‘അന്തിമ നടപടി’യുടെ ഭാവി സാധ്യതകൾ
text_fieldsഒരു രാജ്യത്തിെൻറ പ്രായഗണനയിൽ എഴുപതു വർഷം നിസ്സാരമാണ്. പക്ഷേ, ദുസ്സഹമായ ജീവിത സാഹചര്യങ്ങൾകൊണ്ട് പൗരജീവിത ം പൊറുതിമുട്ടുന്നതിനു സാക്ഷിയാകേണ്ടിവരുമ്പോൾ അത് തീക്ഷ്ണമായൊരു പരീക്ഷണമാണെന്നു പറയാതെ വയ്യ! ഈജിപ്തിനും ജോ ർഡനും ലബനാനും സിറിയക്കുമിടയിൽ സ്ഥിതിചെയ്യുന്ന, ഏറ്റവും ജനസാന്ദ്രവും നയതന്ത്ര പ്രധാനവുമായ ഭൂമികയാണ് ഫലസ്തീ ൻ. പ്രവാചക നിയോഗങ്ങൾകൊണ്ടും സവിശേഷമായ സാംസ്കാരിക പൈതൃകം കൊണ്ടും പ്രത്യേകമായ ഫലസ്തീൻ ഇന്ന് ദുരിതപൂർണമായൊരു യുദ്ധഭൂമിയാണ്. ഒന്നാം ലോകയുദ്ധത്തിൽ ഉസ്മാനിയ ഖിലാഫത്ത് നിലംപരിശായതോടെ തുടങ്ങിയതാണ് ഫലസ്തീനിെൻറ പതനം. ക ൊളോണിയൽ വ്യവസ്ഥയുടെ വക്താക്കളായ ഫ്രഞ്ച്-ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളാണ് ഫലസ്തീനിനെ ഇസ്രാേയലിനു ദാനമായി നൽകിയത്. ഫ്രഞ്ചു നയതന്ത്രജ്ഞനായ ഫ്രാങ്കോ പീകോയും ബ്രിട്ടീഷ് പ്രതിനിധി മാർക്ക് സൈക്കും രഹസ്യ ധാരണകളനുസരിച്ച് ഫലസ്തീൻ െനടുകെ പിളർക്കപ്പെട്ടപ്പോൾ അന്യായമായി ഭൂമി കൈയേറിയ ഇസ്രാേയലിനു ഭൂമിയുടെ 55 ശതമാനം ദാനമായി പതിച്ചുകൊടുത്തു. തുടർന്നു 1948, 1967, 1973 എന്നിങ്ങനെ 2018 വരെയും ഇടക്കിടെയുണ്ടായ മനഃപൂർവം സൃഷ്ടിക്കപ്പെട്ട യുദ്ധങ്ങളിൽ ഇസ്രാേയൽ ഫലസ്തീെൻറ ശിഷ്ടഭാഗങ്ങളും കൈയേറി. ഇപ്പോൾ, വെസ്റ്റ്ബാങ്കിലും ഗസ്സയിലുമായി വേറിട്ടു സ്ഥിതിചെയ്യുന്ന ഫലസ്തീൻ യഥാർഥ ഫലസ്തീെൻറ 22 ശതമാനം മാത്രം വിസ്തീർണമുള്ള ഭൂമിയാണ്. ഇതൊന്നുകൂടി ചുരുക്കി 15 ശതമാനത്തിലൊതുക്കി ക്രമേണ ഫലസ്തീനെ ഭൂപടത്തിൽനിന്നു മായ്ച്ചുകളയാനുള്ള തന്ത്രത്തിലാണ് കൗശലക്കാരായ’ ജാരിദ് കുശ്നറും ഡോണൾഡ് ട്രംപും മുൻകൈയെടുത്ത് ‘അന്തിമ നടപടി’(Ultimate Deal) പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കടുംകൈ കൈകെട്ടി നോക്കിനിൽക്കാനല്ലാതെ ഐക്യരാഷ്ട്രസഭക്കോ, ലോകരാഷ്ട്രങ്ങൾക്കോ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലെന്നതാണ് നമ്മെ അത്ഭുതപ്പെടുത്തുന്നത്!
