അപകടം നിറഞ്ഞ മുത്തലാഖ് ബിൽ
text_fieldsമുത്തലാഖ് നിയമസാധുതയില്ലാത്തതും ഭരണഘടനവിരുദ്ധമാണെന്നും പ്രഖ്യാപിച്ചുള്ള സൈറാബാനു കേസിലെ സുപ്രീംകോടതി വിധിയെ തുടർന്ന് അതേ കേസിൽ ജസ്റ്റിസ് കെഹാർ, ജസ്റ് റിസ് അബ്ദുൽ നസീർ എന്നീ രണ്ട് ജഡ്ജിമാരുടെ ന്യൂനപക്ഷ വിധിയിലെ മുത്തലാഖിനെതിരെ യുള്ള നിരീക്ഷണത്തിെൻറ ചുവടുപിടിച്ച്, സുപ്രീംകോടതി വിധിക്കു ശേഷവും രാജ്യത്ത് മു ത്തലാഖ് എന്ന വിവാഹമോചന രീതി വർധിക്കുന്നുവെന്ന കാരണം കാണിച്ചാണ് മുത്തലാഖ് ക്രി മിനൽ കുറ്റമാക്കിക്കൊണ്ടുള്ള മുസ്ലിം വനിതാ (വിവാഹ സംരക്ഷണ അവകാശ) ബിൽ 2017 ഡിസംബർ 28ന് കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചത്. ലോക്സഭയിൽ െഎകകണ്ഠ്യേന പാസാക ്കിയ പ്രസ്തുത ബില്ലിനെതിരെ രാജ്യവ്യാപകമായി ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് പ്രതി പക്ഷ എതിർപ്പുമൂലം രാജ്യസഭയിൽ പാസാക്കാൻ സാധിക്കാതെ കേന്ദ്രം 2018 െസപ്റ്റംബർ 19ന് പ്രസ്തുത ബിൽ ഒാർഡിനൻസായി നിയമമാക്കി. ഒാർഡിനൻസ് പാർലമെൻറിെൻറ നടപ്പുസമ്മേളനം ആരംഭിച്ചതോടെ ലാപ്സാവുമെന്നിരിക്കെയാണ് പുതുക്കിയ ബിൽ കഴിഞ്ഞ ഡിസംബർ 10ന് ലോക്സഭയിലവതരിപ്പിച്ച് ഇന്നലെ വീണ്ടും ചർച്ചക്കെടുത്തത്.
സുപ്രീംകോടതി വിധി രാജ്യത്താകമാനം സാധാരണ നിയമനിർമാണ സഭകൾ പാസാക്കി നടപ്പാക്കുന്ന നിയമങ്ങൾക്ക് സമാനമായി ഭരണഘടനയുടെ 141ാം അനുച്ഛേദമനുസരിച്ച് ഫലത്തിലും ബലത്തിലും നിയമ സാധുതയുള്ളതാണ്. നിയമ പ്രാബല്യമില്ലാത്ത മുത്തലാഖ് ചൊല്ലി മുസ്ലിം വിവാഹം വേർപെടുത്താൻ നിയമപരമായി സാധിക്കില്ലെന്നിരിക്കെ സുപ്രീംകോടതി വിധിക്കു ശേഷം മുത്തലാഖ് ചൊല്ലിയാൽതന്നെ വിവാഹബന്ധം വേർപെടുത്താനാവില്ല. മുത്തലാഖ് ചൊല്ലുക വഴി വിവാഹമോചന ശ്രമം നടത്തിയെന്നേ കണക്കാക്കാനൊക്കൂ. അപ്രകാരമുള്ള വിവാഹമോചന ശ്രമം കുറ്റമാക്കുന്നതിലെ യുക്തിഹീനതയാണ് നിർദിഷ്ട ബില്ലിലെ നിയമപരമായ പൊള്ളത്തരം വ്യക്തമാക്കുന്നത്.
