നിയമസർവസ്വം
text_fieldsലോകത്തെ അസംഭാവ്യതകളിൽ ഒന്നായി നമ്പാടൻ മാഷ് എണ്ണിയതാണ് അഭിഭാഷകർ മുടി കറുപ്പിക്കില്ലെന്നത്. രാഷ്ട്രീയത്തിൽ ചെറുപ്പത്തിെൻറ ചുറുചുറുക്കിനാെണങ്കിൽ, നിയമരംഗത്ത് ആയുസ്സിെൻറയും അനുഭവത്തിെൻറയും മൂപ്പാണ് പ്രധാനമെന്നാണ് നമ്പാടൻ ഫലിതത്തിെൻറ പൊരുൾ. അതിൽ കാര്യമുണ്ടെന്നുതന്നെ തെളിയിക്കുന്നു കേന്ദ്രം പുതുതായി അറ്റോണി ജനറൽ സ്ഥാനത്തേക്ക് നടത്തിയ നിയമനം. കേന്ദ്ര ഗവൺമെൻറിെൻറ മുഖ്യ നിയമോപദേഷ്ടാവും സുപ്രീംകോടതിയിൽ സർക്കാറിെൻറ പ്രഥമ അഭിഭാഷകനുമായ അറ്റോണി ജനറലിെൻറ സ്ഥാനത്തേക്ക് മലയാളിയായ കോട്ടയാൻ കടാേങ്കാട് വേണുഗോപാലിനെ നിയമിക്കുേമ്പാൾ മുന്തിയ പരിഗണന നൽകിയതും അനുഭവപാരമ്പര്യത്തിെൻറ പ്രായക്കൂടുതലിനു തന്നെ.
രാജ്യത്തെ ഉന്നതസ്ഥാനങ്ങളിലേക്ക് പ്രായം മാനദണ്ഡമാക്കി മുതിർന്നവരെ തഴഞ്ഞുവരുേമ്പാൾതന്നെയാണ് ഏറ്റവും പ്രായംകൂടിയ അറ്റോണി ജനറലായി 86കാരനായ വേണുഗോപാലിെൻറ നിയമനം. പ്രായം പ്രവർത്തനത്തിലെ കരുത്ത് വർധിപ്പിച്ചിേട്ടയുള്ളൂവെന്നു മെട്രോമാൻ ഇ. ശ്രീധരനെപ്പോലെത്തന്നെ തെളിയിച്ച മറ്റൊരു മലയാളി. വ്യവഹാരത്തർക്കത്തിൽ കക്ഷിചേരാനായി ലണ്ടനിലേക്കു പോയി ബാരിസ്റ്ററായി തിരിച്ചെത്തി പ്രശസ്തനായ അച്ഛൻ എം.കെ. നമ്പ്യാരുടെ മകനാണ് താനെന്ന് വേണുഗോപാൽ തെളിയിച്ചത് അഭിഭാഷകവൃത്തിയിലും വിശിഷ്യാ, ഭരണഘടന വിഷയങ്ങളിലെ വൈദഗ്ധ്യത്തിലും സ്വന്തം മുദ്ര പതിപ്പിച്ചാണ്. ആ വ്യക്തിമുദ്രയിൽ പത്മഭൂഷണും പത്മവിഭൂഷണുമൊക്കെ തൂവലുകൾ തുന്നിച്ചേർത്തപ്പോൾ അതിന് വിശിഷ്ടമകുടം ചാർത്തുന്നതായി രാജ്യത്തിെൻറ 15ാം അറ്റോണി ജനറലായുള്ള നിയമനം.
