ജി.എസ്.ടി ഇളവിലെ പെൺസന്തോഷങ്ങൾ
text_fieldsസമൂഹത്തിൽ മാറ്റമുണ്ടാവേണ്ടതിെൻറ ഉത്തരവാദിത്തം എല്ലാവരിലും അർപ്പിതമാണ്. പാർലമെൻറ് അംഗത്തിെൻറ െലജിസ്ലേറ്റിവ് അസിസ്റ്റൻറ് (ലാമ്പ്) ഫെേലാ ആയി പ്രവർത്തിക്കവെ ലോക്സഭ മണ്ഡലം തൊട്ട് നിയമനിർമാണസഭയുടെ നടപടിക്രമങ്ങളിൽ വരെ ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങൾ ആഴത്തിൽ മനസ്സിലാക്കാനാവുന്നത് ആഹ്ലാദകരമായ അനുഭവമാണ്. ജനാധിപത്യത്തിെൻറ അന്തഃസത്തയും അതു നേരിടുന്ന വെല്ലുവിളികളും ഹൃദയത്തിൽ പതിപ്പിക്കാനുള്ള അവസരമാണ് ഇതെന്നു പറയാം. എെൻറ ഗവേഷണത്തിനിടയിൽ ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ സാനിറ്ററി നാപ്കിനുകൾക്ക് നികുതി ചുമത്തേണ്ടതുണ്ടോ എന്ന ചോദ്യമുയരുന്നുണ്ട് എന്നറിയാൻ കഴിഞ്ഞു. ഇതേക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ ഇന്ത്യയിലും ഇൗ നിലപാടുള്ളവർ ഒരുപാടുണ്ട് എന്ന് മനസ്സിലായി. തീർച്ചയായും ചില ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ ഇൗ വാദഗതി മുന്നോട്ടുവെക്കുന്ന കാര്യം അന്ന് ഞാൻ പ്രവർത്തിച്ചിരുന്ന മഹിള കോൺഗ്രസ് നേതാവായ സുഷ്മിത ദേവ് എം.പിയുടെ ശ്രദ്ധയിൽ പെടുത്തി.
ഇന്ത്യയിൽ 70 ശതമാനം സ്ത്രീകൾക്കും നാപ്കിൻ വാങ്ങാൻ കഴിവില്ല എന്നതാണ് വസ്തുത. സ്കൂൾ വിദ്യാർഥിനികളുടെ ഹാജർ നിലയിൽനിന്ന് ഇതു മനസ്സിലാക്കാം. നമ്മുടെ രാജ്യത്ത് തൊഴിൽ മേഖലയിൽ സ്ത്രീപ്രാതിനിധ്യം വെറും 27 ശതമാനം മാത്രമേയുള്ളൂ എന്നതുമായി ഇതിനെ സൂക്ഷ്മാർഥത്തിൽ വായിക്കാം. സ്ത്രീകൾക്ക് ശുചിത്വവും ആരോഗ്യവും ജീവിതത്തിെൻറ പ്രാരംഭഘട്ടം മുതൽ പ്രദാനം ചെയ്യേണ്ടതുണ്ട്. എളുപ്പത്തിൽ ഇവർക്ക് ഇത് ലഭ്യമാക്കുകയാണ് വേണ്ടത്.
അങ്ങനെയാണ് ഞങ്ങൾ നാപ്കിനുകൾക്ക് നികുതി ഒഴിവാക്കണമെന്നും മണ്ണിൽ അലിഞ്ഞുപോവുന്ന തരമായിരിക്കണം ഇവയെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് കത്തെഴുതുന്നത്. രാജ്യത്ത് ജി.എസ്.ടി നടപ്പാക്കാൻ ഒരുങ്ങുന്ന സമയമായിരുന്നു ഇത്. നാപ്കിനുകൾക്ക് നികുതി ഒഴിവാക്കുകയോ കുറക്കുകയോ ചെയ്യണമെന്ന് ദീർഘകാലമായി ആവശ്യപ്പെട്ടുവരുന്ന വിവിധ സംഘടനകൾക്കും ആക്ടിവിസ്റ്റുകൾക്കും ഇത് ഒരവസരമായി. ‘മെൻസ്റ്റുറൽ മാൻ’ എന്ന ഡോക്യുമെൻററിയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച അരുണാചലം മുരുകാനന്ദത്തെപോലുള്ളവർ ‘പാഡ് വിപ്ലവ’ത്തിന് നൽകിയ സംഭാവനകൾ ഒാർക്കുമല്ലോ.
