Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jun 2023 7:45 AM IST Updated On
date_range 5 Jun 2023 5:38 PM ISTപ്ലാസ്റ്റിക് സ്റ്റോറി; സംസ്കരണത്തിൽ ശ്രദ്ധിക്കാൻ
text_fieldsbookmark_border
- പ്ലാസ്റ്റിക് മാലിന്യം ഉദ്ഭവ സ്ഥാനത്തുനിന്ന് വേർതിരിച്ചെടുക്കണം. ശേഖരിച്ച പ്ലാസ്റ്റിക് എത്രയുംവേഗം വേർതിരിക്കുകയും സംസ്കരിക്കുകയും ചെയ്യണം. വൈകുംതോറും അത് അപകടകരമായ സ്ഥിതിയിലേക്ക് മാറും.
- വെയിലേൽക്കുന്നിടത്ത് പ്ലാസ്റ്റിക് കൂട്ടിയിടരുത്. സൂര്യപ്രകാശത്തിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികളും വിവിധ ബാക്ടീരിയകളും അന്തരീക്ഷത്തിന്റെ താപവ്യതിയാനവും തുടങ്ങി വിവിധ കാരണങ്ങളാൽ പ്ലാസ്റ്റിക് പൊടിയും. വളരെ ചെറിയ പൊടികളായി ഇവ ശരീരത്തിലുമെത്തും. ഇത് ഹോർമോൺ വ്യതിയാനത്തിനുവരെ കാരണമാവും.
- പ്ലാസ്റ്റിക് ഉൽപാദനച്ചെലവ് വർധിപ്പിക്കണം. നികുതിവർധന ഉൾപ്പെടെ ആവാം. ചെലവേറിയ പ്ലാസ്റ്റിക് ഉപയോഗം കുറക്കാൻ ക്രമേണ നാം നിർബന്ധിതമാവും.
ഉപയോഗം കുറക്കാൻ ഭരണകൂടങ്ങൾക്ക് ചെയ്യാവുന്നത്
- റീസൈക്കിൾ പ്ലാസ്റ്റിക് ഉപയോഗിക്കാൻ നിലവിൽ കമ്പനികൾ വിമുഖത കാണിക്കുന്നുണ്ട്. നിശ്ചിത ശതമാനം റീസൈക്കിൾ പ്ലാസ്റ്റിക് ഉപയോഗിക്കണമെന്ന് കമ്പനികൾക്ക് നിർദേശം നൽകണം.
- സിറിഞ്ച്, ബ്ലഡ് ബാഗ് തുടങ്ങി മെഡിക്കൽ ആവശ്യങ്ങൾക്കും ഭക്ഷ്യ ഉൽപന്നങ്ങളുടെ കവറിങ് പോലുള്ള ആവശ്യങ്ങൾക്കും മാത്രം പുതിയ പ്ലാസ്റ്റിക് എന്ന് പരിമിതപ്പെടുത്തണം.
- ടാറിങ്ങിന് പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രീതി സംബന്ധിച്ച് കാര്യമായ പഠനങ്ങൾ നടക്കാത്തതിനാൽ അത് ആശങ്കപ്പെടുത്തുന്നതാണ്. റോഡിൽ കലർന്ന പ്ലാസ്റ്റിക് മഴയിലും മറ്റും കിണറുകളിലും ജലാശയങ്ങളിലുമെത്തുന്നു. ടാറിങ്ങിലെ പ്ലാസ്റ്റിക്കിൽ കാലപ്പഴക്കത്തിൽ എന്ത് മാറ്റമുണ്ടാവും തുടങ്ങിയ കാര്യങ്ങളിൽ പരിസ്ഥിതി പഠനം അത്യാവശ്യമാണ്. (ഡിപ്പാർട്മെന്റ് ഓഫ് സുവോളജി കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ അസോസിയറ്റ് പ്രഫസറാണ് ലേഖകൻ )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story