കണ്ണൂരിലെ ചെറുകുന്നാണ് തറവാട്ടുദേശമെങ്കിലും ജന്മത്തിൽ തൊട്ട് പരദേശിയാണ്. പിറവി 1931ൽ മംഗളൂരുവിൽ. സ്കൂൾ, കോളജ് പഠനം അവിടെത്തന്നെ. നിയമം പഠിക്കാൻ അച്ഛൻ കണ്ടുവെച്ചത് കർണാടകയിലെതന്നെ ഏറ്റവും പഴക്കംചെന്ന നിയമകലാലയമായ രാജ ലഖം ഗൗഡ ലോ കോളജ്. അവിടെനിന്നു സനദ് വാങ്ങി പുറത്തിറങ്ങി മൈസൂരുവിൽ പ്രാക്ടീസ് തുടങ്ങിയത് 1954ൽ. മൈസൂർ ഹൈകോടതിയിലായിരുന്നു അരങ്ങേറ്റം. പിന്നെ അച്ഛൻ തനിക്കുകീഴിൽ ശിക്ഷണം നൽകാനെന്നോണം മദ്രാസ് ഹൈകോടതിയിലേക്ക് കൊണ്ടുവന്നു. ദീർഘകാലം അവിടെക്കഴിഞ്ഞ അദ്ദേഹം അച്ഛെൻറ താവഴിയിൽ പ്രശസ്തിയിലേക്കുയരുക മാത്രമല്ല, ഭരണഘടനയിൽ കൂടുതൽ വ്യുൽപത്തി നേടാനുള്ള ശ്രമത്തിലുമായി. ഇക്കാര്യത്തിലെടുത്ത പ്രത്യേക താൽപര്യമാണ് പിന്നീട് വേണുേഗാപാലിന് കരിയറിൽ അടിവെച്ച കയറ്റം നൽകിയെതന്നതിന് ഇന്നോളമുള്ള ജൈത്രയാത്ര തന്നെ തെളിവ്.
നിയമം അതിെൻറ വഴിതേടുമെന്ന ചൊല്ല് തെൻറ പ്രയാണത്തിനുകൂടി ബാധകമാക്കി കർമകുശലനായ ഇൗ അഭിഭാഷകൻ. ആദ്യം നിയമം, പിന്നീടെല്ലാമെന്ന ആ വാശിക്കുമുന്നിൽ കക്ഷിരാഷ്ട്രീയ പരിഗണനകളൊന്നും ഏശിയതേയില്ല. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള തറവാട്ടിൽനിന്നാണ് വരവ്. കേരളത്തിലെ സഖാക്കൾ ഇതിഹാസതുല്യം കരുതുന്ന കെ. മാധവൻ പിതൃസഹോദരനായിരുന്നു. എന്നാൽ, കുടുംബപരിഗണനകൾപോലും നിയമവ്യവഹാരങ്ങളെ സ്വാധീനിച്ചുകൂടെന്ന് അച്ഛൻതന്നെ പഠിപ്പിച്ചു. കയ്യൂർ കേസ് മംഗളൂരു കോടതിയിലെത്തിയപ്പോൾ, കേസിൽ ജ്യേഷ്ഠൻ മാധവൻ പ്രതിയാണെന്നറിഞ്ഞപ്പോൾ എ.പി.പിയായെത്തിയ എം.കെ. നമ്പ്യാർ സഹോദരൻ പ്രതിയായ കേസിൽ എങ്ങനെ വാദിക്കുമെന്ന് ചോദിച്ചു പിൻവാങ്ങുകയായിരുന്നു. ഇത് മനസ്സിൽ കുറിച്ചാകണം കേസിെൻറ മെറിറ്റിൽ കവിഞ്ഞതൊന്നും വേണുഗോപാലിനും പ്രശ്നമായില്ല. വ്യവഹാരങ്ങളിലെ സജീവത കണ്ട് അദ്ദേഹത്തെ രാഷ്ട്രീയചായ്വിെൻറ കോളങ്ങളിലൊതുക്കാൻ പലരും ശ്രമിച്ചെങ്കിലും അതിനൊന്നും വഴങ്ങുന്നതല്ല ആ ചുവടുകൾ. മോദി ഗവൺമെൻറിെൻറ അകപ്പിന്തുണയോടെ ഡൽഹിയിൽ കെജ്രിവാൾ ഭരണത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള ശ്രമം നടന്നപ്പോൾ നിശിതമായ നിയമഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്.
1972ൽ സീനിയർ അഭിഭാഷകനായി മാറി. അടിയന്തരാവസ്ഥയിൽ അന്ന് ജനതാപാർട്ടി നേതാക്കളായ എൽ.കെ. അദ്വാനിയും എ.ബി. വാജ്പേയിയും അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവർക്കുവേണ്ടി കേസ് വാദിക്കാനെത്തി. കരാളദിനങ്ങൾക്കുശേഷം മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ജനത സർക്കാർ അധികാരത്തിൽവന്നപ്പോൾ അദ്ദേഹം അഡീഷനൽ സോളിസിറ്റർ ജനറലിെൻറ സ്ഥാനത്തെത്തി. 1992ൽ ബാബരി മസ്ജിദ് കേസ് മസ്ജിദ് ധ്വംസനത്തിലേക്കു നീളുന്ന വിധത്തിലേെക്കത്തിയപ്പോൾ കല്യാൺ സിങ് സർക്കാറിനുവേണ്ടി സുപ്രീംകോടതിയിൽ വാദിച്ചത് വേണുഗോപാലായിരുന്നു. മസ്ജിദ് സംരക്ഷിക്കപ്പെടുമെന്ന് സുപ്രീംകോടതിക്ക് ഉറപ്പുനൽകിയതും അദ്ദേഹം തന്നെ. എന്നാൽ, പള്ളി തകർക്കപ്പെട്ട സായാഹ്നത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ വീട്ടിൽ ചേർന്ന പ്രത്യേക ബെഞ്ചിനുമുന്നിൽ വിശദീകരണം നൽകാനെത്തി. ബാബരി ധ്വംസനവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് നേരിടുന്ന എൽ.കെ. അദ്വാനിക്കുവേണ്ടി വാദിക്കുന്നത് വേണുഗോപാലാണ്. നേരത്തേ, മണ്ഡൽ കേസും ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ജയലളിതയുടെ അവിഹിത സ്വത്തുസമ്പാദന കേസിൽ അവരുടെ മുഖ്യമന്ത്രിസ്ഥാനത്തിനുനേരെ വെല്ലുവിളിയുയർന്നപ്പോൾ കേസ് വാദിക്കാനെത്തിയതും അദ്ദേഹം. 2002ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് കേസിലും മായാവതിയുടെ അഴിമതിക്കേസിലുമൊക്കെ ഇൗ മലയാളിസേവനം ലഭ്യമായിരുന്നു. 2ജി സ്പെക്ട്രം കേസിൽ അമിക്കസ്ക്യൂറിയായിരുന്നു.
നിയമത്തിെൻറ സർവവിജ്ഞാനകോശമെന്നു സുഹൃത്തുക്കൾ വിശേഷിപ്പിക്കുന്ന വേണുഗോപാൽ ഭരണഘടന വിദഗ്ധനായാണ് ശ്രദ്ധ നേടിയത്. സ്വദേശത്തുമാത്രമല്ല, ഭൂട്ടാന് ഭരണഘടന തയാറാക്കുന്നതിലും ഇൗ വേണുസ്പർശം ചെന്നെത്തി. ജുഡീഷ്യൽ സംവിധാനത്തെക്കുറിച്ച് ശക്തമായ നിലപാടുകളുണ്ട് വേണുഗോപാലിന്. സുപ്രീംകോടതിയുടെ ബെഞ്ചുകൾ സംസ്ഥാനങ്ങളിലേക്ക് നീട്ടിനൽകുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല. അതേസമയം, നിയമനടത്തിപ്പിെൻറ വേഗവും തുറസ്സും വർധിപ്പിക്കാൻ അനുബന്ധ സംവിധാനങ്ങൾ വേണമെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. നിയമപരിഷ്കാരത്തിന് ശ്രദ്ധേയമായ ഒേട്ടറെ സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹത്തെ അതുമായി ബന്ധപ്പെട്ട വേദിയിൽ മോദി ഗവൺമെൻറ് അംഗമാക്കിയിരുന്നു. നിയമവ്യവഹാരത്തിെൻറ വഴിയിൽ ജീവിതം േനദിച്ച വേണുഗോപാലിന് 2002ൽ പത്മഭൂഷണും 2015ൽ പത്മവിഭൂഷണും കിട്ടിയതിനു പുറമെ, ഒട്ടനേകം വിദേശ സർവകലാശാലകളുടെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നേരത്തേ, വേർപിരിഞ്ഞുപോയ ഭാര്യ ശാന്തയുടെ പേരിൽ ജീവകാരുണ്യപ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നുണ്ട്. ലക്ഷ്മികുമാർ, കൃഷ്ണൻ, കണ്ണൻ എന്നിവർ മക്കളാണ്ലോകത്തെ അസംഭാവ്യതകളിൽ ഒന്നായി നമ്പാടൻ മാഷ് എണ്ണിയതാണ് അഭിഭാഷകർ മുടി കറുപ്പിക്കില്ലെന്നത്. രാഷ്ട്രീയത്തിൽ ചെറുപ്പത്തിെൻറ ചുറുചുറുക്കിനാെണങ്കിൽ, നിയമരംഗത്ത് ആയുസ്സിെൻറയും അനുഭവത്തിെൻറയും മൂപ്പാണ് പ്രധാനമെന്നാണ് നമ്പാടൻ ഫലിതത്തിെൻറ പൊരുൾ. അതിൽ കാര്യമുണ്ടെന്നുതന്നെ തെളിയിക്കുന്നു കേന്ദ്രം പുതുതായി അറ്റോണി ജനറൽ സ്ഥാനത്തേക്ക് നടത്തിയ നിയമനം.
