കോവിഡിെൻറ പുതിയ വകഭേദങ്ങളും ഹോമിയോപ്പതിയും
text_fieldsകോവിഡിെൻറ പുതിയ വകഭേദങ്ങളെക്കുറിച്ച് ഭയാനക വിവരങ്ങളാണ് നാം കേൾക്കുന്നത്. കോവിഡ്-19 രോഗലക്ഷണങ്ങളിൽ സാധാരണ കണ്ടുവന്നിരുന്നത് പനി, തലവേദന, വരണ്ട ചുമ, ക്ഷീണം, ശരീരവേദന, വയറിളക്കം, തൊണ്ടവേദന, കണ്ണുകളിൽ നീർക്കെട്ട്, രുചിയും മണവുമില്ലായ്്മ, തൊലിപ്പുറത്തെ പാടുകൾ തുടങ്ങിയവയായിരുന്നു. രോഗ തീവ്രത കൂടിയവർക്ക് നെഞ്ചുവേദനയും കടുത്ത ശ്വാസംമുട്ടലും അനുഭവപ്പെട്ടു. എന്നാൽ, പുതിയ മ്യൂട്ടേഷനുകൾ നമ്മുടെ ശരീരത്തെ ആക്രമിക്കുന്ന രീതിയിൽതന്നെ വ്യത്യാസങ്ങളുണ്ട്. ഏതാണ്ടെല്ലാ കോവിഡ് കേസുകളിലും പ്രധാനമായും കാണപ്പെടുന്ന പനി പുതിയ വൈറസ് ബാധയിൽ ചിലപ്പോൾ കണ്ടെന്നുവരില്ല. അതേസമയം, മറ്റു ചില ലക്ഷണങ്ങൾ: കാഴ്ചവൈകല്യം, കേൾവി തകരാറ്, പേശിവേദന, ചർമ അണുബാധ എന്നിവ കണ്ടുവരുകയും ചെയ്യുന്നു. സാംക്രമിക രോഗങ്ങളുടെ വ്യാപനമുണ്ടാകുേമ്പാൾ പ്രതിരോധിക്കാൻ നൽകുന്ന ഔഷധത്തെ 'ജീനസ് എപിഡെമിക്സ്' എന്നാണ് ഡോ. സാമുവൽ ഹാനിമാൻ പേരിട്ടത്.
കോവിഡിെൻറ ആദ്യ തരംഗമുണ്ടായപ്പോൾ ഡൽഹിയിലെ ആയുഷ് ഡിപ്പാർട്മെൻറ് പ്രതിരോധിക്കാനുള്ള ഒൗഷധമായി തിരഞ്ഞെടുത്തത് 'ആർസെനിം ആൽബം 30' എന്ന ഔഷധമായിരുന്നു. രോഗമുണ്ടാക്കുന്ന രോഗാണു അതല്ലെങ്കിൽ വകേഭദങ്ങൾ ഏതെല്ലാം തരം രോഗലക്ഷണങ്ങൾ രോഗിയിൽ പ്രകടമാക്കുന്നുവെന്നതിനെ അടിസ്ഥാനപ്പെടുത്തിയും പഠനവിധേയമാക്കിയുമാണ് ഹോമിയോപ്പതിയിൽ പ്രതിരോധ ഔഷധം നിർണയിക്കുന്നത്.
രോഗതീവ്രതയും സങ്കീർണതകളുംകൂടി പരിഗണിക്കപ്പെടുേമ്പാൾ ഈ ഔഷധവും അതിെൻറ പൊട്ടൻസിയും മാറിയേക്കാം. ആദ്യ തരംഗത്തിൽ തെരെഞ്ഞടുക്കപ്പെട്ട ഒൗഷധം 'ആർസെനികം ആൽബം' ആയിരുന്നെങ്കിലും രണ്ടാം തരംഗത്തിെൻറ തീവ്രതയും രോഗലക്ഷണങ്ങളും കണക്കിലെടുക്കുേമ്പാൾ ഫോസ് 30, ബ്രയോണിയ 30 തുടങ്ങിയ ഔഷധങ്ങൾകൂടി പ്രതിരോധത്തിന് ഉപയോഗിക്കാവുന്നതാണ്.
