സിക്സറിനു വന്നു, ഡക്കൗട്ടായി!
text_fieldsെഎക്യജനാധിപത്യ മുന്നണിയെ സംബന്ധിച്ച്, സിക്സർ അടിക്കാൻ വന്ന് ഡക്കൗട്ടായ ഒാപ്പണിങ്ബാറ്റ്സ്മാനായി, ട ോം ജോസ്. പാർലമെൻറ് തെരഞ്ഞെടുപ്പിലെ വൻ വിജയത്തിെൻറ പശ്ചാത്തലത്തിൽ ഉപതെരഞ്ഞെടുപ്പുകൾ ആറും ജയിക്കുമെ ന്ന് വിശ്വസിക്കുക മാത്രമല്ല, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി പലതവണ പറയുകയും ചെയ്തതാ ണ്. ഇടതുപക്ഷത്തിനാകെട്ട, പാർലെമൻറ് തെരഞ്ഞെടുപ്പിലെ കനത്ത േതാൽവിയിൽ നിന്നുള്ള തിരിച്ചുവരവുമായി. ഇൗ പാലാ വിജയം നൽകുന്ന ആത്മവിശ്വാസം ഇടതുമുന്നണിക്ക് അടുത്ത അഞ്ച് ഉപതെരഞ്ഞെടുപ്പുകളിൽ മുതൽക്കൂട്ടാണ്.
ഇടതുമുന ്നണിയുടെ വിജയം എന്നതിനേക്കാൾ ഇതിനെ േജാസ് കെ. മാണിയുടെ പരാജയമായാണ് കാണേണ്ടത്. 54 വർഷം പിതാവ് കെ.എം. മാണി വിജയ മുദ്രയായി കൊണ്ടുനടന്ന മണ്ഡലം പിടിച്ചുനിർത്താൻ കഴിയാതെവന്നത്, പാർട്ടി പിടിച്ചടക്കുന്നതിൽ കാട്ടിയ അത്യാർത് തിയും പി.ജെ. ജോസഫ് എന്ന മുതിർന്ന നേതാവിനോടു കാട്ടിയ മര്യാദയില്ലാത്ത പെരുമാറ്റവുമാണെന്ന് കോൺഗ്രസിനും െഎക്യജനാധിപത്യമുന്നണിക്കും വിലയിരുത്താതിരിക്കാനാവില്ല. ഇത്തരം സങ്കീർണതകൾ ഉണ്ടായിട്ടുകൂടി, പാലായിലെ വിജയം കോൺഗ്രസ് പ്രതീക്ഷിച്ചത്, ആ മണ്ഡലത്തിൽ മുന്നണിക്ക് പാരമ്പര്യമായി ഉണ്ടായിരുന്ന അപ്രമാദിത്വം നൽകിയ അമിതമായ ആത്മവിശ്വാസവും കോൺഗ്രസ് ഇക്കുറി ആ മണ്ഡലത്തിൽ നടത്തിയ മികവുറ്റ പ്രവർത്തനവും ആയിരുന്നു.
കേരള കോൺഗ്രസിനെക്കാളുപരിയായി കോൺഗ്രസാണ് ഇൗ തെരെഞ്ഞടുപ്പ് നയിച്ചതെന്ന് യു.ഡി.എഫിലെ മറ്റു ഘടകകക്ഷികളും വിശ്വസിക്കുന്നു. കഴിഞ്ഞ രണ്ടു ദശാബ്ദക്കാലം കെ.എം. മാണിയുടെ ഭൂരിപക്ഷം കുറക്കാനുള്ള പ്രവർത്തനങ്ങളാണ് ഒാരോ തെരെഞ്ഞടുപ്പിലും കോൺഗ്രസിലെ ‘എ’ വിഭാഗക്കാർ നടത്തിയിരുന്നതെന്നത് പരസ്യമായ രഹസ്യമായിരുന്നു. കോൺഗ്രസിെൻറ നിസ്സഹകരണത്തെ മറികടക്കാൻ പലപ്പോഴും മറ്റുപല വഴികളും കെ.എം. മാണി തേടിയിരുന്നു എന്നതും എല്ലാവർക്കും അറിയാം. അതിനെയൊെക്ക മാണി സ്പോർട്സ്മാൻ സ്പിരിറ്റോടെ കണ്ടു. എന്നാൽ, ഇക്കുറി അതിനു വിപരീതമായി കോൺഗ്രസ് പ്രവർത്തനത്തിൽ മുൻകൈ എടുത്തപ്പോൾ വൻ വിജയമാണ് കേരള കോൺഗ്രസും പ്രതീക്ഷിച്ചിരുന്നത്. വിജയം ഉറപ്പാക്കിയ യു.ഡി.എഫ്പ്രവർത്തകർ ടോം ജോസിനെ എം.എൽ.എ ആയി ചിത്രീകരിച്ച് പോസ്റ്റർ പതിക്കുകപോലും ചെയ്തു. അതിനാൽ, കോൺഗ്രസ് നേതൃത്വത്തിന് ഇൗ തോൽവി ഇരുട്ടടി പോലെയാണ്.
