മുസ്ലിംകൾ കൊലക്ക് നിന്നുകൊടുക്കരുത്
text_fieldsഇനിയും കൊല്ലപ്പെടാൻ സമ്മതിച്ചുകൊടുക്കരുത് മുസ്ലിംകൾ. ഒരുപക്ഷേ, ഞാൻ ഒരു വിചിത്ര നിർദേശം അവതരിപ്പിക്കുകയാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. എന്നാൽ, ഇത്തരമൊരു ഉറച്ച തീരുമാനം അടിയന്തര ആവശ്യമാണെന്ന് ഞാൻ കരുതുന്നു. മുസ്ലിംകളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കാൻ നടപടികൾ സ്വീകരിക്കുന്നതിൽ പൊലീസിനോ ഭരണകർത്താക്കൾക്കോ അശേഷം താൽപര്യമില്ലെന്ന് വ്യക്തം. മുസ്ലിംകൾ കൊല്ലെപ്പടുന്ന സംഭവങ്ങളിൽ ഇരകളുടെ എതിർപക്ഷത്ത് നിൽക്കുന്നതിൽ കൂടുതൽ ഉത്സുകരാണവർ. മർദനമേറ്റതിെൻറ അടയാളങ്ങളുമായി ഒരു മൃതദേഹം കണ്ടെത്തുേമ്പാൾ എഫ്.െഎ.ആർ തയാറാക്കാൻ നിയമപാലകർ നിർബന്ധിതരാകുന്നു. എന്നാൽ, ഇരയെ പ്രതിയാക്കുന്ന കൗണ്ടർ എഫ്.െഎ.ആറും ഇതേ നിയമപാലകർ തയാറാക്കുന്നു. (രാജസ്ഥാനിൽ കന്നുകാലികളെ വിലയ്ക്കു വാങ്ങി കൊണ്ടുപോകുന്നതിനിടെ ഗോരക്ഷാസംഘം അടിച്ചുകൊന്ന പെഹ്ലു ഖാനും സഹവ്യാപാരികൾക്കുമെതിരെയായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്).
കൊലപാതകശ്രമം വിഫലമാകുന്ന സന്ദർഭങ്ങളിൽ ദൗത്യം പൂർത്തീകരിക്കാൻ പൊലീസ് ജാഗരൂകമാകും. ഇരകൾ രക്ഷപ്പെടുന്നപക്ഷം സമ്മർദ തന്ത്രങ്ങളിലൂടെ അവരെ വേട്ടക്കാർക്കു മുന്നിൽ ആനയിക്കുന്നതിലും നിയമപാലകർ വിരുത് കാട്ടും. ജയ്പുരിൽ അത്തരമൊരു കൗശലം പ്രയോഗിച്ചാണ് ഇരയെ വേട്ടക്കാർക്ക് മുന്നിലെത്തിച്ചത്. ഹോട്ടലിൽനിന്ന് ഒാടിരക്ഷപ്പെട്ട ഇര അതേ ഹോട്ടലിൽ തിരികെ വന്നപ്പോൾ ജനക്കൂട്ടം ആ യുവാവിെൻറ അന്തകരായി മാറി. കീഴ്കോടതികൾക്കുമില്ല മുസ്ലിം പ്രശ്നങ്ങളിൽ വേണ്ടത്ര ശുഷ്കാന്തി. വേട്ടക്കാരിൽനിന്ന് രക്ഷപ്പെടുന്ന മുസ്ലിംകളെ കസ്റ്റഡിയിൽ വിടാൻ കോടതികൾ ഉത്തരവാകും. മാംസം കൈവശം വെച്ചതിെൻറ പേരിൽ പൊലീസ് കേസെടുക്കും. മാംസത്തിെൻറ പേരിൽ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമങ്ങൾ പ്രാബല്യത്തിൽ ഇല്ലെങ്കിലും അയാൾക്ക് കുറ്റവാളിമുദ്ര ചാർത്തപ്പെടുമെന്നും തീർച്ച.
