നൊബേല്‍ സമ്മാനങ്ങളുടെ ഉള്ളറകള്‍
text_fieldsനൊബേൽ സമ്മാനത്തിെൻറ രാഷ്ട്രീയം പറഞ്ഞുപറഞ്ഞു തേഞ്ഞുപോയതാണ്. എങ്കിലും, നമ്മുടെ ര ാഷ്ട്രീയവിദ്യാഭ്യാസത്തിെൻറ ഭാഗമാണ് ഓരോ തവണയും അതിെൻറ ഉള്ളുകള്ളികള്‍ അന്വേഷ ിക്കുക എന്നത്. എല്ലാ നൊബേല്‍ സമ്മാനങ്ങളും എല്ലാവര്‍ഷവും വിവാദങ്ങള്‍ ഉണ്ടാക്കാറില് ല എന്നത് ശരിയാണ്. ശാസ്ത്രവിഷയങ്ങളിലെ നൊബേല്‍ സമ്മാനങ്ങള്‍ പലപ്പോഴും യൂറോ-അമേരിക ്കന്‍ പുരുഷശാസ്ത്രജ്ഞര്ക്കാണ് ലഭിക്കാറുള്ളത്. ഗവേഷണസൗകര്യങ്ങള്‍ കൂടുതല്‍ അവിട െയായതുകൊണ്ടു മാത്രം സംഭവിക്കുന്ന ഒരു ആകസ്മികതയല്ല ഇതെന്ന് ഇക്കാര്യം സൂക്ഷ്മമായ ി പരിശോധിച്ചാല്‍ ബോധ്യമാവും. പ്രമുഖ ജീവശാസ്ത്ര ഗവേഷകനായ ദേവാങ് മേത്ത അൽപകാലം മു മ്പ് നൊബേല്‍ സമ്മാനവിതരണത്തിലെ ലിംഗപരവും വംശീയവുമായ തെരഞ്ഞെടുപ്പുകളെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ശാസ്ത്രത്തിലെ നൊബേല്‍ സമ്മാനജേതാവ് എന്നാല്‍ ഏതോ ലാബിലെ വെള്ളക്കോട്ടിട്ട ഒരു വെള്ളക്കാരെൻറ ചിത്രമാണ് ആളുകളുടെ മനസ്സില്‍ വരുന്നതെന്ന് അദ്ദേഹം പരിഹസിച്ചിരുന്നത് ഓര്‍ക്കുന്നു. ജോയ്സിലിന്‍ ബെല്‍ ബര്ണല്, ഈസ്തര്‍ ലണ്ടേര്ബര്ഗ്, ചീൻ-ഷിയുങ്ങ് വു, ലിസെ മേയ്റ്റ്നര്, റോസാലിന്‍ഡ് ഫ്രാങ്ക്ളിന്, നെറ്റി സ്റ്റീവന്‍സ് തുടങ്ങി പല സ്ത്രീ ഗവേഷകരും തങ്ങളുടെ കണ്ടുപിടിത്തങ്ങള്‍ക്കുള്ള നൊബേല്‍ സമ്മാനം, ഭര്‍ത്താവിനോ സഹഗവേഷകനോ നല്‍കുന്നതിെൻറ വേദന അനുഭവിച്ചവരാണ് എന്ന് ജെയിന് ലീ (2013) ‘നാഷനല്‍ ജ്യോഗ്രഫിക്’ മാസികയില്‍ എഴുതിയിരുന്നു.
