പുതിയ ഭീഷണികളോടെ യു.എസ്-ഇസ്രായേൽ അച്ചുതണ്ട്
text_fieldsസൈനികശക്തികൊണ്ട് പിടിച്ചെടുത്ത സ്ഥലം സ്വന്തം തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേൽ. ഇത് 1924ലെ ജനീവ കരാറിെൻറ ലംഘനമാണ്. കരാറിൽ ഒപ്പുവെച്ച രാഷ്ട്രമാണ് അമേരിക്ക. എന്നാൽ, അമേരിക്ക നിർലജ്ജം ജറൂസലമിെൻറ തലസ്ഥാനപദവിക്ക് അംഗീകാരം നൽകിയിരിക്കുകയാണിപ്പോൾ. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഏകപക്ഷീയമായ ഇൗ തീരുമാനം ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവല്ലാതെ ആരും ഏറ്റുപറഞ്ഞിട്ടില്ല. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ജർമൻ ചാൻസലർ അംഗല മെർകലും തുർക്കി പ്രസിഡൻറ് ഉർദുഗാനും ഇറാൻ പ്രസിഡൻറ് ഹസൻ റൂഹാനിയും തീരുമാനത്തെ അപലപിച്ചു. ചൈനയും റഷ്യയും ഇതംഗീകരിക്കുന്നില്ല. യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുെട്ടറസ് ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് വ്യക്തമാക്കുന്നു. 1967ൽ ഇസ്രായേൽ, ൈകയേറിയ ജറൂസലം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽനിന്ന് പിൻവാങ്ങണമെന്ന് രക്ഷാസമിതി 1967ൽതന്നെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതാണ്. ജറൂസലം തങ്ങളുടെ തലസ്ഥാനമായിരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ, 1980ൽ പ്രമേയത്തിലൂടെ ഇസ്രാേയലിനോടു ജറൂസലം വിട്ടുപോകാൻ െഎക്യരാഷ്ട്രസഭ ആവശ്യപ്പെട്ടു. എന്നാൽ, ഇസ്രാേയൽ ജറൂസലമിൽ നിർമാണപ്രവർത്തനങ്ങളുമായി മുന്നോട്ടുപോയപ്പോഴാണ് 2016ൽ പ്രമേയത്തിലൂടെ രക്ഷാസമിതി നടപടികളെ അപലപിച്ചത്. അതുകൊണ്ടാണ് െഎക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ ജറൂസലമിെൻറ അന്താരാഷ്ട്ര പദവി ഡോണൾഡ് ട്രംപിേനാ നെതന്യാഹുവിനോ ഏകപക്ഷീയമായി ലംഘിക്കാൻ സാധ്യമല്ലെന്നു വ്യക്തമാക്കിയത്!
ഏകപക്ഷീയത
തന്ത്രപ്രധാനമായ ഒരു പ്രശ്നത്തിൽ എടുത്തുചാടി ഏകപക്ഷീയമായ തീരുമാനമെടുക്കാൻ ട്രംപിനെ പ്രേരിപ്പിച്ചതെന്താകും? ആഭ്യന്തരസംഘർഷങ്ങൾ സ്വന്തം പ്രതിച്ഛായ കെടുത്തിരിക്കുന്നുവെന്നത് ശരിയാണ്. ഭരണവൃത്തത്തിലെ സ്വന്തക്കാരെല്ലാം ദിനേന കൊഴിഞ്ഞുപോവുകയായിരുന്നു. അറ്റോണി ജനറലായിരുന്ന ജഫേഴ്സൻ സഷൻസ്, വൈറ്റ് ഹൗസിലെ ഉദ്യോഗസ്ഥമേധാവി റെയിൻസ്, പ്രീബസ്, പ്രസ് സെക്രട്ടറി സീൻ സ്പൈഡർ തുടങ്ങി പലരും വിടപറഞ്ഞു. ഒാരോ ദിവസവും ട്രംപ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുന്നു. പിൻവാങ്ങുമെന്ന് ട്രംപ് ഭീഷണി മുഴക്കിയ ഇറാനുമായുള്ള ആണവകരാർ, അന്താരാഷ്ട്ര കാലാവസ്ഥ കരാർ, സിറിയയിലെയും ഇറാഖിലെയും അഫ്ഗാനിസ്താനിലെയും അമേരിക്കൻ സൈനിക സാന്നിധ്യം ഇവയെല്ലാം അന്താരാഷ്ട്രവേദിയിൽ അമേരിക്കക്കു പേരുദോഷമായിട്ടുണ്ട്. ഇൗ പ്രതിസന്ധിയിലാണ്, ട്രംപ് ജറൂസലം പ്രശ്നം തൊടുത്തുവിട്ടിരിക്കുന്നത്. ഇത് ബോധപൂർവമായൊരു നയസമീപനത്തിെൻറ ഭാഗമാണോ? അതോ, പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിച്ചുവിടാനുള്ള തന്ത്രമോ?