സംസ്ഥാനത്ത് മുമ്പ് ഡെങ്കി ഫീവർ, ചികുൻ ഗുനിയ, ജാപ്പനീസ് എൻസെഫലൈറ്റിസ് തുടങ്ങിയ സാംക്രമിക രോഗങ്ങൾ പടർന്നുപിടിച്ചപ്പോൾ ഹോമിയോപ്പതി ചികിത്സയും പ്രതിരോധവും ഏറെ ഫലപ്രാപ്തി കൈവരിച്ചത് ഓർക്കുമല്ലോ. പ്രതിരോധ രംഗത്ത് മാത്രമല്ല രോഗചികിത്സയിലും ഹോമിയോപ്പതി ഫലപ്രദമാണ്. കോവിഡിെൻറ പ്രധാന സങ്കീർണതകളിലൊന്നായ ന്യുമോണിയ തടയാനും ചികിത്സിച്ച് സുഖപ്പെടുത്താനും ഫലപ്രദമായ ഔഷധങ്ങൾ ഹോമിയോപ്പതിയിലുണ്ട്. നിർഭാഗ്യവശാൽ ഈ ഒരു പ്രതിസന്ധി ഘട്ടത്തിലും ഹോമിയോപ്പതിയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താൻ സർക്കാറും ആരോഗ്യ വകുപ്പും മടികാണിക്കുകയാണ്.
ആദ്യ തരംഗത്തിൽ ഹോമിയോ ഡോക്ടർമാർ ചികിത്സിക്കേണ്ട എന്നായിരുന്നു ആരോഗ്യ വകുപ്പ് നിലപാട്. പിന്നീട് രോഗം വ്യാപകമായപ്പോൾ എല്ലാ സ്വകാര്യ ഹോമിയോ ക്ലിനിക്കുകളിലും രോഗികൾ എത്തിത്തുടങ്ങി. ഫലപ്രാപ്തിയും ലഭിക്കുന്നുണ്ട്. അലോപ്പതി ൈവദ്യശാസ്ത്രരംഗത്തെ അളവുകോൽകൊണ്ട് ഹോമിയോപ്പതിയുടെ ചികിത്സരംഗത്തെ ഫലപ്രാപ്തി അളന്നുനോക്കാൻ ശ്രമിച്ചതിനുശേഷം 'കപടശാസ്ത്രം' എന്ന് മുദ്രകുത്തി അപവാദ കാമ്പയിൻ നടത്തുന്ന പ്രവണതയുമുണ്ട്. അങ്ങനെയെങ്കിൽ പൊതുഖജനാവിൽനിന്ന് നികുതിപ്പണംകൊണ്ട് നടത്തുന്ന ഹോമിയോ മെഡിക്കൽ കോളജ് അടക്കമുള്ള സർക്കാർ ഹോമിയോ സ്ഥാപനങ്ങൾ നിലനിർത്തുന്നതിൽ അർഥമില്ല. ഒന്നുകിൽ ജനങ്ങൾക്ക് ഈ സ്ഥാപനങ്ങൾ വഴി ഹോമിയോപ്പതിയുടെ സേവനങ്ങൾ ലഭ്യമാക്കുക, അതല്ലെങ്കിൽ അടച്ചുപൂട്ടുക. കോവിഡിെൻറ ഭയാനകമായ അവസ്ഥയിലെങ്കിലും എല്ലാ വൈദ്യശാസ്ത്ര ശാഖകളെയും സമന്വയിപ്പിച്ച് ജനങ്ങളെ മരണമുനമ്പിൽനിന്ന് രക്ഷിക്കാൻ സർക്കാർ ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.