ഇൻജുറി ടൈം
text_fieldsകേട്ടിട്ടില്ലേ, യൊഹാൻ ക്രൈഫ് എന്ന ഫുട്ബാൾ ഇതിഹാസം കാൽപന്തുകളിയെക്കുറിച്ച് അവ തരിപ്പിച്ച മഹത്തായ ഫിലോസഫി: ഏറെ ലളിതമാണ് ഫുട്ബാൾ നിയമങ്ങ ൾ; എന്നാൽ, ലളിതമായി ഫുട്ബാൾ കളിക്കുന്നതിനേക്കാൾ പ്രയ ാസകരമായി മറ്റൊന്നുമില്ല. ഇതിലും ലളിതമായി ഈ കളിയെ വർണിക്കുന്നതെ ങ്ങനെയാണ്. ഒന്നര മണിക്കൂർ കളിനേരത്തിെൻറ സർവ അനിശ്ചിതത്വവും ആവേശവും നാടകീയതയുമൊ ക്കെ ഒളിഞ്ഞിരിപ്പുണ്ട് ഈ തത്ത്വചിന്തയിൽ. നന്നായി കളിക്കുേമ്പാൾ, ഫുട്ബാളുമൊത്ത് നടത്തുന ്ന മനോഹര നൃത്തമാണീ കളിയെന്നും അദ്ദേഹം മറ്റൊരിക്കൽ പറഞ്ഞു. നൂറു മീറ്റർ ഗ്രൗണ്ടിലെ ഓ ട്ടപ്പാച്ചിലിനപ്പുറം, കൂർമബുദ്ധിയിൽ ഉരുത്തിരിയുന്ന ചലന-പ്രതിചലന വേഗവും കൃത ്യതയുമൊക്കെയാണ് ഈ നൃത്തത്തിന് മാറ്റു കൂട്ടുന്നത്.
ആ നൃത്തച്ചുവടുകളിലെ സൂക്ഷ്മതയും ജാഗ്രതയും കളിക്കളത്തിൽ മാത്രമല്ല, പുറത്തും വേണമെന്നും ക്രൈഫ് പല തവണ ഓർമപ്പെടുത്തിയിട്ടുണ്ട്. ഇല്ലെങ്കിൽ പേരുദോഷവും മാനഹാനിയും സാവോപോളോയിൽനിന്ന് പ്ലെയിൻ കയറി വരും. ക്രൈഫിനെ പോലെ ബാഴ്സയുടെ ന്യൂകാമ്പിലും മറ്റും ഫുട്ബാളിെൻറ മനോഹര നൃത്തച്ചുവടുകളിലൂടെ ലോകത്തെ ത്രസിപ്പിച്ച നെയ്മർ കളത്തിനുപുറത്ത് ഈ ഫിലോസഫി തെറ്റിച്ചപ്പോൾ സംഭവിച്ചത് ഈ ദുരന്തമായിരുന്നു. അങ്ങനെയൊരു ശനിദശയിലൂടെ കടന്നുപോകുന്ന ഒരാൾ പരിക്കിെൻറ പടുകുഴിയിൽ ചാടിയിെല്ലങ്കിലേ അത്ഭുതമുള്ളൂ. കാരണം, കുമ്മായ വരക്കുള്ളിലാണെങ്കിലും പുറത്താണെങ്കിലും കളിനിയമങ്ങിളിൽ മാറ്റമില്ലാത്ത സ്ഥിതിക്ക് ഒരിടത്ത് പിഴച്ചാൽ സർവതും പിഴച്ചു എന്നാണല്ലോ. അതുതന്നെ സംഭവിച്ചു. സൗഹൃദ മത്സരത്തിനിടെ പരിക്കേറ്റ് കണ്ണീരോടെ തിരിച്ചുപോരേണ്ടി വന്നു. കാത്തിരുന്ന ‘കോപ്പ’ ഗാലറിയിലിരുന്ന് കാണാനാണ് വിധി.
