പ്രതിപക്ഷത്തിന് അവിശ്വാസം സർക്കാറിന് ആശ്വാസം
text_fieldsസർക്കാറിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായില്ലെങ്കിലും ഉദ്വേകജനകമായ നിമിഷങ്ങൾക്കാണ് നിയമസഭ കഴിഞ്ഞ ദിവസം സാക്ഷിയായത്. ആരോപണ പ്രത്യാരോപണങ്ങൾ പെയ്തിറങ്ങിയ സഭയിൽ സർക്കാറിനെ മുൾമുനയിൽ നിർത്തി വിമർശിക്കുകയെന്ന തന്ത്രം വിജയിച്ചുവെന്നത് പ്രതിപക്ഷത്തിന് ആശ്വസിക്കാം.'അവിശ്വാസത്തിൽ' വിശ്വാസമില്ലെന്ന് പ്രഖ്യാപിച്ച് അങ്കത്തട്ടിൽ നിന്നുയർന്ന അഗ്നിശരങ്ങൾക്ക് മറുപടി നൽകിയെന്ന് ഭരണപക്ഷത്തിനും ആശ്വസിക്കാം.
അദാനിയുടെ ബന്ധുവിൽനിന്ന് നിയമസഹായം സർക്കാറിന് ഇരട്ടത്താപ്പ് –പ്രതിപക്ഷം
അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട് അദാനിയുടെ ബന്ധുവിെൻറ കമ്പനിയിൽനിന്ന് നിയമസഹായം തേടിയ കേരളസർക്കാർ നടപടി ഇരട്ടത്താപ്പും വഞ്ചനയുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
പരസ്യമായി അദാനിയെ എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്യുകയാണ് സർക്കാർ ചെയ്തത്. കൺസൾട്ടസിക്ക് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ട്. കെ.എസ്.െഎ.ഡി.സിയാണ് ഗൗതം അദാനിയുടെ അടുത്ത ബന്ധുവിന് കരാർ കൊടുത്തത്. കൺസൾട്ടൻസിയുടെ നിർദേശം സ്വീകരിച്ചാണ് ലേലത്തിനുള്ള തുക നിശ്ചയിച്ചത്.
ഇതിലൂടെ അദാനിയെ സഹായിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. നീരവ് മോദി കേസിൽ പ്രതിക്കൂട്ടിലുള്ളതും സി.ബി.െഎ അന്വേഷണം നേരിടുന്നതുമായ കമ്പനിയാണിത്. ആരോടും അന്വേഷിക്കാതെയാണ് സർക്കാർ കരാർ കൊടുത്തത്. ഇൗ കള്ളക്കളിയെ ചെറുതായി കാണാനാവില്ല.
വിമാനത്താവള കൈകാര്യത്തിൽ മുൻപരിചയമുള്ള സിയാലിന് എന്തുകൊണ്ട് കൺസൾട്ടൻസി നൽകിയില്ല. വഞ്ചനപരമായ ഇത്തരം നിലപാടുകൾ സർക്കാർ ഇനി സ്വീകരിക്കരുത്. പ്രമേയത്തിെൻറ സ്പിരിറ്റ് ഉൾക്കൊള്ളുന്നുവെന്നും സംസ്ഥാന താൽപര്യം മുൻനിർത്തി പ്രമേയത്തെ അംഗീകരിക്കുകയാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.
അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കരുത് –മുഖ്യമന്ത്രി
അവരവരുടെ ശീലം വെച്ച് മറ്റുള്ളവരെ അളക്കരുതെന്ന് പ്രതിപക്ഷ ആരോപണങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി. രഹസ്യമായി ഒരു നിലയും പരസ്യമായി മറ്റൊരു നിലയും സ്വീകരിക്കുന്നവരാണ് മറ്റുള്ളവരുമെന്ന് കരുതരുത്. രണ്ട് കൂട്ടരുടെയും പ്രവർത്തനങ്ങൾ നാട് കാണുന്നുണ്ട്.