കേന്ദ്ര ഗവൺമെൻറിെൻറ മുഖ്യ നിയമോപദേഷ്ടാവും സുപ്രീംകോടതിയിൽ സർക്കാറിെൻറ പ്രഥമ അഭിഭാഷകനുമായ അറ്റോണി ജനറലിെൻറ സ്ഥാനത്തേക്ക് മലയാളിയായ കോട്ടയാൻ കടാേങ്കാട് വേണുഗോപാലിനെ നിയമിക്കുേമ്പാൾ മുന്തിയ പരിഗണന നൽകിയതും അനുഭവപാരമ്പര്യത്തിെൻറ പ്രായക്കൂടുതലിനു തന്നെ. രാജ്യത്തെ ഉന്നതസ്ഥാനങ്ങളിലേക്ക് പ്രായം മാനദണ്ഡമാക്കി മുതിർന്നവരെ തഴഞ്ഞുവരുേമ്പാൾതന്നെയാണ് ഏറ്റവും പ്രായംകൂടിയ അറ്റോണി ജനറലായി 86കാരനായ വേണുഗോപാലിെൻറ നിയമനം. പ്രായം പ്രവർത്തനത്തിലെ കരുത്ത് വർധിപ്പിച്ചിേട്ടയുള്ളൂവെന്നു മെട്രോമാൻ ഇ. ശ്രീധരനെപ്പോലെത്തന്നെ തെളിയിച്ച മറ്റൊരു മലയാളി. വ്യവഹാരത്തർക്കത്തിൽ കക്ഷിചേരാനായി ലണ്ടനിലേക്കു പോയി ബാരിസ്റ്ററായി തിരിച്ചെത്തി പ്രശസ്തനായ അച്ഛൻ എം.കെ. നമ്പ്യാരുടെ മകനാണ് താനെന്ന് വേണുഗോപാൽ തെളിയിച്ചത് അഭിഭാഷകവൃത്തിയിലും വിശിഷ്യാ, ഭരണഘടന വിഷയങ്ങളിലെ വൈദഗ്ധ്യത്തിലും സ്വന്തം മുദ്ര പതിപ്പിച്ചാണ്. ആ വ്യക്തിമുദ്രയിൽ പത്മഭൂഷണും പത്മവിഭൂഷണുമൊക്കെ തൂവലുകൾ തുന്നിച്ചേർത്തപ്പോൾ അതിന് വിശിഷ്ടമകുടം ചാർത്തുന്നതായി രാജ്യത്തിെൻറ 15ാം അറ്റോണി ജനറലായുള്ള നിയമനം.
