മാത്രമാണ് അധികാരി/ തഹസിൽദാറെ സമീപിക്കേണ്ടത്. അപ്രകാരം ഒരു വ്യക്തി ഡിക്ലറേഷൻ നൽകിക്കഴിഞ്ഞാൽ അതിലെ നിജസ്ഥിതി ബോധ്യപ്പെടേണ്ടതും അത് സ്വീകരിക്കണമോ നിരസിക്കണമോ എന്ന് തീരുമാനിക്കേണ്ടതും നിർണയിക്കപ്പെട്ട അധികാരിയുടെ കർത്തവ്യമാണെന്നും ഡിക്ലറേഷൻ നിരസിച്ചാണ് അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള അധികാരിയെ നിർണയിേക്കണ്ടതെന്നും ആക്ടിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇപ്രകാരം തീർച്ചപ്പെടുത്തൽ (Adjudication) ആവശ്യമായ ഒരു സംഗതിക്കായാണ് ചട്ടങ്ങൾ മുഖേന ഫീസിനത്തിൽ നൂറു രൂപ നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ, പ്രസ്തുത ഫീസിനെ ഒരു നിർബന്ധിത പിരിവോ നികുതിയോ ആയോ ഭരണഘടനയുടെ അനുച്ഛേദം 27െൻറ ലംഘനമായോ കണക്കാക്കാൻ കഴിയില്ല. ചട്ടങ്ങൾ നിയമസഭ കമ്മിറ്റികളുടെ പരിഗണനക്ക് വിട്ട സാഹചര്യത്തിൽ കമ്മിറ്റികളുടെ ശിപാർശകൾകൂടി പരിശോധിച്ചശേഷം ഇപ്പോഴുള്ള ഫീസിൽ ഇളവ് വരുത്തുന്ന കാര്യം പരിഗണിക്കാവുന്നതാണ്.
വേണ്ടത്ര ആലോചനയോ സമുദായ/സംഘടന പ്രതിനിധികളുമായുള്ള ചർച്ചയോ കൂടാതെ സർക്കാർ ചട്ടങ്ങൾ പുറപ്പെടുവിച്ചതാണെന്ന പ്രസ്താവന വസ്തുതകൾ പരിശോധിക്കാതെയുള്ളതാണ്. ഇൗ ആക്ടിന് കീഴിലുള്ള ചട്ടങ്ങളുടെ അഭാവംമൂലം തങ്ങൾക്കുണ്ടായിട്ടുള്ള വൈഷമ്യങ്ങൾ ചൂണ്ടിക്കാണിച്ച് അവ ഒഴിവാക്കുന്നതിനായി 1937ലെ ആക്ടിന് കീഴിൽ ചട്ടങ്ങൾ പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം സമുദായങ്ങളിൽ ഉൾപ്പെട്ട രണ്ടു വ്യക്തികൾ റിട്ട് ഹരജികൾ ഫയൽ ചെയ്യുകയും പരാതിക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് മൂന്നു മാസങ്ങൾക്കുള്ളിൽ ചട്ടങ്ങൾ പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകി കോടതി വിധി പ്രസ്താവിക്കുകയും ചെയ്തു. തുടർന്ന് കോടതി നിർദേശം സമയബന്ധിതമായി നടപ്പാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാറിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പെടെ കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് ചട്ടങ്ങൾ പുറപ്പെടുവിക്കാൻ സംസ്ഥാന സർക്കാർ നിർബന്ധിതമായത്. എന്നാൽ, ചട്ടങ്ങളിലെ അവ്യക്തത ചൂണ്ടിക്കാണിച്ച് ചില നിവേദനങ്ങൾ ലഭിച്ചതിനെ തുടർന്ന് പൊതുജന താൽപര്യാർഥം, ആക്ടിനും ചട്ടങ്ങൾക്കും വിരുദ്ധമല്ലാത്ത തരത്തിലും ചട്ടങ്ങളുടെ ഉദ്ദേശ്യശുദ്ധി കൂടുതൽ വെളിപ്പെടുത്തുന്നതിനുംവേണ്ടിയാണ് സർക്കാർ ഒരു സർക്കുലർ (നം. 22577/ഒപ്പീനിയൻ ഇ 2/2018/ നിയമം, തീയതി 29.01.2019) പുറപ്പെടുവിച്ചിട്ടുള്ളത്. അല്ലാതെ, ഇപ്പോൾ ആരോപിക്കപ്പെട്ടപോലെ സ്റ്റാറ്റ്യൂട്ടറിയായി പുറപ്പെടുവിച്ച ചട്ടങ്ങളെ സർക്കുലർ മുഖേന മറികടക്കുന്നതിന് സർക്കാർ ശ്രമിച്ചിട്ടില്ല.
1937ലെ ആക്ടിലെ മൂന്നാം വകുപ്പിലെ വ്യവസ്ഥകളെ ഒരു കേന്ദ്ര/ സംസ്ഥാന ഭേദഗതി നിയമത്തിലൂടെ അല്ലാതെ മറികടക്കാൻ കഴിയുന്നതല്ല.
ആയതിനാൽ, മുസ്ലിംകളുടെ അവകാശങ്ങളെ സംസ്ഥാന സർക്കാർ ചട്ടങ്ങൾ മുഖേന ഹനിച്ചു എന്ന വാദം ശരിയല്ല. സർക്കാർ പുറപ്പെടുവിച്ച ചട്ടങ്ങളുടെ സാധുത സംബന്ധിച്ച് ഒരാളും േകാടതിയെ സമീപിക്കുകയോ കോടതിയിൽനിന്ന് അത്തരത്തിൽ ഒരു വിധി സമ്പാദിക്കുകയോ ചെയ്തിട്ടില്ല. നിയമസഭ കമ്മിറ്റികളുടെ പരിഗണനയിലുള്ള പ്രസ്തുത ചട്ടങ്ങളുടെ ആവശ്യകത/ നിരർഥകത സംബന്ധിച്ച് കമ്മിറ്റികളുടെ വിലയേറിയ അഭിപ്രായങ്ങളും നിർദേശങ്ങളും കൂടി പരിഗണിച്ച ശേഷം നിലവിലെ ചട്ടങ്ങളിൽ ഭേദഗതി ആവശ്യമാണെന്ന് കാണുന്ന പക്ഷം ക്രിയാത്മകമായ ഏതു നിർദേശവും സ്വീകരിക്കുന്നതിനും ആവശ്യമെങ്കിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, വഖഫ് ബോർഡ് എന്നിവയുമായി കൂടിയാലോചിച്ചുകൊണ്ട് തുടർ നടപടികൾ കൈക്കൊള്ളുന്നതിനും സർക്കാർ സദാ സന്നദ്ധമാണ്.
(കേരള നിയമവകുപ്പ് സെക്രട്ടറിയാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.