യുഗാന്ത്യം
text_fieldsഎെൻറ ഭവനത്തിൽ എനിക്കായി ഞാനൊരു കഴുമരം തീർത്തുവെന്ന് ഡാെൻറ പറഞ്ഞത്, പാകിസ്താനിലെ ഇൗ രാഷ്ട്രീയക്കളികളൊക്കെ മുൻകൂട്ടി കണ്ടായിരിക്കുമോ? ഒരു കഴുമരം തന്നെയാണ് പാക്രാഷ്ട്രീയമെന്ന് പലവുരു ചരിത്രം പഠിപ്പിച്ചതാണ്. ശുഭപര്യവസായിയായ ഏതെങ്കിലുമൊരു രാഷ്ട്രീയജീവിതം അവിടെ നിന്ന് ഒാർത്തെടുക്കുക പ്രയാസമായിരിക്കും. അപസർപ്പക കഥകളിലെ ഉദ്വേഗജനകമായ അധ്യായങ്ങൾ പോലെയാണ് എക്കാലവും അവിടെനിന്നുള്ള വർത്തമാനങ്ങൾ. അധികാരത്തിെൻറ പരകോടിയിലെത്തിയവർ കഴുമരവും പ്രവാസവും കാരാഗൃഹവാസവുമെല്ലാം രുചിച്ച അത്യപൂർവ ദേശം. ഒന്നും വൈദേശിക ഇടപെടലോ യുദ്ധങ്ങളോ മൂലം സംഭവിച്ചതല്ല, അധികാരതർക്കങ്ങളും അഴിമതിയുമൊക്കെയാണ് വില്ലൻ. നാല് പതിറ്റാണ്ട് മുമ്പ്, വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ സുൽഫിക്കർ അലി ഭുേട്ടായുടെ അവസ്ഥ നോക്കൂ. അധികാരത്തിൽനിന്ന് അദ്ദേഹത്തെ പ്രതിയോഗികൾ പിടിച്ചുമാറ്റിയെന്നു മാത്രമല്ല, തൂക്കുകയർ സമ്മാനിക്കുകയും ചെയ്തു.
അതിന് കാർമികത്വം വഹിച്ച സിയാഉൽ ഹഖിനെ കാത്തിരുന്നതും ദുർമരണമായിരുന്നു. വർഷങ്ങൾക്കുശേഷം, ബേനസീറിനും അതുതന്നെയാണ് വിധിക്കപ്പെട്ടത്. ഇതൊക്കെ വെച്ചു നോക്കുേമ്പാൾ, നവാസ് ശരീഫ് എത്ര ഭാഗ്യവാൻ. തല പോകേണ്ട കേസുകൾ തലക്കുമുകളിൽ വന്നുപതിച്ചിട്ടും ഇപ്പോഴും ജീവനോടെ ഇരിക്കുന്നിേല്ല. വലിയ പൊല്ലാപ്പുകൾക്കിടയിൽ മൂന്ന് തവണ പ്രധാനമന്ത്രിയുമായി; ദീർഘകാലം ആ കസേരയിലിരുന്നതിെൻറ ക്രെഡിറ്റും സ്വന്തം. അധികാരത്തിലിരിക്കെ, മക്കൾക്കുവേണ്ടി അൽപസ്വൽപം സ്വത്തുണ്ടാക്കണമെന്ന് വിചാരിക്കാത്ത ഹരിശ്ചന്ദ്രൻ ആരാണുള്ളത്? അങ്ങനെ സ്വത്തുണ്ടാക്കിയതിെൻറ പേരിൽ ശിഷ്ടകാലം വീട്ടിലിരിക്കണമെന്ന് ഏതെങ്കിലും കോടതി പറഞ്ഞാൽ, അനുസരിക്കുന്നതിൽ ഒരു മനഃപ്രയാസവുമില്ല. നാൽപത് വർഷം ആ കഴുമരച്ചോട്ടിൽ കഴിഞ്ഞിട്ടും ജീവൻ ബാക്കി കിട്ടിയിേല്ല.
