ചെയർമാന് ‘സമർപ്പിതർ’എം.ഡിക്ക് ‘ജോലി ചെയ്യാത്തവർ’
text_fields‘ദൈവത്തെയോർത്ത് ഒന്നു മനസ്സിലാക്കൂ....ഇത് രാഷ്ട്രീയ സമരമല്ല.ഞങ്ങളിൽ എല്ലാ പാർ ട്ടിക്കാരുമുണ്ട്. ജീവിക്കാനാണ്.ഞങ്ങൾക്കും ജീവിക്കണം. കുടുംബവും കുട്ടികളുമുണ്ട്. എട്ടു വർഷം കഴിഞ്ഞിട്ടും എനിക്ക് കിട്ടുന്നത് 13,000 രൂപയാണ്.ഞങ്ങൾക്ക് കിട്ടാനുള്ളത് ക ിട്ടണം.ലാഭം മുഴുവനും എടുത്ത് തരണമെന്നൊന്നും പറയുന്നില്ല. ന്യായമായ വിഹിതം അത്രയേ ആവശ്യപ്പെടുന്നുള്ളൂ.മുത്തുറ്റ് നിലനിൽക്കണം.അതിന് ഇനിയും ലാഭമുണ്ടാവണം.അതിനാ ൽ ഞങ്ങൾക്ക് ജയിച്ചേ പറ്റൂ....’
‘22 വർഷമായി മുത്തൂറ്റിൽ ജോലി ചെയ്യുന്നു.ഇപ്പോഴും ശമ്പ ളം 16,000 രൂപ.1997-ൽ 150 ൽ താഴെ ശാഖകളും ഇത്ര ലാഭമോ ബിസിനസോ ഇല്ലാതിരുന്നപ്പോഴും ജോലിക്കെത ്തിയതാണ് .ഇപ്പോൾ ആയിരക്കണക്കിന് ശാഖകൾ വന്ന്,കമ്പനിയുടെ ബിസിനസും ലാഭവും കുമിഞ ്ഞു കൂടിയിട്ടും എനിക്ക് കഞ്ഞി കുമ്പിളിലാണ്.’-
132 വർഷം പാരമ്പര്യമുള്ള,36000 കോടിയുടെ ബിസ ിനസ് നടക്കുന്ന, 3000 കോടി ലാഭമുള്ള, 1000 കോടി ആദായ നികുതി നൽകുന്ന മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാരുടെ വാക്കുകളാണിത്.
ഇനി, 36 വർഷമായി,ഇവിടെ ജോലി ചെയ്യുന്ന,അദ്ദേഹം തന്നെ,സ മൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ട 2019 മേയ് മാസത്തിലെ പേസ്ലിപ്പിൽ പറയുന്ന കണക്ക്...
ത സ്തിക -സർവീസ് അസിസ്റ്റൻറ്..ബേസിക് പേ+ഡി.എ-12,026, വീട്ടുവാടക അലവൻസ്-3,753,അരിയേഴ്സ്-233,സി.എം.െഎ റി
ീലീസ്(എംേപ്ലായർ കോൺട്രിബ്യൂഷൻ-500) ആകെ-16,512 ഇതിൽ പി.എഫ്-1443, ഇ.എസ്.െഎ-281, പെൻഷൻ കോൺട്രിബ്യൂഷൻ - 1500 എന്നിവ കുറച്ചാൽ കയ്യിൽ കിട്ടുന്നത് 13,288 രൂപ.
തങ്ങളുടെ കരുത്തെന്ന് മുത്തൂറ്റ് ഫിനാൻസ് ചെയർമാൻ എം.ജി ജോർജ് മുത്തൂറ്റ് തന്നെ വിശേഷിപ്പിക്കുന്ന, 35000 വരുന്ന ‘സമർപ്പിതരായ’ ജീവനക്കാരിലെ മൂന്നു പേരാണ് ഇൗ കണക്കു പറയുന്നതും ശമ്പള വിവരം പരസ്യപ്പെടുത്തുന്നതും.അതും, സഹജീവനക്കാർക്കൊപ്പം ആഴ്ചകളായി തുടരുന്ന ‘ജീവിത സമര’ത്തിനിടയിൽ. ഇതര സംസ്ഥാന തൊഴിലാളിപോലും ഉച്ചവരെ ജോലിചെയ്യുന്നതിന് പകുതി ശമ്പളം പോരെന്നും താൻ ഒരു മണിക്കൂർ കൂടുതൽ ജോലി ചെയ്തിട്ടുണ്ടെന്നും പറയുന്ന നാട്ടിലാണ് ഇൗ അവസ്ഥ.