2017ലെ മുത്തലാഖ് ബില്ലിലെ വ്യവസ്ഥയനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുന്ന പ്രതിയെ പൊലീസിന് വാറൻറില്ലാതെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാനും കുറ്റം തെളിഞ്ഞാൽ കോടതിക്ക് മൂന്നു വർഷംവരെ തടവുശിക്ഷയും പിഴയും വിധിക്കാനും സാധിക്കും. ബില്ലിലെ വ്യവസ്ഥയനുസരിച്ച് മുത്തലാഖ് ചൊല്ലുന്നത് ജാമ്യമില്ലാ കുറ്റമാണ്. പ്രതിക്കെതിരെ പൊലീസിന് നേരിട്ട് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യാനും അധികാരമുണ്ടായിരുന്നു. 2017ലെ ബില്ലിലെ ആക്ഷേപാർഹമായ വകുപ്പുകൾ നീക്കംചെയ്തു പരിഷ്കരിച്ച രീതിയിലുള്ള നിയമമാണ് 2018 സെപ്റ്റംബർ 19ന് രാഷ്ട്രപതി ഒപ്പിട്ട് നടപ്പാക്കിയ ഒാർഡിനൻസും ഒാർഡിനൻസിന് പകരമായി ഡിസംബർ 10ന് ലോക്സഭയിൽ അവതരിപ്പിച്ചിരിക്കുന്ന 2018ലെ ബില്ലും എന്നാണ് കേന്ദ്രത്തിെൻറ ഭാഷ്യം. ഒാർഡിനൻസിലെയും ബില്ലിലെയും വകുപ്പുകൾ ഭരണഘടന വാഗ്ദാനം ചെയ്യുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള നഗ്നമായ കടന്നാക്രമണമാണ്.
ഭരണഘടനപരമായി നിയമവിരുദ്ധമാക്കപ്പെട്ട മുത്തലാഖ് ചൊല്ലുക വഴി വിവാഹ മോചനം സാധ്യമാവില്ല. മുസ്ലിം സമുദായത്തിൽ നിലനിൽക്കുന്ന അനിയന്ത്രിതവും ന്യായീകരണമില്ലാത്തതുമായ വിവാഹ മോചന നിയന്ത്രണമാണ് ബില്ലു ഉദ്ദേശിക്കുന്നതെങ്കിൽ ഒരു നീതീകരണവും കാരണവുമില്ലാതെ 90 ദിവസത്തെ ഇടവേളക്ക് ശേഷം പ്രാബല്യത്തിൽ വരുന്നതും ഭർത്താക്കന്മാർക്കു മാത്രം ഏകപക്ഷീയമായി വിവാഹമോചനം ചെയ്യാൻ അവകാശം നൽകുന്ന നിലവിലുള്ള ഇസ്ലാമിക വിവാഹമോചന രീതി പരിശുദ്ധ ഖുർആൻ കൽപനകൾക്കനുസരിച്ച് പരിഷ്കരിക്കുകയാണ് വേണ്ടത്. അല്ലാതെ മുത്തലാഖ് എന്ന നിയമ പ്രാബല്യമില്ലാത്ത വിവാഹ മോചന ശ്രമം നടത്തിയ ഭർത്താവിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് ജയിലിലടച്ച് മൂന്നു വർഷംവരെ ശിക്ഷയും പിഴയും വിധിക്കാവുന്ന കുറ്റം ചുമത്തി കുറ്റവിചാരണ ചെയ്യുന്നത് തികച്ചും യുക്തിഹീനമാണ്. ഇന്ത്യൻ പീനൽ കോഡിലോ മറ്റു നിയമങ്ങളിലോ മൂന്നു വർഷം തടവുശിക്ഷ വ്യവസ്ഥ ചെയ്ത കുറ്റത്തോടും പുതിയ ബില്ലിൽ വിവരിച്ചിരിക്കുന്ന കുറ്റത്തെ തുലനം ചെയ്യാൻ സാധ്യമല്ല. മതേതര രാജ്യമായ ഇന്ത്യയിൽ വിവാഹ മോചന ശ്രമം കുറ്റമാക്കുകയാണെങ്കിൽ, ഭാര്യക്കെതിരെ നിരവധി നിലനിൽക്കാത്ത ആരോപണങ്ങൾ ഉന്നയിച്ച് വിവാഹമോചന ഹരജി ബോധിപ്പിക്കുന്ന ഭർത്താക്കന്മാർക്കെതിരെ അത്തരം വിവാഹമോചന ഹരജി തള്ളുന്ന മുറക്ക് ഹരജി നൽകുന്ന ഭർത്താക്കന്മാരുടെ നടപടി കുറ്റകൃത്യമാക്കുന്ന നിയമമുണ്ടാക്കാൻ സാധിക്കുമോ?