പൂർവികരുടെ നഷ്ടപ്പെട്ട സ്വത്ത് തിരിച്ചുപിടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട് വിജയശ്രീലാളിതനായി തിരിച്ചുവരുന്ന ഇളംതലമുറക്കാരെൻറ കഥപറയുന്ന ചില സിനിമകൾ കണ്ടിട്ടിേല്ല. അത്തരമൊരു കഥയിലെ സൂപ്പർ ഹീറോയാണ് നവാസ് ശരീഫ്. 70കളിൽ സുൽഫിക്കർ അലി ഭുേട്ടാ രാജ്യം അടക്കിഭരിക്കുന്ന കാലം. തെൻറ പിതാമഹൻ കെട്ടിപ്പൊക്കിയ ശരീഫ് ഗ്രൂപ്പിെൻറ കീഴിലുള്ള വ്യവസായ ശാലകൾ അടക്കമുള്ള സ്ഥാപനങ്ങൾ ദേശസാത്കരണത്തിെൻറ ഭാഗമായി സർക്കാർ തിരിച്ചുപിടിച്ചു. അന്ന്, ബിസിനസിലും നിയമത്തിലുമൊക്കെ ബിരുദം നേടി കോർപറേറ്റ് ലോകത്തിെൻറ സാധ്യതകൾ തേടിക്കൊണ്ടിരിക്കെയാണ് ഇൗ ഇടിത്തീ. കുടുംബത്തിെൻറ അഭിമാനം രക്ഷിക്കാതെ വേറെ മാർഗമില്ല. രാഷ്ട്രീയനേതാക്കളെ സ്വാധീനിച്ച് തിരിച്ചുപിടിക്കാനാകുമോ എന്നാണ് ആദ്യം അന്വേഷിച്ചത്. അങ്ങനെയാണ് 1976ൽ, പാകിസ്താൻ മുസ്ലിം ലീഗിൽ ചേർന്നത്. പഞ്ചാബ് പ്രവിശ്യ കേന്ദ്രീകരിച്ചായിരുന്നു ആദ്യനാളുകളിൽ പ്രവർത്തിച്ചത്. സർക്കാർ ഏറ്റെടുത്ത സ്റ്റീൽ പ്ലാൻറുകൾ തിരിച്ചുപിടിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. അന്ന് പഞ്ചാബ് ഗവർണറായിരുന്ന ഗുലാം ജീലാനി ഖാനുമായുള്ള ബന്ധം പാർട്ടിയുടെ തലപ്പത്തെത്തുന്നതിൽ സഹായകമായി.
അഞ്ച് വർഷത്തിനുള്ളിൽ പ്രവിശ്യയുടെ ധനമന്ത്രി; നാല് വർഷം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി. ഒരു പ്രവിശ്യസർക്കാറിെൻറ അധികാരം പ്രയോഗിച്ച് തിരിച്ചുപിടിക്കാവുന്നിടത്തോളം കുടുംബത്തിലെത്തിച്ചു. 80കളുടെ ഒടുക്കം പാർട്ടിയിൽ കലഹമായിരുന്നു. അത് മുതലെടുത്താണ് 90ൽ ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തിയത്. ഭുേട്ടായുടെ ദേശസാത്കരണത്തെ പ്രൈവറ്റൈസേഷൻകൊണ്ട് നേരിടാനാണ് ആദ്യഘട്ടത്തിൽ അദ്ദേഹമൊരുങ്ങിയത്. അത് വിജയിക്കുകയും ചെയ്തു. ‘അഴിമതിമുക്ത പാകിസ്താൻ’ എന്ന മുദ്രാവാക്യത്തിലൂടെ അധികാരത്തിലെത്തിയ ശരീഫിന് അഴിമതി ആരോപണത്തിെൻറ പേരിൽ 93ൽ രാജിവെക്കേണ്ടിവന്നത് മറ്റൊരു ചരിത്രം. നാല് വർഷത്തെ ബേനസീർ ഭരണത്തിനുശേഷം, വീണ്ടും അധികാരക്കസേരയിൽ. ഇത്തവണ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനാണ് പാർട്ടിയെ ജനങ്ങൾ അയച്ചത്. പേക്ഷ, എന്നിട്ടും സർക്കാറിന് കാലാവധി പൂർത്തിയാക്കാനായില്ല. ഒരുകാലത്ത് തെൻറ വിശ്വസ്തനായിരുന്ന മുശർറഫ് എന്ന പട്ടാളമേധാവി അട്ടിമറി നടത്തി ഭരണം പിടിച്ചെടുത്തു. വിമാനറാഞ്ചൽ, കൂട്ടക്കൊല, അഴിമതി, ഭീകരപ്രവർത്തനം തുടങ്ങി ഒേട്ടറെ കേസുകൾ കൂടി കെട്ടിവെച്ചാണ് മുശർറഫ് അദ്ദേഹത്തെ പറഞ്ഞയച്ചത്.