വിമാനത്താവളം അദാനിക്ക് നൽകരുതെന്ന സർക്കാർ നിലപാട് ആദ്യം മുതലേ വ്യക്തമാക്കിയതാണ്. അത് ജനങ്ങൾക്ക് വ്യക്തവുമാണ്. ലേലകാര്യത്തിൽ നിയമോപദേശം മാത്രമാണ് കൺസൾട്ടൻസി നൽകിയത്. ക്വാട്ടുചെേയ്യണ്ട തുകയുമായി ബന്ധപ്പെട്ട് ഒരു ഇടപെടലും പങ്കും ഇൗ കൺസൾട്ടൻസിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ പ്രമുഖ നിയമസ്ഥാപനമായതുകൊണ്ടാണ് സംസ്ഥാനം സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചത്.
ആധാരം രജിസ്റ്റർ ചെയ്യാൻ രജിസ്ട്രാർ ഒാഫിസിൽ പോകുേമ്പാൾ എത്ര നിയമപരിജ്ഞാനമുള്ളവരും മറ്റൊരാളുടെ സഹായം തേടില്ലേ. അത് പോലെയാണ് ലേലക്കരാർ കാര്യത്തിലും ഉപദേശം സ്വീകരിച്ചത്.
സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനായ കബിൽ സിബലിെന കേസ് എൽപിക്കുേമ്പാൾ അദ്ദേഹത്തിെൻറ നിയമപരിജ്ഞാനമല്ലേ നോക്കുക. മറിച്ച് അദ്ദേഹം കോൺഗ്രസുകാരനാണെന്നത് ആരെങ്കിലും നോക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
സർക്കാറിനെതിരെ പുതിയ അഴിമതിയാരോപണം
അവിശ്വാസപ്രമേയ ചർച്ചക്കിടെ സർക്കാറിനെതിരെ ഗുരുതര അഴിമതിയാരോപണങ്ങളുമായി പ്രതിപക്ഷ നേതാവും ഉപനേതാവും. പ്രമേയാവതാരകൻ വി.ഡി. സതീശനും സർക്കാറിനെതിരെ സാമ്പത്തികാരോപണം ഉയർത്തി.
ദേശീയപാതക്ക് സമീപം സർക്കാർ പുറേമ്പാക്ക് ഭൂമി വിശ്രമകേന്ദ്രങ്ങൾ സ്ഥാപിക്കാൻ െപാതുമേഖലാ സ്ഥാപനത്തെ ഒഴിവാക്കി സ്വകാര്യമേഖലക്ക് അനുവദിെച്ചന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. കോവിഡ് പ്രതിരോധ ഉപകരണങ്ങൾ വിപണിവിലെയക്കാൾ ഉയർന്ന വിലക്ക് വാങ്ങിക്കൂട്ടിയെന്ന ആരോപണം എം.കെ. മുനീറും ഉന്നയിച്ചു.
ദേശീയപാത, സംസ്ഥാന ഹൈേവ ഒാരങ്ങളിൽ വിശ്രമകേന്ദ്രങ്ങള്‍ നിർമിക്കാൻ 14 കണ്ണായ സ്ഥലങ്ങളിലെ പൊതുസ്വത്ത് സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതി നൽകാൻ പൊതുമരാമത്ത് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചുവെന്ന് ചെന്നിത്തല പറഞ്ഞു.
വിപണിവിലയുടെ അഞ്ചുശതമാനം പാട്ടത്തുകയായി നല്‍കാമെന്ന ഇന്ത്യൻ ഒായിൽ കോർപറേഷെൻറ നിർദേശം തള്ളിയാണ് ന്യായവിലയുടെ അഞ്ച് ശതമാനം ഈടാക്കി സ്വകാര്യവ്യക്തികള്‍ക്ക് ഭൂമി നല്കാന് മുഖ്യമന്ത്രി ഉത്തരവിട്ടത്. എന്നാല്‍ ധനവകുപ്പ് ഇടപെട്ട് അത് വീണ്ടും വിപണിവിലയുടെ അഞ്ച് ശതമാനം ആക്കി.