2017ലെ മുത്തലാഖ് ബില്ലിലെ വ്യവസ്ഥയനുസരിച്ച് മുത്തലാഖ് ചൊല്ലുന്നത് മൂന്നു വർഷംവരെ തടവുശിക്ഷയും പിഴയും ചുമത്താവുന്ന ജാമ്യമില്ലാത്ത കുറ്റമാണ്. പൊലീസിന് വാറൻറില്ലാതെ അറസ്റ്റ് ചെയ്യാൻ അധികാരം നൽകുന്ന കൊഗ്നൈസബ്ൾ ഗണത്തിൽ പെട്ട കുറ്റമാണത്. ജാമ്യമില്ലാ കുറ്റമെന്നാൽ ഒരിക്കലും ജാമ്യം ലഭിക്കാത്ത കുറ്റമെന്നല്ല. പബ്ലിക് പ്രോസിക്യൂട്ടറുടെയും വാദം കേട്ട ശേഷം വധ ശിക്ഷയോ ജീവപര്യന്തം ശിക്ഷയോ ഏഴു വർഷംവരെ ശിക്ഷയോ നൽകുന്ന കുറ്റം ചുമത്തപ്പെട്ട പ്രതികൾക്ക് സെഷൻസ് കോടതിക്കും ഹൈകോടതിക്കും, ഏഴു വർഷത്തിന് താഴെ കുറ്റം ചുമത്തപ്പെട്ട പ്രതികൾക്ക് മജിസ്ട്രേറ്റ് കോടതികൾക്കും ജാമ്യം നൽകാൻ അധികാരം നൽകുന്ന കുറ്റങ്ങളെയാണ് ജാമ്യമില്ലാ കുറ്റമെന്ന് ക്രിമിനൽ നടപടി സംഹിത വിവരിച്ചിട്ടുള്ളത്. മാത്രമല്ല ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ടെന്നും അപ്രകാരം അറസ്റ്റ് ചെയ്യാനിടയുണ്ടെന്നും തോന്നിയാൽ അത്തരം പ്രതികൾക്കോ പ്രതിസ്ഥാനത്ത് ചേർക്കാൻ സാധ്യതയുള്ള വ്യക്തിക്കോ മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയേയും ഹൈകോടതിയേയും സമീപിക്കാവുന്നതാണ്. ക്രിമിനൽ കേസുകളിൽ ജാമ്യമനുവദിക്കുന്നതിന് മുമ്പായി കേസന്വേഷണ ഏജൻസിയെ പ്രതിനിധാനംെചയ്തുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ വാദമുഖങ്ങൾക്കാണ് കോടതി മുന്തിയ പരിഗണന നൽകുക.
