Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമലയാളി ഭാഷയും...

മലയാളി ഭാഷയും സംസ്​കാരവും കൈവിടരുത്​

text_fields
bookmark_border
മലയാളി ഭാഷയും സംസ്​കാരവും കൈവിടരുത്​
cancel

പുതിയ കേരളത്തി​െൻറ പിറവി ഒരുവശത്ത് ജന്മിത്തത്തെയും മറുവശത്ത് ജാതിമേധാവിത്വത്തെയും വെല്ലുവിളിച്ചുകൊണ്ടേ സാധ്യമാവുമായിരുന്നുള്ളൂ. ഇവ രണ്ടി​െൻറയും സംരക്ഷകർ സാമ്രാജ്യത്വമാകയാൽ ആ വെല്ലുവിളി സാമ്രാജ്യത്വവിരുദ്ധ രാഷ്​ട്രീയപോരാട്ടമായി മാറുകയും ചെയ്തു. കേരളം ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദ​​െൻറ പരാമർശം സമൂഹത്തിലുണ്ടാക്കിയ വിവേകം, ശ്രീനാരായണ ഗുരുവി​െൻറ രംഗപ്രവേശം, അയ്യാ വൈകുണ്ഠൻ, മഖ്​ദി തങ്ങൾ, പൊയ്കയിൽ കുമാരഗുരുദേവൻ, വാഗ്ഭടാനന്ദൻ, വേലുക്കുട്ടി അരയൻ തുടങ്ങിയവർ പടർത്തിവിട്ട വെളിച്ചം തുടങ്ങിയവ നവോത്ഥാനത്തി​െൻറ അതിശക്തമായ ഒരു ധാര സൃഷ്​ടിച്ചു. ക്രിസ്​ത്യൻ മിഷനറിമാർ വിദ്യാഭ്യാസം വ്യാപിപ്പിച്ചതും വൈക്കം, ഗുരുവായൂർ, പാലിയം തുടങ്ങിയ ഇടങ്ങളിലെ സത്യഗ്രഹങ്ങളും ഒക്കെ വിവേകത്തിേൻറതായ ഒരു നവോത്ഥാന ചൈതന്യം സമൂഹത്തിൽ പടർത്തി.

ഐക്യകേരള സ്വപ്നത്തി​െൻറ ഭാഗമായിരുന്ന പ്രധാനപ്പെട്ട ഒരു സങ്കൽപം സ്വാശ്രയത്വത്തെക്കുറിച്ചുള്ളതായിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ, സ്വാശ്രയത്വത്തി​െൻറ വഴിക്കുള്ള നീക്കങ്ങളെ വലി​െയാരളവിൽ തകർക്കുന്ന നടപടികൾ നാം നേരിടുന്ന കാലമാണിത്. ആസിയാൻ കരാർ ഉൾപ്പെടെയുള്ളവയിലൂടെ ഇതി​െൻറ കയ്​പ്​ നാം നേരത്തേ രുചിച്ചു. ഇപ്പോഴിതാ ആർ.സി.ഇ.പി കരാറിലേക്കു കടക്കുകയാണ് രാജ്യം. കേരളത്തി​െൻറ സമ്പദ്ഘടനയെ പൊതുവിലും കാർഷിക സമ്പദ്ഘടനയെ പ്രത്യേകിച്ചും തകർക്കുന്നതാണിത്. സ്വാശ്രയത്വശ്രമങ്ങളെ അട്ടിമറിക്കുന്നതുമാണ്​. ഇൗ ഉത്​കണ്ഠ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
പ്രകൃതിക്ഷോഭ നഷ്​ടപരിഹാരങ്ങളുടെ മാനദണ്ഡം പരിഷ്കരിക്കണമെന്ന ആവശ്യത്തോടുപോലും അനുകൂലമായ സമീപനമുണ്ടായില്ല. കേരളത്തി​െൻറ താൽപര്യങ്ങൾക്ക് അനുഗുണമായ സമീപനം കേന്ദ്രത്തിൽ ഉണ്ടാക്കിയെടുക്കുകയെന്നത്​ ഐക്യകേരളപ്പിറവി ദിനത്തിൽ നാം ഏറ്റെടുക്കേണ്ട വലിയ ദൗത്യമാണ്.