ഉത്തരവ് പുറപ്പെടുവിക്കേണ്ടത് റവന്യൂവകുപ്പാണെന്ന് ഫയലിൽ റവന്യൂമന്ത്രി രേഖപ്പെടുത്തിയിട്ടും അത് തള്ളിയാണ് മരാമത്ത് സെക്രട്ടറിയുടെ ഉത്തരവ്. 300-500 രൂപക്ക് പി.പി.ഇ കിറ്റ് ലഭ്യമാണെന്നിരിക്കെ 1500 രൂപക്ക് വാങ്ങാൻ െമഡിക്കൽ സർവിസസ് കോർപേറഷൻ കരാർ നൽകിയത് അഴിമതിയാണെന്ന് മുനീർ ആേരാപിച്ചു.
സ്പീക്കറെ നീക്കണമെന്ന പ്രമേയത്തിന് അനുമതിയില്ല
സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷപ്രമേയത്തിന് അവതരണാനുമതി ലഭിച്ചില്ല. പ്രമേയം വ്യവസ്ഥകൾ പാലിക്കുന്നില്ലെന്ന് സർക്കാറും സ്പീക്കറും നിലപാട് എടുക്കുകയായിരുന്നു.
15 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന വ്യവസ്ഥ പ്രകാരമല്ല പ്രമേയമെന്ന് മന്ത്രി എ.കെ. ബാലൻ വിശദീകരിച്ചപ്പോൾ സഭ വിളിച്ചത് 15 ദിവസത്തിൽ കുറഞ്ഞ നോട്ടീസിനാണെന്നിരിക്കെ സാേങ്കതികതയിൽ പിടിക്കാതെ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വിഷയം ഏറെനേരം ഒച്ചപ്പാട് സൃഷ്ടിച്ചു. ഭരണഘടനാവ്യവസ്ഥ മാറ്റാൻ താൻ വിചാരിച്ചാൽ പോലും നടക്കില്ലെന്ന് സ്പീക്കർ വിശദീകരിച്ചു.
സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായവരുമായി സ്പീക്കറുടെ വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും സഭക്ക് അപകീർത്തികരവും പവിത്രമായ നിയമസഭയുടെ അന്തസ്സിനും മാന്യതക്കും നിരക്കാത്തതുമാണെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സാേങ്കതികതയിൽ കടിച്ചുതൂങ്ങാതെ ചർച്ച ചെയ്യാൻ അവസരം സഭയുടെ അവകാശമാണ്.
പ്രമേയം സഭക്ക് മുന്നിലുള്ളതിനാൽ ചെയറിൽനിന്ന് സ്പീക്കർ ഒഴിഞ്ഞുനിന്ന് പ്രമേയം അവതരിപ്പിക്കാൻ അനുവദിക്കണം. മഹനീയപദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ടാണ് പ്രമേയം കൊണ്ടുവരേണ്ടിവന്നത്. പദവിയുടെ ഒൗചിത്യം ഉയർത്തിപ്പിടിക്കാൻ സ്പീക്കർ ബാധ്യസ്ഥനാണെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. എം. ഉമ്മറും നോട്ടീസിന് അനുമതി ആവശ്യപ്പെട്ടു.
സഭയിലെ ഏത് അംഗത്തിനും അധ്യക്ഷനോട് വിയോജിക്കുകയും പ്രമേയം അവതരിപ്പിക്കുകയും ചെയ്യാമെന്നും എന്നാൽ വ്യവസ്ഥകൾ പാലിക്കണമെന്നും സ്പീക്കർ മറുപടി നൽകി. വിമർശിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിെനാപ്പം ഭരണഘടനാവ്യവസ്ഥകൾ സംരക്ഷിക്കാനുള്ള ബാധ്യതയും ചെയറിനുണ്ട്. ഏതു തരം വിമർശനം ഉന്നയിക്കുന്നതിനും തടസ്സമില്ലെന്നും സ്പീക്കർ പറഞ്ഞു.
