വ്യത്യസ്ത അവതരണം
text_fieldsഅടിസ്ഥാനപരമായി വളരെ വ്യത്യസ്തമായിരുന്നു ബജറ്റിെൻറ അവതരണം. ആദ്യ അരമണിക്കൂർ മ ോദിസർക്കാറിെൻറ നേട്ടങ്ങൾ, പ്രധാന ഇൻഫ്രാസ്ട്രക്ചറുകൾ, ചെറുകിട-സൂക്ഷ്മ സംരംഭങ്ങ ൾ, വ്യോമമേഖല, വിദേശനിക്ഷേപം കൂട്ടാനുള്ള കാര്യങ്ങൾ എന്നിവയാണ് പറഞ്ഞത്. അത് കഴിഞ്ഞയ ുടനെ അവർ ഗ്രാമീണ മേഖലയിലേക്ക് ശ്രദ്ധയൂന്നി. ഗാവ്-ഗരീബ്-കിസാൻ (ഗ്രാമം - ദാരിദ്ര്യം-ക ർഷകൻ) എന്നതിലൂന്നിയാണ് സംസാരിച്ചതെങ്കിലും കുേറക്കാര്യങ്ങൾ പറയാതെ, ചില പ്രധാന കാ ര്യങ്ങൾ എടുത്തുപറഞ്ഞു. 2022 ആകുമ്പോഴേക്കും ‘എല്ലാവർക്കും വീട്’ എന്ന പദ്ധതിയിൽ ഉൾപ്പെ ടുത്തി 1,95,00,000 വീടുകൾ നിർമിക്കുമെന്ന് പറയുന്നു. മത്സ്യമേഖലയെക്കുറിച്ചുള്ള പരാമർശം ശ്രദ്ധേയമാണ്. സാധാരണ കേന്ദ്ര ബജറ്റുകളിൽ മത്സ്യമേഖല വരാറില്ല. അത് കുേറക്കൂടി രാഷ്ട്രീയ പ്രസ്താവനയാണ്. കാരണം, ഇത്രയും വലിയ തീരദേശമുള്ള രാജ്യത്ത് ആ മേഖലക്ക് ഇത്രയും പ്രാധാന്യം കൊടുത്തു എന്നുള്ളതുകൊണ്ടാണ് അതിനൊരു പദ്ധതിയും ചട്ടക്കൂടും.
അതുപോലെ തന്നെയാണ് ഗ്രാമീണ ഇന്ത്യയിൽ 1,25,000 കിലോമീറ്റർ റോഡ് സൃഷ്ടിക്കുമെന്ന പ്രഖ്യാപനം. 75,000 പേർക്ക് ഗ്രാമീണമേഖലയിൽ വ്യവസായ സംരംഭക അവസരം സൃഷ്ടിക്കുന്നു. അതിനായി 80 വില്ലേജ് തല കാർഷിക ഇൻക്യുേബറ്റേഴ്സും 20 സാങ്കേതിക സംയോജിത സംരംഭങ്ങളും തുടങ്ങും. സീറോ ബജറ്റ് ഫാമിങ്ങിനെക്കുറിച്ച് പറയുന്നുണ്ട്. ഉള്ള വിഭവങ്ങൾകൊണ്ട് കൃഷി ചെയ്യുക എന്ന കാഴ്ചപ്പാടാണ് അത്. കുേറക്കൂടി സ്വാഭാവിക കൃഷിരീതിയാണിത്. എന്നാൽ, കർഷകന് മെച്ചമുണ്ടാകുകയും ചെയ്യും.
ഗ്രാമീണമേഖലയിൽ വെള്ളത്തിന് കൂടുതൽ ഊന്നൽ നൽകിയിട്ടുണ്ട്. 2024 ആകുമ്പോഴേക്കും എല്ലാ വീടുകളിലും വെള്ളം എത്തിക്കുമെന്നാണ് പ്രഖ്യാപനം. എല്ലാവർക്കും കുടിവെള്ളം എന്നതാണ് ലക്ഷ്യം. അതിെൻറ ഭാഗമായി 286 ജില്ലകളിൽ പദ്ധതി നടപ്പാക്കും എന്ന് പറയുന്നു. എന്നാൽ, 286 ജില്ലകൾ എന്ന് പറയുമ്പോൾ ഇന്ത്യയുടെ പകുതിയേ വരുന്നുള്ളൂ. കേരളത്തിൽ ഈ പദ്ധതികൊണ്ട് എത്രത്തോളം ഗുണമുണ്ടാകുമെന്ന് നോക്കിത്തന്നെ അറിയേണ്ടതാണ്. പിന്നീട് അർബൻ ഇന്ത്യ എന്ന ആശയത്തിലേക്ക് പോകുന്നു. പൊതുയിട വിസർജ്യമുക്ത ഭാരതം എന്ന ലക്ഷ്യം പൂർത്തീകരിക്കുമെന്നു പറയുന്നുണ്ട്. ഇന്ത്യയിലെ മിക്ക വലിയ നഗരങ്ങളും ആ ആശയം നടപ്പാക്കിക്കഴിഞ്ഞു. കൂടെ മഹാത്മാഗാന്ധിയെപ്പറ്റിയുള്ള ഗാന്ധി പീഡിയ കൊണ്ടുവരുമെന്നും പറയുന്നു.