ജോസ് കെ. മാണി പാർട്ടിയെ പൈതൃകസ്വത്താക്കാനാണ് ശ്രമിച്ചതെന്ന ആരോപണം, മാണിയുടെ മരണം കഴിഞ്ഞ് നാളുകൾക്കുള്ളിൽതന്നെ ഉയർന്നതാണ്. തന്മൂലമുണ്ടായ അഭിപ്രായഭിന്നതയിൽ മാണിയുടെ രണ്ടില ചിഹ്നം പോലും നിലനിർത്താനാകാതെവന്നു, പാർട്ടിക്ക്. മാണിയുടെ പാരമ്പര്യം നിലനിർത്താൻ ബാധ്യതയുള്ള ജോസ്, വിഭാഗീയത കരുതിക്കൂട്ടിയുണ്ടാക്കി എതിർവിഭാഗത്തെ ഉന്മൂലനം ചെയ്യാനാണ് ശ്രമിച്ചതെന്ന ആരോപണവും ഉയർന്നിരുന്നു. സാേങ്കതികമായി പാർട്ടി ചെയർമാെൻറ ചുമതലയുള്ള പി.ജെ. ജോസഫിനെ തെരഞ്ഞെടുപ്പു കൺവെൻഷനിൽ കൂകിവിളിച്ച് അപമാനിച്ചതിലും ഒരു വലിയ വിഭാഗത്തിന് മനോവിഷമമുണ്ടായി. പി.ജെ. ജോസഫിനെ തുടർച്ചയായി അപമാനിക്കുന്ന നിലപാട് ഉണ്ടായതിൽ ആ വിഭാഗം മാത്രമല്ല, ജോസ് കെ. മാണിപക്ഷത്തെ അണികളിലും അമർഷം പ്രതിഫലിച്ചിട്ടുണ്ട്.
കോൺഗ്രസും കേരള കോൺഗ്രസും തമ്മിൽ സൗഹൃദമത്സരത്തിൽ തുടരുേമ്പാഴും യു.ഡി.എഫിെൻറ ശക്തികേന്ദ്രമായിരുന്നു പാലാ. പാലായിലെ ദൗർബല്യം മധ്യ തിരുവിതാംകൂറിലെ മിക്ക മണ്ഡലങ്ങളെയും പ്രതികൂലമായി ബാധിക്കുെമന്നും െഎക്യജനാധിപത്യമുന്നണിക്ക് പണ്ടേ അറിവുള്ളതാണ്. കേരളത്തിലെ വ്യക്ത്യാധിഷ്ഠിത മണ്ഡലങ്ങളിൽ ഏറ്റവും മുന്നിലാണ് പാലാ. അവിടെ മാണിക്കുശേഷവും ഒരു തുടർച്ചയുണ്ടാകുക എന്നത് മുന്നണിക്കുതന്നെ പ്രാധാന്യമുള്ള കാര്യമായിരുന്നു. അതാണ് തെരഞ്ഞെടുപ്പിൽ മുൻൈക എടുക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ച ഒരു ഘടകം. തുടർന്നു നടക്കുന്ന ഉപതെരെഞ്ഞടുപ്പുകളിൽ ഇൗ തെരഞ്ഞെടുപ്പിലെ ഫലം നിർണായക സ്വാധീനം ചെലുത്തുമെന്ന് മുന്നണി േനതൃത്വത്തിന് അറിയാവുന്നതുമാണ്.