കോഴഞ്ചേരിയിൽ നിന്ന് രാജ്യന്തര തലത്തിലേക്ക് വളർന്ന മുത്തൂറ്റ് ഫിനാൻസിൽ, സേവന,വേതന വ്യവസ്ഥകൾക്ക് ഒരു വ്യവസ്ഥയുമില്ലെന്നാണ് ജീവനക്കാരുടെ പരാതി.ഒരു തൊഴിൽ നിയമങ്ങളും ബാധകമല്ലെന്നാണ് മാനേജ്െമൻറ് നിലപാടെന്നും അവർ പറയുന്നു.
2016ലാണ് മൂത്തൂറ്റ് ഫിനാൻസ് എംേപ്ലയീസ് യൂനിയൻ രൂപവത്ക്കരിച്ചത്.സി.െഎ.ടി.യു.വുമായിട്ടാണ് അഫിലിയേറ്റ് ചെയ്തിരിക്കുന്നത്.യൂനിയൻ അംഗങ്ങളായതിനു സ്ത്രീകളെയടക്കം 50 ജീവനക്കാരെ സംസ്ഥാനത്തിനു പുറത്തേക്കുവരെ സ്ഥലം മാറ്റി. ചുമതലയേൽക്കാത്തതിനു സസ്പെൻറ് ചെയ്തു.തുടർന്ന് 17 ദിവസം നീണ്ട സമരത്തിനൊടുവിൽ എല്ലാവരെയും തിരിച്ചെടുത്തു.എന്നാൽ അന്നുണ്ടാക്കിയ കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു.
താെഴ തലത്തിൽ പ്രവർത്തിക്കുന്നവരിലേറെപ്പേർക്കും കിട്ടുന്നത് 9000 മുതൽ 12000 രൂപവെരയാണ്.ഏതെങ്കിലും മാസം ടാർജറ്റ് എത്തിയില്ലെങ്കിൽ ഇൻക്രിമെൻറ് കുറക്കും.ബോണസ് 20 ശതമാനമാണെന്നാണ് വയ്പെങ്കിലും അതും പല കണക്കുകളുടെ പേരിൽ കുറക്കും.പ്രസവാവധി അനുവദിക്കാറുണ്ടെങ്കിലും തിരികെ വരുേമ്പാൾ പഴയ ശാഖയിൽ സീറ്റുണ്ടാവില്ല.എന്നു
പറഞ്ഞാൽ, ചാലക്കുടിയിൽ നിന്ന് പ്രസവത്തിനു പോയ ജീവനക്കാരി തിരികെ കയറേണ്ടത് അങ്കമാലിയിലാകും.‘ലോയൽ വർക്കേഴ്സ്’എന്നൊരു വിഭാഗവും സ്ഥാപനത്തിലുണ്ട്.പൂട്ടാൻ തീരുമാനിച്ച ശാഖകളിൽ യൂനിയൻകാരെ ഇരുത്തുേമ്പാൾ ഇവർ േജാലിചെയ്യുക ലാഭകരമായ ശാഖകളിലായിരിക്കും.അതുപോെല,നിശ്ചിത വർഷം പൂർത്തിയായവർക്ക് ഒാഹരി നൽകുന്ന എംേപ്ലായീസ് സ്റ്റോക്ക് ഒാണർഷിപ്പ് പ്ലാനിൽ ഉൾപ്പെടണമെങ്കിലും ‘ലോയൽ’ആവണം. തൊഴിൽ പ്രശ്നങ്ങൾ ഉന്നയിക്കുേമ്പാൾ ചർച്ചക്ക് തയാറാവാത്ത നിലപാടാണ് മാനേജ്മെൻറിേൻറത്.ജീവനക്കാരല്ല,പുറത്തുള്ളവരാണ്ശാഖകൾ അടപ്പിക്കുന്നതെന്നാണ് അവരുടെ വാദം.ഹിത പരിശോധനയിലുടെ എണ്ണം നിർണ്ണയിക്കാമെന്ന യൂനിയൻ നിർദ്ദേശവും നടന്നില്ല. 4600 ശാഖകളിൽ 620 എണ്ണമാണ് കേരളത്തിൽ. ആെകയുള്ളത് 3200 ജീവനക്കാർ. 1200 പേർ അംഗങ്ങളാണെന്നാണ് യൂനിയൻ നേതാക്കൾ അവകാശപ്പെടുന്നത്.
