Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightസ​ഖാ​ക്ക​ളോ​ട്​...

സ​ഖാ​ക്ക​ളോ​ട്​ സ്​​നേ​ഹ​പൂ​ർ​വം

text_fields
bookmark_border
Parliament elections
cancel

പാ​ർ​ല​മെ​ന്‍റ്​ തെ​ര​ഞ്ഞെ​ടു​പ്പി​നെ തു​ട​ർ​ന്ന്​ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലും സാ​ധാ​ര​ണ​ക്കാ​രു​ടെ മ​ന​സ്സു​ക​ളി​ലും ഉ​യ​ർ​ന്നു​വ​ന്ന പ​ല​ത​ര​ത്തി​ലു​ള്ള ചി​ന്ത​ക​ളും വി​മ​ർ​ശ​ന​ങ്ങ​ളും ഇ​ന്ന്​ പൊ​തു​സ​മൂ​ഹം ശ​രി​വെ​ക്കു​മ്പോ​ഴും അ​ത്​ തി​രി​ച്ച​റി​യാ​ത്ത ഒ​രു വി​ഭാ​ഗം മാ​ത്ര​മാ​ണു​ള്ള​ത്. അ​ത്​ ഭ​ര​ണ​ക​ക്ഷി​യി​ലെ ചി​ല ഉ​ന്ന​ത നേ​താ​ക്ക​ൾ മാ​ത്ര​മാ​ണെ​ന്ന്​ ഖേ​ദ​പൂ​ർ​വം പ​റ​യേ​ണ്ടി​യി​രി​ക്കു​ന്നു.

സി.​പി.​എ​മ്മി​ലും പോ​ഷ​ക​സം​ഘ​ട​ന​ക​ളി​ലും പ്രാ​ഗ​ത്ഭ്യ​വും സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​മൊ​ക്കെ​യു​ള്ള​വ​രാ​യി എ​ണ്ണ​മ​റ്റ വ്യ​ക്തി​ക​ളു​ണ്ട്. വി​ദ്യാ​ഭ്യാ​സ വി​ച​ക്ഷ​ണ​ർ, ഡോ​ക്ട​ര്‍മാ​ര്‍, എ​ൻ​ജി​നീ​യ​ര്‍മാ​ര്‍, പ​രി​സ്ഥി​തി പ്ര​വ​ര്‍ത്ത​ക​ര്‍, എ​ഴു​ത്തു​കാ​ര്‍, മ​റ്റു ക​ലാ-​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ർ. യ​ഥാ​ർ​ഥ ഇ​ട​തു​പ​ക്ഷ ജ​ന​പ​ക്ഷ കാ​ഴ്ച​പ്പാ​ടു​ള്ള​വ​രും പ്ര​കൃ​തി, സ​മൂ​ഹം, ബ​ഹു​സ്വ​ര​ത, സ്ത്രീ​ത്വം, പാ​ര്‍ശ്വ​വ​ത്കൃ​ത​ര്‍, സാ​ന്ത്വ​ന ചി​കി​ത്സ, സ​ർ​ഗാ​ത്മ​ക സം​രം​ഭ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ മ​നു​ഷ്യ​നും സ​മ​സ്ത ജീ​വ​ജാ​ല​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലൊ​ക്കെ അ​വ​ബോ​ധ​വും അ​തി​ന​നു​സൃ​ത​മാ​യ സ​മീ​പ​ന​ങ്ങ​ളും അ​ച്ച​ട​ക്ക​വു​മൊ​ക്കെ​യു​ള്ള​വ​ര്‍.

