Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2019 2:51 AM GMT Updated On
date_range 1 July 2019 2:51 AM GMTകാത്തിരിക്കാൻ ഇനി നേരമില്ല
text_fieldsbookmark_border
മൂന്നു ദിവസമാണ് ഝാർഖണ്ഡ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഡോ. അ ജോയ് കുമാറിനെ നദീം ഖാൻ എന്ന ഡൽഹിയിലെ മനുഷ്യാവകാശ പ്രവർത്തകൻ നിരന്തരം വിളിച്ചുകൊണ്ടിരുന്നത്. സംഘ്പരിവാർ കൂട്ടം തബ്രീസ് അൻസാരി എന്ന യുവാവിനെ ജയ് ശ്രീറാം വിളിപ്പിച്ച് തല്ലിക്കൊന്നതിൽ പ്രതിഷേധിച്ച് ഝാർഖണ്ഡിലടക്കം രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുേമ്പാൾ സഹകരിക്കണമെന്ന് അഭ്യർഥിച്ചായിരുന്നു ആ വിളി. ആരുടെയെങ്കിലും ബാനറിലായിക്കോെട്ട, ഈ മൃഗീയതക്കെതിരെ രാജ്യത്തിെൻറ പരമാവധി ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു നദീം നേതൃത്വം നൽകുന്ന ‘വെറുപ്പിനെതിരെ ഒന്നിച്ചവരുടെ’ കൂട്ടായ്മയുടെ ലക്ഷ്യം. ആദ്യമൊക്കെ ഫോണെടുത്ത് സംസാരിച്ച അജോയ് കുമാർ വിഷയമറിഞ്ഞതോടെ പിന്നീട് പല തവണ ഫോൺ കട്ട് ചെയ്തു. ആ സമയത്ത് നദീം ഖാൻ ഒരു സേന്ദശമയച്ചു. ഇത്തരത്തിലാണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നതെങ്കിൽ ഭരണകക്ഷിയായ ബി.ജെ.പിക്കെതിരായുള്ള പ്രതിഷേധത്തിനുശേഷം പ്രതിപക്ഷ നേതാക്കളുടെ വീടുകൾക്ക് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കേണ്ടി വരുമെന്നും താങ്കൾ അടക്കമുള്ള നേതാക്കളെ അതിൽനിന്നൊഴിവാക്കാൻ കഴിയില്ലെന്നും ഈ മെസേജിൽ നദീം കുറിച്ചു.
പ്രതിപക്ഷ നേതാക്കളെ ഒഴിവാക്കാനാവില്ലെന്ന്
അതുവരെ ഫോൺ എടുക്കാതിരുന്ന അജോയ് കുമാർ അഞ്ച് മിനിറ്റിനകം നദീമിനെ തിരിച്ചുവിളിച്ചു. ഝാർഖണ്ഡിലെ ഒരു പട്ടണത്തിൽമാത്രം ഒരു വർഷം 11 തവണ സംഘ്പരിവാർ കൂട്ടം ആക്രമണം ആവർത്തിച്ചിട്ടും കോൺഗ്രസിനൊപ്പം നിന്ന ജനവിഭാഗത്തിനുവേണ്ടി താങ്കൾ എന്താണ് ചെയ്തതെന്ന് നദീം ചോദിച്ചു. ബുധനാഴ്ച രാജ്യത്തെ 70 നഗരങ്ങളിൽ കേന്ദ്ര സർക്കാറിനെതിരെ നടന്ന പ്രതിഷേധം അന്തർദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുകയാണ് അടുത്ത പരിപാടിയെന്നും അതിനുശേഷം താങ്കൾ അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ വസതികൾക്കു മുന്നിലാണ് പ്രതിഷേധം ഒരുക്കുന്നതെന്നും ഒന്നും ചെയ്യാത്തതുകൊണ്ടാണ് ഈ പ്രതിഷേധം നടത്തുന്നതെന്നും അറിയിച്ചു. താനെത്രയോ പണിയെടുക്കുന്നുണ്ടെന്നും പ്രതിഷേധമൊരുക്കിയിട്ടുണ്ടെന്നും അതൊന്നും നിങ്ങൾ അറിയാത്തതുകൊണ്ടാണെന്നും കോൺഗ്രസ് ഒരു ഉത്തരവാദിത്തമുള്ള പാർട്ടിയാണെന്നുമായിരുന്നു അജോയ് കുമാറിെൻറ മറുപടി. കോൺഗ്രസ് ഉത്തരവാദിത്തമുള്ള പാർട്ടിയാണെങ്കിൽ തങ്ങൾ തങ്ങളുടെ ഉത്തരവാദിത്തവും നിറവേറ്റാമെന്നു പറഞ്ഞ് ആ സംഭാഷണം നദീം അവസാനിപ്പിച്ചു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ന്യൂനപക്ഷം ഒന്നടങ്കം വോട്ടുചെയ്തത് കോൺഗ്രസിനായിരുന്നതിനാൽ ഝാർഖണ്ഡിൽ ഇത്രനാളും തുടർന്ന മൗനം ഇനിയെങ്കിലും ഭഞ്ജിക്കുമോ എന്നറിയണമെന്നും ഇത്തരം സംഭവങ്ങളിൽ സജീവമായി ഇടപെടാറുള്ള നദീമിനും കൂട്ടർക്കും ഉണ്ടായിരുന്നു.