2018ലെ പുതുക്കിയ മുത്തലാഖ് ബില്ലിലെ വ്യവസ്ഥയനുസരിച്ച് പ്രതിക്ക് ജാമ്യമനുവദിക്കുന്നതിന് മുമ്പായി പരാതിക്കാരിയുടെ വാദംകൂടി േകട്ടിരിക്കണമെന്നത് നിർബന്ധമാണ്. പരാതിക്കാരിയെ കേൾക്കാതെ പ്രതിക്ക് ജാമ്യം ലഭിക്കില്ലെന്ന വ്യവസ്ഥ ക്രിമിനൽ ഭരണ നീതി നിർവഹണ രംഗത്ത് കേട്ടുകേൾവി പോലുമില്ലാത്ത നടപടിക്രമമാണ്. പരാതിക്കാരി പരാതി ബോധിപ്പിച്ച് വിദേശത്തേക്ക് പോവുകയാണെങ്കിൽ പരാതിക്കാരി തിരികെ വരുന്നതുവരെ പ്രതിയെ ജയിലിൽ താമസിപ്പിക്കാൻ അധികാരം നൽകുന്നതാണ് ബില്ലിലെ വ്യവസ്ഥ. ജാമ്യമില്ലാ വകുപ്പ് പരിഷ്കരിച്ച ബില്ലിൽ നീക്കം ചെയ്തതോടു കൂടി പ്രതിക്ക് മുൻകൂർ ജാമ്യത്തിനും അപേക്ഷിക്കാൻ സാധിക്കാതായി. ക്രിമിനൽ കേസുകളിൽ പ്രതിക്ക് ജാമ്യം നൽകുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ ഏറ്റവും സുപ്രധാനമായ പങ്കാണ് ബില്ലിൽ എടുത്തുകളഞ്ഞത്. ക്രിമിനൽ നീതിനിർവഹണ സംവിധാനത്തിൽ പരാതിക്കാരിയുടെയും പ്രതിയുടെയും താൽപര്യം ഒരുപോലെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ മിനിസ്റ്റർ ഒാഫ് ജസ്റ്റിസ് എന്ന പേരിലറിയപ്പെടുന്ന പബ്ലിക് പ്രോസിക്യൂട്ടർമാരെ ഒഴിവാക്കി പ്രതിയുടെ ജാമ്യം സംബന്ധിച്ച് അഭിപ്രായം പറയാൻ പരാതിക്കാരിക്ക് അധികാരം നൽകുന്നത് ഫലത്തിൽ ക്രിമിനൽ നീതിനിർവഹണ സംവിധാനത്തെതന്നെ മൊത്തത്തിൽ മുത്തലാഖ് ബിൽ അനുസരിച്ചുള്ള കുറ്റം വിചാരണ സംബന്ധിച്ച് അട്ടിമറിക്കപ്പെടുമെന്ന ആശങ്ക വളരെ ന്യായമായതാണ്.
കുഞ്ഞുങ്ങളുടെ കൈവശം സംബന്ധിച്ചുള്ള ബില്ലിലെ വ്യവസ്ഥയും യുക്തിഹീനമാണ്. 1890ലെ ഗാർഡിയൻസ് ആൻഡ് വാർഡ്സ് ആക്ട് അനുസരിച്ച് കുഞ്ഞുങ്ങളുടെ കൈവശം സംബന്ധിച്ച് ഭാര്യാഭർത്താക്കന്മാർ തർക്കമുണ്ടായാൽ കുഞ്ഞുങ്ങളുടെ ക്ഷേമം മാത്രം പരിഗണിച്ച് ജില്ല ജഡ്ജിയുടെ പദവിയിലുള്ള കുടുംബകോടതിയാണ് തീർപ്പു കൽപിക്കേണ്ടത്. ബില്ലിലെ വ്യവസ്ഥയനുസരിച്ച് ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടാൽ കുഞ്ഞിെന ഭർത്താവിൽനിന്നും ഭാര്യക്ക് നൽകാൻ അധികാരം നൽകുന്നു. പരിഷ്കരിച്ച ബില്ലിലെ അപകടകരമായ വ്യവസ്ഥകൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നു തീർച്ച.
(ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് പ്രസിഡൻറും മുൻ കേരള ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷനുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.