Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമുതലപ്പൊഴി അഥവാ...

മുതലപ്പൊഴി അഥവാ മരണപ്പൊഴി: വിഭജനത്തി​െൻറ രാഷ്ട്രീയം

text_fields
bookmark_border
മുതലപ്പൊഴി അഥവാ മരണപ്പൊഴി: വിഭജനത്തി​െൻറ രാഷ്ട്രീയം
cancel
camera_alt????????????? ?????? ????????? ???????? (????????? ????? )

അദാനിക്കെതിരെ ആദ്യം സംഘടിച്ചെത്തിയത് പെരുമാതുറക്കാരാണ്. അതിനായി ആക്​ഷൻ കമ്മിറ്റി രുപവത്​കരിച്ചു. ഇപ്പോൾ ആക ്​ഷൻ കമ്മിറ്റികളുടെ എണ്ണം മൂന്നാണ്. ഇതിൽ അദാനി ഗ്രൂപ്പി​​െൻറ സ്വാധീനമുണ്ട്. ഇതിനിടയിൽ പലരും വ്യക്തിപരമായും സ ംഘടനപരമായും നേട്ടങ്ങളുണ്ടാക്കി. അത്തരക്കാരെയൊക്കെ ജനം തിരിച്ചറിഞ്ഞതായും ഷാജഹാൻ ഇബ്രാഹിം പറയുന്നു.

വി ലയില്ലാത്ത ധാരണപത്രം

2018 ഏപ്രിൽ മൂന്നിന് ഹാർബർ എൻജിനീയറിങ് ഡിപ്പാർട്മ​​െൻറും അദാനി വിഴിഞ്ഞം പോർട്ട് പ് രൈവറ്റ് ലിമിറ്റഡും കൂടി ഒപ്പുവെച്ച ധാരണപത്രം അനുസരിച്ചു മുതലപ്പൊഴി ഹാർബറിൽ നിന്നും കടലിലേക്ക് ഇറങ്ങുന്ന അ​ പ്രോച്​ ചാനലിൽ അടിഞ്ഞുകിടക്കുന്ന കല്ലുകളും മണലും നീക്കം ചെയ്യാമെന്നും ആഴം കൂട്ടാമെന്നും കരാറായി. സർക്കാറിന ് ആശ്വാസം, നാട്ടുകാർക്ക് പ്രതീക്ഷ. ഇങ്ങനെ ചെയ്തു കൊടുക്കുന്നതിനു പകരമായി കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന ്നീ ജില്ലകളിലെ 21 ക്വറികളിൽനിന്നും റോഡുമാർഗം എത്തിക്കുന്ന കല്ലുകൾ സംഭരിച്ചുവെക്കാൻ സ്​റ്റോക്ക് യാർഡും അവ കയ റ്റിക്കൊണ്ടുപോകാൻ അപ്രോച് റോഡുകളും ബാർജ് അടുപ്പിക്കാൻ വാർഫും പണിയാൻ ധാരണയായി. എന്നാൽ, ഈ പണികളത്രയും അദാനി ഗ ്രൂപ് സ്വന്തം കൈയിൽനിന്നും കാശുമുടക്കി ചെയ്യണമെന്നും മൂന്നു വർഷംകൊണ്ട് ഈ കല്ല് നീക്കം പൂർത്തിയാക്കണമെന്നും കരാറിൽ പറയുന്നു.
തീരശോഷണമോ തീരത്തിന് മറ്റേതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങളോ ഉണ്ടായാൽ അവ പരിഹരിക്കണം, പൊതു ഗതാഗതത്തിനുള്ള റോഡുകൾ, കല്ല് കയറ്റിവരുന്ന ടിപ്പറുകളുടെ സഞ്ചാരം മൂലം തകർന്നാൽ അവ നന്നാക്കണമെന്നും ജലവിതരണ സംവ ിധാനം, വൈദ്യുതി വിതരണം തുടങ്ങിയവക്ക് കേടുവന്നാൽ നന്നാക്കണമെന്നും ധാരണപത്രത്തിലുണ്ട്. അപകടങ്ങൾ ഒഴിവാക്കാൻ പുലിമുട്ടുകൾക്കകത്തു കൂടി ആവശ്യമായ വിളക്കുകൾ സ്ഥാപിക്കണം, മത്സ്യബന്ധനബോട്ടുകൾക്ക് ആവശ്യമായ സിഗ്​നലുകൾ നൽകണം എന്നുമുണ്ട്.

