വിവരത്തിന് വില വെറും പത്തു രൂപ!
text_fieldsരാജ്യത്തെ രാഷ്ട്രപതി ഭവൻ മുതൽ താഴെ വില്ലേജ് ഒാഫിസ് വരെയുള്ള വിവരങ്ങൾ അറിയുന്നതിന് ഒരു സാധാരണ പൗരന് അവകാശം നൽകുന്നതാണ് വിവരാവകാശ നിയമം. പത്തു രൂപ ഫീസ് സഹിതം സമർപ്പിക്കുന്ന അപേക്ഷയിൽ യഥാസമയം വിവരം നൽകിയില്ലെങ്കിൽ 25,000 രൂപ വരെ ഉദ്യോഗസ്ഥർ പിഴ ഒടുക്കേണ്ടിവരും.
അപേക്ഷ തയാറാക്കുേമ്പാൾ
ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ നൽകാം. അപേക്ഷക്ക് നിശ്ചിത മാതൃക ഇല്ല. പ്രത്യേകമായ എന്തെങ്കിലും സാേങ്കതിക പദം ഉപയോഗിക്കണമെന്ന് നിർബന്ധമില്ല. എന്താവശ്യത്തിനാണ് അപേക്ഷ സമർപ്പിക്കുന്നതെന്ന് അപേക്ഷയിൽ വ്യക്തമാക്കേണ്ടതില്ലെന്നും നിയമം പറയുന്നു. അപേക്ഷകെൻറ പേരും വിലാസവും ഒഴികെ മറ്റു വ്യക്തിപരമായ വിവരങ്ങളൊന്നും അപേക്ഷയിൽ നൽകേണ്ടതില്ല. എന്നാൽ, നിങ്ങൾക്ക് എന്തു വിവരമാണ്/ രേഖകളാണ് വേണ്ടതെന്ന് അപേക്ഷയിൽ വ്യക്തമായിരിക്കണം.
അപേക്ഷ ഫീസ് നൽകിയതിെൻറ തെളിവ് ഹാജരാക്കണം. അപേക്ഷ തയാറാക്കാൻ അറിവില്ലാത്തവരെ വിവരാവകാശ ഉദ്യോഗസ്ഥൻ അതിന് സഹായിക്കണമെന്നാണ് നിയമം. സംസ്ഥാന സർക്കാർ വകുപ്പുകളാണെങ്കിൽ പത്തു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിച്ച അപേക്ഷകളാണ് സമർപ്പിക്കേണ്ടത്. സർവകലാശാലകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകളല്ലാത്ത സ്ഥാപനങ്ങളിൽ 10 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റോ സ്ഥാപനത്തിൽ പത്തു രൂപ നേരിേട്ടാ നൽകേണ്ടതാണ്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലാണെങ്കിൽ പത്തു രൂപയുടെ പോസ്റ്റൽ ഒാർഡറാണ് അപേക്ഷയോടൊപ്പം നൽകേണ്ടത്. ദാരിദ്ര്യരേഖക്കു താഴെയുള്ളവരാണെങ്കിൽ അപേക്ഷ ഫീസിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 30 ദിവസത്തിനുള്ളിൽ പൊതു അധികാരി അപേക്ഷകന് ആവശ്യപ്പെട്ട വിവരം നൽകിയിരിക്കണം. വ്യക്തിയുടെ ജീവനെയോ സ്വാതന്ത്ര്യത്തെയോ സംബന്ധിക്കുന്ന വിവരമാണ് അപേക്ഷകൻ ആവശ്യപ്പെടുന്നതെങ്കിൽ അപേക്ഷ ലഭിച്ച 48 മണിക്കൂറിനകം വിവരം നൽകിയിരിക്കണം.