ഇക്കാലത്ത് ഒരു 27കാരന് സംഭവിക്കാവുന്ന അബദ്ധം മാത്രമായിരുന്നു അത്. പക്ഷേ, ആ യുവാവിെൻറ പേര് നെയ്മർ ദാ സിൽവ സാേൻറാസ് ജൂനിയർ എന്നാകുേമ്പാൾ പാപ്പരാസി ലോകത്തു മാത്രമല്ല സോക്കർവേൾഡിലും അത് വൈറലാകും. നഗീല ട്രിൻഡാഡ് എന്ന ബ്രസീലിയൻ മോഡലുമായി മുെമ്പങ്ങോ തുടങ്ങിയ വാട്സ്ആപ് സൗഹൃദമാണ്. അത് പിന്നീട് ഇൻസ്റ്റഗ്രമിലേക്കും മറ്റുമൊക്കെ വളർന്നു. പക്ഷേ, അപ്പോഴൊന്നും അതിത്രക്ക് വഷളാകുമെന്ന് കരുതിയതല്ല. വെർച്വൽ വേൾഡിൽനിന്ന് പുറത്തുവരാൻ രണ്ടുപേരും തീരുമാനിക്കുന്നതോടെയാണ് കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞത്. ഫ്രാൻസിെല പി.എസ്.ജി എന്ന ക്ലബ്ബിനുവേണ്ടി കളിക്കുന്ന നെയ്മർ, സാവോപോളോയിലുള്ള ട്രിൻഡാഡിനെ സ്വന്തം ചെലവിൽ പാരിസിലെത്തിക്കുകയായിരുന്നു. രണ്ടു ദിവസം അവിടെ തങ്ങി മടങ്ങിയ ട്രിൻഡാഡ്, രണ്ടാഴ്ചക്കുശേഷം നെയ്മറിനെതിരെ ബലാത്സംഗത്തിന് കേസ് കൊടുത്തതോടെയാണ് ‘രഹസ്യ യാത്ര’ പുറത്താവുന്നത്.
ഹോട്ടലിൽവെച്ച് നെയ്മർ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. പരാതി വ്യാജമാണ്, പരസ്പര ധാരണയോടെയുള്ള ലൈംഗിക ബന്ധമായിരുന്നു അത്, ബലാത്സംഗമായിരുന്നുവെങ്കിൽ എന്തുകൊണ്ട് അപ്പോൾ തന്നെ പരാതി നൽകിയില്ല തുടങ്ങി ‘വേട്ടക്കാരുടെ’ പതിവ് ചോദ്യവുമായി നെയ്മർ ഇപ്പുറത്തും നിലയുറപ്പിച്ചു. ‘പരസ്പര ധാരണ’ക്ക് തെളിവായി നെയ്മറുടെ കൈവശം ചാറ്റ് റെക്കോഡുകളുമുണ്ട്. അപ്പോഴാണ് ട്രിൻഡാഡ്, അവർ പരസ്പരം ഏറ്റുമുട്ടുന്ന വിഡിയോ പുറത്തുവിട്ടത്. ചുരുക്കിപ്പറഞ്ഞാൽ, ഒരു ക്ലബ്ബ് സീസൺ അവസാനിക്കുേമ്പാൾ തെൻറ ടീമിനെ ചാമ്പ്യന്മാരാക്കിയതിെൻറ പൊൻതൂവൽ മാത്രമല്ല നെയ്മർക്ക് കിട്ടിയത്; സാമാന്യം നല്ല ചീത്തപ്പേരും ഒരൊറ്റ എപ്പിസോഡിലൂടെ സമ്പാദിച്ചു. അതിെൻറ ഹാങ്ഓവറിലാണ് ബ്രസീലിയയിൽ ഖത്തറുമായുള്ള സൗഹൃദ മത്സരത്തിന് ഇറങ്ങിയത്. അറിയാമല്ലോ, 14ന് കോപ അമേരിക്ക തുടങ്ങൂകയാണ്. ബ്രസീലാണ് പോരാട്ട വേദി. 2007നുശേഷം, ദേശീയ ടീം കോപ തൊടാനായിട്ടില്ല. ആ ചീത്തപ്പേര് ഇക്കുറി മാറ്റിയേ തീരു. നെയ്മറിൽ തന്നെയായിരുന്നു പ്രതീക്ഷ. അതിനുള്ള പ്രതിഭയുമുണ്ട് അയാൾക്ക്. പറഞ്ഞിട്ടെന്ത്, പതിവുപോലെ പരിക്ക് ഇത്തവണയും വില്ലനായി.