ഈ ​പ​റ​ഞ്ഞ​വ​രൊ​ക്കെ ത​ങ്ങ​ളു​ടെ ചു​റ്റു​മു​ള്ള അ​ത​ത് ജീ​വി​ത​പ​രി​സ​ര​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​വ​രി​ല്‍ വ്യാ​പൃ​ത​രും അ​തി​നാ​ൽ ത​ന്നെ അ​ത​ത്‌ സ​മൂ​ഹ​ങ്ങ​ളി​ൽ സു​സ​മ്മ​ത​രു​മാ​ണ്. എ​ന്നാ​ൽ, പാ​ർ​ട്ടി​യു​ടെ മു​ഖ​മു​ദ്ര​യാ​യി സ​മൂ​ഹം ഇ​പ്പോ​ഴും കാ​ണു​ന്ന​ത്​ മു​ന്‍നി​ര നേ​താ​ക്ക​ളെ​യാ​ണ്. പു​രോ​ഗ​മ​ന​പ​ര​വും ജ​നോ​പ​കാ​ര​പ്ര​ദ​വു​മാ​യ പ​ല പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കു​മ്പോ​ഴും, ഒ​രു പ​ക്ഷേ, പാ​ർ​ട്ടി വ​ലി​യ രീ​തി​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളു​ടെ​യും മ​റ്റും എ​തി​ര്‍പ്പ് നേ​രി​ടു​ന്ന​തി​ലെ പ്ര​ധാ​ന​കാ​ര​ണം നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ട്​ ത​ന്നെ​യാ​ണ്​.

നേ​തൃ​നി​ര​യി​ലെ മി​ക്ക​വ​രും പൊ​തു​ജീ​വി​ത​ത്തി​ൽ സു​താ​ര്യ​ത​യും നേ​രും നെ​റി​യും പു​ല​ര്‍ത്തു​ന്ന​വ​രാ​ണ് എ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല. അ​വ​രാ​ക​ട്ടെ ജീ​വി​ത​ഗ​ന്ധി​യാ​യ വി​ഷ​യ​ങ്ങ​ള്‍ ആ​ഴ​ത്തി​ല്‍ പ​ഠി​ച്ച്​ പ​റ​യു​ക​യും പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ, പാ​ർ​ട്ടി​യി​ലെ ന​ല്ലൊ​രു ശ​ത​മാ​നം നേ​താ​ക്ക​ളും അ​ണി​ക​ളും ക​ട​ന്നു​വ​രു​ന്ന​ത് പാ​ര്‍ട്ടി​യാ​ണ് വ്യ​ക്തി​യേ​ക്കാ​ൾ വ​ലു​ത് എ​ന്നും, പ്ര​ത്യ​യ​ശാ​സ്ത്ര പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ടെ​യേ സാ​മൂ​ഹി​ക ബോ​ധ്യ​ങ്ങ​ളി​ലേ​ക്കും വീ​ക്ഷ​ണ​ങ്ങ​ളി​ലേ​ക്കും എ​ത്താ​വൂ എ​ന്നു​മു​ള്ള മാ​റ്റാ​നാ​വാ​ത്ത മ​നോ​നി​ല​യി​ലൂ​ടെ​യും പാ​ര്‍ട്ടി ച​ട്ട​ക്കൂ​ടി​ലൂ​ടെ​യു​മാ​ണ്.