നിശ്ചിത സമയത്തിനുള്ളിൽ വിവരം നൽകാൻ ഉദ്യോഗസ്ഥന് കഴിഞ്ഞില്ലെങ്കിൽ രേഖകൾ സൗജന്യമായിത്തന്നെ അപേക്ഷകന് നൽകിയിരിക്കണം. പേജ് ഒന്നിന് രണ്ടു രൂപ നിരക്കിൽ അപേക്ഷകനിൽനിന്ന് വിവരത്തിെൻറ വിലയായി ഉദ്യോഗസ്ഥന് ഇൗടാക്കാവുന്നതാണ്. അപേക്ഷകൻ ബി.പി.എൽ ആണെങ്കിൽ ചെലവ് ഇൗടാക്കാൻ പാടില്ലെന്നാണ് നിയമം. കേരളത്തിൽ ഇൗ സൗജന്യം 20 പേജായി പരിമിതപ്പെടുത്തിയിരിക്കുന്നു. ആവശ്യപ്പെട്ട വിവരങ്ങൾ മറ്റൊരു ഒാഫിസിലാണെങ്കിൽ അപേക്ഷ പ്രസ്തുത ഒാഫിസിലേക്ക് അഞ്ചു ദിവസത്തിനകം കൈമാറി, ഇക്കാര്യം അപേക്ഷകനെ രേഖാമൂലം അറിയിക്കേണ്ടതാണ്. അപേക്ഷകന് മറുപടി 30 ദിവസത്തിനകം ലഭിച്ചിെല്ലങ്കിൽ ഒന്നാം അപ്പീൽ അധികാരിക്ക് 30 ദിവസത്തിനകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. അതിനു ലഭിക്കുന്ന മറുപടിയിലും അപേക്ഷകൻ തൃപ്തനല്ലെങ്കിൽ വിവരാവകാശ കമീഷനിൽ രണ്ടാം അപ്പീൽ സമർപ്പിക്കാം. വിവരങ്ങൾ നൽകാൻ ഉദ്യോഗസ്ഥന് കമീഷൻ നിർദേശം നൽകുകയും നിയമലംഘനമുണ്ടെങ്കിൽ ശിക്ഷിക്കുകയും ചെയ്യാം.
സ്വതന്ത്ര ഇന്ത്യ കണ്ടതിൽവെച്ച് ഏറ്റവും ശക്തവും വിപ്ലവാത്മകവുമായ വിവരാവകാശ നിയമമാണ് നമ്മുടെത്. ലോകത്തിലെതന്നെ ഏറ്റവും കരുത്തുറ്റ നാലാമത്തെ വിവരാവകാശ നിയമം. സർക്കാർ സ്ഥാപനങ്ങളിലെ അഴിമതിയും കെടുകാര്യസ്ഥതയും ചുവപ്പുനാടയും ഇല്ലാതാക്കുന്നതിനും സദ്ഭരണം സാധ്യമാക്കി ക്ഷേമരാഷ്ട്രത്തിലേക്കുള്ള പ്രയാണത്തെ ശക്തിപ്പെടുത്താനും ഇൗ നിയമത്തെ നമുക്ക് ഫലപ്രദമായി ഉപയോഗിക്കാം.
ഇന്ത്യൻ കൗൺസിൽ ഒാഫ് അഗ്രികൾചറൽ റിസർച് എന്ന സ്ഥാപനത്തിലെ പബ്ലിക് ഇൻഫർമേഷൻ ഒാഫിസറെ 25,000 രൂപ പിഴ ചുമത്താൻ കേന്ദ്ര വിവരാവകാശ കമീഷൻ ഉത്തരവിടുകയുണ്ടായി. ഇൗ ഉത്തരവ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യെപ്പട്ട് ഉദ്യോഗസ്ഥൻ സമർപ്പിച്ച ഹരജി ഡൽഹി ഹൈകോടതി നിരാകരിച്ചു. നിയമപ്രകാരം കാരണം വ്യക്തമാക്കാതെ അപേക്ഷ നിരസിക്കുകയാണെങ്കിൽ അതിനുള്ള കാരണം മറുപടിയിൽ വ്യക്തമാക്കണം. വിവരാവകാശ നിയമത്തിെൻറ ഏതു വകുപ്പു പ്രകാരമാണ് അപേക്ഷ നിരാകരിക്കുന്നത് എന്ന് ഉത്തരവിൽ ഉണ്ടാവണം. ഇതൊന്നുമില്ലാതെ ‘ഇതെല്ലാം ഒാഫിസ് കാര്യമാണ്’ എന്ന മറുപടി ആർ.ടി.െഎ നിയമത്തിെൻറ അന്തസ്സത്തക്ക് വിരുദ്ധമാണെന്നാണ് ഹൈകോടതി വിധി. വിവരാവകാശ നിയമവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് വിവരം നിഷേധിക്കുന്ന ഉദ്യോഗസ്ഥർക്ക് ശക്തമായ താക്കീതാണ് ഹൈകോടതിയുടെ ഇൗ വിധി നൽകുന്നത്.
ഫയലുകൾ ഒാഫിസിൽ കാണാതായാൽ
ഒാഫിസിലെ ഫയലുകൾ എലി തിന്നുവെന്നും ചിതലെടുത്തുവെന്നും കത്തിപ്പോയെന്നും വിവരാവകാശ അപേക്ഷക്ക് മറുപടി നൽകുന്നത് നിയമപരമാണോ എന്ന പ്രശ്നവും കേന്ദ്ര വിവരാവകാശ കമീഷൻ പരിഗണിക്കുകയുണ്ടായി. മുൻ ഉദ്യോഗസ്ഥനായ വീരേന്ദ്ര സിങ്ങാണ് കേന്ദ്ര പട്ടികവർഗ മന്ത്രാലയത്തിെൻറ തെൻറ സർവിസുമായി ബന്ധപ്പെട്ട രേഖകൾ ആർ.ടി.െഎ നിയമപ്രകാരം ആവശ്യപ്പെട്ടത്. ആവശ്യപ്പെട്ട ഫയലുകൾ ഒാഫിസിൽ കാണുന്നില്ല എന്ന മറുപടിയാണ് പി.െഎ.ഒ നൽകിയത്. ഇൗ നടപടിയെ അപേക്ഷകൻ കമീഷൻ മുമ്പാകെ ചോദ്യം ചെയ്തു.
