ഉർദുഗാെൻറ ‘ഒലിവ് ഒാപറേഷൻ’
text_fieldsഅധികാരം ആരെയും മത്തുപിടിപ്പിക്കും. ചരിത്രത്തിെൻറ സിംഹഭാഗവും അധികാരത്തിനായുള്ള പടയോട്ടങ്ങളുടെ വിവരണമാണ്. എന്നാൽ, സ്വജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താനും രാജ്യത്തിെൻറ അഖണ്ഡതക്കും യുദ്ധം അനിവാര്യമാകുന്ന സന്ദർഭങ്ങളും ഇല്ലാതില്ല. പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ, കുർദു തീവ്രവാദികൾക്കെതിരായി ‘ഒാപറേഷൻ ഒലിവ് ബ്രാഞ്ച്’ എന്നു നാമകരണം ചെയ്ത സൈനിക നടപടിയിലൂടെ തുർക്കിയുടെ ദക്ഷിണ അതിർത്തിയിൽ സുരക്ഷ ഉറപ്പുവരുത്തിയതായി അവകാശപ്പെടുന്നു. ജനുവരി 20ന് ശനിയാഴ്ച തുടങ്ങിയ യുദ്ധത്തിൽ 24 മണിക്കൂറിനകംതന്നെ വൈ.പി.ജി എന്ന കുർദു സേനയുടെ 103 കേന്ദ്രങ്ങൾ തുർക്കിയുടെ വായുസേന തൂത്തെറിഞ്ഞു. യുദ്ധം രാഷ്ട്രീയവും സൈനികവുമായ തുർക്കിയുടെ ^പ്രേത്യകിച്ചും പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാെൻറ ^പ്രതാപം വർധിപ്പിച്ചിരിക്കുന്നുവെന്നാണ് തുർക്കിയുടെ അവകാശവാദം.
സിറിയയുടെ വടക്കുപടിഞ്ഞാറ് അതിർത്തിയിൽ തുർക്കിയുടെ ദക്ഷിണ ഭാഗത്താണ് അഫ്രീൻ. അഫ്രീെൻറയും ഇദ്ലിബിെൻറയുമൊക്കെ ആകാശാതിർത്തികൾ 2015നുശേഷം റഷ്യയുടെ നിരീക്ഷണത്തിലാണ്. റഷ്യയുടെ സൈനികസാന്നിധ്യവും അവിടെയുണ്ടായിരുന്നു. അതിനാൽ യുദ്ധം തുടങ്ങുന്നതിന് മുമ്പ് തുർക്കി റഷ്യയുടെ അനുമതി തേടിയിരുന്നു. അതിനാൽ, റഷ്യ രണ്ടു ദിവസം മുമ്പുതന്നെ, സേനയെ അഫ്രീനിൽ നിന്ന് പിൻവലിച്ചു. സഖ്യകക്ഷിയായ ഇറാനെയും സിറിയയെയും തുർക്കി വിവരം ധരിപ്പിച്ചു. സിറിയയുടെയും തുർക്കിയുടെയും അതിർത്തികൾക്കിടയിൽ സൈനികനീക്കങ്ങളിലൂടെ കുഴപ്പം സൃഷ്ടിക്കാനുള്ള കുർദുകളുടെ ^‘ജനസംരക്ഷണ സേന’ (Peoples' Protection Force^YPG)യുടെ ശ്രമം അമർച്ചചെയ്യാനുള്ള നടപടിയാണിതെന്ന് ആദ്യമേ തുർക്കി പ്രധാനമന്ത്രി ബിൻ അലി യിൽദിരിം പ്രസ്താവിച്ചിരുന്നു. എന്നാൽ, ‘നാറ്റോ’ സഖ്യത്തിലെ അതികായനായ അമേരിക്ക കുർദുകളെ ആയുധമണിയിക്കാൻ ഒരുങ്ങിപ്പുറപ്പെട്ടതാണ് സംശയങ്ങൾക്കിട നൽകുന്നത്. കഴിഞ്ഞ ഏഴു വർഷമായി (2011 മുതൽ) സിറിയ കലാപഭൂമിയായിരുന്നു. ലക്ഷക്കണക്കിന് മനുഷ്യരെയാണ് യുദ്ധം വകവരുത്തിയത്. ഇൗ സന്ദർഭത്തിൽ, സിറിയയുടെ വടക്കൻ അതിർത്തിയിൽ കുർദുകളെ ആയുധമണിയിക്കാനും അവർക്കായി സൈനികരെ റിക്രൂട്ട് ചെയ്യാനും ട്രംപ് ഭരണകൂടം തുനിഞ്ഞതാണ് യുദ്ധത്തിലേക്കെടുത്തുചാടാൻ ഉർദുഗാനെ പ്രേരിപ്പിച്ചത്.