അവസരസമത്വവും സ്വാതന്ത്ര്യവും മേലാളരായ തങ്ങൾക്കും തങ്ങളുടെ ഇംഗിതങ്ങൾ നടപ്പാക്കുന്നവർക്കും മാത്രമേ പാടുള്ളൂവെന്നാണ് അമേരിക്ക ശഠിക്കുന്നത്. ഇസ്രാേയലിെൻറ അക്രമങ്ങളെ ന്യായീകരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയിൽ യു.എസ് ഭരണകൂടം 48 തവണ ‘വീറ്റോ’ ഉപയോഗിച്ചുവെന്നതും ഇതിെൻറ മതിയായ തെളിവാണ്. ഇതിനപവാദമായി, അമേരിക്കയും റഷ്യയും ബ്രിട്ടനും സംയുക്തമായി സമർപ്പിച്ചതും ഐകകണ്ഠ്യേന രക്ഷാസമിതി പാസാക്കിയതുമായ 242ാം നമ്പർ പ്രമേയമാണിപ്പോൾ കുശ്നറും ഡോണൾഡ് ട്രംപും തൃണവത്ഗണിക്കുന്നത്. 1967 ലെ ‘ആറു ദിവസ’യുദ്ധത്തിനുശേഷം രക്ഷാസമിതി അംഗീകരിച്ചതാണീ കരാർ. യു.എന്നിലെ ബ്രിട്ടീഷ് സ്ഥാനപതി ലോഡ് കരാദനായിരുന്നു പ്രമേയാവതാരകൻ. പശ്ചിമേഷ്യയിൽ ഇസ്രായേലിനും അറബ് രാഷ്ട്രങ്ങൾക്കുമിടയിൽ ശാശ്വത സമാധാനം സാധ്യമാക്കാനും ഫലസ്തീൻ പ്രശ്നം പരിഹരിക്കാനുമായി ഈജിപ്തും ജോർഡനും ലബനാനും ഇസ്രായേലുമായി ചർച്ചയിലേർപ്പെട്ടു. 1968 മേയ് മാസത്തിൽ ഇസ്രായേൽ സ്ഥാനപതി രക്ഷാസമിതിയിൽ പ്രഖ്യാപിച്ചു: ‘നീതിയുക്തവും സുസ്ഥിരവുമായ സമാധാനം കൈവരിക്കാനായി എെൻറ ഭരണകൂടം ഈ പ്രമേയം അംഗീകരിക്കാൻ തീരുമാനിച്ചിരിക്കുന്നു. പ്രമേയത്തിെൻറ ഉള്ളടക്കം അംഗീകരിക്കാൻ ഞങ്ങൾ എല്ലാ അറബ് രാഷ്ട്രങ്ങളുടെയും സഹകരണം തേടുകയാണ്.’ തുടർന്ന് 1972 ൽ സിറിയയും ഈ തീരുമാനങ്ങൾ അംഗീകരിച്ചു. പിന്നീട് നടന്ന അനുരഞ്ജന സംഭാഷണങ്ങളുടെയെല്ലാം അടിത്തറയായി സ്വീകരിക്കപ്പെട്ടത് ഐക്യരാഷ്ട്രസഭയുടെ 242ാം നമ്പർ കരാർ തന്നെയായിരുന്നു. തദടിസ്ഥാനത്തിൽ 1979 ൽ ഈജിപ്തുമായും 1994ൽ ജോർഡനുമായും ഇസ്രാേയൽ കരാറുകളിൽ ഒപ്പുചാർത്തി. 1993ലും 1995ലും ഇസ്രായേൽ ഫലസ്തീനുമായുണ്ടാക്കിയ ‘ഓസ്ലോ’ കരാറുകൾ ഇരുരാഷ്ട്രങ്ങൾക്കും സമാധാനത്തോടെ അയൽപക്ക രാഷ്ട്രങ്ങളായി നിലനിൽക്കാമെന്നു തെളിയിക്കുന്നതായിരുന്നു.
