കൂട്ടിരിക്കാം, നമുക്കവരെ സ്നേഹിക്കാം
text_fieldsശരീരത്തെ സംബന്ധിച്ചിടത്തോളം നിത്യരോഗം വന്ന് കിടന്നുപോയാൽ നിരന്തരമായ ശാരീരിക പീഡകളാണ് അനുഭവിക്കേണ്ടി വരുക. എന്തു രോഗമാണ് ശരീരത്തെ ബാധിച്ചിരിക്കുന്നത്? അത് ഏതെല്ലാം അവയവങ്ങളിലേക്കും അവയുടെ പ്രവർത്തനങ്ങളിലേ ക്കും വ്യാപിച്ചിരിക്കുന്നു എന്നതിനനുസരിച്ചുള്ളതാണ് ശാരീരിക പീഡകൾ... കാൻസർ, പക്ഷാഘാതം, നെട്ടല്ലിന് ക്ഷതം, വാ ർധക്യം, വൃക്കരോഗം ജന്മനാ ശാരീരിക-മാനസിക വൈകല്യം തുടങ്ങി പലതരം നിത്യരോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരുടെ ബുദ് ധിമുട്ടുകൾ പലതാണ്. രോഗം പൂർണമായും ഭേദമാക്കാൻ പറ്റില്ലെങ്കിലും അതുമൂലമുണ്ടാകുന്ന നിരന്തരമായ ബുദ്ധിമുട്ടുക ളുടെ തീവ്രത കുറക്കാനും ചിലത് പരിഹരിക്കാനും പാലിയേറ്റിവ് കെയർ ചികിത്സകൊണ്ട് ഒരു പരിധിവരെ സാധിക്കും.
ന ിത്യേരാഗം മൂലം കിടപ്പിലായിപ്പോവുകയോ കിടക്കയിൽ ഇരിപ്പിലായിപ്പോവുകയോ വടികുത്തിയും ചുമരുപിടിച്ചും വേച്ചുവേച്ച് വീട്ടിനുള്ളിൽ മാത്രം സഞ്ചരിക്കുന്ന രീതിയിലേക്ക് ഒതുങ്ങിപ്പോവുകയോ ചെയ്താൽ തലമുടി മുതൽ കാൽനഖം വരെയുള്ള ദേഹത്തിനുതന്നെ എന്തെല്ലാം പരിചരണം വേണം നിത്യവും... കിടപ്പിലായാൽ ഇത്തരം കാര്യങ്ങൾ നടക്കുന്നതിന് മറ്റൊരാളുടെ സമയവും സൗകര്യവും സഹായവും കാത്തുകിടക്കേണ്ടിവരും. അവനവനുപേക്ഷിച്ച മലത്തിലും മൂത്രത്തിലും കഴിച്ച ഭക്ഷണാവശിഷ്ടങ്ങളിലും വിയർപ്പിലും ശരീരത്തിൽനിന്ന് പുറന്തള്ളുന്ന പലതരം സ്രവങ്ങളിലും കിടന്ന് ദേഹം നാറിനാറി ജീവിക്കേണ്ടിവരുക എന്നത് ഏറ്റവും വലിയ നരകമാണ്.
നമ്മുടെ ഒാരോ പഞ്ചായത്തിൽ അഥവാ ഏകദേശം 30000 ജനസംഖ്യയിൽ നൂറുമുതൽ ഇരൂനൂറ് വരെ ആളുകൾ വീട്ടുതടവുകാരാണ്. ഇവർ വീടുകളിൽ കിടന്നുപോയവരോ, ഇരുന്നുപോയവരോ, വീട്ടിനുള്ളിൽ തന്നെ ഒതുങ്ങിപ്പോകേണ്ടിവന്നവരോ ആണ്. ഇതിനുപിറകിൽ ഇപ്പോൾ ചെറിയ ചെറിയ യാത്രകൾ നടത്തുന്ന 600 മുതൽ 1000 വരെ മറ്റൊരു കൂട്ടരുണ്ട് ഒാരോ പഞ്ചായത്തിലും. അവരുടെ കൈയിൽ സ്വന്തം ശരീരത്തിൽ മാറാത്ത, ദീർഘകാല നിത്യരോഗം കണ്ടുപിടിക്കപ്പെട്ടു എന്ന ഒരു കടലാസുണ്ട്. അവർക്ക് ഇപ്പോൾ ആശുപത്രികളിലേക്കും മരുന്നു േഷാപ്പുകളിലേക്കും ലാബുകളിലേക്കും സഞ്ചാരമുണ്ട്. നാളെകളിൽ അവരുടെ സഞ്ചാരത്തിെൻറ വേഗം കുറയും, ദൂരം കൂടും. കാലക്രമേണ അവരും വീടുകൾക്കുള്ളിൽ ഒതുങ്ങേണ്ടിവരും... ഇരുപത്തിയഞ്ചാം ആണ്ടിലേക്ക് കാലൂന്നിയ കേരളത്തിലെ പ്രാദേശിക സാമൂഹിക പാലിയേറ്റിവ് പരിചരണ സംവിധാനങ്ങൾ സർവേ നടത്തി കണ്ടുപിടിച്ചതാണ് ഇൗ കണക്കുകൾ.