കണ്ണൂരിലെ ചെറുകുന്നാണ് തറവാട്ടുദേശമെങ്കിലും ജന്മത്തിൽ തൊട്ട് പരദേശിയാണ്. പിറവി 1931ൽ മംഗളൂരുവിൽ. സ്കൂൾ, കോളജ് പഠനം അവിടെത്തന്നെ. നിയമം പഠിക്കാൻ അച്ഛൻ കണ്ടുവെച്ചത് കർണാടകയിലെതന്നെ ഏറ്റവും പഴക്കംചെന്ന നിയമകലാലയമായ രാജ ലഖം ഗൗഡ ലോ കോളജ്. അവിടെനിന്നു സനദ് വാങ്ങി പുറത്തിറങ്ങി മൈസൂരുവിൽ പ്രാക്ടീസ് തുടങ്ങിയത് 1954ൽ. മൈസൂർ ഹൈകോടതിയിലായിരുന്നു അരങ്ങേറ്റം. പിന്നെ അച്ഛൻ തനിക്കുകീഴിൽ ശിക്ഷണം നൽകാനെന്നോണം മദ്രാസ് ഹൈകോടതിയിലേക്ക് കൊണ്ടുവന്നു. ദീർഘകാലം അവിടെക്കഴിഞ്ഞ അദ്ദേഹം അച്ഛെൻറ താവഴിയിൽ പ്രശസ്തിയിലേക്കുയരുക മാത്രമല്ല, ഭരണഘടനയിൽ കൂടുതൽ വ്യുൽപത്തി നേടാനുള്ള ശ്രമത്തിലുമായി. ഇക്കാര്യത്തിലെടുത്ത പ്രത്യേക താൽപര്യമാണ് പിന്നീട് വേണുേഗാപാലിന് കരിയറിൽ അടിവെച്ച കയറ്റം നൽകിയെതന്നതിന് ഇന്നോളമുള്ള ജൈത്രയാത്ര തന്നെ തെളിവ്. നിയമം അതിെൻറ വഴിതേടുമെന്ന ചൊല്ല് തെൻറ പ്രയാണത്തിനുകൂടി ബാധകമാക്കി കർമകുശലനായ ഇൗ അഭിഭാഷകൻ. ആദ്യം നിയമം, പിന്നീടെല്ലാമെന്ന ആ വാശിക്കുമുന്നിൽ കക്ഷിരാഷ്ട്രീയ പരിഗണനകളൊന്നും ഏശിയതേയില്ല. കമ്യൂണിസ്റ്റ് പാരമ്പര്യമുള്ള തറവാട്ടിൽനിന്നാണ് വരവ്. കേരളത്തിലെ സഖാക്കൾ ഇതിഹാസതുല്യം കരുതുന്ന കെ. മാധവൻ പിതൃസഹോദരനായിരുന്നു. എന്നാൽ, കുടുംബപരിഗണനകൾപോലും നിയമവ്യവഹാരങ്ങളെ സ്വാധീനിച്ചുകൂടെന്ന് അച്ഛൻതന്നെ പഠിപ്പിച്ചു. കയ്യൂർ കേസ് മംഗളൂരു കോടതിയിലെത്തിയപ്പോൾ, കേസിൽ ജ്യേഷ്ഠൻ മാധവൻ പ്രതിയാണെന്നറിഞ്ഞപ്പോൾ എ.പി.പിയായെത്തിയ എം.കെ. നമ്പ്യാർ സഹോദരൻ പ്രതിയായ കേസിൽ എങ്ങനെ വാദിക്കുമെന്ന് ചോദിച്ചു പിൻവാങ്ങുകയായിരുന്നു. ഇത് മനസ്സിൽ കുറിച്ചാകണം കേസിെൻറ മെറിറ്റിൽ കവിഞ്ഞതൊന്നും വേണുഗോപാലിനും പ്രശ്നമായില്ല. വ്യവഹാരങ്ങളിലെ സജീവത കണ്ട് അദ്ദേഹത്തെ രാഷ്ട്രീയചായ്വിെൻറ കോളങ്ങളിലൊതുക്കാൻ പലരും ശ്രമിച്ചെങ്കിലും അതിനൊന്നും വഴങ്ങുന്നതല്ല ആ ചുവടുകൾ. മോദി ഗവൺമെൻറിെൻറ അകപ്പിന്തുണയോടെ ഡൽഹിയിൽ കെജ്രിവാൾ ഭരണത്തിന് നിയന്ത്രണമേർപ്പെടുത്താനുള്ള ശ്രമം നടന്നപ്പോൾ നിശിതമായ നിയമഭാഷയിലാണ് അദ്ദേഹം വിമർശിച്ചത്.