വനിത ദിനത്തോടനുബന്ധിച്ച് ഇൗ വിഷയത്തിൽ ജനപിന്തുണതേടി change.org എന്ന പേരിൽ ടാക്സ് ഫ്രീ വിങ്സ് എന്ന ഹാഷ്ടാഗിൽ ഒാൺലൈൻ ഹരജിയിലേക്ക് ഒപ്പുശേഖരണം നടത്താൻ ഞങ്ങൾ തീരുമാനിച്ചു. ആദ്യദിവസം തന്നെ ആയിരം ഒപ്പുകളാണ് ലഭിച്ചത്. ഒരു മാസംകൊണ്ട് ഒരു ഇത് ഒരു ലക്ഷം കവിഞ്ഞു. കാമ്പയിന് നാലു ലക്ഷം പേരുടെ പിന്തുണയാണ് ലഭിച്ചത്.
എല്ലാ സംസ്ഥാനങ്ങളിലെയും ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിലിനെയും ഞങ്ങൾ വിവരം ധരിപ്പിച്ചു. ഇൗ ആശയത്തോട് പാർലമെൻറിലെയും സംസ്ഥാന നിയമസഭയിലെയും എല്ലാ പാർട്ടികളിലുംെപട്ട മുഴുവൻ അംഗങ്ങളും സ്ത്രീ-പുരുഷ ഭേദെമന്യേ അനുകൂലമായാണ് പ്രതികരിച്ചത്. യു.പി.എ ചെയർപേഴ്സൻ സോണിയ ഗാന്ധിയിൽനിന്നു ആവേശകരമായ പിന്തുണയാണ് ലഭിച്ചത്. യു.പി.എ ഭരണകാലത്ത് ബി.പി.എൽ കുടുംബങ്ങളിൽപെട്ടവർക്കെങ്കിലും നാപ്കിനുകൾ സൗജന്യമായി ലഭ്യമാക്കാൻ ശ്രമിക്കണമെന്ന് അന്നത്തെ ആരോഗ്യമന്ത്രി ഗുലാം നബി ആസാദിനോടും ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീല ദീക്ഷിതിനോടും അഭ്യർഥിച്ചിരുന്ന കാര്യം അവർ അനുസ്മരിച്ചു.
മുൻ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ, വനിത ശിശു ക്ഷേമ മന്ത്രി മേനക ഗാന്ധി, അന്ന് കോൺഗ്രസ് ഉപാധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി, ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ, എം.പിമാരായ ശശി തരൂർ, വരുൺ ഗാന്ധി, സുപ്രിയ സുലെ എന്നിവരിൽ നിന്നും പിന്തുണ ലഭിച്ചു. ഞങ്ങളുടെ പെറ്റീഷൻ ബ്രിട്ടനിലെ ‘ദ ഇൻഡിപെൻഡൻറ്, ‘ഇക്കണോമിക് ടൈംസ്’, ‘ഹഫിങ്ടൺ പോസ്റ്റ്’ മുതൽ പ്രാദേശിക പത്രങ്ങളിൽ വരെ വിഷയം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ഇൗയൊരു ജനകീയ പ്രതികരണ പരിപാടിയുടെ വിജയമാണ് ഇപ്പോൾ ജി.എസ്.ടിയിലെ ഇളവുകൾ പുതുതായി പ്രഖ്യാപിച്ചപ്പോൾ നാപ്കിൻ അതിൽ ഉൾപ്പെടാനിടയാക്കിയത്. ജനങ്ങളിൽ വലിയൊരു വിഭാഗത്തിന് വലിയ ആശ്വാസമാണ് ഇതുമൂലം ലഭിച്ചതെന്ന് അതേ തുടർന്നുള്ള പ്രതികരണങ്ങൾ തെളിയിക്കുന്നു.
സ്ത്രീകളുടെയും സമൂഹത്തിലെ അവശരും അത്യാവശ്യക്കാരുമായ ഒരു വിഭാഗത്തിനും വേണ്ടി ഇത്തരമൊരു കാമ്പയിന് പ്രവർത്തിച്ചതും അതിന് ഫലപ്രാപ്തി ഉണ്ടായതും ലെജിസ്ലേറ്റിവ് അസിസ്റ്റൻറ് എന്ന നിലയിൽ എെൻറ പ്രവർത്തനത്തിനു ലഭിച്ച ഏറ്റവും സന്തോഷകരമായ അനുഭവമാണ്. വൻ ജനപിന്തുണയിൽ കാതലായ വിഷയത്തിൽ മാറ്റം ഉണ്ടാക്കാനാവുമെന്നാണ് ഇൗ പരീക്ഷണം തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.