ഭരണത്തിെൻറ കാവലിൽ സംഘ്പരിവാർ ദയാശൂന്യരായി മനുഷ്യരെ തല്ലിക്കൊന്നുകൊണ്ടിരിക്കുേമ്പാൾ നിർലജ്ജം പ്രതിപക്ഷം തുടരുന്ന മൗനത്തിൽനിന്നാണ് രാജ്യമൊട്ടുക്കും ജനത്തെ തെരുവിലിറക്കാൻ ‘വെറുപ്പിനെതിരെ ഒന്നിച്ചവർ’ തീരുമാനിച്ചത്. കേവലമൊരു ഫേസ്ബുക്ക് പോസ്റ്റിൽ തുടങ്ങിയ ആലോചനയായിരുന്നു അത്. രണ്ടു ദിവസംകൊണ്ട് അതിന് ലഭിച്ച സ്വീകാര്യത ബുധനാഴ്ച 70 ഇന്ത്യൻ നഗരങ്ങളിൽ പ്രതിഷേധമായി പടർന്നു. അതിെൻറ ചിത്രങ്ങൾകൂടി അയച്ചുകൊടുത്ത് ഇനി നിങ്ങളുടെയൊക്കെ വീട്ടുപടിക്കലാണ് പ്രതിഷേധം ഒരുക്കുന്നതെന്ന് പറഞ്ഞപ്പോഴാണ് സംഘ്പരിവാറിെൻറ തല്ലിക്കൊല്ലലിന് കുപ്രസിദ്ധിയാർജിച്ച ഒരു സംസ്ഥാനത്തെ പ്രധാന മതേതര പ്രതിപക്ഷ നേതാവിന് ഫോൺ തിരിച്ചുവിളിക്കാൻ തോന്നിയത്.
ഇനിയും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെ കാത്തുനിൽക്കുന്നതിൽ അർഥമില്ലെന്ന് തെളിയിക്കുന്നതായിരുന്നു ബുധനാഴ്ചത്തെ രാജ്യവ്യാപകമായ പ്രതിഷേധങ്ങളോടുള്ള പ്രതികരണം. പ്രതിഷേധങ്ങളിലെ ജനപങ്കാളിത്തം ഉത്തരവാദിത്തമേറ്റിയിരിക്കുകയാണെന്ന് നദീം പറഞ്ഞു. അതുകൊണ്ടാണ് ഇന്ത്യാ ഗവൺമെൻറിനു മേൽ സമ്മർദമുയർത്താൻ ഇന്ത്യക്ക് പുറത്തും പ്രതിഷേധ സംഗമങ്ങൾക്ക് ആഹ്വാനം ചെയ്തതും പല വിദേശനഗരങ്ങളിലും തബ്രീസ് അൻസാരിക്ക് നീതി ചോദിച്ച് ഇന്ത്യക്കാർ തെരുവിലിറങ്ങിയതും. അന്തർദേശീയ സമ്മർദമുണ്ടാക്കാൻ വിദേശരാജ്യങ്ങളിലെ പ്രതിഷേധം മാത്രം പോരാ. സംഘ്പരിവാറിെൻറ തല്ലിക്കൊല്ലലിന് ഇന്ത്യാ ഗവൺമെൻറ് നൽകുന്ന ഒത്താശക്കെതിരെ അന്തർദേശീയ മനുഷ്യാവകാശ വേദികളെ സമീപിക്കുന്നതിനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുമെന്നും കഴിയുമെങ്കിൽ വിവിധ അന്തർദേശീയ ഫോറങ്ങളിലേക്ക് പ്രതിനിധികളെ അയക്കുമെന്നും നദീം പറഞ്ഞു. സർക്കാറിനുമേൽ ബാഹ്യ സമ്മർദത്തിന് പുറമെ ആഭ്യന്തര സമ്മർദമേറ്റുന്നതിനാണ് രാജ്യത്തിനകത്ത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയനേതാക്കളുടെ വസതികൾക്ക് മുന്നിലേക്ക് ‘വെറുപ്പിനെതിരെ ഒന്നിച്ചവർ’ പ്രതിഷേധവുമായി പോകുന്നത്. കാര്യങ്ങളിത്രയും വഷളായിട്ടും പ്രതിപക്ഷം മൗനം തുടരുന്നു.
