Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_right'അഹിംസാത്​മകമായ'...

'അഹിംസാത്​മകമായ' കൊലപാതകങ്ങൾ

text_fields
bookmark_border
അഹിംസാത്​മകമായ കൊലപാതകങ്ങൾ
cancel

അഹിംസാവാദത്തി​െൻറ മൂർത്തരൂപമായ മഹാത്​മജിയുടെ പൈതൃകം പിൻപറ്റുന്നവരാണ്​ കോൺഗ്രസുകാർ എന്നാണ്​ വയ്​പ്​. ഏതാണ്ട്​ 33 വർഷമായി, കേരളത്തിലെങ്കിലും സ്വന്തം പാർട്ടിക്കാർക്കു നേരെയുള്ള അക്രമങ്ങളും കൊലപാതകങ്ങളും ഒഴിച്ചാൽ, മറ്റുള്ളവരോട്​ ഏറെക്കുറെ​ അഹിംസാ മനോഭാവം പുലർത്തുന്നവരായി മാറിയിരുന്നു കോൺഗ്രസുകാർ.

1987 മാര്‍ച്ച് 23ന് നിയമസഭാ തെരഞ്ഞെടുപ്പ്​ ദിവസം ചീമേനിയിലെ സി.പി.എം ഓഫീസില്‍ പുല്ലിന്‍കെട്ടുകള്‍ കൊണ്ടുവന്നിട്ട്​ പെട്രോളും മണ്ണെണ്ണയുമൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്നുണ്ടായ സംഭവത്തിൽ അഞ്ചു സി.പി.എം പ്രവർത്തകരാണ്​ കൊല്ലപ്പെട്ടത്​. എന്നാൽ, ആ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നത്​ ചീമേനിയുൾപ്പെടുന്ന മണ്ഡലത്തിൽ നിന്നുതന്നെ ജയിച്ച ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള എൽ.ഡി.എഫ്​ സർക്കാരായതുകൊണ്ടും, സർക്കാർ നേതൃത്വത്തിൽ തന്നെ നടന്ന 'നേരിടലി'നെ തുടർന്ന്​ ഇപ്പണിയുമായി ഇനിയെത്തിയാൽ മിച്ചം കാണില്ല എന്ന്​ ബോധ്യം വന്നതുകൊണ്ടുമാവാം നല്ല കുട്ടികളാകാൻ കോൺഗ്രസുകാർ തീരുമാനിച്ചത്​.

എങ്കിലും, ഇടക്കിടെ കൈത്തരിപ്പ്​ തീർക്കാൻ സ്വന്തം പാർട്ടിക്കാരുടെ തന്നെ മേക്കിട്ട്​ കയറി തൃപ്​തിയടയുകയായിരുന്നു അവർ. അങ്ങനെയാണ്​ തൃശൂർ ജില്ലയിലുൾപ്പെടെ കോൺഗ്രസുകാരാൽ കോൺഗ്രസുകാർ തന്നെ കൊല്ലപ്പെടുന്നതും​.

വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ട ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ഹഖ് മുഹമ്മദ്, മിഥിലാജ്

ഇത്തരത്തിൽ മറ്റുള്ളവരോട്​ കുറച്ചൊക്കെ മര്യാദകാട്ടി നിന്നതു​െകാണ്ടാണ്​ ടി.പി. ചന്ദ്രശേഖര​െൻറ 51വെട്ടിനെക്കുറിച്ചും പെരിയ ഇരട്ടക്കൊലയെക്കുറിച്ചും വാചാലാരാവാനും അതിലുടെ അഹിംസാവാദികളായി ജനങ്ങളുടെ മുമ്പിൽ അവതരിക്കാനും ​​​വോട്ടു നേടാനും ഒക്കെ കോൺഗ്രസുകാർക്ക്​ കഴിഞ്ഞത്​.

എന്നാൽ, പഴയ 87 മോഡൽ രാഷ്​ട്രീയം തിരിച്ചുകൊണ്ടുവരാൻ കോൺ​​ഗ്രസുകാർ തീരുമാനിച്ച മട്ടിലാണ്​ കഴിഞ്ഞ ദിവസങ്ങളിൽ കായംകുളത്തുണ്ടായ കൊലപാതകവും തുടർന്നുണ്ടായ വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലപാതകവും. സാധാരണ രാഷ്​ട്രീയ കൊലപാതകങ്ങൾ കണ്ണൂരടക്കമുള്ള വടക്കൻ കേരളം കേന്ദ്രീകരിച്ചാണെങ്കിലും കായംകുളത്തിലൂ​െടയും വെഞ്ഞാറമൂട്ടിലൂ​െടയും കോൺഗ്രസുകാർ അത്​ തെക്കൻ കേരളത്തിലേക്കും എത്തിക്കുകയാണെന്നു വേണം കരുതാൻ.