തൊണ്ണൂറുകളില്‍ എപ്പോഴോ ആണ് ഞാന്‍ ജെയിംസ് വാട്സണ് എഴുതിയ ‘ദ ഡബിള്‍ ഹെലിക്സ്’ (1968) എന്ന പുസ്തകം വായിക്കുന്നത്. ഫ്രാന്‍സിസ് ക്രിക്ക്, മോറീസ് വിൽകിന്‍സ് എന്നിവരോടൊപ്പം 1962ല്‍ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ നേടിയ ആളാണ്. ശാസ്ത്രത്തിലെ നൊബേൽ സമ്മാനം ഒരു കടുത്ത ‘മത്സര ഇനം’ കൂടിയാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ആ പുസ്തകത്തില്‍ ഉണ്ടായിരുന്ന വിവരങ്ങള്‍. പല യൂറോ-അമേരിക്കന്‍ പരീക്ഷണശാലകളില്‍ സമാനസ്വഭാവമുള്ള ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തമ്മില്‍ ആരായിരിക്കും നൊബേല്‍ നേടുക എന്ന ആകാംക്ഷയും അത് ലഭ്യമാവാന്‍ വേണ്ടിയുള്ള കുത്തിത്തിരിപ്പുകളും പതിവാണ് എന്ന് ആ പുസ്തകത്തിലെ വരികള്‍ക്കിടയില്‍ വായിക്കാം. കൂടാതെ, വാട്ട്സെൻറ വംശീയച്ചുവയുള്ള സമീപനവും അതില്‍ വ്യക്തമായിരുന്നു. മാത്രമല്ല, നൊബേല്‍ സമ്മാനത്തിനു പരിഗണിക്കാതിരുന്ന, എന്നാല്‍, ഡി.എന്‍.എ പഠനത്തിന് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത റോസാലിന്‍ഡ് ഫ്രാങ്ക്ളിന് എന്ന സഹഗവേഷകയെ പുരുഷവിദ്വേഷപരമായ രീതിയില്‍ ആക്ഷേപിക്കുന്ന നിരവധി പരാമര്‍ശങ്ങള്‍ ആ പുസ്തകത്തില്‍ കാണാം. മറ്റു മേഖലകളിലെ നൊബേൽ സമ്മാനംപോലെതന്നെ വിഷമയമായ രാഷ്ട്രീയം ശാസ്ത്രത്തിലെ നൊബേൽ സമ്മാനങ്ങളിലും ശക്തമായിത്തന്നെ കലരുന്നുണ്ട് എന്ന് മനസ്സിലാക്കാന്‍ ആ പുസ്തകം സഹായിച്ചു.
പിന്നീട് നൊബേല്‍ സമ്മാനത്തിെൻറ ഉള്ളറകള്‍ തുറന്നുകാട്ടുന്ന ഒരു പുസ്തകം ഞാന്‍ വായിച്ചത് സില്‍വിയ നാസര്‍ ജോൺ നാഷിനെക്കുറിച്ച് എഴുതിയ ‘എ ബ്യൂട്ടിഫുൾ മൈൻഡ്’ എന്ന ജീവചരിത്രത്തില്‍ ആയിരുന്നു. ഗണിതശാസ്ത്രജ്ഞനായിരുന്ന നാഷിന് ധനശാസ്ത്ര നൊബേല്‍ (സ്വീഡിഷ് പ്രൈസ്) നല്‍കാനുള്ള കാരണം ആ സമിതിയില്‍ ഉണ്ടായിരുന്ന കാള്‍ ഗോറാന്‍ മേയ്ലര്‍ എന്ന പരിസ്ഥിതി ധനശാസ്ത്രജ്ഞെൻറ ഉത്സാഹമായിരുന്നു എന്ന് പുസ്തകം പറയുന്നു. തനിക്കും പാർഥദാസ് ഗുപ്ത എന്ന പ്രശസ്ത കേംബ്രിജ് ധനശാസ്ത്രജ്ഞനും നൊബേല്‍ ലഭ്യമാക്കുന്നതിനുള്ള ചവിട്ടുപടിയായാണ് മേയ്ലര്‍ ഈ നീക്കം നടത്തിയതെത്ര. കാരണം, പരിസ്ഥിതി ധനശാസ്ത്രം ഇന്നുകാണുന്നപോലെയുള്ള ശക്തമായ ഒരു ബൂര്ഷ്വാവ്യവഹാരമായി വികസിക്കുന്നത് നാഷിെൻറ ഗെയിം തിയറിയിലെ സമീപനങ്ങള്‍ സ്വാംശീകരിച്ചിട്ടാണ്. നാഷിനു നല്‍കാതെ ഇത് തങ്ങള്‍ക്കു ലഭിക്കില്ലെന്ന ചിന്ത മേയ്ലര്ക്ക് ഉണ്ടായിരുന്നു എന്ന് സില്‍വിയ നാസര്‍ പറയുന്നു.