പെൻറഗൺ 4900 ട്രക്കുകളിലും 2000 വിമാനങ്ങളിലുമുള്ള ആയുധങ്ങൾ കുർദുകൾക്ക് എത്തിച്ചുവെന്നാണ് റിപ്പോർട്ട്. അതുകൊണ്ട്, അമേരിക്കക്കനുകൂലമായി ന്യായവാദങ്ങളൊന്നും ആർക്കും ചൂണ്ടിക്കാട്ടാനില്ല. യൂറോപ്യൻ രാഷ്ട്രങ്ങളും നാറ്റോ അംഗങ്ങളുമായ ബ്രിട്ടനും ജർമനിയുമൊക്കെ കാര്യമായൊന്നും പ്രതികരിക്കാതിരുന്നതും അതുകൊണ്ടായിരിക്കണം. ഫ്രാൻസ് െഎക്യരാഷ്ട്ര രക്ഷാസമിതിയുടെ അടിയന്തര യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും, കാര്യമായ ഒച്ചപ്പാടൊന്നും ഉണ്ടായിട്ടില്ല. െഎക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ഉർദുഗാനോട് സംയമനം പാലിക്കാൻ ആവശ്യപ്പെട്ടതു നല്ലതുതന്നെ. റഷ്യയുടെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് കുറ്റം മുഴുവനും അമേരിക്കയുടേതാണെന്ന് തുറന്നുപറഞ്ഞിരിക്കുന്നു. സിറിയയുടെ വടക്കൻ അതിർത്തിയിൽ തുർക്കിയെയും ഇറാഖിനെയുംകൂടി പ്രകോപിപ്പിക്കുന്ന അമേരിക്കയുടെ നടപടിയാണ് യുദ്ധത്തിലേക്ക് നയിച്ചതെന്ന് അദ്ദേഹം പ്രസ്താവിക്കുന്നു. സിറിയയുടെ വടക്കൻ അതിർത്തിയിലെ ഭൂപ്രദേശങ്ങൾ^ അഫ്രീനും മൻബിജും ഉൾപ്പെടെ ^കുർദുകളുടെ നിയന്ത്രണത്തിലാണ്. തുർക്കിയുടെ സഹായത്തോടെ അവ വീണ്ടെടുക്കാൻ ഇപ്പോൾ സിറിയക്ക് അവസരം കൈവന്നിരിക്കുന്നു. സിറിയൻ സേന ഇദ്ലിബിലെ ‘അബൂ ദഹൂർ’ സൈനിക വിമാനത്താവളം തിരിച്ചുപിടിച്ചതായ വാർത്ത സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. തങ്ങളുടെ സ്വാധീനം ശക്തമാക്കാനും തന്ത്രപരമായി ‘നാറ്റോ’ സഖ്യത്തിൽ വിള്ളലുണ്ടാക്കി അമേരിക്കയെയും തുർക്കിയെയും അകറ്റാനും റഷ്യക്ക് അവസരം ലഭിച്ചതായും നിരീക്ഷിക്കുന്നവരുണ്ട്.
കഴിഞ്ഞ ഏഴു വർഷക്കാലം സിറിയയിൽ പ്രതിപക്ഷത്തോെടാപ്പം നിന്ന അമേരിക്കക്ക്, അവിടെ നിലയുറപ്പിക്കാൻ സാധിക്കാതെ വന്നപ്പോഴാണ്, അവർ കുർദുകളുടെ പഴുതിലൂടെ മേഖലയിൽ ഇടപെടാൻ ശ്രമം നടത്തുന്നത്. ഇത് സിറിയ, തുർക്കി, ഇറാഖ്, ഇറാൻ എന്നീ രാഷ്ട്രങ്ങളുടെ അതിർത്തികളിൽ ഉളവാക്കാവുന്ന ഭവിഷ്യത്തുക്കളെക്കുറിച്ച് ഉർദുഗാൻ ട്രംപിനെ ധരിപ്പിച്ചിരുന്നതാണ്. ട്രംപ് വാക്കുപാലിച്ചില്ലെന്നു മാത്രമല്ല, കുർദുകൾക്കുവേണ്ടി 30,000 അംഗബലമുള്ള ഒരു സേനയെ റിക്രൂട്ട് ചെയ്യാനും പരിശീലിപ്പിക്കാനുമുള്ള ശ്രമത്തിലാണ് പെൻറഗൺ.
