Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Dec 2017 12:54 PM IST Updated On
date_range 16 Dec 2017 12:54 PM IST‘മനുഷ്യ’രാല്‍ നിരീക്ഷിക്കപ്പെടുന്ന മുസ്ലിം സ്ത്രീകള്‍ -
text_fieldsbookmark_border
മലപ്പുറത്തെ ഒരു സ്വകാര്യ കോളജിലെ ഹിജാബ് ധരിച്ച വിദ്യാർഥിനികൾ എയിഡ്സ് ബോധവത്കരണത്തിെൻറ ഭാഗമായി നടത്തിയതാണ് വിവാദമായ ഫ്ലാഷ്മോബ്. മലപ്പുറം പട്ടണത്തിെൻറ കണ്ണായ കുന്നുമ്മല്‍ പരിസരത്ത് നടന്ന പരിപാടി കാഴ്ചക്കാരില്‍ കേവല കൗതുകത്തിനപ്പുറത്ത് മറ്റൊന്നുമുണ്ടാക്കിയില്ല. കേരളത്തിലെ മറ്റു പല പ്രദേശങ്ങളെയും അപേക്ഷിച്ച് കുന്നുമ്മലില്‍ കൂടിനിന്ന ആരും ആ പരിപാടിയെ എതിർത്തിട്ടുമില്ല. കച്ചവടക്കാരും വഴിയാത്രക്കാരും അടങ്ങുന്ന ജനസാമാന്യം ഇതൊന്നും ഗൗനിക്കാതെ നിത്യജീവിതത്തിെൻറ പങ്കപ്പാടുകളില്‍ മുഴുകി നടന്നകന്നു. ഇതിനുമുമ്പ് കേരളത്തിലെ പല സ്ഥലത്തും ഫ്ലാഷ്മോബ് നടത്തിയ സ്ത്രീകളെ അഴിഞ്ഞാട്ടക്കാരികളായി ചിത്രീകരിച്ച അനുഭവമുള്ളപ്പോഴാണ് മലപ്പുറത്ത് ‘സമാധാനപരമായി’ ഈ ഫ്ലാഷ്മോബ് നടന്നത്.
ശരീരവും സൈബര്‍ ഇടങ്ങളും
പുതിയകാലത്ത് ഒരു സംഭവത്തിെൻറ സ്ഥലപരമായ മാനങ്ങള്‍ ഓഫ്ലൈനില് മാത്രമൊതുങ്ങുന്ന കാര്യമല്ല. ഒാൺലൈന്‍ കാമറകളും നൂതന സാങ്കേതിക വിദ്യകളും ചേർന്ന് കാഴ്ചയേയും സ്ഥലത്തേയും മാധ്യമത്തേയുംതന്നെ മാറ്റിയിരിക്കുന്നു. ഈ അർഥത്തില്‍ സൈബര്‍ ഇടങ്ങള്‍ നിർമിക്കുന്ന യാഥാർഥ്യത്തെപ്പറ്റി പുതിയ ചില തിരിച്ചറിവുകള്‍ അത്യാവശ്യമാണ്. അറബ് വസന്ത കാലത്ത് മുസ്ലിം ശരീര രാഷ്ട്രീയം പഠിച്ച മർവാന് എം. ക്രൈദിയുടെ ‘The Naked Blogger of Cairo: Creative Insurgency in the Arab World (Harvard University Press 2016)’ എന്ന പഠനത്തില്‍ സമൂഹ മാധ്യമങ്ങള്‍, ഇസ്ലാം, ശരീരം, ലിംഗം തുടങ്ങിയ ഘടകങ്ങള്‍ ഉണ്ടാക്കുന്ന സൂക്ഷ്മ സംവാദങ്ങളുടെ രണ്ടു പ്രധാന ധ്രുവങ്ങള്‍ ചർച്ച ചെയ്യുന്നുണ്ട്.