1993 ആഗസ്റ്റ് 20ന് നോർവേയിലെ ഓസ്ലോയിൽ അംഗീകരിക്കപ്പെട്ട കരാർ പൂർത്തീകരിക്കാനുള്ള തുടർനടപടികൾ നടന്നതു വാഷിങ്ടണിലായിരുന്നു. പി.എൽ.ഒ ചെയർമാനായിരുന്ന യാസിർ അറഫാത്തിനും ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന ഇസ്ഹാഖ്റബീനും പുറമെ അമേരിക്കൻ പ്രസിഡൻറായിരുന്ന ബിൽ ക്ലിൻറനും കരാറിൽ ഒപ്പിട്ട.1995ൽ ഈജിപ്തിലെ താബയിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഫലസ്തീൻ വിമോചന മുന്നണി (പി.എൽ.ഒ)യും ഇസ്രായേലും പരസ്പരം അംഗീകരിക്കാൻ തയാറായത് ശാശ്വത സമാധാനം കൈവരുന്നതിനുള്ള കാൽവെപ്പായി കണക്കാക്കപ്പെട്ടു. അങ്ങനെ, 1967 ലെ യുദ്ധത്തിൽ ബലമായി പിടിച്ചെടുത്ത സ്ഥലങ്ങൾ ഇസ്രായേൽ വിട്ടുകൊടുക്കണമെന്നും ഇസ്രായേലും ഫലസ്തീനും രണ്ടു സ്വതന്ത്ര-അയൽപക്ക രാഷ്ട്രങ്ങളായി സമാധാനത്തോടെ നിലകൊള്ളണമെന്നും തീരുമാനിക്കപ്പെട്ടു. ചർച്ചകളിൽ ഫലസ്തീൻ ഭ്രമണബിന്ദുവായി ഉയർത്തിക്കാട്ടിയത് പുറംതള്ളപ്പെട്ട അഭയാർഥികളുടെ തിരിച്ചുവരവും കിഴക്കൻ ജറൂസലമിെൻറ അവകാശവുമായിരുന്നു.
അമേരിക്ക എന്നും സയണിസ്റ്റുകളുടെ ഇംഗിതങ്ങൾ പൂർത്തീകരിക്കാനാണ് ശ്രമിച്ചത്. ഇപ്പോൾ ട്രംപും ജാരിദ് കുശ്നറും മുന്നോട്ടുവെച്ച ‘അന്തിമ നടപടി’ വാസ്തവത്തിൽ നാളേറെയായി നെതന്യാഹു ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന പരിഹാരങ്ങളുടെ ആകത്തുകയാണ്. ജാരിദ് കുശ്നറും ജെയ്സൺ ഗ്രീൻ ബ്ലാറ്റും ഇസ്രായേലിലെ യു.എസ് അംബാസഡറായ ഡേവിഡ് ഫ്രീഡ്മാനും തീവ്ര സയണിസ്റ്റ് പക്ഷപാതികളാണെന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ജറൂസലം ഇസ്രായേലിെൻറ തലസ്ഥാനമായി പ്രഖ്യാപിക്കുക മാത്രമല്ല, യു.