സ്പീക്കർക്കെതിരെ ദുസ്സൂചനയുള്ള പരാമർശം രേഖയിൽനിന്ന് നീക്കണമെന്ന് മന്ത്രി ബാലൻ ആവശ്യപ്പെട്ടു.
വിമർശനവുമായി ഷാഫി; പ്രതിരോധിച്ച് സ്വരാജ്
കേരളത്തിൽ ഇടതുവിരുദ്ധ ദുഷ്ടസഖ്യം പ്രവര്‍ത്തിക്കുന്നെന്ന് എം. സ്വരാജ്. ഇൗ സർക്കാറിനല്ലാതെ ഇന്നേവരെ മറ്റൊരു സർക്കാറിനും രാജ്യദ്രോഹക്കേസിൽ അന്വേഷണ വിധേയമാകേണ്ടി വന്നിട്ടില്ലെന്ന് ഷാഫി പറമ്പിൽ.
ഏതാനും മാധ്യമങ്ങളുടെ സഹായത്തോടെ സർക്കാറിനെതിരെ യു.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചുനിൽക്കുകയാണെന്ന് സ്വരാജ് ആരോപിച്ചു. ജനവിരുദ്ധ പ്രതിപക്ഷം മാത്രമല്ല, അവര്‍ പടച്ചുവിടുന്ന അസത്യ ജൽപനങ്ങളെ അച്ചടിച്ചും ദൃശ്യചാരുത നൽകിയും വിശുദ്ധ സത്യമാക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും കൂടി ചേര്‍ന്നതാണ് ഇപ്പോഴുള്ള അവിശുദ്ധ സഖ്യം.
മഴപോലെ പെയ്തിറങ്ങുന്ന നുണകളെ ജനങ്ങളുടെ മുന്നിൽ തുറന്നുകാണിക്കാനുള്ള വേദികൂടിയായാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയെ ഇടതുപക്ഷം കാണുന്നത്. മുഖ്യമന്ത്രിക്കസേരയിൽ കണ്ടവര്‍ കയറിയിരിക്കുന്ന പഴയ കാലമല്ല ഇപ്പോൾ കേരളത്തിലെന്ന് ഓര്‍ക്കണമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.
ഇ.എം.എസ് മുതൽ ഉമ്മൻ ചാണ്ടി വരെയുള്ള ഒരു സർക്കാറിനും രാജ്യദ്രോഹക്കേസിൽ അന്വേഷണ വിധേയമാകേണ്ടിവന്നിട്ടില്ലെന്ന് ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. ആ കാലത്ത് എൻ.െഎ.െഎ സെക്രേട്ടറിയറ്റില്‍ കയറിയിട്ടുമില്ല. സ്വന്തം പ്രിൻസിപ്പൽ സെക്രട്ടറി പ്രതികളെ സഹായിച്ചതിെൻറ ഓരോ വിവരവും പുറത്തുവരുമ്പോഴും അതില്‍ പങ്കില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമില്ലാത്ത ഒരേ ഒരാൾ മുഖ്യമന്ത്രി മാത്രമാണ്.
ശിവശങ്കറിെൻറ ഗോഡ്ഫാദര് മുഖ്യമന്ത്രിയാണ്. സ്വപ്ന സുരേഷിന് തളികയില്‍ ജോലി െവച്ച് കേരളത്തിെൻറ സെക്രേട്ടറിയറ്റിനകത്ത് കയറാനുള്ള സ്വാധീനമുണ്ടാക്കിനല്കിയത് പ്രതിപക്ഷമല്ല. പുകമറയുടെ ഉത്തരവാദിത്തവും പ്രതിപക്ഷത്തിനല്ല. ചെറുപ്പക്കാരെ ഇതുപോെല വഞ്ചിച്ച സർക്കാർ വേറെ ഇല്ല. സർക്കാർ ജോലി കിട്ടാൻ സംസ്ഥാനത്തെ ചെറുപ്പക്കാർക്കെല്ലാം സ്വപ്ന സുരേഷുമാരോ മന്ത്രിമാരുടെ ബന്ധുക്കളോ ആകാൻ കഴിയില്ല.
