‘ഒാഫിസ് സമയം ആർ.ടി.െഎ അപേക്ഷക്കുള്ളതല്ല’
text_fieldsഒാഫിസ്സംവിധാനങ്ങൾ ഉപയോഗിച്ച് ഒാഫിസ്സമയത്ത് ആർ.ടി.െഎ അപേക്ഷ സമർപ്പിച്ച ഉദ്യോഗസ്ഥനെ വിവരാവകാശ കമീഷൻ ശക്തമായി താക്കീത് ചെയ്തു. എല്ലാ ഇന്ത്യൻ പൗരന്മാർക്കും വിവരം അറിയാനുള്ള അവകാശമുണ്ടെന്നാണ് വിവരാവകാശ നിയമം പറയുന്നത്. അതിനാൽ സർക്കാർ ഉദ്യോഗസ്ഥനും ഒൗപചാരികത ഇല്ലാതെ തന്നെ വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ സമർപ്പിക്കുന്നതിന് നിയമപരമായ തടസ്സങ്ങളൊന്നുമില്ല. എന്നാൽ, ജോലിസമയത്ത് ഒൗദ്യോഗിക സംവിധാനങ്ങൾ ഉപയോഗിച്ച് വിവരാവകാശ അപേക്ഷകൾ നൽകരുതെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ ഉത്തരവിട്ടു. ആർ.ടി.െഎ അപേക്ഷ സമർപ്പിക്കുക ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. ഒാഫിസ് സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് അപേക്ഷ സമർപ്പിക്കരുതെന്നാണ് കേന്ദ്ര മുഖ്യ വിവരാവകാശകമീഷണർ രാധാകൃഷ്ണൻ മാത്തൂറിെൻറ ഉത്തരവ്.
തിരുവനന്തപുരത്തെ സി-ഡാക് ജീവനക്കാരനായ ശരവണനാണ് ജോലിചെയ്യുന്ന സ്ഥാപനത്തിലെ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിച്ചതുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടത്. നിയമന ഉത്തരവ്, സ്ഥാനക്കയറ്റം, ശമ്പളം തുടങ്ങിയ വിവരങ്ങളും ആവശ്യപ്പെട്ടു. ആവശ്യപ്പെട്ട രേഖകൾ പി.െഎ.ഒ നിരസിച്ചപ്പോൾ അപ്പീൽഅധികാരിയെ സമീപിച്ചു. അപ്പീൽഅധികാരിയും അപേക്ഷ തള്ളിയ സാഹചര്യത്തിലാണ് കേന്ദ്ര വിവരാവകാശകമീഷനെ സമീപിച്ചത്.
ശരവണൻ ആവശ്യപ്പെട്ടത് മൂന്നാംകക്ഷി വിവരങ്ങളാണെന്ന കാരണം പറഞ്ഞാണ് അപേക്ഷ നിരാകരിച്ചത്. വനിതജീവനക്കാർ ഉൾപ്പെടെയുള്ള സീനിയർ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയാണ് ശരവണൻ ആർ.ടി.െഎ അപേക്ഷകൾ സമർപ്പിക്കുന്നതെന്ന് പി.െഎ.ഒ കമീഷൻ മുമ്പാകെ ബോധിപ്പിച്ചു. മാത്രമല്ല, ഒാഫിസ് മെഷിനറി ഉപയോഗിച്ച് ഒൗദ്യോഗിക ഇ-മെയിൽ വിലാസമാണ് ആർ.ടി.െഎ അപേക്ഷ സമർപ്പിക്കാൻ ഉപയോഗിച്ചതെന്നും ആരോപിച്ചു.
ഇൗ സാഹചര്യത്തിലാണ് അപേക്ഷകനായ ഉദ്യോഗസ്ഥനെ കമീഷൻ താക്കീത് ചെയ്തത്. മേലിൽ ഒാഫിസ്സംവിധാനങ്ങളും ഒൗദ്യോഗിക ഇ-മെയിൽ വിലാസവും ആർ.ടി.െഎ അപേക്ഷ സമർപ്പിക്കാൻ ഉപയോഗിക്കരുതെന്ന് കമീഷൻ നിർദേശിച്ചു. എന്നാൽ, സ്വന്തം ചെലവിൽ ഒാഫിസ് സമയം കഴിഞ്ഞ് അപേക്ഷകൾ സമർപ്പിക്കുന്നതിന് തടസ്സമില്ലെന്ന് കമീഷൻ ഉത്തരവിൽ വ്യക്തമാക്കി.