ഗോറാന്‍ മേയ്ലറെയും പാർഥദാസ് ഗുപ്തയെയും നേരിട്ട് പരിചയപ്പെടാന്‍ അവസരം ലഭിച്ചിരുന്നതിനാല്‍ വളരെ കൗതുകത്തോടെയാണ് ഞാൻ ഈ വിവരങ്ങള്‍ വായിച്ചത്. മേയ്ലര്‍ സ്വീഡനിലെ ബെയ്ജര് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കളോജിക്കൽ ഇക്കണോമിക്സിെൻറ തലവന്‍ ആയിരുന്നു. ഏതാണ്ട് രണ്ടു ദശാബ്ദം മുമ്പ് ബെയ്ജര് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചില പരിസ്ഥിതി ശിൽപശാലകളിലേക്ക് ഞാന്‍ തെരഞ്ഞെടുക്കപ്പെടുകയും അവയില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. അവിടെ െവച്ചാണ് ഇരുവരെയും പരിചയപ്പെട്ടത്. നൊബേല്‍ സമ്മാനങ്ങള്‍ നല്കുന്നതിനുപിന്നിലെ വിപുലമായ മാനിപുലേഷന് രാഷ്ട്രീയം ആ ജീവചരിത്രം അനാവരണം ചെയ്യുന്നുണ്ട്. ഈ കാര്യങ്ങള്‍ പുറത്തായതോടെ മേയ്ലര്ക്ക് നൊബേല്‍ സമിതിയില്‍നിന്ന് രാജിവെക്കേണ്ടിവന്നു. എത്ര വിശിഷ്ടമായി കരുതപ്പെടുന്നതാണെങ്കിലും നൊബേലിെൻറ പരിമിതികളെക്കുറിച്ചും ആഗോളരാഷ്ട്രീയത്തിലെ ഈ പുരസ്കാര സംവിധാനത്തിെൻറ കടുത്ത സാമ്രാജ്യത്വ, വംശീയ, ലിംഗ ചായ്വുകളെക്കുറിച്ചും വളരെ നേരത്തേതന്നെ ഞാന്‍ ഒരു ധാരണയിലെത്തിയിരുന്നു. അതുകൊണ്ടുതന്നെ ആര്‍ക്കു കിട്ടി, ആര്‍ക്കു കിട്ടിയില്ല എന്നതിനെ കേവലം ഒരു വ്യക്ത്യാധിഷ്ഠിത പ്രശ്നം ആയിട്ടല്ലാതെ കാണാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
ഈ വര്‍ഷത്തെ രണ്ടു നൊബേല്‍ സമ്മാനങ്ങള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായി. മറ്റുള്ളവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇരിക്കുന്നതേയുള്ളൂ. സെര്‍ബിയയില്‍ മുസ്ലിംവംശഹത്യക്ക് നേതൃത്വം നല്കിയ അന്താരാഷ്ട്ര യുദ്ധക്കുറ്റവാളിയായിരുന്ന മിലോസെവിച്ചിനെ പിന്തുണക്കുകയും വംശഹത്യക്ക് അനുകൂലമായ നിലപാടുകള്‍ എടുക്കുക വഴി, മനുഷ്യാവകാശരംഗത്ത് നിരന്തരം പഴികേള്‍ക്കുകയും ചെയ്യുന്ന പീറ്റര്‍ ഹാൻഡ്കെ എന്ന എഴുത്തുകാരനാണ് സാഹിത്യത്തിലെ ഇക്കൊല്ലത്തെ നൊബേല്‍. ഇദ്ദേഹത്തിനു നൊബേല്‍ നല്‍കിയില്ല എന്നതുകൊണ്ട് സാഹിത്യത്തില്‍ അത് പ്രത്യേകിച്ച് ഒരു പ്രശ്നം ആവേണ്ടതില്ല. പല പ്രാവശ്യം നോമിനേറ്റ് ചെയ്യപ്പെട്ട ആളാണ്. എന്നാല്‍, അങ്ങനെ നിരവധി പേരുണ്ടെന്ന് നമുക്കറിയാം. ഞാന്‍ നേരത്തേ എഴുതിയ കാര്യങ്ങള്‍ വെച്ചുനോക്കുമ്പോള്‍ ഇത് നിര്‍ലജ്ജമായ ഒരു വിഭാഗീയ രാഷ്ട്രീയതീരുമാനമാണ്. ആഗോളതലത്തില്‍ ഉണ്ടായിട്ടുള്ള വലതു ചായ്വിനെ പിന്തുണക്കുന്ന ഒരു തീരുമാനം. അതിെൻറ ആഗോള മുസ്ലിം വിരുദ്ധതക്ക് ഒരു കൈത്താങ്ങ്. അതുകൊണ്ടുതന്നെ ഇതൊരു രാഷ്ട്രീയ പ്രകോപനംകൂടിയാണ് എന്ന് എടുത്തുപറയേണ്ടതുണ്ട്.