സുൽഫിക്കർ അലി ഭുേട്ടായുടെ വിധിയായിരിക്കും ശരീഫിനെയും കാത്തിരിക്കുന്നതെന്നാണ് രാഷ്ട്രീയജ്യോതിഷികൾ അന്ന് പ്രവചിച്ചത്. പേക്ഷ, ആ കഴുമരത്തിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു. ശിക്ഷ ജീവപര്യന്തത്തിൽ ഒതുങ്ങി. പേക്ഷ, അധികം ജയിലിൽ കിടക്കേണ്ടി വന്നില്ല. രാജ്യം വിടണമെന്ന വ്യവസ്ഥയിൽ മാപ്പ് നൽകി മുശർറഫിെൻറ ഒൗദാര്യം. അങ്ങനെ പ്രവാസജീവിതത്തിന് തുടക്കമായി. ഇതോടെ, ഒരു യുഗം അവസാനിച്ചുവെന്നാണ് പലരും കരുതിയത്. ഏഴ് വർഷത്തിനുശേഷം, ഏവരെയും അത്ഭുതപ്പെടുത്തി അദ്ദേഹം ലാഹോറിൽ തിരിച്ചെത്തി. ഇതുപോലെ പ്രവാസം അവസാനിപ്പിച്ച് ഇവിടെയെത്തിയ േബനസീറിെൻറ ദുർവിധിയോർത്ത് പിന്തിരിയാനൊന്നും അദ്ദേഹം തയാറായില്ല. ആ നെഞ്ചുറപ്പാണ് 2013ൽ വീണ്ടും പ്രധാനമന്ത്രിപദത്തിലെത്തിച്ചത്. ഇതിനിടെ, പ്രതിയോഗിയായ മുശർറഫും ഒതുങ്ങിപ്പോയിരുന്നു.
അങ്ങനെ തട്ടിയും മുട്ടിയും പോകുന്നതിനിടെയാണ് കഴിഞ്ഞവർഷം പാനമ പേപ്പർ എന്ന പേരിൽ മറ്റൊരു കിടിലൻ പണി കിട്ടിയത്. പാനമ ആസ്ഥാനമായുള്ള ഒരു സ്ഥാപനം മുഖേന ശരീഫ് അടക്കമുള്ള ഏതാനും രാഷ്ട്രത്തലവന്മാർ അനധികൃത സ്വത്തുകൾ നിക്ഷേപിച്ചുവെന്നായിരുന്നു പാനമ പേപ്പർ പുറത്തുവിട്ട രേഖകളുടെ ഉള്ളടക്കം. സംഭവം പാക് പാർലമെൻറിൽ വലിയ ഒച്ചപ്പാടായി. ഒടുവിൽ, അന്വേഷണം നടത്തിയപ്പോൾ മക്കളുടെ പേരിൽ ലണ്ടനിലും യു.എ.ഇയിലുമൊക്കെ കുറെ വാങ്ങിച്ചുകൂട്ടിയെന്ന് മനസ്സിലായി. അതോടെ, അയോഗ്യത കൽപിച്ച് കസേരയിൽനിന്ന് പിടിച്ചുപുറത്താക്കി. കഴിഞ്ഞ ജൂലൈയിലായിരുന്നു അത്. അയോഗ്യത കൽപിക്കപ്പെട്ട പാർലമെൻറ് അംഗങ്ങൾക്ക് പിന്നെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പാടില്ലെന്നതാണ് ചട്ടം.
അതുകൊണ്ട്, വോട്ട് ചോദിച്ച് സമയം കളയാതെ ഇനിയുള്ള കാലം വീട്ടിലിരിക്കാൻ സുപ്രീംകോടതി പറഞ്ഞിരിക്കുകയാണ്. നാല് പതിറ്റാണ്ട് കളം നിറഞ്ഞുകളിച്ച ഒരാളുടെ രാഷ്ട്രീയജീവിതം ഇവിടെ അവസാനിക്കുന്നു. ഇങ്ങനെ നിറഞ്ഞാടിയവരുടെ ദുർവിധി തനിക്കുണ്ടായില്ലേല്ലാ എന്ന് വേണമെങ്കിൽ അദ്ദേഹത്തിന് സമാധാനിക്കാം. നഷ്ടപ്പെട്ട സ്വത്തുക്കൾ തിരിച്ചുപിടിക്കുമെന്ന് പൂർവികർക്ക് നൽകിയ വാക്ക് പാലിക്കാനായില്ലെന്ന ദുഃഖം ബാക്കിയുണ്ട്. എല്ലാം സർക്കാർ കൊണ്ടുപോയി. 1949ലെ ക്രിസ്മസ് രാത്രിയിൽ ലാഹോറിൽ ജനനം. ലാഹോറിലെ സെൻറ് ആൻറണീസ് സ്കൂളിൽനിന്ന് പ്രാഥമികപഠനം. പഞ്ചാബ് സർവകലാശാലയിൽനിന്ന് ബിരുദം. ഭാര്യ കുൽസൂം. പാക്രാഷ്ട്രീയത്തിൽ സജീവമായ മർയം അടക്കം നാല് മക്കൾ. സഹോദരൻ ഷഹ്ബാസ് ശരീഫും രാഷ്ട്രീയത്തിൽ സജീവം. ഇപ്പോൾ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.