പക്ഷപാതം
തെരഞ്ഞെടുപ്പുവേളയിൽ ട്രംപ് വാഗ്ദാനം ചെയ്തത് എല്ലാ കാര്യങ്ങളിലും പ്രഥമ പരിഗണന അമേരിക്കക്കെന്നായിരുന്നു. എന്നാൽ, ജറൂസലം ഫലസ്തീനിൽനിന്ന് അടർത്തിയെടുത്ത് ഇസ്രായേലിനു സമർപ്പിച്ചതിലൂടെ ട്രംപ് മുൻഗണന നൽകിയിരിക്കുന്നത് അമേരിക്കക്കല്ല; മറിച്ച് ഇസ്രാേയലിനാണ്. അതുകൊണ്ടാണ് ട്രംപ് ഇസ്രാേയലിനു മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണെന്ന് ഇറാെൻറ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇൗ പ്രസ്താവിച്ചത്. അമേരിക്കക്കു പേരുദോഷമുണ്ടാക്കുന്ന ഇൗ നയം ദൂരവ്യാപക പ്രത്യാഘാതങ്ങളുളവാക്കുന്നതാണ്.
1948 മേയ് 15ന് അർധരാത്രിയാണ് ഇസ്രായേലിെൻറ പ്രഥമ പ്രധാനമന്ത്രി ഡേവിഡ് ബെൻഡുരിയൻ ഇസ്രായേലിെൻറ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നത്. അന്നുതന്നെ ഏതാനും മിനിറ്റുകൾക്കകം പ്രസിഡൻറ് ഹാരി എസ്. ട്രൂമാൻ ഇസ്രാേയലിനെ അംഗീകരിച്ചു. ഭരണതലത്തിൽ, അമേരിക്കയിൽ ഇതിനെതിർപ്പുകളുണ്ടായിരുന്നു. സൈനിക ജനറലായിരുന്ന ജോർജ് സി. മാർഷൽ, നയതന്ത്രജ്ഞനായ ഡീൻ റസ്ക് തുടങ്ങിയവർ അതിെന എതിർക്കുകയുണ്ടായി. അവരൊന്നും ഇസ്രാേയലിനെ എതിർത്തത് അറബികളോടുള്ള സ്നേഹംകൊണ്ടായിരുന്നില്ല. വിഭജനസമയത്ത് ജൂതജനസംഖ്യ കേവലം ആറു ലക്ഷവും ഫസ്തീനികളായ അറബികൾ 30 ലക്ഷവുമായിരുന്നു. ഇൗ വിടവ് പ്രശ്നങ്ങൾ സൃഷ്ടിച്ചാൽ അതു ഭാവിയിൽ അമേരിക്കക്ക് ദോഷമാകുമോ എന്ന് അവർ ഭയപ്പെട്ടു. മാത്രമല്ല, അറബ് ഭൂപ്രദേശങ്ങൾ എണ്ണ സമ്പത്തുകൊണ്ട് സമ്പന്നമായതിനാൽ അവരെ പിണക്കുന്നത് ബുദ്ധിയല്ലെന്നും അവർ കരുതി. എന്നാൽ, ഇസ്രായേലിെൻറ ആദ്യ പ്രസിഡൻറായി വന്ന ചെയിം വെയ്സ്മാൻ മാർച്ച് മാസത്തിൽതന്നെ പ്രസിഡൻറ് ട്രൂമാനെ രഹസ്യമായി സന്ദർശിക്കുകയും വിഭജനത്തിനുള്ള സമ്മതം വാങ്ങുകയും ചെയ്തിരുന്നു. ബ്രിട്ടെൻറ വിദേശകാര്യ മന്ത്രിയായിരുന്ന ആർതർ ബാൽഫറാണല്ലോ 1917ൽ ഫലസ്തീൻ വിഭജിക്കുന്നതിനുള്ള പ്രഖ്യാപനം നടത്തിയത്. അങ്ങനെ, ബ്രിട്ടനും അമേരിക്കയും തുടക്കംമുതലേ ഇസ്രായേൽ പക്ഷപാതികളായതൊക്കെ ചരിത്രവസ്തുതകളാണ്.