ഖത്തറിനെതിരെ 17 മിനിറ്റ് മാത്രം കളിച്ച് നെയ്മർക്ക് പുറത്തുപോരേണ്ടി വന്നു. കണങ്കാലിനാണ് പരിക്ക്. ഭേദമാകാൻ സമയമെടുക്കും. അതിനാൽ, കോപയിൽ നെയ്മറുടെ നൃത്തച്ചുവടുകളുണ്ടാകില്ലെന്ന് വ്യക്തം. അഞ്ചു വർഷം മുമ്പ് ബ്രസീലിൽ ലോകകപ്പ് ഫുട്ബാൾ വന്നപ്പോഴും ഇതായിരുന്നു അവസ്ഥ. ക്വാർട്ടർ ഫൈനലിൽ കൊളംബിയയുമായി മത്സരിക്കവെ പരിക്കേറ്റു. സെമിയിൽ ജർമനിക്കെതിരെ നെയ്മറില്ലാതെ കളത്തിലിറങ്ങിയ കാനറികൾക്ക് ശരിക്കും കിട്ടി. ഒന്നിനെതിരെ ഏഴു ഗോളുകളാണ് മഞ്ഞപ്പട വാങ്ങിക്കൂട്ടിയത്. നെയ്മറില്ലാത്ത കോപയിൽ ബ്രസീലിനെ കാത്തിരിക്കുന്നത് എന്താകുെമന്ന് കണ്ടറിയണം.
വിരസമായ ടെക്നിക്കൽ ഫുട്ബാളിനോടല്ല, ത്രസിപ്പിക്കുന്ന ആക്രമണ ഫുട്ബാളിനോടാണ് എന്നും കമ്പം. ഗാലറികളിൽനിന്നുകേട്ട ആരവങ്ങൾക്കൊപ്പമാണ് എക്കാലത്തും കോർട്ടിനുള്ളിൽ അയാൾ മേനാഹര നൃത്തച്ചുവടുകൾ തീർത്തത്. അങ്ങനെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഫുട്സാലിലും സ്ട്രീറ്റ് ഫുട്ബാളിലും തുടങ്ങി വിഖ്യാതമായ സാേൻറാസിലൂടെ തുടങ്ങിയ കരിയറാണത്. അതെ, സാക്ഷാൽ പെലെ ലോകഫുട്ബാളിന് കാണിച്ച മാന്ത്രികവഴി. പിന്നീടത് ക്രൈഫിെൻറ ബാഴ്സയിലേക്ക് എത്തുന്നതോടെ ആ ചിത്രം സമ്പൂർണമാകുന്നു. അവിടെ കളിക്കൂട്ടുകാർ മെസ്സിയും സുവാരസുമായിരുന്നു. പുതുനൂറ്റാണ്ടിൽ ന്യൂ കാമ്പിലെ സുവർണകാലമായിരുന്നു ആ നാല് വർഷം. ചാമ്പ്യൻസ് ലീഗും ലാലിഗയുമടക്കം നേട്ടങ്ങൾ ഓരോന്നായി ബാഴ്സ സ്വന്തമാക്കിയത് ഈ ത്രിമൂർത്തി സഖ്യത്തിെൻറ പിൻബലത്തിൽ. 123 മത്സരങ്ങളിൽനിന്ന് 68ഗോളുകളാണ് ഇക്കാലത്ത് നെയ്മർ അടിച്ചുകൂട്ടിയത്. സാേൻറാസിലെ നാല് വർഷത്തിനുള്ളിലും ഗോൾവേട്ടയിൽ അർധ സെഞ്ച്വറി തികച്ചു. 2017 മുതൽ പി.എസ്.ജിയിലാണ്; അതും ലോകത്തിലെ ഏറ്റവും വിലയേറിയ താരമെന്ന ഖ്യാതിയോടെ. പക്ഷേ, അവിടെ കാര്യങ്ങൾ ഇത്തിരി വ്യത്യസ്തമാണ്. സ്പാനിഷ് ലീഗിനെപോലെ പോരാട്ടവീര്യമില്ല ഫ്രഞ്ച് ലീഗിൽ.