ഇതിൽ ഇടതുമുന്നണി സ്ഥാനാർഥി ജയിച്ചാൽ, മനോവീര്യം തകർന്നു നിൽക്കുന്ന ഇടതുമുന്നണിക്ക് അത് ഉൗർജം നൽകുമെന്നും കോൺഗ്രസിന് അറിവുള്ളതാണ്. അതുകൊണ്ടാണ് രണ്ടില ചിഹ്നം ലഭ്യമാക്കുന്നതിനുള്ള നിഷ്ഫല ശ്രമങ്ങളിൽ ഉൾപ്പെടെ കേരള കോൺഗ്രസിേനക്കാൾ താൽപര്യം കോൺഗ്രസിെൻറയും ലീഗിെൻറയും നേതാക്കൾ എടുത്തത്. പക്ഷേ, ചിഹ്നവും ജോസഫും ഇല്ലെങ്കിലും ജയിക്കാമെന്ന അമിത ആത്മവിശ്വാസമാണ് ജോസ് കെ. മാണി പ്രകടിപ്പിച്ചത്. അതുകൊണ്ടുതെന്നയാണിത് ജോസ് കെ. മാണിയുടെ വ്യക്തിപരമായ പരാജയവും ആകുന്നത്. ജോസിെൻറ സ്വന്തം ബൂത്തിൽപോലും ഇടതുമുന്നണിക്ക് ലീഡുണ്ടായി എന്നതും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാർട്ടിയെ ഏകസ്വരത്തിൽ കൊണ്ടുപോകുന്നതിനെക്കാൾ തെൻറ അപ്രമാദിത്വം പാർട്ടിയിൽ കൊണ്ടുവരാനാണ് ജോസിെൻറ വ്യഗ്രതയെന്ന് മുന്നണിയിലെ മറ്റു നേതാക്കളും വിലയിരുത്തുന്നു.
എൻ.ഡി.എയുടെ വോട്ടു കുറഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലേതിൽനിന്ന് 6000ത്തിൽ പരം വോട്ടിെൻറയും പാർലമെൻറ് തെരഞ്ഞെടുപ്പിൽനിന്ന് 8000 ത്തിൽപരം വോട്ടിെൻറയും കുറവുണ്ടായി എൻ.ഡി.എക്ക്. ബി.ഡി.ജെ.എസിെൻറയും ജനപക്ഷത്തിെൻറയും വോട്ട് തനിക്കു കിട്ടിയതായി മാണി സി. കാപ്പൻതന്നെ വെളിപ്പെടുത്തിക്കഴിഞ്ഞു. ബി.ജെ.പിയുടെ വോട്ടും വിൽപനയിലൂടെ ചോർന്നതായി ആരോപണം ഉയർന്നിരിക്കുന്നു. അടുത്ത അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിൽ ഇൗ വിജയം ഇടതുപക്ഷത്തിന് വലിയ ആത്മവിശ്വാസമാകും പകരുക. അതിനെക്കാളുപരിയായി ഇൗ പരാജയം ഏൽപിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ യു.ഡി.എഫിന് ബുദ്ധിമുട്ടുണ്ടാകും. യു.ഡി.എഫിന് പാർലമെൻറ് തെരഞ്ഞെടുപ്പു വിജയം നൽകിയ ആത്മവിശ്വാസം ഇൗ ഉറച്ച മണ്ഡലത്തിലെ തോൽവിയോടെ തകർന്നടിഞ്ഞു. അതിലുപരിയായി, തോൽവിയുടെ വിഴുപ്പലക്കൽ ഏറക്കാലം മുന്നണിയിലുണ്ടാകും.
ആ വിഴുപ്പലക്കൽ മുന്നണിയുടെ കുറെ കാലത്തെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ അതും അടുത്ത ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കും. പാർട്ടി പിളരാതെ, മാണിയും ജോസഫുമായി അഭിപ്രായഭിന്നതയിൽ നിന്നുകൊണ്ട് മത്സരിച്ച 1987ലെ തെരഞ്ഞെടുപ്പിൽ മുന്നണിക്ക് മധ്യ തിരുവിതാംകൂറിൽ കനത്ത തിരിച്ചടിയേറ്റ ചരിത്രമുണ്ട്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പ് അത്തരമൊരു ചരിത്രം ആവർത്തിക്കാൻ കളമൊരുക്കുമോ എന്ന ഭയം ഇന്നലയോടെ കോൺഗ്രസിനെയും മറ്റു ഘടകകക്ഷികളെയും ബാധിച്ചുകഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.