റെയിൽേവയിൽ കുേറ മാറ്റങ്ങൾ ഉണ്ട്. സബർബൻ മേഖലയിൽ കുേറ മാറ്റങ്ങൾ വരും. മെട്രോ ലെയിനുകൾക്ക് കൂടുതൽ ശ്രദ്ധ നൽകുമെന്ന് പറയുന്നുണ്ട്. അതുതന്നെ പൊതു സ്വകാര്യ പങ്കാളിത്തത്തിലാണ് (പി.പി.പി). കൂടുതൽ നഗരങ്ങളിൽ മെട്രോ വരും. കേരളത്തിൽ തിരുവനന്തപുരത്തോ കോഴിക്കോടോ മെട്രോ വരണം എന്നുണ്ടെങ്കിൽ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നമുക്ക് ആവശ്യപ്പെടാൻ കഴിയും. പേക്ഷ, അത് പൊതു സ്വകാര്യ പങ്കാളിത്തത്തിൽതന്നെ വേണം എന്നുള്ളതുകൊണ്ട് ചിലപ്പോൾ കേരളസർക്കാറിെൻറ നിലപാടുകളുമായി പൊരുത്തപ്പെടാതെ വരാം. സംസ്ഥാന-കേന്ദ്ര സർക്കാറുകൾ തമ്മിൽ ഈ വിഷയത്തിൽ പൊരുത്തക്കേടുകൾ ഉള്ളതിനാൽ പദ്ധതിയുടെ ഗുണം നമുക്ക് കിട്ടാതെയും വരാം.
ആദ്യ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ‘യൂത്ത് ഓഫ് ഇന്ത്യ’യിലേക്ക് പോയി. അപ്പോഴാണ് ദേശീയ ഗവേഷണ ഫൗണ്ടേഷനെക്കുറിച്ച് പറയുന്നത്. മിക്കവാറും ഈ കേന്ദ്രം മേഖലയിലെ ഏറ്റവും ശക്തമായ അധികാരസ്ഥാപനമായി മാറും. കുേറ വകുപ്പുകളുടെ കീഴിലുള്ള കാര്യങ്ങൾ ഒരൊറ്റ കുടക്കീഴിൽ വരും. അപ്പോൾ പ്രയത്നങ്ങളുടെ ഇരട്ടിപ്പോ തനിപ്പകർപ്പോ വരാതിരിക്കാൻ കഴിയുമെന്നതാണ് പ്രധാന ഗുണം. ഉയർന്ന നിലവാരമുള്ള ഉയർന്നവിദ്യാഭ്യാസത്തിന് കൂടുതൽ ഊന്നൽ കിട്ടും. ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താൻ കഴിയുന്ന ഇന്ത്യൻ സ്ഥാപനങ്ങൾക്ക് 400 കോടി രൂപ മാറ്റിവെച്ചിട്ടുണ്ട്. ലോകമൊട്ടാകെയുള്ള 200 മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്ത്യയിൽനിന്ന് രണ്ടു ഐ.ഐ.ടികളും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസും ഉണ്ട്. കുേറ മറ്റുസ്ഥാപനങ്ങൾ കൂടി ആ നിലവാരത്തിലേക്ക് വളർന്നുവരുന്നുണ്ട്.
