നോട്ടുനിരോധനം: പിടിച്ചുഞെരിച്ച പരിഷ്കാരം
text_fields2016 നവംബർ എട്ടിന് രാത്രി 48 മിനിറ്റ് നീണ്ട പ്രസംഗത്തിലാണ് പ്രധാനമന്ത്രി ന രേന്ദ്ര മോദി രാജ്യത്തെ ഞെട്ടിച്ച് നോട്ടുനിരോധനം പ്രഖ്യാപിച്ചത്. നിലവിലുണ്ടായിരുന്ന 14 ലക്ഷം കോടി രൂപ മൂല്യമുള്ള 500, 1000 നോട്ടുകളാണ് ഒറ്റയടിക്ക് അന്നേ ദിവസം മുതൽ അസാധുവാണെന്ന് പ്രഖ്യാപിച്ചത്. രാജ്യം കാണാത്ത സമാനതകളില്ലാത്ത ദുരിതത്തിലേക്കാണ് ആ പ്രഖ്യാപനം വഴിതുറന്നത്.
അതിെൻറ ദുര്യോഗം ജനങ്ങൾക്കും സാമ്പത്തിക വ്യവസ്ഥക്കുംമേൽ ഇപ്പോഴും തുടരുന്നു. കള്ളപ്പണം ഇല്ലാതാക്കുക, ഭീകര കേന്ദ്രങ്ങളിലേക്കുള്ള അനധികൃത പണമൊഴുക്ക് തടയുക തുടങ്ങിയവയായിരുന്നു മോദിയുടെ നോട്ട് നിരോധന ലക്ഷ്യങ്ങൾ. എന്നാൽ, ഇതൊന്നും നേടാനായില്ലെന്നു മാത്രമല്ല, നിരോധിച്ച നോട്ടുകളിൽ 99 ശതമാനവും ബാങ്കുകളിൽ തിരിച്ചെത്തുകയും ചെയ്തു. മോദിയുടെ ഭരണപരിഷ്കാരങ്ങളിൽ ഏറ്റവും ദോഷകരമായ വിധത്തിൽ പ്രത്യാഘാതമുണ്ടാക്കിയത് നോട്ട് നിരോധനമാണെന്ന് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.
പ്രഖ്യാപനത്തിെൻറ തൊട്ടടുത്ത ദിവസം മുതൽ പരിഭ്രാന്തരായ ജനങ്ങളെയാണ് എവിടെയും കാണാനായത്. തങ്ങളുടെ കൈവശമുള്ള അസാധു നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപിക്കാനായി അവർ പരക്കംപാഞ്ഞു. എ.ടി.എമ്മുകൾക്കുമുന്നിൽ കിലോമീറ്ററുകൾ നീണ്ട ക്യൂ രൂപപ്പെട്ടു. ഒരുലക്ഷം ആളുകൾക്ക് 20 എന്ന തോതിലാണ് നമ്മുടെ നാട്ടിലെ എ.ടി.എമ്മുകളുടെ എണ്ണം. രാജ്യത്തെ മുഴുവൻ ജനങ്ങളും എ.ടി.എമ്മുകളെ ആശ്രയിക്കേണ്ടിവന്നത് അവരുടെ ജീവിതം നരകതുല്യമാക്കി. ക്യൂവിൽനിന്ന് ആളുകൾക്ക് മരിക്കേണ്ട സാഹചര്യവും രാജ്യത്തുണ്ടായി. എന്നാൽ, ജനങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകൾ താൽക്കാലികമാണെന്നും, വരാനിരിക്കുന്ന നാളുകൾ സുസ്ഥിരവും സുതാര്യവുമായ സാമ്പത്തിക ക്രമത്തിേൻറതാണെന്നും മോദി ആവർത്തിച്ചു. ഒരുപടി കൂടി കടന്ന്, 50 ദിവസത്തിനകം പ്രശ്നം പരിഹരിച്ചില്ലെങ്കിൽ തന്നെ ജീവനോടെ കത്തിച്ചുകളയൂ എന്ന് മോദി സ്വതസിദ്ധമായ ശൈലിയിൽ പ്രഖ്യാപിച്ചു. ഇന്ന് 50 അല്ല, ഏറെ ദിനങ്ങൾ പിന്നിട്ടുകഴിഞ്ഞു. രാജ്യം എവിടെയെത്തി എന്ന് സാമ്പത്തിക, സാമൂഹികരംഗത്തെ സൂചികകൾ വ്യക്തമായ ഉത്തരം തരുന്നു.