ശരീര രാഷ്ട്രീയത്തിന് സാമൂഹ മാധ്യമങ്ങളുടെ കാലത്ത് നടക്കുന്ന മാറ്റങ്ങളാണ് മർവാന് എം. ക്രൈദി വിലയിരുത്തുന്നത്. ഭരണകൂടവും കോർപറേറ്റുകളും ശരീരത്തിെൻറ ഓരോ അനക്കവും അടക്കവും നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന അനുശീലനത്തിെൻറ സാങ്കേതിക വിദ്യയാണ് സോഷ്യല്‍ മീഡിയയുടെ കാലത്തുണ്ടാകുന്നതെന്ന നിരീക്ഷണമാണ് ഒരു വിഭാഗം മാധ്യമ പണ്ഡിതന്മാര് നടത്തുന്നത്. മാത്രമല്ല ഇന്ത്യയില്‍തന്നെ ആധാറടക്കമുള്ള ജൈവരാഷ്ട്രീയ സംരംഭങ്ങള്‍ അതുകൊണ്ടുതന്നെ ഏറെ എതിർപ്പുകള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്.
എന്നാല്‍, മറുവശത്ത് ശരീരത്തിെൻറ വിധ്വംസകമായ ആവിഷ്കാരങ്ങള്‍ ഇതേ അനുശീലന/ജൈവിക അധികാരത്തോട് ഇടപെട്ടുകൊണ്ട് സൈബര്‍ ഇടത്തെ ജനാധിപത്യപരമായി മാറ്റിയെടുക്കുന്നുവെന്നും മർവാന് എം. ക്രൈദിയുടെ പഠനം അടയാളപ്പെടുത്തുന്നു. ഇന്നത്തെ ലോക രാഷ്ട്രീയത്തില്‍ ഹിജാബ് ധരിച്ച മുസ്ലിം ആക്ടിവിസ്റ്റ് സ്ത്രീകളുടെ വമ്പിച്ച ദൃശ്യത സമൂഹ മാധ്യമങ്ങള്‍ സാധ്യമാക്കിയതാണ്. ലിബറല്‍/മതേതര/ആധുനിക വീക്ഷണമനുസരിച്ച് ഒരു പിന്തിരിപ്പന് വസ്ത്രമായി മാത്രം കണ്ടിരുന്ന ഹിജാബിനു, സമൂഹ മാധ്യമങ്ങളുടെ കാലത്ത് ഫോട്ടോജെനിക് ആയ വസ്ത്രമായതുകൊണ്ടുകിട്ടിയ ദൃശ്യത, അവബോധപരമായി ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്നു. അതുകൊണ്ടുതന്നെ ഹിജാബിട്ട സ്ത്രീകള്‍ മത/ മതേതര അധികാരത്തിെൻറ പതിവു പ്രതീക്ഷകളെ ലംഘിക്കുന്ന ധാരാളമനുഭവങ്ങള് മർവാന് എം. ക്രൈദിയുടെ പഠനം ഉദാഹരണ സഹിതം വിശകലനം ചെയ്യുന്നു.
മാറുന്ന മാധ്യമങ്ങൾ
മലപ്പുറത്തെ ചെറിയൊരു കവലയില്‍ സാധാരണ ഗതിയില്‍ കുറച്ചാളുകള്‍ കണ്ട് ഒടുങ്ങേണ്ട സംഭവമായിരുന്നു പ്രസ്തുത ഫ്ലാഷ്മോബ്. ഏറിപ്പോയാല്‍ പിറ്റേന്നത്തെ പ്രാദേശിക കോളത്തില്‍ ഒതുങ്ങേണ്ട വാർത്ത. അതുപക്ഷേ ഇന്ന് ഇന്ത്യയിലാകമാനം ചർച്ചയാകുന്നു. തീർച്ചയായും ഇത് സമൂഹ മാധ്യമങ്ങള്‍ ഉണ്ടാക്കിയ മാറ്റമാണ്. അതായത് സ്ഥലവും ശരീരവും മാധ്യമവും അങ്ങനെ പുതിയ അനുഭവമായി മാറുന്നു.മാറിയ മാധ്യമ സാംസ്കാരിക സാഹചര്യത്തെ, അതിെൻറ ഗൗരവത്തില്‍ കാണാന്‍ കഴിയാതെ, മതേതരത്വം/മതം, പുരോഗമനം/പിന്തിരിപ്പന്, മലപ്പുറം സമം സ്ത്രീവിരുദ്ധത, മുസ്ലിം ആണുങ്ങളുടെ ജീവിതമെന്നത് കേവല മത പൗരോഹിത്യത്തിെൻറ ഉൽപന്നം, നൃത്തത്തിെൻറ ഇസ്ലാമിക മാനം തുടങ്ങിയ ലളിത സൂത്രവാക്യങ്ങളില്‍ തളച്ചിടാനാണ് പൊതുവ്യവഹാരങ്ങളില്‍ അഭിപ്രായം പറയാന്‍ ശക്തിനേടിയവര് ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നവരില്‍ ലിബറല്‍ പരിഷ്കാരികള്‍ മാത്രമല്ല മുസ്ലിം മതപണ്ഡിതന്മാരുമുണ്ട്. അവരെ സംബന്ധിച്ചിടത്തോളം ഉറപ്പിച്ച രാഷ്ട്രീയ ശരികള്‍ വീണ്ടും ഉറപ്പിക്കാനുള്ള ഒരു കേവല ഉപകരണം മാത്രമാണ് മുസ്ലിം സ്ത്രീകള്‍. മുസ്ലിം സ്ത്രീയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്ന സമഗ്രാധിപത്യ സൂചകങ്ങള്‍ (despotic signifiers) നമ്മുടെ പൊതുവ്യവഹാരങ്ങളുടെമേലെ ഇങ്ങനെ കെട്ടിനിൽക്കുന്നുണ്ട്.