പ്രതിയോഗികൾ ദുർബലരും. അതുകൊണ്ട് പി.എസ്.ജിയിലെ പ്രകടനങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ചാമ്പ്യൻസ്ലീഗിൽ മുന്നേറാൻ കഴിയാതിരുന്നതും തുടർച്ചയായുള്ള പരിക്കുമൊക്കെ ഈ നിറംമങ്ങലിന് കാരണമായിട്ടുണ്ട്. ദേശീയ ജഴ്സിയിലും മിന്നുന്ന പ്രകടനമായിരുന്നു. 18ാം വയസ്സിൽ അരങ്ങേറ്റം കുറിച്ച നെയ്മർ 97 കളികളിൽനിന്ന് 60 ഗോളുകളാണ് സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. ഗോൾവേട്ടയിൽ ഇനി മുന്നിലുള്ളത് പെലെയും റൊണാൾേഡായും മാത്രം. പക്ഷേ, ടീമിെൻറ പ്രകടനത്തിൽ ഇഷ്ടക്കാരനായ മെസ്സിയെ പോലെതന്നെ ദുഃഖിതനാണ്. നാളിത്രയായിട്ടും എടുത്തുപറയാവുന്ന ഒരു ട്രോഫിയും ഷെൽഫിൽ എത്തിച്ചിട്ടില്ല. ആകെയുള്ളത് 2012ലെ ഒളിമ്പിക്സ് ഗോൾഡും തൊട്ടടുത്ത വർഷത്തെ കോൺഫെഡറേഷൻ കപ്പും മാത്രമാണ്. വലിയ പ്രതീക്ഷകളോടെ കളത്തിലിറങ്ങിയ രണ്ടു ലോകകപ്പുകളിലും കോപകളിലും നിരാശയായിരുന്നു ഫലം.
1992 ഫെബ്രുവരി അഞ്ചിന് സാവോപോളോയിൽ ജനനം. പിതാവ് നെയ്മർ സാേൻറാസ് സീനിയർ പേരുകേട്ട ഫുട്ബാളറായിരുന്നു. അദ്ദേഹം തന്നെയാണ് ജൂനിയർ നെയ്മറെ കളിയുടെ ബാലപാഠങ്ങൾ പഠിപ്പിച്ചത്. ഇപ്പോഴും നെയ്മറിെൻറ ട്രാൻസ്ഫർ അടക്കമുള്ള കാര്യങ്ങളിൽ അന്തിമ വാക്ക് പിതാവിേൻറതു തന്നെയാണ്. സാവോേപാളോയിൽ നൂറ്റാണ്ട് പഴക്കമുള്ള പോർചുഗീസ് സാൻറിസ്റ്റയാണ് ആദ്യ ക്ലബ്. പിന്നെയാണ് സാേൻറാസിലേക്കും അതുവഴി ലോകഫുട്ബാളിലേക്കും വളർന്നത്. തികഞ്ഞ പെന്തകോസ്ത് ക്രിസ്ത്യനാണ്. ആ വഴിയിൽ ചാരിറ്റി പ്രവർത്തനവുമുണ്ട്. ഇതിനായി എല്ലാ വർഷവും സൗഹൃദ ഫുട്ബാൾ മത്സരം നടത്തും. ചില സമയങ്ങളിൽ വംശീയ അധിക്ഷേപത്തിനും ഇരയായിട്ടുണ്ട്. മുൻകാമുകിയിൽ ഒരു മകനുണ്ട്: ഡേവി ലൂക്ക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.