മ​ല​യാ​ളി​ക​ൾ വി​ദ്യാ​സ​മ്പ​ന്ന​രും ബൗ​ദ്ധി​ക​നി​ല​വാ​രം പു​ല​ര്‍ത്തു​ന്ന​വ​രും, കാ​ര്യ​ങ്ങ​ള്‍ പെ​ട്ടെ​ന്ന് ഗ്ര​ഹി​ക്കു​ന്ന​വ​രു​മാ​ണെ​ങ്കി​ലും വ​ലി​യ​തോ​തി​ല്‍ കാ​പ​ട്യം പു​ല​ർ​ത്തു​ന്ന​വ​രാ​ണെ​ന്ന​താ​ണ് വാ​സ്ത​വം. അ​തി​ഭൗ​തി​ക​ത​യും അ​ത് നീ​ട്ടു​ന്ന കാ​മ​ന​ക​ളും വി​ഴു​ങ്ങി​യ, മ​ധ്യ-​ഉ​പ​രി​മ​ധ്യ​വ​ർ​ഗ​ക്കാ​ര്‍ക്ക് മു​ന്‍തൂ​ക്ക​മു​ള്ള ക​മ്പോ​ള​വ​ത്കൃ​ത സ​മൂ​ഹം പൊ​തു​വേ ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ വ​ല​തു​പ​ക്ഷ മ​നോ​ഭാ​വ​ങ്ങ​ളും താ​ൽ​പ​ര്യ​ങ്ങ​ളും വെ​ച്ചു​പു​ല​ര്‍ത്തു​ന്ന​താ​യി മാ​റി​പ്പോ​യി​ട്ടു​ണ്ട്. പു​റ​ത്തെ നീ​തി​യും നെ​റി​യും ത​നി​ക്കു​കൂ​ടി ബാ​ധ​ക​മാ​ണെ​ന്ന ത​ത്ത്വം മു​റു​കെ​പ്പി​ടി​ക്ക​ണ​മെ​ന്ന് സ്വ​യം നി​ര്‍ബ​ന്ധ​മി​ല്ലാ​ത്ത​വ​രാ​ണ് ഇ​തി​ൽ ബ​ഹു​ഭൂ​രി​ഭാ​ഗ​വും. അ​ഴി​മ​തി​ക്കെ​തി​രെ വാ​ളെ​ടു​ക്കു​മ്പോ​ഴും ത​നി​ക്കു​കൂ​ടി ഗു​ണം ല​ഭി​ക്കു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ മൗ​നം പാ​ലി​ക്കു​ന്ന​വ​രാ​ണ് പ​ല​രും. സ​മൂ​ഹം ശ​രി​യ​ല്ലാ എ​ന്നു വി​ല​പി​ക്കു​മ്പോ​ഴും അ​ത് ശ​രി​യാ​കാ​ന്‍ ത​ന്‍റേ​താ​യ പ​ങ്ക് നി​ർ​വ​ഹി​ക്കാ​ന്‍ മ​റ​ന്നു​പോ​കു​ന്ന​വ​ർ. ഉ​ള്ളി​ൽ അ​ടി​യി​ലെ​വി​ടെ​യോ ഇ​ട​തു​പ​ക്ഷ ഭാ​വ​മു​ള്ള​വ​രെ​ങ്കി​ലും കാ​ല​ത്തി​ന​നു​സ​രി​ച്ചു കോ​ലം മാ​റി​യ​വ​രാ​ണ് കേ​ര​ളീ​യ​ർ പൊ​തു​വേ.

മാ​റ്റ​ത്തി​ന്​ വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു സ​മൂ​ഹ​ത്തോ​ട് പെ​ട്ടെ​ന്ന് ക​ണ​ക്ട് ചെ​യ്യാ​ന്‍ ക​ഴി​യാ​ത്ത​വ​രാ​ണ് സി.​പി.​എ​മ്മി​ന്‍റെ പ​ല മു​ന്‍നി​ര നേ​താ​ക്ക​ളും. പാ​ര്‍ട്ടി​ക്ക​ക​ത്തേ​ക്ക് തി​രി​ഞ്ഞു​നി​ല്‍ക്കു​ന്ന​തു​മൂ​ലം വേ​ഗ​ത്തി​ൽ സം​ഭ​വി​ക്കു​ന്ന സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ള്‍ ഉ​ൾ​ക്കൊ​ള്ളാ​നോ അ​തി​ന​നു​രി​ച്ച്​ പ്ര​തി​ക​ര​ണ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​നോ ആ​വാ​തെ പോ​കു​ന്ന​ത് ഇ​ത്ത​ര​ക്കാ​രു​ടെ പ​രി​മി​തി​ക​ളാ​ണ്.