യു.എന്നിനെ സമീപിച്ച സാകേത് ഗോഖലെ
ഇന്ത്യയിലെ ഏതാണ്ടെല്ലാ സ്ഥാപനങ്ങളും മോദി സർക്കാറിെൻറ നിയന്ത്രണത്തിലാകുകയും രാജ്യത്ത് നീതിലഭിക്കില്ലെന്ന വിശ്വാസം ഉടലെടുക്കുകയും ചെയ്യുമ്പോൾ ഇനിയുമാരെയും കാത്തുനിൽക്കുന്നതിൽ അർഥമില്ലെന്ന് വ്യക്തമാക്കിയാണ് ഗുജറാത്തിലെ മനുഷ്യാവകാശ പ്രവർത്തകൻ സാകേത് ഗോഖലെ െഎക്യരാഷ്ട്രസഭാവേദിയെ സമീപിച്ചിരിക്കുന്നത്. പ്രതിപക്ഷം അനങ്ങില്ലെന്ന് കരുതി നിരാശപ്പെട്ട് മാറിനിൽക്കാൻ കഴിയുന്ന സാഹചര്യമല്ല രാജ്യത്തേതെന്ന് സ്വന്തം നിലക്ക് കാണിച്ചുകൊടുക്കുകയായിരുന്നു സാകേത് ഗോഖലെ. സംഘ്പരിവാർ തല്ലിക്കൊല്ലുന്നത് തുടരുകയും ബി.ജെ.പി സർക്കാർ മൗനാനുവാദം നൽകുകയും ചെയ്യുന്നത് തടയാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ന്യൂനപക്ഷ വിഷയങ്ങൾക്കായുള്ള യു.എൻ പ്രത്യേക പ്രതിനിധിക്ക് പരാതി സമർപ്പിച്ചിരിക്കുകയാണ് സാകേത്. തബ്രീസ് അൻസാരിയെ തല്ലിക്കൊന്ന സംഭവം സവിസ്തരം പ്രതിപാദിച്ച റിപ്പോർട്ടിൽ പൊലീസിനും ഭരണകൂടത്തിനും കൊലയിലുള്ള പങ്കാളിത്തവും വിവരിച്ചിട്ടുണ്ട്. ഇൗ റിപ്പോർട്ടിെൻറ പകർപ്പ് ജനീവയിലെ ഐക്യരാഷ്ട്ര മനുഷ്യാവകാശ സംഘടനക്കും സാകേത് അയച്ചുകൊടുത്തിരിക്കുകയാണ്.
രാജ്യത്ത് ദൈനംദിനമെന്നോണം നടക്കുന്ന സംഘ്പരിവാറിെൻറ തല്ലിക്കൊല്ലലിനോട് കണ്ണും കാതുമടച്ച സമീപനം മോദി സർക്കാർ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിക്ക് നിർബന്ധിതനായതെന്ന് സാകേത് പറഞ്ഞു. തബരീസിനെ തല്ലിക്കൊന്ന പപ്പു മണ്ഡൽ ബി.ജെ.പി പ്രവർത്തകനാണ്. രാജ്യത്തെ നിയമവാഴ്ചയെ മാനിക്കാൻ ബി.ജെ.പി സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ അന്തർദേശീയ വേദികൾക്കു മുന്നിൽ മറുപടി പറയാൻ അവരെ നിർബന്ധമായും ബാധ്യസ്ഥമാക്കുകയല്ലാതെ വഴിയില്ല. സ്വന്തം രാജ്യത്തെ പൗരൻമാർക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഇന്ത്യാ ഗവൺമെൻറിനെക്കൊണ്ട് ഉത്തരം പറയിക്കേണ്ടതുണ്ട് എന്ന നിലപാടിലാണ് സാകേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ സർക്കാർ ഭൂമി കൈവശപ്പെടുത്തിയതിനെതിരെ സാകേത് സമർപ്പിച്ച ഹരജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
പെഹ്ലുഖാനെ വേട്ടയാടുന്നവർ
സംഘ് പരിവാറുകാരുടെ തല്ലിക്കൊല്ലലിനെതിരെ സാകേത് ഗോഖലെ നിയമ പോരാട്ടത്തിന് രാജ്യത്ത് പുറത്തുള്ള വഴി തേടിയതിന് തൊട്ടുപിറകെയാണ് ബി.ജെ.പിയെ അധികാരത്തിൽനിന്നിറക്കി ജനം വോട്ടുചെയ്ത് അധികാരത്തിലേറ്റിയ രാജസ്ഥാനിലെ ഗെഹ്ലോട്ട് സർക്കാർ, തല്ലിക്കൊന്ന പെഹ്ലുഖാനെയും സഹോദരങ്ങൾ അടക്കമുള്ള ബന്ധുക്കളെയും പശുക്കടത്തിന് പ്രതികളാക്കിയ വിവരം പുറത്തുവന്നത്. ബി.ജെ.പി മുഖ്യമന്ത്രിയായ വസുന്ധര രാജെയുടേതല്ല, കോൺഗ്രസ് മുഖ്യമന്ത്രി അശോക് െഗഹ്ലോട്ടിെൻറ പൊലീസ് ഇപ്പണി ചെയ്തതാണ് ഞെട്ടിച്ചതെന്ന് പറയുന്ന ഗോഖലെ രാജിയിൽ കുറഞ്ഞൊന്നും അയാേളാട് ആവശ്യപ്പെടരുതെന്ന അഭിപ്രായക്കാരനാണ്. സംഘ്പരിവാറിന് കോൺഗ്രസിനുള്ളിൽ ലഭിക്കുന്ന സ്വീകാര്യതയുടെ ഉദാഹരണമായി ഇതിനെ എടുത്തുകാട്ടുന്ന സാകേത് രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറാത്തത് ഇതുകൊണ്ടൊക്കെയാണെന്ന് വിലയിരുത്തുകയും ചെയ്യുന്നുണ്ട്.