2019 മാർച്ചിൽ നടന്ന യോഗത്തിൽ വെച്ച കേരള തീരദേശ പരിപാലന അതോറിറ്റിയുടെ രേഖകൾ പ്രകാരം പദ്ധതിക്കുവേണ്ട ആകെ ഭൂമി 9.3 ഹെക്ടറാണ്, അതായത്​ 22.9808 ഏക്കർ ഭൂമി. സ്​റ്റോറേജ് യാർഡും അകത്തെ റോഡുകളും എല്ലാം ഇതിൽ ഉൾപ്പെടും. ‘നോ ഡെവലപ്മ​​െൻറ്​ സോൺ’ എന്നറിയപ്പെടുന്ന സി.ആർ.സെഡ് III ലാണ് ഈ ഭൂമിയുടെ കിടപ്പ്. വാർഫിനു 65 മീറ്റർ നീളവും 15 മീറ്റർ വീതിയുമുണ്ട്. നിലവിലെ അപ്രോച് ചാനലിൽ കൂടിയാണ് ബാർജുകൾ കടന്നു പോകുക. ദിലീപ് നൽകിയ പൊതുതാൽപര്യ ഹരജിയെക്കുറിച്ചും അതിൽ പറയുന്നുണ്ട്.
2019 ജൂൺ ഏഴിന് ചേർന്ന യോഗത്തിൽ ലോഡ് ഔട്ട് പദ്ധതിക്കുള്ള ക്ലിയറൻസ് നൽകാമെന്ന് നിർദേശിക്കുകയും ചെയ്തു.

മാമ്പിള്ളിയിലെ കഥകൾ

വീതിയുള്ള കടൽതീരം ഉണ്ടായിരുന്ന പ്രദേശമാണിത്. ഇറക്കി വടക്കോട്ടുള്ള കൊല്ലം ഭാഗത്തേക്ക് പോകുമായിരുന്നു. ഇപ്പോൾ ​വള്ളം വെക്കാൻ സ്ഥലമില്ല. ഇവിടെനിന്നും ഇറക്കാൻ നോക്കിയാൽ വള്ളം തിരമാലകളിൽ തട്ടിമറിയുകയും ചെയ്യും. 2019 ആഗസ്​റ്റ്​ 19നും അപകടമുണ്ടായി. അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി റഫേലി​​െൻറ മകന്‍ അടിമ (69) മരിച്ചു, ഏഴുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ അഞ്ചുതെങ്ങ് മാമ്പള്ളി മത്സ്യഗ്രാമത്തിന് സമീപത്ത് കടല്‍ത്തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ ഇമാനുവേല്‍ എന്ന ബോട്ടാണ് അപകടത്തിൽപെട്ടത്. ഏഴുപേരുണ്ടായിരുന്നു. ബോട്ട് കടലിലേക്ക് ഇറക്കുന്ന സമയത്ത് ശക്തമായ തിരയടിക്കുകയും ബോട്ട് തലകീഴായി മറികയും ചെയ്തു.
വള്ളങ്ങൾ ഇങ്ങനെ മറിയുന്നതിനാൽ കഠിനംകുളം കായലിൽ വള്ളമിറക്കി തെക്കോട്ടു സഞ്ചരിച്ച് പൊഴി വഴി കടലിൽ ഇറക്കുകയാണ് ചെയുന്നത്. എന്നാൽ, ഇപ്പോൾ പൊഴിയിലൂടെ പോകാൻ പേടിയാണെന്ന് മാമ്പിള്ളി പുതുമണൽ പുരയിടം വീട്ടിൽ മാത്യു (52) പറയുന്നു.

പ്രതിഷേധക്കാർക്ക് വർഷങ്ങൾ കഴിഞ്ഞും കേസ്

അഞ്ചുതെങ് ഭാഗത്ത്​ കടലോരം ഇല്ലാത്തതിനാൽ ഇപ്പോൾ ബോട്ടുകൾ കഠിനംകുളം കായലിലാണ് സൂക്ഷിക്കുന്നതെന്നു അഞ്ചുതെങ്ങ് ഗ്രൗണ്ടിന് സമീപം സീ വ്യൂ വീട്ടിൽ ക്രിസ്​റ്റഫർ സേവ്യർ (44) പറയുന്നു. പത്താം വയസ്സ് മുതൽ പിതാവ് സേവ്യറിനൊപ്പം കടലിൽ പോയി തുടങ്ങിയതാണ് അദ്ദേഹം. മുതലപ്പൊഴി വന്നതിനു ശേഷം ആ വഴിയാണ് കടലിലേക്ക് പോകുന്നത്. നാലുവർഷം മുമ്പ്​ അദ്ദേഹത്തി​​െൻറ ഒരു ബോട്ട് മറിഞ്ഞു അഞ്ചുലക്ഷം രൂപയുടെ നഷ്​ടമുണ്ടായി. രണ്ടു എൻജിനുകളാണ് കേടുവന്നത്.
മൂന്നു തൊഴിലാളികൾക്കും പരിക്കുപറ്റി. പുതിയ മറ്റൊരു ബോട്ട് കടലിലിറക്കും മുമ്പേ, കേരളത്തെ മുക്കിയ പ്രളയജലത്തിലേക്കാണ് ക്രിസ്​റ്റഫർ ഇറക്കിയത്. അന്ന്, ഏറ്റവും കൂടുതൽ ദുരിതം അനുഭവിച്ച പത്തനംതിട്ട ജില്ലയിലെ പന്തളം ഭാഗത്താണ് ക്രിസ്​റ്റഫറി​​െൻറ ബോട്ട് ചെന്നത്. അന്നത്തെ രക്ഷാപ്രവർത്തനത്തിനിടയിൽ കേടുപറ്റിയ ബോട്ട് പിന്നീട് തുച്ഛവിലക്ക് വിൽക്കേണ്ടി വന്നു.