മാറാത്ത ഇസ്ലാമോഫോബിയ
കേരളത്തിലെ പുരോഗമന ഇടതുവ്യവഹാരങ്ങള്‍ തന്നെയാണ് മുസ്ലിം സ്ത്രീകളുടെ മേലെയുള്ള കാഴ്ചപ്പാടുകളുടെ മേലെയുള്ള പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയത്. ഹാദിയ കേസില്‍ സ്ത്രീകളുടെ സ്വയം നിർണയാവകാശം എന്ന ലളിതമായ ഒരു ലിബറല്‍ മൂല്യംപോലും സ്വീകരിക്കാന്‍ കഴിയാത്തവിധം സവർണ ഫാഷിസ്റ്റ് ആൺക്കൂട്ടത്തോടു ഇടതു സ്ത്രീപക്ഷ രാഷ്ട്രീയം രാജിയായിരുന്നു. അവർക്കു കിട്ടിയ ഒന്നാമത്തെ കച്ചിത്തുരുമ്പായിരുന്നു ഫ്ലാഷ്‍മോബിനെതിരെ നടന്ന ഓൺലൈൻ ഹിംസ.
ഫ്ലാഷ്മോബ് വിവാദം ഉപയോഗിച്ച് കേരളത്തില്‍ രൂപപ്പെട്ട പുതു മുസ്ലിം രാഷ്ട്രീയ അവബോധത്തിനെതിരെ പ്രചാരവേലകള്‍ സംഘടിപ്പിക്കാനും ഇസ്ലാമിക രാഷ്ട്രീയം സ്ത്രീവിരുദ്ധമാണെന്ന പുരോഗമന വാർപ്പുമാതൃകയെ ഊട്ടിയുറപ്പിക്കാനും ഇടതു സ്ത്രീ രാഷ്ട്രീയത്തിലെ സവർണ ഘടകങ്ങള്‍ ശ്രമിച്ചു. എന്നാല്‍, ഉത്തരവാദപ്പെട്ട ഒരൊറ്റ മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനവും ഈ ലക്കുകെട്ട സൈബര്‍ ഹിംസയെ ന്യായീകരിക്കാന്‍ ശ്രമിച്ചില്ല. പകരം സൈബര്‍ ആൾക്കൂട്ടത്തിെൻറ ധാർമികതയെ രാഷ്ട്രീയപരമായും വിശ്വാസപരമായും അവര്‍ തള്ളിക്കളഞ്ഞു. വിദ്വേഷ പ്രചാരണത്തിന് ഇറങ്ങിയ സൈബര്‍ സംഘ്പരിവാറുകാർക്കും ഇരയാക്കപ്പെട്ട മുസ്ലിം സ്ത്രീ എന്ന അമൂർത്ത ബിംബത്തെ മുൻനിർത്തി സംസാരിക്കാന്‍ ശ്രമിച്ച ഇടതുപക്ഷത്തിലെ ഇസ്ലാമോഫോബിയയുടെ ശക്തികൾക്കുമേറ്റ തിരിച്ചടിയായിരുന്നു മുസ്ലിം സംഘടനകളുടെ നിലപാട്.