ഫയലുകൾ സൂക്ഷിക്കുന്നതിൽ ഉദാസീനത കാണിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടിയെ കമീഷൻ രൂക്ഷമായി വിമർശിച്ചു. ഫയലുകൾ സൂക്ഷിക്കുന്നതിനും കണ്ടെത്തുന്നതിനും വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും കമീഷൻ ഉത്തരവിട്ടു. ഫയലുകൾ ഒാഫിസുകളിൽനിന്നു കാണാതാവുന്ന പ്രതിഭാസം തടയുന്നതിനെ ശുചീകരിച്ച നടപടികളും കമീഷനെ അറിയിക്കണം. ഇതിനകം നഷ്ടപ്പെട്ട ഫയലുകൾ പകരമുള്ളവ പുനർനിർമിക്കാൻ നടപടികൾ സ്വീകരിക്കണം. ബോധപൂർവം ഫയലുകൾ നശിപ്പിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിച്ചുവെന്ന് സർക്കാർ ഉറപ്പുവരുത്തുകയും വേണം. ഒട്ടും ഏകോപനമില്ലാതെ തികച്ചും നിരുത്തരവാദപരമായി പ്രവർത്തിക്കുന്ന പബ്ലിക് ഇൻഫർമേഷൻ ഒാഫിസർമാരുടെ നടപടിയെ കമീഷൻ വിമർശിച്ചു. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പന്തു തട്ടുന്നതുപോലെയാണ് അപേക്ഷകൾ പരസ്പരം കൈമാറുന്നതെന്ന് കമീഷൻ ചൂണ്ടിക്കാട്ടി. ഫയലുകളുടെ കൂമ്പാരങ്ങൾ സൃഷ്ടിക്കുന്നതല്ലാതെ പ്രശ്നം പരിഹരിക്കുന്നതിന് ആരും മുതിരുന്നില്ല. ഒരു ഫയലും വെറുതെ കാണാതാവില്ല എന്നകാര്യം കമീഷൻ ഒാർമിപ്പിച്ചു.
സർക്കാർ ഒാഫിസുകളിൽനിന്നും ഫയലുകൾ കാണാതാവുന്നത് പുതിയ കാര്യമല്ല. പലപ്പോഴും കുഴപ്പംപിടിച്ച ഫയലുകളാണ് കാണാതാവുന്നത്. ഫയലുകൾ സർക്കാറിെൻറ സ്വത്താണ്. അത് നഷ്ടപ്പെടാൻ ബോധപൂർവം ശ്രമിക്കുന്ന ഉദ്യോഗസ്ഥരും അതിെൻറ നിയമപരമായ സൂക്ഷിപ്പുകാരും ഇതിന് സമാധാനം പറയാൻ ബാധ്യസ്ഥരാണ്. ഫയലുകൾ ശാസ്ത്രീയമായി സൂക്ഷിക്കുന്നതിനും ആവശ്യമുള്ളപ്പോൾ കണ്ടെത്തുന്നതിനും ഉചിതമായ സംവിധാനങ്ങൾ ഒരുക്കേണ്ടത് സർക്കാറിെൻറ ചുമതലയാണ്. പുതിയ സാേങ്കതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ഫയലുകൾ ഡിജിറ്റൽ രൂപത്തിലാക്കുക എന്നതാണ് ഇതിനുള്ള പോംവഴി.
പൊതുസ്വത്ത് സ്വകാര്യവ്യക്തികൾ കൈയേറുന്നത് തടയുന്നതിനായി നമ്മുടെ നാട്ടിൽ നിയമങ്ങളുണ്ട്. അതു പരിശോധിക്കുന്നതിനും നിയമലംഘകരെ തടയുന്നതിനും ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. പൊതുമുതൽ സംരക്ഷിക്കേണ്ടവർതന്നെ അതു നഷ്ടപ്പെടുന്നതിന് കൂട്ടുനിൽക്കുകയും സഹായം നൽകുകയും ചെയ്യുന്ന സംഭവങ്ങൾ ധാരാളമായി നടക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര വിവരാവകാശ കമീഷെൻറ ഇൗ ഉത്തരവ് പ്രസക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.