മറ്റൊരു വിവാദ തീരുമാനം ധനശാസ്ത്രത്തിനുള്ള സമ്മാനം ഒരു എൻ.ജി.ഒ ഗ്രൂപ് നടത്തുന്ന അഭിജിത് ബാനര്‍ജി, എസ്തര് ഡഫ്ലോ, മൈക്കൽ ക്രെമര്‍ എന്നിവര്‍ക്ക് ദാരിദ്ര്യനിർമാർജന പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയതാണ്. അവരുടെ പരീക്ഷണാത്മക ഗവേഷണം അതിെൻറ നൈതികതയുടെ പേരില്‍, അതിെൻറ രീതിപരമായ പോരായ്മകളുടെ പേരില്‍, പ്രമുഖ ധനശാസ്ത്രജ്ഞര്‍ തിരസ്കരിച്ചിട്ടുള്ളതാണ്. ദാരിദ്ര്യനിവാരണവുമായി ബന്ധപ്പെട്ട് മുന്‍ നൊബേല്‍ ജേതാവ് അമര്‍ത്യ സെന്നിെൻറ പഠനങ്ങള്‍ ഭരണകൂട സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലാണ് ഊന്നുന്നതെങ്കില്‍ ഇവരുടെ ഗവേഷണം എൻ.ജി.ഒ മാതൃകയില്‍ ഉള്ളതാണ്. ദാരിദ്ര്യത്തെക്കുറിച്ചുള്ള അവരുടെ അന്വേഷണങ്ങള്‍ യൂറോകേന്ദ്രിതമായ ഒരു പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതവുമാണ്. ബാനര്‍ജിയും ഡഫ്ലോയും ചേര്‍ന്ന് എഴുതിയ ‘പുവര്‍ ഇക്കണോമിക്സ്’ എന്ന പുസ്തകത്തിലെ ഒരു വാചകം ഇക്കാര്യം ഓർമിപ്പിക്കുന്നു. ആഫ്രിക്കയിലെ ദാരിദ്ര്യനിർമാർജനത്തില്‍ എന്തു കൊണ്ട് അമേരിക്കയും യൂറോപ്പും താൽപര്യം കാണിക്കണം എന്നതു വിശദീകരിക്കാന്‍ അവര്‍ പറയുന്ന ഉദാഹരണം ഇതാണ്- ആഫ്രിക്കയിലെ ദരിദ്രയായ ഒരു പെണ്‍കുട്ടിയെ നോക്കുക- ‘‘അവളെക്കൊണ്ട് അമേരിക്കക്ക് എന്തെങ്കിലും ദോഷമുണ്ടോ? ഇല്ലെന്നു പറയരുത്, അവളുടെ വിലകെട്ട ജീവിതം അമേരിക്കയെയും യൂറോപ്പിനെയും ബാധിക്കില്ല എന്നു കരുതരുത്. കാരണം, അവള് നാളെ ഒരു ലൈംഗിക തൊഴിലാളി ആയി ടൂറിസ്റ്റുകള്‍ വഴി അമേരിക്കയിലേക്ക് എയ്ഡ്സ് കൊടുത്തയക്കും. അല്ലെങ്കില്‍ മറ്റെന്തെങ്കിലും സാംക്രമികരോഗങ്ങള്‍”. ഇങ്ങനെ മനുഷ്യത്വരഹിതവും നിർദയവും അന്യദ്വേഷപരവുമായി എഴുതുവാന്‍ കഴിയുന്നതുതന്നെ എത്ര ലജ്ജാകരമാണ്.
ധനശാസ്ത്രത്തിലെ സമ്മാനം ആഗോള സാമ്രാജ്യത്വ ഫണ്ടിങ് സംവിധാനങ്ങള്‍ക്ക് അക്കാദമിക ഗവേഷകര്‍ വഴി ഏഷ്യൻ-ആഫ്രിക്കന്‍ -ലാറ്റിനമേരിക്കന്‍ പ്രദേശങ്ങളില്‍ വലിയതോതില്‍ സാമൂഹികശാസ്ത്രപരമായ ‘മനുഷ്യ പരീക്ഷണങ്ങള്‍ക്ക്’ പണമിറക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത്തരം പരീക്ഷണങ്ങള്‍ക്കു വഴിതേടി നടക്കുന്ന ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള മാധ്യമസാമ്രാജ്യത്വത്തിെൻറ താൽപര്യങ്ങള്ക്ക് സാധുത നല്‍കുക എന്നതുകൂടി ഇതിെൻറ ലക്ഷ്യമാണ്. നൊബേല്‍ പുരസ്കാരത്തിെൻറ അകത്തളങ്ങള്‍ മലീമസമായ ഉപജാപങ്ങളുടെ വേദികൂടിയാണ് എന്നത് ഓർമയില്‍ െവച്ചുകൊണ്ടേ ഏതു നൊബേല്‍ വിജയത്തെയും സമീപിക്കാന്‍ കഴിയൂ.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.