1972ൽ സീനിയർ അഭിഭാഷകനായി മാറി. അടിയന്തരാവസ്ഥയിൽ അന്ന് ജനതാപാർട്ടി നേതാക്കളായ എൽ.കെ. അദ്വാനിയും എ.ബി. വാജ്പേയിയും അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവർക്കുവേണ്ടി കേസ് വാദിക്കാനെത്തി. കരാളദിനങ്ങൾക്കുശേഷം മൊറാർജി ദേശായിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ജനത സർക്കാർ അധികാരത്തിൽവന്നപ്പോൾ അദ്ദേഹം അഡീഷനൽ സോളിസിറ്റർ ജനറലിെൻറ സ്ഥാനത്തെത്തി. 1992ൽ ബാബരി മസ്ജിദ് കേസ് മസ്ജിദ് ധ്വംസനത്തിലേക്കു നീളുന്ന വിധത്തിലേെക്കത്തിയപ്പോൾ കല്യാൺ സിങ് സർക്കാറിനുവേണ്ടി സുപ്രീംകോടതിയിൽ വാദിച്ചത് വേണുഗോപാലായിരുന്നു. മസ്ജിദ് സംരക്ഷിക്കപ്പെടുമെന്ന് സുപ്രീംകോടതിക്ക് ഉറപ്പുനൽകിയതും അദ്ദേഹം തന്നെ. എന്നാൽ, പള്ളി തകർക്കപ്പെട്ട സായാഹ്നത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിെൻറ വീട്ടിൽ ചേർന്ന പ്രത്യേക ബെഞ്ചിനുമുന്നിൽ വിശദീകരണം നൽകാനെത്തി. ബാബരി ധ്വംസനവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസ് നേരിടുന്ന എൽ.കെ. അദ്വാനിക്കുവേണ്ടി വാദിക്കുന്നത് വേണുഗോപാലാണ്. നേരത്തേ, മണ്ഡൽ കേസും ഇദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. ജയലളിതയുടെ അവിഹിത സ്വത്തുസമ്പാദന കേസിൽ അവരുടെ മുഖ്യമന്ത്രിസ്ഥാനത്തിനുനേരെ വെല്ലുവിളിയുയർന്നപ്പോൾ കേസ് വാദിക്കാനെത്തിയതും അദ്ദേഹം. 2002ലെ ഗുജറാത്ത് തെരഞ്ഞെടുപ്പ് കേസിലും മായാവതിയുടെ അഴിമതിക്കേസിലുമൊക്കെ ഇൗ മലയാളിസേവനം ലഭ്യമായിരുന്നു. 2ജി സ്പെക്ട്രം കേസിൽ അമിക്കസ്ക്യൂറിയായിരുന്നു.
നിയമത്തിെൻറ സർവവിജ്ഞാനകോശമെന്നു സുഹൃത്തുക്കൾ വിശേഷിപ്പിക്കുന്ന വേണുഗോപാൽ ഭരണഘടന വിദഗ്ധനായാണ് ശ്രദ്ധ നേടിയത്. സ്വദേശത്തുമാത്രമല്ല, ഭൂട്ടാന് ഭരണഘടന തയാറാക്കുന്നതിലും ഇൗ വേണുസ്പർശം ചെന്നെത്തി. ജുഡീഷ്യൽ സംവിധാനത്തെക്കുറിച്ച് ശക്തമായ നിലപാടുകളുണ്ട് വേണുഗോപാലിന്. സുപ്രീംകോടതിയുടെ ബെഞ്ചുകൾ സംസ്ഥാനങ്ങളിലേക്ക് നീട്ടിനൽകുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല. അതേസമയം, നിയമനടത്തിപ്പിെൻറ വേഗവും തുറസ്സും വർധിപ്പിക്കാൻ അനുബന്ധ സംവിധാനങ്ങൾ വേണമെന്നാണ് അദ്ദേഹത്തിെൻറ പക്ഷം. നിയമപരിഷ്കാരത്തിന് ശ്രദ്ധേയമായ ഒേട്ടറെ സംഭാവനകൾ നൽകിയിട്ടുള്ള അദ്ദേഹത്തെ അതുമായി ബന്ധപ്പെട്ട വേദിയിൽ മോദി ഗവൺമെൻറ് അംഗമാക്കിയിരുന്നു. നിയമവ്യവഹാരത്തിെൻറ വഴിയിൽ ജീവിതം േനദിച്ച വേണുഗോപാലിന് 2002ൽ പത്മഭൂഷണും 2015ൽ പത്മവിഭൂഷണും കിട്ടിയതിനു പുറമെ, ഒട്ടനേകം വിദേശ സർവകലാശാലകളുടെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. നേരത്തേ, വേർപിരിഞ്ഞുപോയ ഭാര്യ ശാന്തയുടെ പേരിൽ ജീവകാരുണ്യപ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്തുന്നുണ്ട്. ലക്ഷ്മികുമാർ, കൃഷ്ണൻ, കണ്ണൻ എന്നിവർ മക്കളാണ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.