ചോദ്യങ്ങളോടും വിമര്‍ശനങ്ങളോടും അസഹിഷ്ണുതയാണ്. പാർട്ടി പറയുന്നത് പാടാനല്ലാതെ ഭരണപക്ഷത്തിന് മറ്റൊന്നുമറിയില്ലെന്നും ഷാഫി പറഞ്ഞു.
പരാമർശം മോശം; ബഹളം
ഗണേഷ്കുമാർ മോശം പരാമർശം നടത്തിയെന്ന് പ്രതിപക്ഷം, ഗണേഷിന് നേരെ മാന്യതയില്ലാതെ അനിൽ അക്കര പാഞ്ഞടുത്തെന്ന് ഭരണപക്ഷം. സഭയിലെ ബഹളം മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാദപ്രതിവാദത്തിലേക്കും വഴിമാറി. സ്പീക്കർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
അവിശ്വാസ പ്രമേയ ചർച്ചയിൽ പെങ്കടുത്ത ഷാഫി പറമ്പിൽ, സർക്കാറിനെ പുകഴ്ത്തുന്ന ഗണേഷ്കുമാർ കാലുമാറിയെത്തിയ കാര്യം മറക്കരുതെന്ന് പറഞ്ഞതായിരുന്നു തുടക്കം. താൻ ഒാട് പൊളിച്ചോ ജാതി പറഞ്ഞോ സഭയിൽ വന്നയാളല്ലെന്നും ഇടതുമുന്നണിയുടെ ഭാഗമായി മത്സരിച്ച് ജയിച്ചെത്തിയതാണെന്നും ഗണേഷ് തിരിച്ചടിച്ചു.
സഭാനടപടികൾ അനിശ്ചിതത്വത്തിലായതോടെ മുഖ്യമന്ത്രി ഇടപെട്ടു. ഒരംഗത്തിന് അദ്ദേഹത്തിെൻറ ഭാഗം വിശദീകരിക്കാൻ അവകാശമില്ലേ എന്നും സഭ്യേതരമായ പെരുമാറ്റമാണ് പ്രതിപക്ഷത്തിെൻറ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസാരിച്ചിരുന്ന അദ്ദേഹത്തോട് പ്രതിപക്ഷാംഗം ആക്രോശിച്ചു. ഇതെങ്ങനെ മാന്യതയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
എന്നാൽ, മുഖ്യമന്ത്രി തങ്ങളെ ഭീഷണിപ്പെടുത്തുകയൊന്നും വേണ്ടെന്നായിരുന്നു പ്രതിപക്ഷനേതാവിെൻറ മറുപടി. ഇപ്പോൾ എന്തു വന്നാലും ഭീഷണിപ്പെടുത്തുന്നെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. താൻ അദ്ദേഹത്തെ ഭീഷണിെപ്പടുത്തിയിട്ടില്ല. സ്പീക്കറോടാണ് കാര്യങ്ങൾ വിശദീകരിച്ചത്.
ഗണേഷ്കുമാർ പ്രതിപക്ഷാംഗത്തോട് കുശലം പറഞ്ഞതല്ലെന്നും മോശമായ നിലയിൽ പെരുമാറുകയായിരുന്നെന്നും സംഭവത്തിെൻറ ദൃശ്യങ്ങൾ പരിശോധിക്കണമെന്നും ചെന്നിത്തല പറഞ്ഞു. മോശം പെരുമാറ്റം ആരുടെ ഭാഗത്തുനിന്നുമുണ്ടാകരുതെന്ന് സ്പീക്കർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.