കുർദുകളും തുർക്കിയുമായുള്ള സംഘട്ടനങ്ങൾ കഴിഞ്ഞ 40 വർഷമായി തുടരുന്നതാണ്. അബ്ദുല്ല ഒക്ലാൻ കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (പി.കെ.കെ) സ്ഥാപിച്ചത് 1974ലാണ്. അന്നു തുടങ്ങിയതാണ് പ്രശ്നം. സിറിയ, തുർക്കി, ഇറാഖ്, ഇറാൻ എന്നിവക്കിടയിലുള്ള അതിർത്തികളിൽ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ചെടുക്കുകയാണ് അവരുടെ ആവശ്യം. അതിനായി അവർ ഇടക്കിടെ അതിർത്തികളിൽ സംഘട്ടനങ്ങളും രക്തച്ചൊരിച്ചിലും പതിവാക്കി. 40,000ത്തോളം മനുഷ്യജീവൻ ബലികഴിക്കെപ്പട്ടു. തുടർന്ന് അമേരിക്കയും യൂറോപ്യൻ യൂനിയനും തുർക്കിയും പി.കെ.കെയെ കരിമ്പട്ടികയിലുൾപ്പെടുത്തി ഭീകരസംഘടനയാണെന്നു പ്രസ്താവിച്ചു. പി.കെ.കെയുടെ സിറിയൻ പതിപ്പാണ് ഡെമോക്രാറ്റിക് യൂനിയൻ പാർട്ടി (പി.വൈ.ഡി). അതിെൻറ സൈനിക ഘടകമാണ് ‘പീപ്ൾസ് പ്രൊട്ടക്ഷൻ യൂനിറ്റ് (വൈ.പി.ജി). സംഭവഗതികൾ വേണ്ടതുപോലെ വിലയിരുത്തിയതുകൊണ്ടാകണം, രണ്ടായിരമാണ്ടോടെ കുർദുകൾ തങ്ങളുടെ ലക്ഷ്യം പൂർണ സ്വതന്ത്രരാഷ്ട്രം എന്നതിനു പകരം സ്വയംഭരണം എന്നാക്കി തിരുത്തി.
എന്നിട്ടും മസ്ഉൗദുൽ ബാരിസാനി ഹിതപരിശോധന നടത്തിയത് ‘കുർദിഷ് റീജനൽ ഗവൺമെൻറി’ന് (കെ.ആർ.ജി) ഒരു സ്വതന്ത്ര രാഷ്ട്ര പദവി മോഹിച്ചുകൊണ്ടായിരുന്നു. 2003ലെ അമേരിക്കയുെട ഇറാഖ് അധിനിവേശമാണ് കുർദുകൾക്ക് ഇറാഖിൽ റീജനൽ ഭരണത്തിനു സാധ്യതയൊരുക്കിയത്. എന്നാൽ, 2017ൽ ബഗ്ദാദിനെ വെല്ലുവിളിച്ചുകൊണ്ട് സ്വതന്ത്ര പദവിക്കായി തലസ്ഥാനമായ ഇർബിലിലും കൂടാതെ എണ്ണസമ്പന്നമായ കിർക്കുക്കിലും അവർ അഭിപ്രായ വോെട്ടടുപ്പ് നടത്തി. ഇസ്രാേയലാണ് അവർക്ക് അരുനിന്നത്. അറബ് ലോകത്ത് വിള്ളലുണ്ടാക്കലാണല്ലോ സയണിസ്റ്റുകളുടെ ആവശ്യം. എന്നാൽ, ഇപ്പോൾ സിറിയക്കെന്നപോലെ, അപ്പോൾ ഇറാഖിെൻറ അഖണ്ഡതക്കുവേണ്ടി അവസരോചിതം തീരുമാനമെടുത്തതും ശക്തമായ നിലപാട് സ്വീകരിച്ചതും റജബ് ത്വയ്യിബ് ഉർദുഗാനായിരുന്നു. തുർക്കി കെ.ആർ.ജിക്കെതിരെ സാമ്പത്തികവും സൈനികവുമായ ഉപരോധം പ്രഖ്യാപിച്ചു. കുർദിസ്താനിൽനിന്ന് ദിനേന ലോക കേമ്പാളത്തിലേക്ക് എണ്ണ കയറ്റിയയക്കുന്ന ^തുർക്കിയിലൂടെ കടന്നുപോകുന്ന^ പൈപ്പുകൾ തുർക്കി പൂട്ടിയിടുമെന്നു പ്രഖ്യാപിച്ചത് ബർസാനിയെ വിഷമവൃത്തത്തിലാക്കി. തുർക്കിയുടെയും ഇറാഖിെൻറയും സൈന്യം കൈകോർത്തുപിടിച്ച് വാദ്യാഘോഷത്തോടെ നീങ്ങുന്നത് കണ്ടപ്പോൾ ബാരിസാനിക്ക് ഉദ്യമം ഉപേക്ഷിക്കേണ്ടതായിവന്നു.