ചർച്ചയാവുന്ന ​ഒാരോ രാഷ്​ട്രീയ കൊലപാതകത്തിനു ശേഷവും ഇതവസാനത്തെ രാഷ്​ട്രീയ കൊലപാതകമാവണം എന്ന അഭിപ്രായങ്ങൾ ഉയരുമെങ്കിലും ഒരിക്കലും അവസാനിക്കാത്ത, ഒഴിച്ചുകൂട്ടാനാവാത്ത ഒരു രാഷ്​ട്രീയ പ്രക്രിയയായി അത്​ അനസ്യൂതം തുടരുകയാണ്​. സമീപകാല സംഘർഷങ്ങളിലെയും കൊലപാതകങ്ങളിലെയും പ്രതിസ്​ഥാനത്ത്​ സി.പി.എം അല്ലെങ്കിൽ ആർ.എസ്​.എസ്​, ബി.ജെ.പി എന്നതിൽ നിന്ന്​ കോൺഗ്രസ്​ എന്നതിലേക്കുകൂടിയുള്ള വളർച്ചയായിട്ടാണോ അവർ ഇതിനെ കാണുന്നത്​ എന്ന്​ പറേയേണ്ടത്​ കോൺഗ്രസുകാർ തന്നെയാണ്​.

വെഞ്ഞാറമൂടിനു ശേഷമുള്ള കോൺഗ്രസ്​ നേതാക്കളുടെ പ്രതികരണങ്ങളിൽ ഒഞ്ചിയത്തും പെരിയയിലും കാട്ടിയ അതിവൈകാരിക പ്രകടനങ്ങളൊന്നും കാണുന്നുമില്ല.

പെരിയയിൽ കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ്

കോൺഗ്രസുകാരല്ല കൊന്നത്​, ഞങ്ങൾക്ക്​ ഉത്തരവാദിത്വമില്ല, പഴയ ഏതോ കുടിപ്പകയുടെ ബാക്കിയായിട്ടാണ്​ കൊല തുടങ്ങിയ വാദങ്ങളും അവർ ഉയർത്തുന്നുണ്ട്​. ഒഞ്ചിയത്തും പെരിയയിലും സി.പി.എമ്മുകാർ ആദ്യം പറഞ്ഞിരുന്നതും ഇത് തന്നെയാണ്​. അതുമാത്രമല്ല, ആശയ-ആദർശാധിഷ്​ഠിത കൊല്ലലല്ല, ഒരു രാഷ്​ട്രീയ കൊലയും. സി.പി.എം ആയാലും ആർ.എസ്​.എസോ ബി​.ജെ.പിയോ ആയാലും കോൺഗ്രസ്​ ആയാലും മറ്റുള്ളവർക്ക്​ അഹിംസാ സിദ്ധാന്തവും സാരോപദേശവും പകർന്നു കൊടുക്കുന്നതിൽ കാട്ടുന്ന ആവേശമൊന്നും സ്വന്തം കാര്യം വരു​േമ്പാൾ ഇല്ലതാനും. ഇനി അഹിംസാത്​മകമായ കൊലയാണ്​ തങ്ങളുടെ പ്രവർത്തകർ നടത്തിയത്​ എന്ന വാദം കോൺഗ്രസ്​ നേതാക്കൾ നടത്തുമോയെന്നേ അറിയാനുള്ളൂ.

കൊല്ലപ്പെടുന്നത്​​ ആരായാലും അവർ മനുഷ്യരാണ്​. നഷ്​ടമായ അവരെയോർത്തുള്ള മാതാപിതാക്കളുടെയും ബന്ധുക്കളുടെയും വികാരങ്ങളും ഒന്നു തന്നെ. അതിന്​ ഏറ്റക്കുറച്ചിലുകൾ ഒന്നുമില്ല താനും. അതുമാത്രമല്ല, കൊല്ലപ്പെട്ടവരെ 'ചത്തവർ' എന്ന്​ പറയാനും, അതിനെ ഇല്ലാത്ത നാട്ടുമൊഴി വഴക്കത്തി​െൻറ പേരിൽ ന്യായീകരിക്കാനുമാണ്​ കോൺഗ്രസി​െൻറ ഒരു പാർല​െമൻറംഗം മുതിർന്നത്​. 'അയാം എ മെമ്പർ ഒാഫ്​ പാർലമെൻറ്​' എന്ന്​ മേനി പറഞ്ഞാണ്​ രാജ്​മോഹൻ ഉണ്ണിത്താൻ എന്ന ഇൗ എം.പി 'ചത്തവർ' ,'ചത്തവർ' എന്ന്​ ഇൗ കൊല്ലപ്പെട്ട രണ്ട്​ യുവാക്കളെ ചാനൽ ചർച്ചയിലിരുന്ന്​ വിശേഷിപ്പിച്ചത്​.

പെരിയ ഇരട്ടക്കൊലയിലുണ്ടായ ജനരോഷത്തി​െൻറ വോട്ടുകൂടി നേടിയാണ്​ ചരിത്രത്തിൽ ആദ്യമായി താൻ ഒരു തെരഞ്ഞെടുപ്പിൽ ജയിച്ചുകയറിയത്​ ​ എന്നത്​ ​അദ്ദേഹം മറന്നുപോയിട്ടുണ്ടാവാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressCPIMperiya murderVenjaramoodu Murder
Next Story