രണ്ടു ഇടതുപക്ഷ പ്രതികരണങ്ങള്‍ പ്രത്യേക ശ്രദ്ധ അർഹിക്കുന്നുണ്ട്. ‘ജിമികി കമ്മല്‍’ എന്ന ഗാനം മുതലാളിത്ത ജീർണതയാണെന്ന് പ്രസംഗിച്ച എസ്.എഫ്.ഐ നേതാവ് ചിന്ത ജെറോമിനെ ആരും മറന്നിട്ടില്ല. ഇതേ എസ്.എഫ്.ഐയാണ് പ്രസ്തുത ഗാനംവെച്ചുള്ള ഒരു ഫ്ലാഷ്മോബിനുവേണ്ടി രംഗത്തുവന്നത്. ആ ഐറണി അവിടെ ഇരിക്കട്ടെ.
ഫ്ലാഷ്‍മോബിനെതിരെ ഫത്വയുണ്ടെന്നാണ് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ആരോപിക്കുന്നത്. ഇസ്ലാമികമായ മാനങ്ങളുള്ള നിയമ വ്യവഹാരങ്ങളാണ് ഫത്-വകള്‍. ആരും നൽകാത്ത ഒരു ഫത്വ ഉണ്ടെന്ന് വ്യാജം പറയുന്ന എസ്.എഫ്.ഐ എന്താണ് ലക്ഷ്യംവെക്കുന്നത്? ഒരു അറബി പദം അസ്ഥാനത്ത് ഉപയോഗിക്കുന്നതിലൂടെ എസ്.എഫ്.ഐ ഉണ്ടാക്കാന്‍ പോകുന്ന ഇസ്ലാമോഫോബിയക്ക് മൂലധനം ആരെ സഹായിക്കാനും ഏതു മത/ജാതി ഏകീകരണത്തിനും ആണെന്നത് പകല്‍പോലെ വ്യക്തമാണ്. രണ്ടാമതായി പറയാനുള്ളത് ഫ്ലാഷ്മോബിെൻറ നേട്ടത്തെക്കുറിച്ചാണ്. ഹാദിയ വിഷയത്തില്‍ മൗനംപാലിച്ച ഇടതു സർക്കാറിെൻറ വനിത കമീഷനെ മൗനവ്രതത്തില്നിന്ന് പുറത്തുവരാന്‍ മലപ്പുറത്തെ ഫ്ലാഷ്മോബ് സഹായിച്ചു. എറണാകുളം മഹാരാജാസില്‍ മുസ്ലിം സ്ത്രീ രാഷ്ട്രീയ പ്രവർത്തകരുടെ പ്രതിഷേധം ഏറ്റുവാങ്ങിയിട്ടും മിണ്ടാത്ത അതേ വനിത കമീഷന് സൈബര്‍ ഹിംസക്കെതിരെ ഫ്ലാഷ്മോബിനു പിന്തുണ നൽകി രംഗത്തുവന്നു. ലിബറല്‍ സ്ത്രീപക്ഷ വ്യവഹാരങ്ങളുടെ ആന്തരിക ദൗർബല്യവും അപര വിദ്വേഷവും ശരിക്കും വെളിവാക്കിയ സന്ദർഭമായിരുന്നു അത്.
മതമൗലികവാദ ഭീഷണി
‘മത മൗലികവാദികള്‍ ഫ്ലാഷ്‍മോബിനെതിരെ’ എന്ന തലക്കെട്ട് ശ്രദ്ധിക്കുക. ടൈംസ് നൗ അടക്കമുള്ള വലതുപക്ഷ ചാനലുകളും ചില ഒാൺലൈന്‍ മാധ്യമങ്ങളും മത മൗലികവാദി ഭീഷണി ഉയർത്തിക്കാണിച്ചു. ലിബറല്‍ ഇസ്ലാമോഫോബിക് വ്യവഹാരങ്ങളിലെ മുഖ്യ ഇനമാണ് മത മൗലികവാദികളുടെ നിയന്ത്രണത്തില്‍ ഒതുങ്ങുന്ന മുസ്ലിം സ്ത്രീ. ഈ വാർപ്പ് മാതൃകയെ നിരന്തരം ഊട്ടിയുറപ്പിക്കുന്ന വാർത്തകൾ വിഴുങ്ങിയാണ് ഫ്ലാഷ്മോബിനെതിരായ പൊതുചർച്ചകള്‍ വികസിച്ചത്.