എസ് എംബസി 2018 മേയ് മാസത്തിൽ അവിടേക്ക് മാറ്റുകയും ചെയ്തു. ഇത് ശക്തമായ പ്രതിഷേധത്തിനു വകവെക്കുകയും അമേരിക്കക്കു മേലാൽ ഇസ്രായേൽ -ഫലസ്തീൻ പ്രശ്നത്തിൽ മാധ്യസ്ഥ്യം വഹിക്കാൻ അർഹതയില്ലെന്ന് പ്രസ്താവിക്കപ്പെടുകയുമുണ്ടായി. എന്നാൽ, ട്രംപിനെ വലയംചെയ്തിരിക്കുന്ന സയണിസ്റ്റ് ലോബിയെ ഇത് അലോസരപ്പെടുത്തുന്നില്ല. ആസ്ട്രേലിയ ജറൂസലമിനെ ഇസ്രായേലിെൻറ തലസ്ഥാനമായി അംഗീകരിച്ചിരിക്കുന്നു. പതിയെ, മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളും തങ്ങളുടെ വഴി പിന്തുടരുമെന്നാണ്അമേരിക്ക കണക്കുകൂട്ടുന്നത്. ഫലസ്തീനികളുടെ ഐക്യത്തിനും തുർക്കി, ഇറാൻ, റഷ്യ എന്നീ രാഷ്ട്രങ്ങളുടെ നിർണായക പങ്കാളിത്തത്തിനും പശ്ചിമേഷ്യയിൽ സുരക്ഷയും സമാധാനവും കൈവരിക്കാനാകുമോ എന്നതാണ് നിരീക്ഷകരുടെ ചോദ്യം. പിണങ്ങിനിൽക്കുന്ന ഫലസ്തീൻ അതോറിറ്റിയുടെ പ്രസിഡൻറ് മഹ്മൂദ് അബ്ബാസും ഹമാസിെൻറ നേതാവും ഗസ്സയുടെ പ്രധാനമന്ത്രി യുമായ ഇസ്മാഇൗൽ ഹനിയ്യയും യോജിച്ച് നിൽക്കുന്നുവെങ്കിൽ അത് ഭാവിയെക്കുറിച്ച്പ്രതീക്ഷ നൽകുന്നതാണ്. നവംബർ മാസത്തിൽ തെഹ്റാനിൽ നടന്ന ‘ഇസ്ലാമിക് യൂനിറ്റി കോൺഫറൻസി’ൽ ഇസ്മാഇൗൽ ഹനിയ്യ ഇത് സാധ്യമാക്കാനുള്ള ശ്രമം നടത്തുകയുണ്ടായി. എന്നാൽ, ഹമാസിനെ കണ്ണിലെ കരടായി കാണുന്ന മഹ്മൂദ് അബ്ബാസ് വഴങ്ങുമെന്ന് തോന്നുന്നില്ല. നെതന്യാഹുവാകട്ടെ, അബ്ബാസിനെ വശപ്പെടുത്തുന്നതിനുള്ള ശ്രമത്തിലുമാണ്.
സിറിയയിൽ യുദ്ധം നയിച്ചത് ഇറാനും റഷ്യയുമാണ്. സിറിയയുടെ വടക്ക് കുർദുകളെ നേരിടുന്നതിൽ തുർക്കിയും വിജയിച്ചിരിക്കുന്നു. ഇതൊക്കെയാണ് അമേരിക്കൻ സൈന്യത്തെ കുടിയൊഴിച്ചുപോകാൻ നിർബന്ധിതരാക്കിയത്. അമേരിക്കയുടെ പിൻമാറ്റവും തുർക്കിയും ഇറാനും തമ്മിൽ വളർന്നുവരുന്ന ബന്ധവും റഷ്യക്ക് പശ്ചിമേഷ്യയിൽ വർധിച്ചുവരുന്ന സ്വാധീനവും ഫലസ്തീനിെൻറ പ്രശ്നം പരിഹരിക്കുന്നതിന് സഹായകമാകുമോ എന്ന് കാണാനിരിക്കുകയാണ്. അത് മുന്നിൽ കണ്ടുകൊണ്ടായിരിക്കാം ഇസ്മാഇൗൽ ഹനിയ്യയെ ഈ ജനുവരി അവസാനം റഷ്യയിലേക്ക് ക്ഷണിച്ചത്. മേഖലയിലെ പുതിയ നീക്കങ്ങൾ, 2019 ൽ ഫലസ്തീനെ എങ്ങനെ ബാധിക്കുമെന്നറിയാൻ ലോകം ഉറ്റുനോക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.