എല്ലാ തൊഴിൽനിയമങ്ങളെയും ഏകോപിപ്പിച്ച് നാല് നിയമാവലികൾ ആക്കി മാറ്റും എന്ന് ബജറ്റിൽ പറയുന്നു. ബിസിനസ് നന്നായി നടപ്പാക്കുന്നതിെൻറ കാര്യം പറയുന്ന കൂട്ടത്തിൽതന്നെ സുഗമജീവിതം എന്ന് പലയിടത്തും പറയുന്നുണ്ട്. അതിെൻറ പ്രധാന കാരണം ബജറ്റ് കൂടുതൽ പൊതുജനത്തിനുള്ളത് എന്ന് തോന്നിക്കാൻ വേണ്ടിയാണ്. അതിനുള്ള ഉദാഹരണമായാണ് എൽ.ഇ.ഡി ലൈറ്റുകളെക്കുറിച്ച് പറയുന്നത്. 35 കോടി എൽ.ഇ.ഡി ബൾബുകൾ മാറ്റിയിട്ടാൽ 18,300 കോടി രൂപയുടെ വൈദ്യുതി ബിൽ ലാഭിക്കാൻ കഴിയുമെന്നാണ് ബജറ്റിൽ പറയുന്നത്. എന്നാൽ, കണക്കുകളിൽ അവ്യക്തത ഉണ്ട്. റെയിൽേവയുടെ ആധുനീകരണം ‘അർബൻ ഇന്ത്യ’ സെക്ഷനിൽ പറഞ്ഞുപോകുന്നുണ്ട്. ഇതെല്ലാം ആളുകളെ സഹായിക്കാനുള്ളതാണെന്നാണ് പറയുന്നത്. ഇന്ത്യയിലെ സ്ത്രീകൾ എന്ന വിഭാഗത്തിൽ സ്വയംസഹായ സംഘങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അംഗങ്ങൾക്ക് 5000 രൂപ വരെ പലിശരഹിത വായ്പ നൽകും. ഓരോ സ്വയംസഹായ സംഘത്തിെലയും ഒരു വനിതക്ക് ഒരു ലക്ഷം രൂപ വരെ കൊടുക്കും. ബാങ്കിങ് സെക്ടറിൽ കുേറ മാറ്റങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട മാറ്റം നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികളുടെ (എൻ.ബി.എഫ്.സി) കൂടുതൽ നിയന്ത്രണം റിസർവ് ബാങ്കിന് വരാൻ സാധ്യതയുണ്ട് എന്നതാണ്. ഇത് നിക്ഷേപകർക്ക് ഗുണകരമായി വരാമെങ്കിലും കമ്പനികൾക്ക് ദോഷകരമായി വന്നേക്കാം.
നാഷനൽ ഹൗസിങ് ബാങ്കിന് ഉണ്ടായിരുന്ന റെഗുലേറ്ററി അധികാരങ്ങൾ മാറ്റി അത് തിരികെ റിസർവ് ബാങ്കിന് കൊടുത്തു. അത് പ്രധാനപ്പെട്ട ഒരു മാറ്റമാണ്. നാഷനൽ പെൻഷൻ ഫണ്ടിന് കുേറക്കൂടി സുതാര്യത വരുത്താനുള്ള ശ്രമങ്ങളും ഉണ്ടായിട്ടുണ്ട്. കോർപറേറ്റ് ടാക്സ് പൊതുവെ കുറച്ചിട്ടുണ്ട്. നേരേത്ത 200 കോടി വരെ ബിസിനസ് ഉള്ളവർക്ക് 25 ശതമാനം നികുതി ആയിരുന്നത് 400 കോടി വരെയുള്ളവർക്ക് എന്നാക്കി മാറ്റിയിട്ടുണ്ട്. 99.3 ശതമാനം കമ്പനികളും അതിെൻറ കീഴിൽ വരും. വരുമാനനികുതിയിൽ മറ്റു മാറ്റങ്ങൾ കാണുന്നില്ല. എന്നാൽ, രണ്ടുകോടി മുതൽ അഞ്ച് കോടി വരെ വരുമാനം വരുന്നവർക്ക് അധികമായി മൂന്നുശതമാനം നികുതി വരും. അഞ്ചുകോടിക്ക് മേലെ ഉള്ളവർക്ക് ഏഴുശതമാനം അധികനികുതി വരും. സുതാര്യത കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ട്. ഏത് ഓഫിസറാണ് വിലയിരുത്തിയത് എന്നറിയാത്ത വിധമുള്ള നടപടിക്രമങ്ങൾ വരുന്നു.
പാൻ കാർഡിന് പകരം ആധാർ വരും. ഒരൊറ്റ കാർഡിലേക്ക് രാജ്യമൊട്ടാകെ ഇടപാടുകൾ കൊണ്ടുവരാനുള്ള ശ്രമം കൂടിയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.