അഞ്ചു പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും ഒാരോ വാർഡ് അടിസ്ഥാനത്തിൽ ഒരു സാമ്പിൾ സർവേ നടത്തിയുള്ള കണക്കേ കണ്ടുപിടിച്ചിട്ടുള്ളൂ... അവകാശപ്പെട്ട മുഴുവൻ മനുഷ്യരിലേക്കും പാലിയേറ്റിവ് പരിചരണമെത്തിക്കണമെങ്കിൽ ഇന്ന് കേരളത്തിൽ പ്രവർത്തിക്കുന്ന 1200 ഒാളം സർക്കാർ പാലിയേറ്റിവ് കെയർ സംവിധാനങ്ങളും 400ൽ അധികം സന്നദ്ധ പാലിയേറ്റിവ് സംഘടനകളും നിലവിലെ അതിെൻറ പ്രവർത്തകരും മാത്രം വിചാരിച്ചാൽ സാധ്യമാവുകയില്ല. കിടപ്പിലായവരുടെ വീട് പരിചരണ കേന്ദ്രമാവണം.
വീട്ടിലുള്ള മുഴുവൻ അംഗങ്ങളും ബന്ധുക്കളും അയൽവാസികളും സുഹൃത്തുക്കളും പരിചരണത്തിൽ പങ്കാളികളാകണം. ശാസ്ത്രീയമായ പരിചരണരീതി പഠിച്ചെടുക്കണം. കേരളത്തിലെ ഒാരോ വീട്ടിലും പാലിയേറ്റിവ് പരിചരണം ചെയ്തു പഠിച്ച ഒരാളെങ്കിലുമുണ്ടാവണം. ഒാരോ വീട്ടിൽനിന്നും ഒരു പാലിയേറ്റിവ് കെയർ വളൻറിയർ; അതാവെട്ട അടുത്ത 25 വർഷത്തേക്കുള്ള പ്രവർത്തനം. കാരണം, ഇന്നത്തെ ആരോഗ്യവാന്മാരേ, നാം വെറുതെ വിചാരിക്കുകയാണ് പാലിയേറ്റിവ് പരിചരണത്തിെൻറ ഹോംകെയർ വാഹനം നമ്മുടെ വീട്ടിലേക്ക് വരേണ്ടിവരില്ലെന്ന്.
കേരളത്തിൽ ഒരേസമയം ഒന്നാകാൽ ലക്ഷത്തോളം ആളുകൾക്ക് ആവശ്യമുള്ളതാണ് പാലിയേറ്റിവ് കെയർ. അതായത്, മരിച്ചുപോകുന്ന മനുഷ്യരിൽ 60 ശതമാനം പേർക്കും ശാരീരികമോ, മാനസികമോ, സാമൂഹികമോ, സാമ്പത്തികമോ, ആത്മീയമോ ആയ ഏെതങ്കിലും ബുദ്ധിമുട്ടുകൾക്ക് പാലിയേറ്റിവ് പരിചരണം തന്നെ വേണ്ടിവരും. അതിനാൽ, അയൽപക്കങ്ങളിൽ രോഗം മൂലം വീണുപോയവരോട്, ആശയറ്റവരോട്, ഒറ്റക്കായവരോട് കൂട്ടുകൂടാം കൂട്ടിരിക്കാം. കുന്നോളം കടലോളം സ്നേഹിക്കാം. പരിചരിക്കാം. നമുക്ക് സാന്ത്വനമേകാൻ അയൽക്കണ്ണികളാകാം.
( 25 വർഷമായി പാലിയേറ്റിവ് കെയർ വളൻറിയറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.