മലയാളം ​നിലനിൽപി​​െൻറ ആധാരം

ഒരു ജനതയുടെ നിലനിൽപിനും അതിജീവനത്തിനും ഭാഷ വലിയ ഒരു അടിസ്​ഥാനമാണ്. ആ അടിത്തറ തകർന്നാൽ നാടില്ല, സമൂഹമില്ല. മലയാളം േശ്രഷ്ഠഭാഷയായി എന്നു പറഞ്ഞു വിശ്രമിക്കാനാവില്ല. ആ ഭാഷയെ അധ്യയന/ഭരണ ഭാഷയാക്കാൻ കഴിഞ്ഞോ? കേരളത്തിലെ ഭരണനടപടികൾ മലയാളത്തിലായിരിക്കണമെന്നതാണ് സർക്കാറി​െൻറ നയം. ഭരണഭാഷ മലയാളമാക്കുന്നതിന്​ ആദ്യം യത്നിച്ചത് ഇ.എം.എസ്​ സർക്കാറാണ്. ഭരണഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച പഠനം നടത്തുന്നതിനുവേണ്ടി 1957ൽ കോമാട്ടിൽ അച്യുതമേനോ​െൻറ അധ്യക്ഷതയിൽ ഒരു സമിതിയെ നിയോഗിച്ചു. ആ സമിതി 1958ൽ സമർപ്പിച്ച റിപ്പോർട്ടി​െൻറ അടിസ്​ഥാനത്തിലാണ് ഭരണഭാഷ മലയാളമാക്കാൻ നടപടികൾ ആരംഭിച്ചത്.

ഇന്ത്യൻ ഭരണഘടനയുടെ 345ാം അനുച്ഛേദം, ഒരു സംസ്​ഥാനത്ത് ഉപയോഗത്തിലുള്ള ഒരു ഭാഷയോ ഒന്നിലധികം ഭാഷകളോ ഹിന്ദിയോ ആ സംസ്​ഥാനത്തെ ഔദ്യോഗികാവശ്യങ്ങൾക്ക് പൂർണമായോ ഭാഗികമായോ ഉപയോഗിക്കുന്നതിനു നിയമനിർമാണം നടത്താൻ സംസ്​ഥാന നിയമസഭകൾക്ക് അധികാരം നൽകിയിട്ടുണ്ട്. അതുപ്രകാരം കേരളത്തിലെ ഭരണഭാഷാനടപടികൾക്ക് നിയമത്തി​െൻറ പിൻബലം നൽകാനാണ്​ 1968ൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ്​. നമ്പൂതിരിപ്പാട് കേരള ഔദ്യോഗിക ഭാഷ (നിയമനിർമാണം) ബിൽ കേരള നിയമസഭയിൽ അവതരിപ്പിച്ചത്. 1969 ജനുവരി 10ന് നിലവിൽവന്ന കേരള ഔദ്യോഗിക ഭാഷ ആക്ടനുസരിച്ച് കേരള സംസ്​ഥാനത്തി​െൻറ ഔദ്യോഗികാവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ഭാഷകൾ മലയാളവും ഇംഗ്ലീഷുമാണ്.

2015ൽ കേരളത്തിലെ എല്ലാ വകുപ്പുകളിലും സ്​ഥാപനങ്ങളിലും ഭരണഭാഷ മലയാളമാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമപരമായി ഇംഗ്ലീഷും ന്യൂനപക്ഷഭാഷകളും ഉപയോഗിക്കേണ്ട സാഹചര്യങ്ങളിൽ അവ ഉപയോഗിക്കാമെന്നും മറ്റു സാഹചര്യങ്ങളിൽ പൂർണമായും മലയാളം ഉപയോഗിച്ചേ മതിയാവൂ എന്നും ഉത്തരവ്​ പുറപ്പെടുവിച്ചിട്ടുണ്ട്. 2017 മേയ് ഒന്നു മുതൽ ഈ വ്യവസ്​ഥകൾ കർശനമായി പാലിക്കണമെന്ന് നിർദേശം നൽകിയിട്ടും, ചില വകുപ്പുകൾ അതു പാലിക്കാത്തതായി ശ്രദ്ധയിൽപെട്ടിട്ടുണ്ട്. നിയമം അടിച്ചേൽപിച്ചുകൊണ്ടല്ല ഭരണഭാഷ മലയാളമാക്കേണ്ടത്. എന്നാൽ, മലയാളം ഉപയോഗിക്കാത്തവർക്കെതിരെ, ആവശ്യമെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കാനും സർക്കാറിന് മടിയില്ല.