മുസ്ലിംകളെ തിരഞ്ഞുപിടിച്ച് കൊല്ലുന്ന പ്രവണത അവസാനിപ്പിക്കാൻ സുപ്രീംകോടതിയുടെ കതകുകളിലും ഇരകൾ മുട്ടിനോക്കുകയുണ്ടായി. എന്നാൽ, മുസ്ലിംകൾ അഭിമുഖീകരിക്കുന്ന ജീവന്മരണ പ്രതിസന്ധിക്ക് പരിഹാരം നിർദേശിക്കുന്ന അടിയന്തരവിധി ഉണ്ടാകുമോ എന്ന കാര്യത്തിൽ തീർച്ചയില്ല.
ഇൗ പശ്ചാത്തലത്തിലാണ് സ്വന്തം ഭാഗധേയം നിർണയിക്കുന്നതിനുള്ള അവകാശം ബലികഴിക്കില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കാൻ മുസ്ലിംകൾ തയാറായേ മതിയാകൂ എന്ന വാദം ഉന്നയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുന്നത്. പെഹ്ലു ഖാൻ, അബ്ദുൽ ഗഫ്ഫാർ ഖുറൈശി, മജ്ലും അൻസാരി, ഇംതിയാസ് ഖാൻ, അഖ്ലാഖ് തുടങ്ങിയവരെപോലെ മരിച്ചുവീഴാൻ തയാറല്ലെന്ന് കൂട്ടത്തോടെ പ്രഖ്യാപിക്കാൻ മുസ്ലിംകളോട് അഭ്യർഥിക്കാൻ എന്നെ പ്രേരിപ്പിക്കുന്നതും മേൽപറഞ്ഞ സ്ഥിതിവിശേഷങ്ങൾ മാത്രം.
മുസ്ലിംകൾക്കു മുന്നിൽ ബദൽ വഴികളില്ല. കാരണം, ഇത്തരം നിഷ്ഠുര സംഭവപരമ്പരകളോട് അസന്ദിഗ്ധമായി പ്രതികരിക്കാൻ രാജ്യത്തെ പൊതുസമൂഹവും രാഷ്ട്രീയ പ്രസ്ഥാനങ്ങളും തയാറാവുന്നില്ല. നിയമവാഴ്ചയിൽ വിശ്വസിക്കുന്നു എന്ന് കരുതുന്നവർ പോലും മൗനം ദീക്ഷിക്കുന്നു. മതേതരത്വത്തിെൻറ പേരിൽ ആണയിടുന്ന പാർട്ടികളും മിണ്ടാതിരിക്കുന്നു. കൊലയാളികളെ കൊലയാളികൾ എന്ന് വിളിക്കാനുള്ള ധൈര്യം ചോർന്നുപോയവരാണ് ഇവർ. മുസ്ലിംകൾ മുസ്ലിംകളായതുകൊണ്ടാണ് തുടർച്ചയായി വധിക്കപ്പെടുന്നത് എന്ന യാഥാർഥ്യം പ്രഖ്യാപിക്കാൻ ഒരു കക്ഷിയും ഇല്ല എന്നത് നമ്മുടെ ആശങ്കകളെ കൂടുതൽ ബലപ്പെടുത്തുന്നു. ദൗർഭാഗ്യകരമായ ഇൗ സംഭവ പരമ്പരകൾ വിശകലനം ചെയ്യുന്ന സന്ദർഭങ്ങളിൽ പല രാഷ്ട്രീയ നേതാക്കൾക്കും വിവേകവും യുക്തിയും നഷ്ടപ്പെട്ടതായാണ് അനുഭവം. ചാനൽ ചർച്ചകളിലും ഇൗ ബൗദ്ധിക വ്യതിയാനം പ്രകടമാണ്. ജനക്കൂട്ടം പെെട്ടന്നുണ്ടാകുന്ന വികാരങ്ങൾക്കടിപ്പെട്ട് നടത്തുന്ന കൈേയറ്റങ്ങളായി സംഭവങ്ങളെ ന്യൂനീകരിക്കയാണവർ. ചിലർ ആളുമാറി നടത്തുന്ന കൊലകളായും ഇതിനു വ്യാഖ്യാനം ചമക്കുന്നു. ചിലരാകെട്ട, ദീർഘകാലമായി അമർത്തിവെച്ചിരുന്ന രോഷത്തിെൻറ അണപൊട്ടലായും ഇവയെ വീക്ഷിക്കുന്നു. എന്നാൽ, ഇവ ആസൂത്രിത കൊലപാതകങ്ങളാണെന്ന സത്യം വിളിച്ചുപറയാനുള്ള ആർജവം ആർക്കുമില്ല. വിദ്വേഷ പ്രേരിത പ്രചാരണങ്ങളുടെ പരിണതിയാണിവയെന്ന യാഥാർഥ്യം വെളിപ്പെടുത്താൻ ഒരു കക്ഷിയും തയാറാകുന്നില്ല. സാംസ്കാരിക വൈവിധ്യവും ഭാഷാ വൈവിധ്യങ്ങളും നിലനിൽക്കുന്ന നമ്മുടെ രാജ്യത്ത് മുസ്ലിംകൾ മാത്രം ടാർഗറ്റ് ചെയ്യപ്പെടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് അവർക്ക് കൃത്യമായി ഉത്തരങ്ങളില്ല.