അഫ്രീനിലെ വിജയം യഥാർഥത്തിൽ സിറിയയുടെ നേട്ടമാണ്. സിറിയയുടെ വടക്കുപടിഞ്ഞാറ് അതിർത്തി സുരക്ഷിതമായിരിക്കുന്നു. ഇനി വടക്കുകിഴക്കു കിടക്കുന്ന മൻബിജിെൻറ കാര്യമാണ്. അവിടെ അമേരിക്കൻ സേന തമ്പടിച്ചിട്ടുണ്ടത്രെ. വേണ്ടിവന്നാൽ അമേരിക്കൻ സേനയുമായിതന്നെയും ഒരു ഏറ്റുമുട്ടലിനു തയാറാവേണ്ടിവരുമെന്നാണ് ഉർദുഗാൻ പ്രസ്താവിച്ചിരിക്കുന്നത്. ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, വൈ.പി.ജിയെ ആയുധമണിയിക്കുന്നതിൽനിന്ന് അേമരിക്ക പിന്തിരിയണമെന്ന് അദ്ദേഹം ആവർത്തിച്ചാവശ്യപ്പെട്ടിട്ടുണ്ട്. ഒരാഴ്ചക്കകം കിഴടങ്ങിയില്ലെങ്കിൽ അഫ്രീനിൽ നിന്നെന്നപോെല, മൻബിജിൽനിന്നും കുർദുസേന തുരത്തപ്പെടുന്നതാണ്.
സിറിയയുടെ വടക്കു തുർക്കിയുടെ ദക്ഷിണ അതിർത്തികളാണ്. 40 വർഷമായി അവിടെ അക്രമം അഴിച്ചുവിടുകയായിരുന്നു. അമർച്ചെചയ്യാൻ പറ്റിയ അവസരമാണിതെന്നാണ് ഉർദുഗാൻ കരുതുന്നത്. ഇതുസംബന്ധമായി തുർക്കികളെ ബോധവത്കരിക്കുന്നതിൽ ഭരണകൂടം വിജയിച്ചിരിക്കുന്നു. പത്രമാധ്യമങ്ങളുടെ പ്രശംസകൾ ഇതു വ്യക്തമാക്കുന്നു. ഇസ്തംബൂൾ, അങ്കാറ, ഇസ്മീർ എന്നീ പട്ടണങ്ങളിൽ പോയ വർഷം നടന്ന ഭീകരാക്രമണങ്ങൾ കുർദു ഭീകരവാദികളുടെ ചെയ്തികളാണെന്നും അവർക്ക് ആയുധങ്ങൾ ലഭിച്ചത് അമേരിക്കയിൽനിന്നായിരുന്നെന്നും തുർക്കികൾക്ക് അറിവുള്ളതാണ്.
‘ഒാപറേഷൻ ഒലിവ് ബ്രാഞ്ചി’നു ലഭിക്കുന്ന ജനസമ്മതി ഇതൊക്കെയും വ്യക്തമാക്കുന്നുണ്ട്. എന്നാൽ, തുർക്കിയുടെ വിദേശകാര്യ മന്ത്രി മെവ്ലുദ് കാവസോഗ്ലുവിെൻറ പ്രസ്താവന സിറിയയെ സന്തുഷ്ടമാക്കിയിരിക്കുന്നു. അഫ്രീനിൽ നിന്ന് കുർദുകളെ പൂർണമായും തുരത്തിക്കഴിഞ്ഞാൽ പ്രദേശം യഥാർഥ അവകാശികളായ സിറിയൻ ഭരണകൂടത്തിനു വിട്ടുനൽകുമെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. ഇത് ഇറാനെയും റഷ്യയെയുംകൂടി തൃപ്തിപ്പെടുത്തുന്നു. അമേരിക്കയുടെ വീണ്ടുവിചാരമില്ലാത്തതും അവ്യക്തവുമായ വിദേശനയവും ട്രംപിെൻറ ഭരണപാടവമില്ലായ്മയും അവരെ ‘നാറ്റോ’ സഖ്യകക്ഷിയായ തുർക്കിയിൽനിന്ന് ഒന്നുകൂടി അകറ്റുന്നതിന് ‘ഒലിവ് ബ്രാഞ്ച് ഒാപറേഷൻ’ കാരണമായിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.