മുതലപ്പൊഴിയിൽ 2016ൽ ചിറ്റപ്പൻ മൈക്കിളി​​െൻറ ഉടമസ്ഥതയിലുള്ള വള്ളം മറിഞ്ഞു നാല് തൊഴിലാളികളിൽ രണ്ടുപേർക്ക് ജീവൻ നഷ്​ടപ്പെട്ടിരുന്നു. അന്ന് പ്രതിഷേധിക്കാൻ ഇറങ്ങിയ സംഭവത്തിൽ ഇപ്പോഴും കേസ് നടക്കുകയാണ്. വാറൻറ്​ കിട്ടിയെന്നു ക്രിസ്​റ്റഫർ സാക്ഷ്യപ്പെടുത്തുന്നു. അഞ്ചുതെങ് പള്ളിക്കു സമീപമുള്ള തൈവിളാകം പുരയിടത്തിൽ പസ്കാസ് (58), ആൻറണി എന്നിവരാണ് മുതാലപ്പൊഴിയിൽ മരിച്ചത്.
ഇതിൽ ആൻറണിക്ക് കേരള മത്സ്യ തൊഴിലാളി ക്ഷേമ ബോർഡിൽ അംഗത്വം ഇല്ലെന്ന കാരണം പറഞ്ഞ് നഷ്​ടപരിഹാരം നൽകിയില്ല. ഇങ്ങനെ ആശ്രയം നഷ്‌ടമായ ഒരുപാട് കുടുംബങ്ങൾ മേഖലയിലുണ്ടെന്നു പ്രദേശവാസിയും മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഷിജു ബേസിൽ പറയുന്നു.

അഞ്ചുതെങ്ങിലെ കൊച്ചുത്രേസ്യയുടെ ഭർത്താവ് വർഗീസ് (47) 2016 മേയ് 20നാണ്​ മരിച്ചത്. നഷ്​ടപരിഹാരം ഒന്നും കിട്ടിയില്ല. രണ്ടു പെമ്പിള്ളേരെ കെട്ടിച്ചതി​​െൻറ ബാധ്യത തീർന്നിട്ടില്ലായിരുന്നു. ഒരു മകനുണ്ട്, ജോബി. പത്താം ക്ലാസ് കഴിഞ്ഞ അവനിപ്പോൾ കടൽ പണിക്കു പോകുന്നു.
കൊച്ചുത്രേസ്യ ചരുവത്തിൽ മീൻ കൊണ്ട് നടന്നു വിൽക്കുന്നു. സുനാമി പദ്ധതിയിൽ ഉൾപ്പെടുത്തി വീട് കിട്ടിയതുകൊണ്ട് മാത്രം ഇവർക്കു ഒരു ചെറിയ കൂരക്കു കീഴെ സുരക്ഷിതരായി ഉറങ്ങാൻ കഴിയുന്നു.
2017 സെപ്​റ്റംബറിലാണ് അഞ്ചുതെങ്ങ് ചമ്പാപുരയിടത്തില്‍ വലിയ പള്ളിക്ക് സമീപം തെരുവില്‍പറമ്പില്‍ വീട്ടില്‍ നോർബൻ എന്ന 25കാരൻ പൊഴിയിൽ മരിച്ചത്. എൻജിൻ ഭാഗത്താണ് നോർബൻ ഇരുന്നിരുന്നത്. ശക്തമായ തിരമാലയിൽ ബോട്ട് മറിഞ്ഞു. സഹപ്രവർത്തകൻ പിടിക്കുന്നതിനു മുമ്പേ നോർബൻ അഗാധതയിലേക്കു മറഞ്ഞുപോയി. പിറ്റേന്ന്​ ഉച്ചക്ക് മൃതശരീരം കണ്ടെടുക്കുമ്പോൾ നോർബ​​െൻറ മുഖം അടർന്നു പോയിരുന്നു.
നാളെ: ആർക്കും വേണ്ടാത്തവർ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vizhinjam portadani groupMalayalam ArticleMuthalapozhi
News Summary - Muthalapozhi - Sea shore mining - Article
Next Story