മ​റ്റു​ള്ള​വ​രെ അം​ഗീ​ക​രി​ക്കാ​നും ചി​രി​ക്കാ​നും പി​ശു​ക്ക് കാ​ണി​ക്കു​ന്ന വി​ദ്യാ​സ​മ്പ​ന്ന​നാ​യ ശ​രാ​ശ​രി മ​ല​യാ​ളി അ​പ്പു​റ​ത്തു​ള്ള​വ​ര്‍ പ്ര​ത്യേ​കി​ച്ചും ത​ങ്ങ​ളു​ടെ നേ​താ​ക്ക​ള്‍ മി​ക​ച്ച ശ​രീ​ര​ഭാ​ഷ​യു​ള്ള​വ​രാ​യി​രി​ക്ക​ണം എ​ന്നു അ​ഭി​ല​ഷി​ക്കു​ന്ന​വ​രാ​ണ്. താ​ൻ ല​ക്ഷ്വ​റി കാ​റി​ൽ പോ​യാ​ലും അ​ടി​സ്ഥാ​ന​വ​ർ​ഗ​ങ്ങ​ളു​ടെ പാ​ർ​ട്ടി​ക്കാ​ര​ത്‌ ചെ​യ്യു​ന്ന​ത് കാ​ണു​മ്പോ​ൾ മ​ല​യാ​ളി​യു​ടെ പു​രി​കം ചു​ളി​യും. ഭ​ര​ണ​ത്തി​ല്‍ ര​ണ്ടാ​മൂ​ഴം ല​ഭി​ച്ച​പ്പോ​ള്‍, ബം​ഗാ​ളി​ല്‍ സം​ഭ​വി​ച്ച ദു​ര​ന്തം ആ​വ​ര്‍ത്തി​ക്കാ​തി​രി​ക്കാ​ന്‍ പാ​ര്‍ട്ടി സം​സ്ഥാ​ന​ക്ക​മ്മി​റ്റി ചി​ല മാ​ര്‍ഗ നി​ർ​ദേ​ശ​ക ത​ത്ത്വ​ങ്ങ​ള്‍ ന​ല്‍കു​ക​യു​ണ്ടാ​യി. മാ​റി​വ​രു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളെ പാ​ര്‍ട്ടി​യും സ​ര്‍ക്കാ​റു​മാ​യി അ​ടു​പ്പി​ക്കാ​ന്‍ ശ്ര​മി​ക്ക​ണം.

അ​തി​ന​നു​സ​രി​ച്ച്​ പു​തു​ക്കി​പ്പ​ണി​യ​ലു​ക​ള്‍ ന​ട​ത്ത​ണം, പൊ​തു​വി​മ​ര്‍ശ​ന​ത്തോ​ടൊ​പ്പം സ്വ​യം വി​മ​ര്‍ശ​ന​വും ആ​ത്മ​പ​രി​ശോ​ധ​ന​യും ചെ​യ്യ​ണം. വി​ന​യം കൈ​വെ​ടി​യ​രു​ത്, അ​ഹ​ങ്കാ​ര​വും അ​ധി​കാ​ര​പ്ര​മ​ത്ത​ത​യും അ​സ​ഹി​ഷ്ണു​ത​യും ധാ​ര്‍ഷ്ട്യ​വും പ്ര​തി​കാ​ര മ​നോ​ഭാ​വ​വും അ​രു​ത് എ​ന്ന​തൊ​ക്കെ നേ​താ​ക്ക​ൾ മാ​ത്ര​മ​ല്ല സ​ജീ​വ അ​ണി​ക​ളും അ​വ​ശ്യം അ​നു​വ​ർ​ത്തി​ക്കേ​ണ്ട മാ​ർ​ഗ നി​ർ​ദേ​ശ​ക ത​ത്ത്വ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, അ​ങ്ങ​നെ​യാ​ണോ കാ​ര്യ​ങ്ങ​ൾ നീ​ങ്ങി​യ​ത്..? പ​ര​മോ​ന്ന​ത നേ​താ​ക്ക​ൾ ധാ​ർ​ഷ്ട്യ​വും സ്വേ​ച്ഛാ​ധി​പ​ത്യ മ​നോ​ഭാ​വ​വും ഉ​ള്ള​വ​ര​ല്ല എ​ന്ന് പാ​ർ​ട്ടി​ക്ക് തോ​ന്നി​യാ​ൽ പോ​രാ, ജ​ന​ത്തി​നു​മ​ത് ബോ​ധ്യ​പ്പെ​ടേ​ണ്ട​തു​ണ്ട്.