1948 മുതൽ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ, ഇസ്രായേൽ അമേരിക്കയുടെ ഇംഗിതങ്ങൾ സാധിപ്പിച്ചു കൊടുക്കുന്നതിൽ ബുദ്ധിപൂർവം പങ്കുവഹിച്ചതായി കാണാം. ഇതിെൻറ ഗുണഫലങ്ങളാണ് ഇസ്രായേൽ അനുഭവിക്കുന്നത്. അമേരിക്കക്ക് ഗൾഫ് മേഖലയിൽ സാമ്പത്തികവും സൈനികവും രാഷ്ട്രീയവുമായ താൽപര്യങ്ങളുണ്ട്. ഗൾഫ് രാഷ്ട്രങ്ങളിലെ എണ്ണയുടെ വില ലോക കേമ്പാളത്തിൽ നിയന്ത്രിക്കാനും അതു മതിയാകുവോളം ലഭ്യമാക്കാനും ഗൾഫ് രാഷ്ട്രങ്ങളെ നിയന്ത്രണത്തിൽ നിർത്തേണ്ടതുണ്ട്. കൂടാതെ, ഗൾഫ് രാജ്യങ്ങളെ ആയുധവിപണിയായും അമേരിക്ക കണക്കാക്കുന്നു.
ലോകത്തെ ഏറ്റവും വലിയ ആയുധദാതാവ് അമേരിക്കയാണ്. അമേരിക്കയുടെ വിപണനം 32 ശതമാനമാണ്. തൊട്ടുപിറകിൽ നിൽക്കുന്ന റഷ്യയുടേത് 27 ശതമാനവും. ‘ബോയിങ്’, ‘േലാക്ഫീദ് മാർട്ടിൻ’ എന്നിവയുടെ ആയുധവിൽപന രണ്ടാം യുദ്ധശേഷം 32 ശതമാനം വർധിച്ചിട്ടുണ്ടത്രെ.
ശീതസമര ഘട്ടം
ശീതസമര കാലഘട്ടത്തിൽ ഫലസ്തീൻ വിമോചനമുന്നണിയെയും ഇൗജിപ്തിനെയും ഇറാഖിനെയുമൊക്കെ ആയുധമണിയിക്കേണ്ടത് റഷ്യയുടെ ആവശ്യമായിരുന്നു. എന്നാൽ, കമ്യൂണിസ്റ്റ് ദർശനത്തിനെതിരെ നടന്ന പ്രച്ഛന്നമായ പ്രചാരണങ്ങൾ അറബ്ലോകത്തെ റഷ്യയുടെയും ചൈനയുടെയും എതിർചേരിയിലണിനിരത്തി. അമേരിക്കയുടെ പ്രചാരണ പരിപാടികൾക്ക് ചുക്കാൻപിടിക്കുന്നതോടൊപ്പം, സ്വയം ആയുധമണിയാനും ഫലസ്തീനിെൻറ ഭൂമി വെട്ടിപ്പിടിക്കാനും ഇസ്രായേൽ തന്ത്രപൂർവമായ ചുവടുവെപ്പുകൾ നടത്തി. അങ്ങനെ, 1967ലെ ‘ആറുദിവസ യുദ്ധം’ ഇസ്രായേലിനെ മിഡിലീസ്റ്റിലെ സായുധശക്തിയാക്കി. ഇസ്രായേൽ മേഖലയിലെ ശക്തിയാണെന്നും അവരെ അത്യാധുനിക ആയുധങ്ങളണിയിക്കുന്നത് അമേരിക്കയുടെതന്നെ താൽപര്യമാണെന്നും അറബ്രാഷ്ട്രങ്ങളെ റഷ്യ ആയുധമണിയിക്കുേമ്പാൾ അതു നേരിടാൻ ഇസ്രായേൽ സജ്ജമായിരിക്കണമെന്നും 1968ൽ അമേരിക്കൻ സെനറ്റിൽ പ്രഖ്യാപിക്കപ്പെട്ടു. ഇത് ഇസ്രായേലിെൻറയും അമേരിക്കയിലെ സയണിസ്റ്റ് ലോബിയുടെയും ഏറെക്കാലത്തെ യുക്തിപൂർവവും തന്ത്രപരവുമായ ക്രമപ്രവൃദ്ധ ശ്രമങ്ങളുടെ ഫലമായിരുന്നു. പാശ്ചാത്യ രാഷ്ട്രങ്ങളിൽ-പ്രത്യേകിച്ചും അമേരിക്കയിൽ-അറബികൾ സുഖഭോഗങ്ങൾ കണ്ടെത്തുകയും അവിടങ്ങളിൽ നിക്ഷേപങ്ങൾ നടത്തുകയും ചെയ്തിരുന്നപ്പോൾ സയണിസ്റ്റ് ലോബി അമേരിക്കയുടെ ഭരണം-പ്രത്യേകിച്ചും വിദേശനയം-നിയന്ത്രിക്കാൻ പണിപ്പെടുകയായിരുന്നു.
പണവും മാധ്യമസ്വാധീനവുമാണ് രാഷ്ട്രീയ നേതൃത്വത്തെയും അവരുടെ നയങ്ങളെയും വഴിതിരിച്ചുവിടാൻ സയണിസ്റ്റ് ലോബിയെ സഹായിക്കുന്നത്. നാഷനൽ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടിവ് ജെഫ് സുക്കറും കൊളംബിയ ബ്രോഡ്കാസ്റ്റിങ് സിസ്റ്റത്തിെൻറ ചെയർമാനും അമേരിക്കയിെല ഏറ്റവും വലിയ ധനാഢ്യനുമായ റെഡ് സ്റ്റോങ്ങും ഇസ്രായേലിെൻറ സ്വന്തക്കാരാണ്. ജനപ്രതിനിധികളായി കോൺഗ്രസിലും സെനറ്റിലും തങ്ങളുടെ അനുപാതത്തിൽ കൂടുതൽ പ്രാതിനിധ്യം നേടുന്നു. ഇതിനായി തെരഞ്ഞെടുപ്പ് വരുേമ്പാൾ അവരുടെ രാഷ്ട്രീയ സമിതിയായ പി.എ.സി ശതകോടികൾ ഒഴുക്കുന്നു. അങ്ങനെ പല കമ്മിറ്റികളുടെയും ചെയർമാൻ പദവികളിൽ അവർ അവരോധിക്കപ്പെടുന്നു.
ജറൂസലം അംഗീകാരപ്രഖ്യാപനത്തിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം രക്ഷാസമിതിയിലെ 15ൽ 14 അംഗങ്ങളും യു.എൻ പൊതുസഭയിൽ വൻ ഭൂരിപക്ഷവും അംഗീകരിച്ചശേഷവും സമീപനം തിരുത്താൻ സന്നദ്ധമല്ല വാഷിങ്ടൺ. പ്രമേയത്തെ അനുകൂലിക്കുന്ന രാഷ്ട്രങ്ങളെ സാമ്പത്തിക ശിക്ഷാഭീഷണിയിലൂടെ വിരട്ടുകയാണ് യു.എസ് ഭരണകർത്താക്കൾ.ട്രംപിെൻറ മരുമകനും ഉപദേശകനുമായ ജാറിദ് കുഷ്നറാകെട്ട, ജൂതനും നെതന്യാഹുവിെൻറ സുഹൃത്തുമാണ്. ഇസ്രാേയലിനെ തൃപ്തിപ്പെടുത്താനും അറബികളെ യുദ്ധമുഖത്തേക്കു നയിക്കാനുമുള്ള ശ്രമം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ പ്രവചനാതീതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.