ഇന്ത്യയിലെ നിയമസഭ സാമാജികരും പാർലമെൻറംഗങ്ങളും മുസ്ലിം സമുദായത്തെ കൈവിട്ടിരിക്കുന്നു എന്നതാണ് പരുഷമായ യാഥാർഥ്യം. മുസ്ലിംകൾ കൊലകൾക്കും മറ്റു നിഷ്ഠുരതകൾക്കും ഇരയാകുന്ന വിഷയം നിയമനിർമാണ സഭകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് തടസ്സമാകരുതെന്ന ആഗ്രഹം മാത്രമാണ് സാമാജികരുടെ ഹൃദയം നിറയെ. ഇന്ത്യൻ ജനാധിപത്യത്തിന് മുസ്ലിംകൾ കനത്ത സംഭാവനകൾ അർപ്പിക്കുകയുണ്ടായി. അവർ മുസ്ലിംകൾ എന്ന നിലയിലല്ല ഇന്ത്യക്കാർ എന്ന നിലയിലാണ് സഹജീവികളുമായി സല്ലപിക്കാറുള്ളത്.സുരക്ഷ ലഭ്യമല്ല, വിഭവങ്ങളുടെ ക്ഷാമം അനുഭവപ്പെടുന്നു, നീതിയും പ്രാതിനിധ്യവും ലഭ്യമാകുന്നില്ല തുടങ്ങിയ അവരുടെ പരാതികൾ ജനാധിപത്യ അവകാശങ്ങളുടെ പേരിലാണ് ഉന്നയിക്കപ്പെടുന്നത്. എന്നാൽ, അവർ വർഗീയതകളുടെ നിറം കലർത്തി വീക്ഷിക്കപ്പെടുന്നു. നവജാത ശിശുവിെൻറ പേരിൽപോലും പഴികേൾക്കേണ്ടിവരുന്ന ഇന്ത്യയിലെ ഏക ജനവിഭാഗവും മുസ്ലിംകൾതന്നെ. മുസ്ലിം ജനങ്ങളിലെ നവജാതൻ സംസ്കാരത്തിനും സുരക്ഷക്കും ഭീഷണിയാകില്ലേ എന്ന ആശങ്കകൾ വർധിത വീര്യത്തോടെ പ്രചരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജനസംഖ്യയിൽ മുസ്ലിംകൾ ഹിന്ദുക്കളെ മറികടക്കില്ലെന്ന് ഒാരോ കാനേഷുമാരി സർവേകളും ആവർത്തിച്ച് സ്ഥിരീകരിക്കുേമ്പാഴും മുസ്ലിം ജനസംഖ്യയെ ചൊല്ലി വ്യാജ ആവലാതികൾ ഉയർത്തപ്പെട്ടുകൊണ്ടിരിക്കുന്നു.
നിലവിലെ തോതിൽ ജനക്കൂട്ടം മുസ്ലിംകളെ ടാർഗറ്റ് ചെയ്യുന്നത് തുടരുന്നപക്ഷം ഇത്തരം പ്രശ്നങ്ങളിൽ താൽപര്യമെടുക്കാൻ മാധ്യമങ്ങൾ ഭാവിയിൽ സന്നദ്ധമാകാനിടയില്ല. സമാന രീതിയിലുള്ള മരണ വാർത്തകൾ മുഷിപ്പുളവാക്കുന്നു എന്ന് മാധ്യമങ്ങൾ പ്രഖ്യാപിക്കാതിരിക്കില്ല.