2017ലെ ആദ്യ നാലുമാസങ്ങളിൽ മാത്രമുണ്ടായ തൊഴിൽ നഷ്ടം ഏകദേശം 15 ലക്ഷമാണെന്ന് ദി സെൻറർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി രേഖപ്പെടുത്തുന്നു. െതാട്ടടുത്ത നാലു മാസങ്ങളിലും ഇതാവർത്തിച്ചു. രാജ്യത്ത് മൂന്നുകോടി ആളുകൾക്ക് തൊഴിൽ നൽകിയിരുന്ന എട്ടു ലക്ഷം േകാടിയുടെ നിർമാണ മേഖലയാണ് ഒരൊറ്റ രാത്രികൊണ്ട് സ്തംഭിച്ചതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ആഗ്രയിെല ചെരിപ്പ് നിർമാണവും തിരിപ്പൂരിലെ വസ്ത്രനിർമാണവുമെല്ലാം നോട്ട് നിരോധനത്തോടെ തകർന്നടിഞ്ഞു. പേരുകേട്ട ഒേട്ടറെ പാരമ്പര്യ വ്യവസായങ്ങളും തൊഴിലുകളും ഇല്ലാതായി. ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ മേഖലകളെയും നോട്ടുനിരോധനം പ്രതിസന്ധിയിലാഴ്ത്തി.
നോട്ടുനിരോധനത്തിന് ആവശ്യമായ ഗൃഹപാഠം മോദി സർക്കാർ ചെയ്തിരുന്നില്ലെന്ന് പിന്നീട് വ്യക്തമായി. റിസർവ് ബാങ്ക് ഒാഫ് ഇന്ത്യയോട്(ആർ.ബി.െഎ) പോലും കാര്യമായ കൂടിയാലോചന നടത്തിയിരുന്നില്ലെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നോട്ട് അസാധുവിന് ശേഷമുള്ള 50 ദിവസങ്ങളിൽ 74 വിജ്ഞാപനങ്ങളാണ് ആർ.ബി.െഎയിൽനിന്ന് തുടരെത്തുടരെ ഉണ്ടായത്. ഇെതല്ലാം ജനങ്ങളെ വട്ടംകറക്കുന്നതായി. ‘നോട്ടുനിരോധനത്തിലൂടെ തീവ്രവാദത്തിെൻറ സാമ്രാജ്യം, ലഹരി മാഫിയ, അധോലോകം എന്നിവയെ ഒറ്റയടിക്ക് തകർത്തു’ എന്നായിരുന്നു 2016 ഡിസംബർ 27ന് നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞത്. പേക്ഷ, പുൽവാമയടക്കമുള്ള ഒേട്ടറെ ഭീകരാക്രമണങ്ങൾക്ക് അതിനുശേഷവും
രാജ്യം സാക്ഷിയായി.
ചരക്കുസേവന നികുതിയിലും പാളി
ദേശീയ, സംസ്ഥാനങ്ങളിലായി രണ്ടായിരത്തോളം പരോക്ഷ നികുതികളായിരുന്നു നമ്മുടെ രാജ്യത്ത് നിലവിലുണ്ടായിരുന്നത്. ഇവക്കെല്ലാം പകരമായി ഏർപ്പെടുത്തുന്ന ഏകീകൃതവും സംയോജിതവുമായ നികുതി എന്ന നിലയിലാണ് ചരക്കുസേവന നികുതി അവതരിപ്പിച്ചത്. നികുതി ഘടനയിലെ സങ്കീർണത കുറക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിട്ടത്. 2017 ജൂലൈ ഒന്നിനാണ് ജി.എസ്.ടി നിലവിൽവന്നത്.
‘ഒരു രാജ്യം ഒരു നികുതി’ എന്ന ആശയത്തിൽ തുടക്കമിട്ട ജി.എസ്.ടിക്ക് പക്ഷേ, ആസുത്രണത്തിെൻറ അഭാവം കാരണം തുടക്കത്തിൽ വലിയ തിരിച്ചടികളുണ്ടായി. ഇേപ്പാൾ മൂന്നു ജി.എസ്.ടികളും (െഎ.ജി.എസ്.ടി, സി.ജി.എസ്.ടി. എസ്.ജി.എസ്.ടി) ഏഴു നിരക്കുകളുമായിട്ടാണ് ഇത് പ്രയോഗത്തിലുള്ളത്. ജി.എസ്.ടിയിലൂടെ സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കേന്ദ്രം കൈകടത്തിയെന്നും അതുവഴി രാജ്യത്തിെൻറ ഫെഡറൽ സംവിധാനത്തിെൻറ അന്തഃസത്ത ചോർത്തിയെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.