എന്നാല്‍, കേരളത്തിലെ അധീശ വ്യവഹാരങ്ങള്‍ തിരിച്ചറിയുന്ന ‘ഇസ്ലാമിക മൗലികവാദികള്‍’ ആരാണ്? ഒരു ഹൈപോതെറ്റിക്കല്‍ ചോദ്യം ആകാം. സാധാരണ അർഥത്തില്‍ ഡി.വൈ.എഫ്.ഐയിലോ യൂത്ത് കോൺഗ്രസിലോ ജനതാദളിലോ പ്രവർത്തിക്കുന്ന ഒരു മുസ്ലിം പുരുഷന് ഈ സൈബര്‍ ഹിംസയില്‍ പങ്കെടുക്കാനുള്ള സാധ്യത ഇല്ലേ?. ഇവരുടെ പങ്കാളിത്തമില്ലാത്ത മുസ്ലിം മതസ്ഥാപനങ്ങള്‍ (സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത പള്ളിഭരണം മുതല്‍ സ്ത്രീധന വിവാഹങ്ങള്‍) കുറവല്ലേ? സൈബര്‍ ആൾക്കൂട്ടം എന്നത് ഈ മതേതര മുസ്ലിംകളില്ലാത്ത ശുദ്ധ മതമൗലികവാദ ആൾക്കൂട്ടം ഒന്നുമല്ലല്ലോ. അതിനാല്‍ സ്ത്രീ വിരുദ്ധതയുടെ ഉത്തരവാദിത്തം എപ്പോഴാണ് ഇസ്ലാമികത കേന്ദ്രമാകുന്ന ഇസ്ലാമിക സംഘടനകൾക്ക് മാത്രമാവുന്നത്?
സൈബര്‍ ഹിംസയില്‍ സി.പി.എം അടക്കമുള്ള എല്ലാ മത/മതേതര പാർട്ടിയിൽപ്പെട്ടവരും അല്ലാത്തവരും എന്തിനധികം ചില സ്ത്രീകള്‍ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. അതിനെ സമഗ്രമായി കാണാതെ ഹിംസയുടെ ഉത്തരവാദിത്തം മത മൗലികവാദികളിലേക്ക് ചുരുക്കുന്നത് പ്രശ്ന പരിഹാരത്തിനോ ലിംഗനീതിയുടെ താൽപര്യത്തിനോ വേണ്ടിയല്ല . കക്ഷി വഴക്കും സങ്കുചിത അധികാര താൽപര്യവും മാത്രമാണ് പലരുടെയും സെലക്ടീവായ സ്ത്രീ രാഷ്ട്രീയത്തിെൻറ ഉള്ളടക്കം.
നിരീക്ഷിക്കപ്പെടുന്ന മുസ്ലിം സ്ത്രീ
സമൂഹ മാധ്യമങ്ങളുടെ ലോകം പരസ്പരം നിരീക്ഷിക്കാനും അതിനനുസരിച്ച് സ്വയം ചിട്ടപ്പെടുത്താനും നമ്മെ പ്രാപ്തരാക്കുന്നുണ്ട്. ഭരണകൂടം മാത്രമല്ല വ്യക്തികള്‍തന്നെ പരസ്പരം സർവലയൻസിനു വിധേയമാക്കുന്നു. ഈ സാഹചര്യത്തില്‍ എല്ലാതരത്തിലും സംശയിക്കപ്പെടുന്ന മുസ്ലിം ന്യൂനപക്ഷം എന്ന സാമൂഹിക സ്ഥാനത്തുള്ള സ്ത്രീ കൂടുതല്‍ നിരീക്ഷിക്കപ്പെടാനും സാമൂഹിക ചലനങ്ങളുടെ പ്രതിഫലനങ്ങള്‍ ഏറ്റുവാങ്ങാനും ഇടയാകുന്നു. അതുകൊണ്ട് തന്നെ മതത്തില്‍നിന്നുള്ള വ്യതിയാനമായാലും മതേതരത്വത്തില്‍ നിന്നുള്ള വ്യതിയാനമായാലും നിരീക്ഷണത്തിന് ഒരു കുറവുമില്ല. അതായത് സമൂഹ മാധ്യമങ്ങളുടെ കാലത്ത് ദൈവത്തെപ്പോലെ തന്നെ ചുറ്റുമുള്ള മനുഷ്യരും മുസ്ലിം സ്ത്രീയെ നിരീക്ഷിക്കുന്നുണ്ട്.