അതേ സമയം,ജീവനക്കാരുടെ സമരം എന്തിനാണെന്ന് അറിയില്ലെന്നാണ് എം.ഡി.ജോർജ് അലക്സാണ്ടർ മുത്തൂറ്റ് ഉൾെപ്പടെയുള്ളവർ പറയുന്നത്.‘സത്യം പറഞ്ഞാൽ എന്താണ് കാര്യമെന്ന് അറിയില്ല’.തൊഴിലെടുക്കാനുള്ള അവകാശത്തിനായി എം.ഡിയുടെ നേതൃത്വത്തിൽ ആസ്ഥാന ഒാഫീസിലെ ഒാഫീസർമാർ നടത്തിയ ‘സമര’ത്തിനു ശേഷം നടത്തിയ വാർത്ത സമ്മേളനത്തിലും അദ്ദേഹം ഇൗ നിലപാടാണ് ൈകക്കൊണ്ടത്.നിയമപ്രകാരംപ്രവർത്തിക്കുന്ന,ലിസ്റ്റ് ചെയ്യപ്പെട്ട ഒരു കമ്പനിക്ക് നിയമപ്രകാരമല്ലാതെ പ്രവർത്തിക്കാനാവുമോ എന്നും മാേനജ്മെൻറ് ചോദിക്കുന്നു. ചെയർമാൻ‘സമർപ്പിത’രെന്ന് പറയുന്ന ജീവനക്കാർ എം.ഡിയുടെ കണ്ണിൽ ‘ജോലി ചെയ്യാത്തവരാണ്’.ഇന്ന് പണയം വക്കാൻ വരുന്നവർ നാളെ ശാഖ തുറക്കുമോയെന്നാണ് ചോദിക്കുന്നതെന്നും ഇത്തരത്തിലാണ് അവരുടെ ‘സഹകരണ’മെന്നും അദ്ദേഹം പരിഹസിക്കുന്നു.10 ശതമാനമായിരുന്ന കേരളത്തിലെ ബിസിനസ് ജീവനക്കാരുടെ നിസഹകരണത്തിൽ നാലു ശതമാനമാെയന്നും എം.ഡി കുറ്റപ്പെടുത്തുന്നു.
ഷോപ്സ് ആൻറ് എസ്റ്റാബ്ലിഷ്മെൻറ് ജീവനക്കാരോടൊപ്പമായിരുന്നു ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരെ ഉൾെപ്പടുത്തിയിരുന്നത്.
എന്നാൽ അവരുടെ യോഗ്യതയും ജോലിയിലെ റിസ്ക്കും മറ്റും കണക്കിലെടുത്ത് പ്രത്യേകമായി പരിഗണിച്ച്,സേവന വേതന വ്യവസ്ഥകൾ നിശ്ചയിച്ച് സർക്കാർ കരടുവിജ്ഞാപനം ഇറക്കി.എന്നാൽ ഇതിനെതിരെ പണമിടപാട് സ്ഥാപന ഉമകൾ കോടതിയിൽ പോയി സ്റ്റേ സമ്പാദിച്ചു.ഇത് നടപ്പാക്കിയാൽ തീരുന്നതേയുള്ളൂ എല്ലാ പ്രശ്നങ്ങളുമെന്ന് ജീവനക്കാർ പറയുന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.