ഇൗ പശ്ചാത്തലത്തിൽ ആരുടെയും ദാക്ഷിണ്യത്തിലല്ല തങ്ങൾ ഇന്ത്യയിൽ ജീവിക്കുന്നത് എന്ന് പ്രഖ്യാപിക്കാൻ മുസ്ലിംകൾ തയാറകണം. ഹിന്ദുക്കൾ, ക്രൈസ്തവർ, സിക്കുകാർ, ബുദ്ധമതക്കാർ, ജൈനർ എന്നിവർക്ക് അവകാശപ്പെട്ടതുപോലെ ഇൗ രാജ്യം തങ്ങളുടെതുമാണെന്നും അവർ ഉൗന്നിപ്പറയേണ്ടതുണ്ട്.
തങ്ങൾ എന്തു ഭക്ഷണം കഴിക്കണം, ഏത് ആരാധനക്രമം അനുഷ്ഠിക്കണം എന്നെല്ലാം നിർദേശിക്കാൻ സ്റ്റേറ്റിനോ വ്യക്തികൾേക്കാ അധികാരമില്ലെന്നും അവർ പ്രഖ്യാപിക്കേണ്ടതുണ്ട്. ഇവയുടെ പേരിൽ ഒരാൾക്കും തങ്ങളെ അവഹേളനപാത്രമാക്കാൻ അധികാരമില്ലെന്നും അവർ വ്യക്തമാക്കെട്ട. തങ്ങൾക്ക് എല്ലാ മൗലികാവകാശങ്ങളും ഭരണഘടന ഉറപ്പുനൽകുന്നു എന്ന വസ്തുതയും അവർ ഉച്ചത്തിൽ വിശദീകരിക്കെട്ട. ഭരണഘടനയിലെ ഇൗ വ്യവസ്ഥകൾ ലംഘിക്കുന്നത് കുറ്റകരമാണെന്ന് അവർ ഒാമിപ്പിക്കുകയും വേണം.
ഒന്നല്ലെങ്കിൽ മറ്റൊരു ന്യായം നിരത്തി തങ്ങൾക്കുനേരെ ആക്രമണം അഴിച്ചുവിടുേമ്പാൾ തങ്ങളെ സഹായിക്കാൻ കൈകൾ നീട്ടണമെന്ന് സാധാരണക്കാരായ ൈഹെന്ദവ വിശ്വാസിളോടും രാഷ്ട്രീയ പാർട്ടികളോടും അവർക്കാവശ്യപ്പെടാം. തങ്ങൾ ഇന്ത്യയിൽ തുടരുമെന്നും മുസ്ലിംകൾ ഉറക്കെ പ്രഖ്യാപിക്കേണ്ടതുണ്ട്. രാജ്യം വിട്ടുപോകണമെന്ന് തങ്ങളോട് ആജ്ഞാപിക്കാൻ ആർക്കും അധികാരമില്ലെന്നും, ഹിന്ദുക്കൾ ഹൈന്ദവ സ്വത്വം നിലനിർത്തുന്നതുപോലെ മുസ്ലിം സ്വത്വം നിലനിർത്തി ഇന്ത്യയിൽ കഴിയുമെന്നും അവർ ചങ്കൂറ്റത്തോടെ വിളംബരം ചെയ്യെട്ട. അതാണ് ഇന്ത്യൻ ബഹുസ്വരതയുടെ പാത. വർത്തമാന പ്രതിസന്ധി മറികടക്കാനുള്ള വഴി ഇതുമാത്രമാണ്. ഇനിയും കൊല്ലെപ്പടാനായി കഴുത്തുകൾ നീട്ടാൻ തയാറല്ല എന്ന് പ്രഥമപടിയായി അവർ വ്യക്തമാക്കേണ്ടിയിരിക്കുന്നു. ആ സുദൃഢ തീരുമാനം പാർലമെൻറിനെയും നീതിപീഠങ്ങളെയും ഉണർത്തുകയും വേണം.
ഡൽഹി സർവകലാശാലയിലെ ഹിന്ദി പ്രഫസറാണ് ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.