സഞ്ജീവ് ഭട്ടിനു വേണ്ടി കേരളം
ഗുജറാത്തിലെ വംശഹത്യക്കെതിരെ നിർണായക നിലപാടെടുത്തതിന് മോദി സർക്കാർ വൈരനിര്യാതന ബുദ്ധിയോടെ വേട്ടയാടുന്ന പൊലീസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന് കേരളം നൽകിയ പിന്തുണയും ബദൽ പ്രതിഷേധങ്ങളുടെ വഴിയിൽ അടയാളപ്പെടുത്തുന്ന നാഴികക്കല്ലുകളാണ്. സ്വന്തം ഭാര്യ ശ്വേതയെ കോൺഗ്രസ് ചിഹ്നത്തിൽ മത്സരിപ്പിച്ച് ഗുജറാത്തിൽ മോദിക്കും ബി.ജെ.പിക്കുമെതിരായ പോരാട്ടത്തിന് രാഷ്ട്രീയ മാനം നൽകിയ പോരാളിയാണ് സഞ്ജീവ് ഭട്ട്. ആ മനുഷ്യനോട് ഗുജറാത്തിന് വീട്ടാൻ കഴിയാതിരുന്ന കടമാണ് കേരളം വീട്ടിയത്. കോഴിക്കോട്ട് ഒരുക്കിയ െഎക്യദാർഢ്യ മാർച്ചിലൂടെ രാജ്യത്തിന് കേരളത്തിേൻറതായ വലിയൊരു സന്ദേശമാണ് യൂത്ത് ലീഗ് നൽകിയത്. സമൂഹമാധ്യമങ്ങളിലൂടെ സഞ്ജീവ് ഭട്ടിെൻറ കേസ് നടത്തിപ്പിന് വലിയൊരു തുക മലയാളികൾ ശ്വേതയുടെ അക്കൗണ്ടിലേക്ക് സമാഹരിച്ചുകൊടുത്തതും രാഷ്്ട്രീയം മറന്നായിരുന്നു. മലയാളികൾ തന്നോട് കാണിക്കുന്ന സ്നേഹവായ്പുകൾക്ക് ഹൃദയത്തിെൻറ ഭാഷയിലാണ് ശ്വേത നന്ദി പറഞ്ഞത്. സംഘ്പരിവാറിനോടുള്ള സമീപനത്തിൽ ദേശീയതലത്തിൽനിന്ന് ഭിന്നമായി മാറിച്ചിന്തിക്കുന്നവരാണ് മലയാളികളെന്ന് പൊതുതെരഞ്ഞെടുപ്പിനുശേഷം രാജ്യത്തിന് ഒരിക്കൽകൂടി കാണിച്ചുകൊടുക്കാൻ ഇൗ രണ്ട് നീക്കങ്ങൾക്കുമായി. നേടിയ മൃഗീയ ഭൂരിപക്ഷത്തിെൻറ ബലത്തിൽ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം വരുതിയിലാക്കി മോദി സർക്കാർ സ്വന്തം അജണ്ടകൾ നടപ്പാക്കിക്കൊണ്ടിരിക്കുേമ്പാൾ പൗരബോധമുള്ള മനുഷ്യർ പ്രതിപക്ഷത്തെ പ്രധാന കക്ഷികളെ കാത്തുനിൽക്കുന്നതിലർഥമില്ലെന്ന് തെളിയിക്കുന്നതാണ് ഇൗ പോരാട്ടങ്ങളത്രയും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story