ഇ.​എം.​എ​സ്, എ.​കെ.​ജി, സി.​എ​ച്ച്.​ ക​ണാ​ര​ൻ, അ​ഴീ​ക്കോ​ട​ൻ രാ​ഘ​വ​ൻ തു​ട​ങ്ങി ആ​ദ്യ​കാ​ല പ്ര​ബ​ല ക​മ്യൂ​ണി​സ്റ്റു​ക​ളു​ടെ ശ​രീ​ര​ഭാ​ഷ​ക​ളും സ​മീ​പ​ന​ങ്ങ​ളും പു​തു​ത​ല​മു​റ​ക്കാ​ര്‍ക്ക് മാ​തൃ​ക​യാ​യി​ട്ടി​ല്ല എ​ന്നു​വേ​ണം ക​രു​താ​ൻ. സ​ഖാ​വ് നാ​യ​നാ​രും ശൈ​ല​ജ ടീ​ച്ച​റു​മൊ​ക്കെ അ​തി​ന​പ​വാ​ദ​മാ​ണെ​ങ്കി​ൽ പോ​ലും. മു​ന്നി​ലെ ജ​ന​ക്കൂ​ട്ട​ത്തെ കാ​ണു​മ്പോ​ള്‍ പൊ​തു​വേ​ദി​ക​ളി​ല്‍ പ്ര​യോ​ഗി​ക്ക​രു​താ​ത്ത വാ​ക്കു​ക​ളും ശൈ​ലി​ക​ളും പു​റ​ത്തു​ചാ​ടാ​തി​രി​ക്കാ​നു​ള്ള വി​വേ​ക​വും സ​മൂ​ഹം ത​ങ്ങ​ളു​ടെ നേ​താ​ക്ക​ളി​ല്‍ നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. പു​റം​പൂ​ച്ചു​ക​ൾ കെ​ട്ടി​യാ​ടു​ന്ന കാ​ല​ത്ത് ജ​ന​സാ​മാ​ന്യ​ത്തോ​ട് ക​ണ​ക്ട് ചെ​യ്യാ​ന്‍ സി.​പി.​എ​മ്മി​നേ​ക്കാ​ള്‍ കോ​ണ്‍ഗ്ര​സു​കാ​ര്‍ക്കും അ​നു​ബ​ന്ധ ക​ക്ഷി​നേ​താ​ക്ക​ള്‍ക്കും സാ​ധി​ക്കു​ന്ന​ത് തി​ക​ച്ചും സ്വാ​ഭാ​വി​കം.

ഒ​രു ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ന്‍റെ ക്രി​യാ​ത്മ​ക​മാ​യ നി​ല​നി​ൽ​പി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ ഒ​ന്നാ​ണ് ഇ​ട​തു​പ​ക്ഷം. സ​മ​സ്ത ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കൈ​യി​ലു​ള്ള കോ​പ്പു​ക​ളും പ​ണി​യാ​യു​ധ​ങ്ങ​ളും കാ​ലി​ക​മാ​യി പ​രി​ഷ്ക​രി​ക്കു​ക​യും നി​ര​ന്ത​ര പു​തു​ക്ക​ലു​ക​ള്‍ക്ക് വി​ധേ​യ​മാ​ക്കു​ക​യും ചെ​യ്യാ​തെ, അ​തി​ന​നു​യോ​ജ്യ​മാ​യ സ​മീ​പ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കാ​തെ മാ​റി നി​ന്നാ​ല്‍ കേ​ര​ളം അ​തി​ന്‍റെ ജ​നി​ത​ക​യാ​ത്ര​യി​ല്‍ ഏ​റ്റ​വും ക​ട​പ്പെ​ട്ടി​രി​ക്കേ​ണ്ട ഒ​രു പ്ര​സ്ഥാ​നം കാ​ല​ഹ​ര​ണ​പ്പെ​ട​ലി​ന്‍റെ കാ​ണാ​ക്ക​യ​ങ്ങ​ളി​ലേ​ക്ക് നി​പ​തി​ക്കും തീ​ര്‍ച്ച.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPMParliament elections
News Summary - Parliament elections
Next Story