അഭിമാനത്തോടെ ഇൗ സർക്കാർ

ഏതു രാജ്യത്തും ഭാഷയുടെയും ഭരണഭാഷയുടെ വികസനവും പരസ്​പരപൂരകമാണ്. അതായത്, ഭരണഭാഷയുടെ ക്രമാനുഗതമായ വികാസത്തെ സ്വാധീനിക്കുന്നത് ഭാഷാപഠനവും അതി​െൻറ വികാസവുമാണ്. ഐക്യകേരളപ്പിറവിയെത്തുടർന്ന് നിലവിൽവന്ന സർക്കാറുകൾ കേരളത്തി​െൻറ വിദ്യാഭ്യാസ, സാഹിത്യ, സാംസ്​കാരിക മേഖലകളിൽ അഭിവൃദ്ധി കൈവരിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ കുട്ടികളുടെ മാതൃഭാഷാപഠനം ഉറപ്പുവരുത്താൻ കഴിഞ്ഞില്ല. ആ കുറവു പരിഹരിക്കുന്നതിനുവേണ്ടിയാണ് 2017ൽ മലയാളഭാഷാ പഠന ആക്​ട്​ പാസാക്കിയത്.
ഭരണരംഗത്തെ ഇരുപതിനായിരത്തോളം പദങ്ങളും അവയുടെ മലയാളരൂപങ്ങളും ചേർത്ത് ഭരണമലയാളം എന്ന പേരിൽ ഒരു ഓൺലൈൻ നിഘണ്ടുവും മൊബൈൽ ആപ്ലിക്കേഷനും ഔദ്യോഗിക ഭാഷാവകുപ്പ് തയാറാക്കിയിട്ടുണ്ട്. ഉദ്യോഗസ്​ഥർക്ക് ഭരണഭാഷയിലും മലയാളം കമ്പ്യൂട്ടിങ്ങിലും പരിശീലനം ലഭ്യമാക്കുന്നുണ്ട്. മാത്രമല്ല, ഭരണഭാഷ സംബന്ധിച്ച നിയമങ്ങളും നിർദേശങ്ങളും ഉദ്യോഗസ്​ഥരെയും ജനങ്ങളെയും അറിയിക്കുന്നതിനായി ജില്ലകൾതോറും ഭരണഭാഷാവബോധ പരിപാടി സംഘടിപ്പിച്ചുവരുകയാണ്.

ഭരണരംഗത്ത് മലയാളം ഉപയോഗിക്കേണ്ട ഉദ്യോഗസ്​ഥരെ തിരഞ്ഞെടുക്കുന്നതിന്​ കേരള പബ്ലിക് സർവിസ്​ കമീഷൻ നടത്തുന്ന മത്സരപ്പരീക്ഷകൾ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷാധിഷ്ഠിതമാണ്. ഈ വൈരുധ്യം ഭരണഭാഷാവ്യാപനത്തിന് പ്രതികൂലമാകുന്നുണ്ട്. സാധാരണക്കാരായ കേരളജനതയെ സേവിക്കാനാണ് കേരള പബ്ലിക് സർവിസ്​ കമീഷൻ സർക്കാർ ഉദ്യോഗസ്​ഥരെ നിയമിക്കുന്നത്. കേരള പബ്ലിക് സർവിസ്​ കമീഷൻ നടത്തുന്ന നിയമനപ്പരീക്ഷകളിൽ ചോദ്യക്കടലാസ്​ മലയാളത്തിൽക്കൂടി നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

കേരളത്തിലെ ജനങ്ങളോട് വോട്ടുചോദിച്ച ഭാഷയിൽ ഭരണം നടത്തേണ്ട ധാർമികമായ ഉത്തരവാദിത്തം സർക്കാറിനുണ്ട്. കേരള ജനതയുടെ മാതൃഭാഷ ഭരണനിർവഹണത്തിന് ഉപയോഗിക്കാതിരുന്നാൽ അതിലൂടെ ഭാഷാപരമായ മനുഷ്യാവകാശലംഘനമാണുണ്ടാകുന്നത്. അതിനാൽ ഭരണരംഗത്ത് മലയാളം ഉപയോഗിക്കാൻ ഓരോ ഉദ്യോഗസ്​ഥനും പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അഭിമാനിക്കുന്ന ആത്മാഭിമാനമുള്ള ഒരു ജനത എന്ന നിലക്ക്​ മലയാളക്കരയെ, ഇവിടത്തെ ആൾക്കാരെ ലോകം കാണുന്ന ഒരു കാലമുണ്ടാകണം. ജാതിജീർണതകൾക്കും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഭേദചിന്തകൾക്കും അതീതമായി മലയാളിമനസ്സ് ഒരുമിക്കുന്നതിനുള്ള തുടർനവോത്ഥാന മുന്നേറ്റങ്ങൾക്ക് പ്രചോദനമാകട്ടെ ഈ കേരളപ്പിറവി എന്ന് ആശംസിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articlemalayalam newsKerala dayPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Novermber 1- Kerala day - Kerala news
Next Story