കോടതിരേഖകൾ നൽകണം
ജുഡീഷ്യൽനടപടികളുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരുമെന്ന് കേന്ദ്ര വിവരാവകാശ കമീഷൻ പറയുന്നു. കേസിൽ കക്ഷിയല്ലാത്തയാൾക്കും വിവരാവകാശനിയമപ്രകാരം കോടതികളിൽനിന്ന് രേഖകൾ ലഭിക്കാൻ അവകാശമുണ്ടെന്നാണ് വിവരാവകാശ കമീഷണർ വൈ. ആസാദിെൻറ ഉത്തരവ്. കോടതിനടപടികളുമായി ബന്ധപ്പെട്ട രേഖകളാണ് വൈ.എൻ. പ്രസാദ് വിവരാവകാശനിയമപ്രകാരം മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ആവശ്യപ്പെട്ടത്. ഒരുവിധ പൊതുതാൽപര്യവും ഇല്ലാത്ത തികച്ചും വ്യക്തിപരമായ വിവരമാണെന്ന കാരണം ചൂണ്ടിക്കാട്ടി പബ്ലിക് ഇൻഫർമേഷൻ ഒാഫിസറും പിന്നീട് അപ്പീൽഅധികാരിയും പ്രസാദിെൻറ ആർ.ടി.െഎ അപേക്ഷ തള്ളിക്കളഞ്ഞു.
ഇൗ നടപടിയെ ചോദ്യംചെയ്താണ് പ്രസാദ് കേന്ദ്ര വിവരാവകാശ കമീഷനെ സമീപിച്ചത്. 2006ൽ കേരള ൈഹകോടതി നിർദേശിച്ച ചട്ടങ്ങൾ പ്രകാരം നീതിന്യായനടപടികളുമായി ബന്ധപ്പെട്ട രേഖകളോ വിവരങ്ങളോ വിവരാവകാശ നിയമപ്രകാരം ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. നിയമ നിർമാണസഭ പാസാക്കുന്ന നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനാണ് അനുബന്ധചട്ടങ്ങൾ നിർമിക്കുന്നത്. പക്ഷേ, നിർമിച്ച ചട്ടങ്ങൾ തന്നെ മാതൃനിയമത്തെ റദ്ദാക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
വിവരാവകാശനിയമത്തിെൻറ അതിപ്രഭാവമാണ് മറ്റു രാജ്യങ്ങളിലെ അറിയാനുള്ള നിയമങ്ങളെക്കാൾ ഇന്ത്യൻനിയമത്തെ കരുത്തുറ്റതാക്കുന്നത്. 1923ലെ ഒൗദ്യോഗിക രഹസ്യനിയമം ഉൾപ്പെടെയുള്ള നിയമങ്ങളിലെ വ്യവസ്ഥകളുമായി ആർ.ടി.െഎ നിയമവ്യവസ്ഥകൾ പൊരുത്തപ്പെടുന്നില്ലെങ്കിൽ വിവരാവകാശനിയമത്തിനായിരിക്കും പ്രാബല്യം. കോടതിരേഖകൾ നൽകുന്നതുമായി ബന്ധപ്പെട്ട നിലവിലുള്ള ചട്ടങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആർ.ടി.െഎ അപേക്ഷകൾ നിരാകരിക്കുന്നത്. ഇംഗ്ലണ്ടിലെ ഏറ്റവും സ്വേച്ഛാധിപതിയായ ഭരണാധികാരിയായിരുന്നു ഹെൻറി എട്ടാമൻ. ഏകാധിപത്യസ്വഭാവം പ്രകടിപ്പിക്കുന്ന ചട്ടങ്ങളെ ‘ഹെൻറി എട്ടാമൻ ക്ലോസ്’ എന്ന് നിയമവിദഗ്ധർ വിശേഷിപ്പിക്കുന്നു.
എക്സിക്യൂട്ടിവും െലജിസ്ലേച്ചറും ജുഡീഷ്യറിയും വിവരാവകാശ നിയമത്തിെൻറ പരിധിയിൽ വരുന്നുവെന്ന് ആർ.ടി.െഎ നിയമം വ്യക്തമാക്കുന്നുണ്ട്. ആർ.ടി.െഎ നിയമത്തിെൻറ പരിധിയിൽനിന്ന് കുതറിമാറാനുള്ള ജുഡീഷ്യറിയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് കേന്ദ്ര വിവരാവകാശകമീഷൻ ഇൗ ഉത്തരവിലൂടെ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.