നിരീക്ഷണങ്ങളുടെ ഈ കാലത്ത് ഹിജാബണിഞ്ഞ സ്ത്രീകളുടെ പൊതുദൃശ്യത ലിബറല്‍ വ്യവഹാരങ്ങളില്‍ ഉണ്ടാക്കിയ പ്രതിസന്ധിയും ആശയക്കുഴപ്പവും ഏറെയാണ്. ഹിജാബിട്ട സ്ത്രീകളോട്, അവരുടെ കണ്ണില്‍നോക്കി, നിങ്ങള്‍ തെറ്റായ ബോധത്തിെൻറ (false consciousness) ഇരകളാണ് എന്നാരും ഇപ്പോള്‍ പറയുമെന്ന് തോന്നുന്നില്ല. ഇത് സമൂഹ മാധ്യമങ്ങളുണ്ടാക്കിയ മാറ്റമാണ്. അതുകൊണ്ടാണ് കിട്ടിയ ആദ്യത്തെ അവസരംതന്നെ വംശീയമായ കോഡുകള്‍ നിരത്തി തങ്ങള്‍ എതിർത്ത ഹിജാബിനെ അനുകൂലിച്ച് അവര്‍ കടന്നുവരുന്നത്. അങ്ങനെ വീണ്ടും മുസ്ലിം സ്ത്രീയെ വരുതിയില്‍ നിർത്താനാണ് മുസ്ലിം പുരുഷാധിപത്യത്തിനെതിരെ എന്നപേരില്‍ അങ്ങേയറ്റം വ്യാജമായ ഒരു കാമ്പയിന് ആരംഭിക്കാന്‍ ലിബറല്‍ വ്യവഹാരങ്ങള്‍ തയാറാവുന്നത്.
പരിമിതികളോടെതന്നെ സൈബര്‍ ലോകത്തെ ശരീര രാഷ്ട്രീയത്തിെൻറ മാറ്റത്തെ കണ്ടറിഞ്ഞ് പ്രതികരിച്ചത് വിശ്വാസികളായ രാഷ്ട്രീയബോധമുള്ള മുസ്ലിംകളാണ്. ഫ്ലാഷ്‍മോബിനെതിരെ നടന്ന അങ്ങേയറ്റം ഹീനമായ പ്രചാരണങ്ങള്‍ ഇസ്ലാം കൽപിക്കുന്ന, നസീഹത്ത് എന്ന സാങ്കേതിക ശബ്ദത്തില്‍ അറിയപ്പെടുന്ന, ധാർമിക വ്യവഹാരത്തില്‍ നിന്നും എത്രയോ അകലെയാെണന്നാണ് ഉത്തരവാദപ്പെട്ട മുസ്ലിം പണ്ഡിതന്മാര് വിലയിരുത്തിയത്. ഏതൊരു വിശ്വാസിക്കും പൊതു/സ്വകാര്യ ഇടത്തില്‍ ഇസ്ലാം കൽപിക്കുന്ന ശരീരപരമായ ചിട്ടവട്ടങ്ങളുണ്ട്. അത് പ്രധാനമാകുന്ന വിശ്വാസികള്‍ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാനും മറ്റും പരസ്പരം നടത്തുന്ന ഉത്ബോധനങ്ങളെയാണ് നസിഹത്ത് എന്ന് പറയുന്നത്. പക്ഷേ, ഇപ്പോള്‍ നടക്കുന്ന സൈബര്‍ ഹിംസ ഒരിക്കലും നസിഹത്തിനെ പ്രതിനിധീകരിക്കുന്നില്ല എന്നുപറയാന്‍ വിശ്വാസികള്‍തന്നെ തയാറായ എമ്പാടും അവസരങ്ങള്‍ ഈ വിവാദത്തില്‍ കാണാം. അതോടൊപ്പം വിശ്വാസത്തിെൻറ സക്രിയമായ സാമൂഹിക ആവിഷ്കാരങ്ങളെ വികസിപ്പിക്കാനും ശക്തിപ്പെടുത്താനും മത/മതേതര രാഷ്ട്രീയത്തിെൻറ വരട്ടുവാദങ്ങള്‍ കൈയൊഴിഞ്ഞ പുതുകാല ഫെമിനിസ്റ്റ് വ്യവഹാരങ്ങള്കൂടി തയാറാവുന്നുെവന്നത് ഈ വിവാദങ്ങളുടെ ആശാവഹമായ ഒരു വികാസമാണ്.
(ജെ.എന്‍.യു സെൻറര്‍ ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസില്‍ ഗവേഷകയാണ് ലേഖിക)

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story